കാനഡയിൽ 2026 മുതൽ വാഹന ഇൻഷുറൻസ് പ്രീമിയം ഗണ്യമായി വർധിക്കാൻ സാധ്യത

കാനഡയിൽ അടുത്ത വർഷത്തോടെ വാഹന ഇൻഷുറൻസ് പ്രീമിയം ഗണ്യമായി വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. 2026-ഓടെ ഈ വർധനവ് പ്രാബല്യത്തിൽ വരുമെന്നാണ് കരുതപ്പെടുന്നത്. വിവിധ കാരണങ്ങൾ ഇൻഷുറൻസ് കമ്പനികളെ പ്രീമിയം വർധിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. അപകടങ്ങൾ മൂലമുണ്ടാകുന്ന നഷ്ടപരിഹാര ക്ലെയിമുകളുടെ വർധനവ്, വാഹനങ്ങളുടെയും സ്പെയർ പാർട്സുകളുടെയും വിലയിലുണ്ടായ വർധനവ്, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള വർധിച്ച ചെലവ് എന്നിവയെല്ലാം ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചു. ഈ സാഹചര്യത്തിൽ, തങ്ങളുടെ നഷ്ടം നികത്തുന്നതിനും സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിനും കമ്പനികൾ പ്രീമിയം നിരക്കുകൾ ഉയർത്താൻ […]
ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകളുമായി ബന്ധപ്പെട്ട് നാടുകടത്തൽ നടപടികൾ നേരിടുന്ന എല്ലാ വിദേശ പ്രതികളും Refugee Status ആവശ്യപ്പെട്ടതോടെ തുടർ നടപടികൾ അനിശ്ചിതത്വത്തിൽ

ബ്രിട്ടീഷ് കൊളംബിയയിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകളുമായി ബന്ധപ്പെട്ട് നാടുകടത്തൽ നടപടികൾ നേരിടുന്ന എല്ലാ വിദേശ പ്രതികളും Refugee Status ആവശ്യപ്പെട്ടതോടെ തുടർ നടപടികൾ അനിശ്ചിതത്വത്തിലായി. ബി.സി. എക്സ്റ്റോർഷൻ ടാസ്‌ക് ഫോഴ്‌സ് തിരിച്ചറിഞ്ഞ ഈ വിദേശ പൗരന്മാർക്കെതിരെ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇവർ അഭയാർത്ഥി പദവിക്ക് അപേക്ഷിച്ചത്. തൽഫലമായി, ഈ 14 പ്രതികളെ നാടുകടത്താനുള്ള ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇവരുടെ അസൈലം അപേക്ഷകൾക്ക് നിയമപരമായ സാധുതയുണ്ടോ എന്ന് ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി […]
ആൽബെർട്ടയിൽ പൊതു ഫണ്ടുകൾ സ്വകാര്യ സ്കൂളുകൾക്ക് നൽകുന്നത് അവസാനിപ്പിക്കണമോ എന്ന വിഷയത്തിൽ വോട്ടെടുപ്പ് നടത്താൻ ഒരുങ്ങി ജനകീയ കൂട്ടായ്മ

ആൽബെർട്ടയിൽ പൊതു ഫണ്ടുകൾ സ്വകാര്യ സ്കൂളുകൾക്ക് നൽകുന്നത് അവസാനിപ്പിക്കണമോ എന്ന വിഷയത്തിൽ വോട്ടെടുപ്പ് നടത്താൻ ഒരുങ്ങി ജനകീയ കൂട്ടായ്മ. ആൽബെർട്ട ഫണ്ട്സ് പബ്ലിക് സ്കൂൾസ് എന്ന ഗ്രൂപ്പ് മുന്നോട്ട് വച്ച ഈ ആവശ്യം റഫറണ്ടത്തിനായി പരിഗണിക്കാൻ, അടുത്ത വർഷം ഫെബ്രുവരി 11-നകം 1,77,732 ഒപ്പുകൾ ശേഖരിക്കേണ്ടതുണ്ട്. അടുത്തിടെ നടന്ന ഒരു സർവേ പ്രകാരം, ഭൂരിപക്ഷം ആൽബെർട്ടക്കാരും (ഏകദേശം 60 ശതമാനം) സ്വകാര്യ സ്കൂളുകൾക്ക് നികുതിപ്പണം നൽകുന്ന രീതി അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടത്ര ഫണ്ടിംഗ് ലഭിക്കുന്നില്ലെന്നും, […]
സാൻ ഫ്രാൻസിസ്കോയിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മനുഷ്യ ഡ്രൈവർ ഇല്ലാത്ത വേയ്മോ ടാക്സിക്കുള്ളിൽ യുവതിക്ക് സുഖപ്രസവം

സാൻ ഫ്രാൻസിസ്കോയിൽ സ്വയംനിയന്ത്രിത വേയ്മോ ടാക്സിക്കുള്ളിൽ യുവതിക്ക് സുഖപ്രസവം. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു പ്രസവം. മനുഷ്യ ഡ്രൈവർ ഇല്ലാതെയാണ് ഈ സ്വയംഭരണ കാർ ഓടിക്കൊണ്ടിരുന്നത്. തിങ്കളാഴ്ച യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ, സാൻ ഫ്രാൻസിസ്കോ മെഡിക്കൽ സെൻ്ററിലേക്ക് പോകുന്നതിനിടെയാണ് ഒരു സ്ത്രീ റോബോ ടാക്സിക്കുള്ളിൽ പ്രസവിച്ചത്. വാഹനത്തിനുള്ളിൽ ‘എന്തോ കുഴപ്പം’ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കമ്പനിയുടെ റൈഡർ സപ്പോർട്ട് ടീം യാത്രക്കാരിയെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുകയും 911-ൽ വിവരമറിയിക്കുകയും ചെയ്തുവെന്നും കമ്പനി പറഞ്ഞു. പ്രസവസമയത്തും കാർ സാധാരണ നിലയിൽ പ്രവർത്തിച്ചു എന്നും […]
അമേരിക്കയുമായുള്ള വ്യാപാരയുദ്ധം ആരംഭിച്ച ശേഷം ആദ്യമായി കാനഡയ്ക്ക് വ്യാപാര മിച്ചം രേഖപ്പെടുത്തി

അമേരിക്കയുമായുള്ള വ്യാപാരയുദ്ധം വ്യാപാരയുദ്ധം ആരംഭിച്ച ശേഷം ആദ്യമായി കാനഡ സെപ്റ്റംബറിൽ വ്യാപാര മിച്ചം രേഖപ്പെടുത്തി. കയറ്റുമതി വർധിക്കുകയും ഇറക്കുമതി കുറയുകയും ചെയ്തതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.യു.എസിന് പുറത്തുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 11 ശതമാനം വർധിച്ചു. യു.എസിലേക്കുള്ള കയറ്റുമതിയും കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് വിമാനങ്ങൾ, ട്രക്കുകൾ, സ്വർണ്ണം എന്നിവയുടെ കയറ്റുമതിയിൽ വളർച്ച രേഖപ്പെടുത്തി. അതേസമയം, യു.എസിൽ നിന്നുള്ള ഇറക്കുമതി തുടർച്ചയായ മൂന്നാം മാസവും കുറഞ്ഞു.മൊത്തത്തിൽ, ഓഗസ്റ്റിനെ അപേക്ഷിച്ച് കാനഡയുടെ കയറ്റുമതി 6.3 ശതമാനം വർധിച്ചു. ഇറക്കുമതി 4.1 ശതമാനം കുറഞ്ഞതോടെ, […]
പ്രവർത്തനം തുടങ്ങും മുൻപെ ലോകത്തെ മികച്ച പുതിയ യാത്രാനുഭവങ്ങളുടെ പട്ടികയിൽ ഇടം നേടി കാനഡയിലെ ‘പാസേജ് ടു ദ പീക്സ്’ ട്രെയിൻ റൂട്ട്

പ്രവർത്തനം തുടങ്ങും മുൻപെ ലോകത്തെ മികച്ച പുതിയ യാത്രാനുഭവങ്ങളുടെ പട്ടികയിൽ ഇടം നേടി കാനഡയിലെ ‘പാസേജ് ടു ദ പീക്സ്’ ട്രെയിൻ റൂട്ട്. ആൽബെർട്ടയിലൂടെയും ബ്രിട്ടീഷ് കൊളംബിയയിലൂടെയും കടന്നു പോകുന്ന ഈ ട്രെയിൻ റൂട്ട് അടുത്ത വർഷമാണ് യാഥാർത്ഥ്യവുക.”പാസേജ് ടു ദ പീക്സ്”എന്നാണ് ഈ സർവ്വീസിൻ്റെ പേര്. ലോകത്തിലെ മികച്ച പുതിയ യാത്രാ റൂട്ടുകളിൽ ഒന്നായി ഇതിനകം തന്നെ ഇത് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. 2026-ലെ ലോകമെമ്പാടുമുള്ള 26 മികച്ച അനുഭവങ്ങളുടെ പട്ടികയിൽ ടൈംഔട്ട് (TimeOut) ഇതിന് ആറാം […]
യുഎസിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാർ സോഷ്യൽ മീഡിയ വിവരങ്ങൾ നൽകണം; യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ്റെ പുതിയ നിർദ്ദേശം

യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ്റെ (CBP) പുതിയ നിർദ്ദേശങ്ങൾ യുഎസിലേക്ക് യാത്ര ചെയ്യുന്ന ചില കാനഡക്കാരെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ട്. ഇതനുസരിച്ച് ചില യാത്രക്കാർക്ക് തങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ നിർബന്ധമായും പങ്കുവയക്കേണ്ടി വരും. 2025 ഡിസംബർ 10-നാണ് ഈ അറിയിപ്പ് പുറത്തിറക്കിയത്. പുതിയ നിർദ്ദേശം പ്രാവർത്തികമായാൽ, ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷന് (ESTA) അപേക്ഷിക്കുന്നവർ കഴിഞ്ഞ അഞ്ച് വർഷത്തെ സോഷ്യൽ മീഡിയ വിവരങ്ങൾ നൽകേണ്ടിവരും. ഭീകരവാദത്തിൽ നിന്നും സുരക്ഷാ ഭീഷണികളിൽ നിന്നും […]
ആൽബർട്ടയിൽ പകർച്ചപ്പനി കേസുകൾ വർധിക്കുന്നു; അവധിക്കാലം ആരംഭിക്കുമ്പോൾ തന്നെ ധാരാളം ആളുകൾക്ക് അസുഖം ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ

ആൽബർട്ടയിൽ പകർച്ചപ്പനി കേസുകൾ വർധിക്കുന്നു. ഈ വർഷം ആൽബർട്ടയിൽ പകർച്ചപ്പനി കേസുകളിൽ പതിവിലും വർധനയാണ് ഉണ്ടായിട്ടുള്ളത്. അവധിക്കാലം ആരംഭിക്കുമ്പോൾ തന്നെ ധാരാളം ആളുകൾക്ക് അസുഖം ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഓസ്‌ട്രേലിയയിലെ പകർച്ചപ്പനിയുടെ ട്രെൻഡുകൾ പലപ്പോഴും ഇവിടെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാറുണ്ടെന്ന് സാംക്രമിക രോഗ വിദഗ്ധനായ ഡോ. ഐസക് ബോഗോച്ച് മുന്നറിയിപ്പ് നൽകുന്നു. ഓസ്‌ട്രേലിയയിൽ തുടർച്ചയായി രണ്ട് കഠിനമായ ഫ്ലൂ സീസണുകൾ ഉണ്ടായത് ആൽബർട്ടയിലും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ആൽബർട്ടയിൽ ഇതുവരെ 2,000-ത്തിലധികം ഫ്ലൂ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ […]
കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ കേന്ദ്രീകൃത സുരക്ഷാ പരിശോധനാ സംവിധാനം ആരംഭിച്ചു

കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ കേന്ദ്രീകൃത സുരക്ഷാ പരിശോധനാ സംവിധാനം ആരംഭിച്ചു. സുരക്ഷാ പരിശോധനയുടെ വേഗത വർദ്ധിപ്പിക്കുന്നതിനായി നൂതന സിടി (CT)സ്കാനറുകൾ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇതോടെ, യാത്രക്കാർക്ക് പരിശോധനയ്ക്കിടെ ദ്രാവകങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ബാഗുകൾക്കുള്ളിൽ തന്നെ സൂക്ഷിക്കാം. ഇത് കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്രക്കാരുടെ ബുദ്ധിമുട്ട് ലഘൂകരിക്കുകയും ചെയ്യുമെന്ന് വിമാനത്താവള അധികൃതർ പറയുന്നു. പുതിയ സംവിധാനം സുരക്ഷാ പരിശോധനയുടെ ശേഷി 40 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. അതേസമയം, […]
