പ്രധാനമന്ത്രിയുടെ വ്യാജ വീഡിയോ ഉപയോഗിച്ചുള്ള എഐ തട്ടിപ്പിൽ വയോധികന് പണം നഷ്ടമായി; വിരമിച്ച അധ്യാപകന് നഷ്ടപ്പെട്ടത് 3,000 ഡോളർ

പ്രധാനമന്ത്രിയുടെ വ്യാജ വീഡിയോ ഉപയോഗിച്ചുള്ള എഐ തട്ടിപ്പിൽ സസ്കാച്ചെവാൻ സ്വദേശിയായ വയോധികന് പണം നഷ്ടമായി. കാനഡയിലെ സസ്കച്ചെവാനിൽ നിന്നുള്ള വിരമിച്ച അധ്യാപകനായ ലിൻ ഫാനോഫിന് ആണ് 3,000 ഡോളർ നഷ്ടപ്പെട്ടത്. ക്രിപ്‌റ്റോകറൻസി തട്ടിപ്പ് വഴിയാണ് പണം നഷ്ടമായത്. 70 വയസ്സുകാരനായ ഫാനോഫ് സ്മാർട്ട് ടിവിയിൽ വാർത്ത കണ്ടിരിക്കുമ്പോൾ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി സർക്കാർ പിന്തുണയുള്ള ക്രിപ്‌റ്റോ നിക്ഷേപങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു അഭിമുഖം കാണാനിടയായി. സി.ബി.സി (CBC) യുടെ ലോഗോയും പ്രമുഖ അവതാരകയേയും കണ്ടതോടെ ഇത് യഥാർത്ഥ […]
നാല് മില്യൺ ഡോളറിൻ്റെ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ: ടൊറൻ്റോയിൽ രണ്ട് പേരെക്കൂടി അറസ്റ്റിൽ

നാല് മില്യൺ ഡോളറിൻ്റെ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ടൊറൻ്റോ പോലീസ് രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. ഒളിവിൽപോയ മൂന്നാമതൊരു പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ‘സിന്തറ്റിക് ഐഡൻ്റിറ്റി’ എന്ന സങ്കീർണ്ണമായ പുതിയൊരു തരം തട്ടിപ്പാണ് ഇവിടെ അരങ്ങേറിയത്. യഥാർത്ഥ വ്യക്തിഗത വിവരങ്ങൾക്കൊപ്പം വ്യാജ വിവരങ്ങൾ കൂട്ടിച്ചേർത്ത് പുതിയ കള്ള ഐഡൻ്റിറ്റികൾ സൃഷ്ടിക്കുന്ന രീതിയാണിത്. ഈ വ്യാജ ഐഡൻ്റഇറ്റികൾ ഉപയോഗിച്ച് ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ വീടുകൾക്കായി വായ്പകൾ സംഘടിപ്പിച്ചതായി പോലീസ് പറയുന്നു. നിയമവിരുദ്ധമായി ലഭിച്ച പണം […]
ലോകത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ കാനഡയിലെ പ്രധാന നഗരങ്ങളും; തിരക്കേറിയ 20 നഗരങ്ങളുടെ പട്ടികയിൽ ഒരു കനേഡിയൻ നഗരം പോലുമില്ല!

ലോകത്തിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ കൂട്ടത്തിൽ കാനഡയിലെ പ്രധാന നഗരങ്ങളുമുണ്ടെന്ന് പുതിയ റിപ്പോർട്ട്. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ തിരക്കേറിയ 20 നഗരങ്ങളുടെ പട്ടികയിൽ ഒരു കനേഡിയൻ നഗരം പോലുമില്ല. ട്രാഫിക് വിശകലന കമ്പനിയായ ഇൻറിക്സിൻ്റെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങളുള്ളത്. ഇസ്താംബൂളാണ് ലോകത്ത് ഏറ്റവും മോശം ട്രാഫിക്കുള്ള നഗരം, തുടർന്ന് മെക്സിക്കോ സിറ്റിയും ചിക്കാഗോയും ഉണ്ട്. 2025 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഡാറ്റയാണ് ഇൻറിക്സ് താരതമ്യം ചെയ്തത്. തിരക്കേറിയ സമയങ്ങളിൽ ഡ്രൈവർമാർക്ക് നഷ്ടപ്പെടുന്ന […]
2026-ൽ കാനഡയിൽ ഭക്ഷ്യവില നാല് മുതൽ ആറ് ശതമാനം വരെ വർദ്ധിക്കും; ഒരു കുടുംബത്തിന് 1,000 ഡോളറിലധികം അധികച്ചെലവിന് സാധ്യത

2026-ൽ കാനഡയിൽ ഭക്ഷ്യവില നാല് മുതൽ ആറ് ശതമാനം വരെ വർദ്ധിക്കുമെന്നും, ഇത് ശരാശരി നാലംഗ കുടുംബത്തിൻ്റെ പലചരക്ക് ബില്ലിൽ ഏകദേശം 1,000 ഡോളർ അധികച്ചെലവുണ്ടാക്കുമെന്നും പുതിയ റിപ്പോർട്ട് പറയുന്നു. ഡൽഹൗസി യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ വാർഷിക ഭക്ഷ്യവില റിപ്പോർട്ട് അനുസരിച്ച്, അടുത്ത വർഷം ഒരു നാലംഗ കുടുംബത്തിന് ഭക്ഷണത്തിനായി $17,571.79 ചെലവഴിക്കേണ്ടിവരും. ഭക്ഷ്യവിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ 27 ശതമാനം വർദ്ധനയുടെ തുടർച്ചയാണിത്. യു.എസ്. വാണിജ്യ തർക്കം, വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ, തൊഴിലാളി ക്ഷാമം, നയപരമായ മാറ്റങ്ങൾ, […]
സാൽമൊണെല്ല ബാധ: ഇറാനിൽനിന്നുള്ള പിസ്ത ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കാനേഡിയൻ സർക്കാർ

സാൽമൊണെല്ലയ്യെ തുടർന്ന് ഇറാനിൽ നിന്നുള്ള പിസ്ത ഇറക്കുമതിക്ക് കാനഡ സർർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ആറ് പ്രവിശ്യകളിലായി 155 പേർക്ക് സാൽമൊണെല്ല ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ അറിയിച്ചു. ഒൻ്റാരിയോ, ക്യൂബെക് എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുള്ളത്. ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, ന്യൂ ബ്രൺസ്വിക്, മാനിറ്റോബ എന്നിവിടങ്ങളിലാണ് മറ്റ് രോഗബാധിതരുള്ളത്. പിസ്തയും പിസ്ത ഉല്പ്പന്നങ്ങളും കഴിച്ചവരിലാണ് രോഗബാധ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. ഇതേ തുടർന്ന് കാനഡയിൽ പിസ്ത ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നത് വർധിച്ചു. ഉൽപ്പന്നങ്ങളിൽ സാൽമൊണെല്ല […]
കാനഡയിലെ അവയവമാറ്റ ശസ്ത്രക്രിയാ ചരിത്രത്തിൽ നാഴികക്കല്ല്; റോബോട്ടിക് സാങ്കേതികതയിലൂടെ കുട്ടികൾക്ക് വൃക്ക മാറ്റിവെച്ച് യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റൽ

കാനഡയിലെ അവയവമാറ്റ ശസ്ത്രക്രിയാ ചരിത്രത്തിൽ ഒരു നാഴികക്കല്ല് കൂടി പിന്നിട്ട് യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റൽ. മുതിർന്ന രോഗികളിലും ജീവനുള്ള ദാതാക്കളിലും വിജയകരമായി പരീക്ഷിച്ച റോബോട്ടിക് ശസ്ത്രക്രിയ കുട്ടികളിലും വിജയം കണ്ടു.മരിച്ച ദാതാക്കളുടെ വൃക്ക കുട്ടികളിൽ മാറ്റിവെച്ചാണ് കാനഡയിൽ ആദ്യമായി ഈ നേട്ടം കൈവരിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റലിലെ ഡോക്ടർ മാക്സ് ലെവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ചരിത്രപരമായ ശസ്ത്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ഈ വിജയം, ഗെയിം ചെയ്ഞ്ചർ ആയിരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ നൂതന […]
കാൽഗറിയിൽ പ്രോപ്പർട്ടി ടാക്സ് വർദ്ധിക്കും; 2026-ലെ ബജറ്റിന് കാൽഗറി സിറ്റി കൗൺസിലിൻ്റെ അംഗീകാരം

2026-ലെ ബജറ്റിന് കാൽഗറി സിറ്റി കൗൺസിലിൻ്റെ അംഗീകാരം. പുതിയ ബജറ്റ് അനുസരിച്ച് പ്രോപ്പർട്ടി ടാക്സ് വർദ്ധിക്കും. ആദ്യം നിർദ്ദേശിച്ചതിനേക്കാൾ കുറഞ്ഞ പ്രോപ്പർട്ടി ടാക്സ് വർദ്ധനവാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ 3.6 ശതമാനം വർദ്ധിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ 1.64 ശതമാനം വർദ്ധന മാത്രമാണ് വരുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ഒരു സാധാരണ വീടുടമയ്ക്ക് പ്രതിമാസം $4.50 അധികം ചെലവ് വരും. ടാക്സ് വർദ്ധന കുറച്ചു നിർത്താനായി, നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തിൽ നിന്നും $50 മില്യൺ ഉപയോഗിക്കാൻ കൌൺസിൽ തീരുമാനിച്ചിട്ടുണ്ട്. നികുതി താങ്ങാനാവുന്ന […]
താങ്ക്സ്ഗിവിംഗ് അവധിക്ക് ശേഷം കാണാതായ ടെക്‌സാസിലെ ദമ്പതികളെ ന്യൂ മെക്‌സിക്കോയിൽ മരിച്ച നിലയിൽ കണ്ടെത്തി

ലബക് (ടെക്‌സാസ്): താങ്ക്സ്ഗിവിംഗ് അവധിക്ക് ശേഷം കാണാതായ ടെക്‌സാസിലെ പ്രായമായ ദമ്പതികളായ ചാൾസ് ലൈറ്റ്ഫൂട്ടിന്റെയും (82) ലിൻഡ ലൈറ്റ്ഫൂട്ടിന്റെയും (81) മൃതദേഹങ്ങൾ കണ്ടെത്തി. ന്യൂ മെക്‌സിക്കോയിലെ ട്യുകുംകാരിക്കടുത്തുള്ള ഒരു ഗ്രാമീണ മേഖലയിൽ വെച്ചാണ് കാർസൺ കൗണ്ടി ഷെരീഫ് ഓഫീസ് ഇവരെ കണ്ടെത്തിയത്. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ഇവർ ഹൈപ്പോതെർമിയ (ശരീരതാപം കുറയുന്നത്) ബാധിച്ചാണ് മരിച്ചതെന്ന് കരുതുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ കാറിന് സമീപത്തായിരുന്നു. പാൻഹാൻഡിലിലെ സുഹൃത്തുക്കളെ സന്ദർശിച്ച ശേഷം ലബ്ബക്കിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരുവരെയും കാണാതായത്.ഇവർക്ക് വേണ്ടി ‘സിൽവർ […]
അമേരിക്കയിലെ ഉയർന്ന ജീവിതച്ചെലവിന് ട്രംപിനെ പഴിച്ച് വോട്ടർമാർ; പുതിയ പോളിറ്റിക്കോ സർവേ ഫലം

വാഷിംഗ്ടൺ: അമേരിക്കയിലെ ഉയർന്ന ജീവിതച്ചെലവിന് (Affordability Crisis) പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹത്തിന്റെ വോട്ടർമാർ ഉൾപ്പെടെയുള്ളവർ ഇപ്പോൾ കുറ്റപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു എന്ന് പുതിയ പോളിറ്റിക്കോ സർവേ ഫലം. യു.എസിലെ ജീവിതച്ചെലവ് തങ്ങൾക്ക് ഓർമ്മയുള്ളതിൽ വച്ച് ഏറ്റവും മോശമാണെന്ന് ഏതാണ്ട് പകുതിയോളം (46%) അമേരിക്കക്കാർ അഭിപ്രായപ്പെട്ടു. 2024-ൽ ട്രംപിന് വോട്ട് ചെയ്തവരിൽ 37% പേരും ഇതേ അഭിപ്രായക്കാരാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ട്രംപിനാണ് ഉത്തരവാദിത്തമെന്ന് 46% പേർ പറയുന്നു. ട്രംപിന്റെ ഭരണമാണ് ഉയർന്ന ചെലവുകൾക്ക് കാരണമെന്നും അവർ കരുതുന്നു. […]
2026 ബജറ്റിന് അംഗീകാരം: കാൽഗറിയിൽ പ്രോപ്പർട്ടി ടാക്സ് കൂടും

2026-ലെ ബജറ്റിന് അംഗീകാരം നൽകി കാൽഗറി സിറ്റി കൗൺസിൽ. പുതിയ ബജറ്റ് അനുസരിച്ച് അടുത്ത വർഷം പ്രോപ്പർട്ടി ടാക്സ് 1.64% വർധിക്കും. അതേസമയം ആദ്യം നിർദ്ദേശിച്ചതിനേക്കാൾ കുറഞ്ഞ പ്രോപ്പർട്ടി ടാക്സ് വർധനയാണ് നിലവിൽ ഉണ്ടായിട്ടുള്ളത്. പ്രോപ്പർട്ടി ടാക്സ് വർധനയോടെ ഒരു വീടുടമയ്ക്ക് പ്രതിമാസം 4.50 ഡോളർ അധിക ചെലവ് വരും. ടാക്സ് വർദ്ധന കുറച്ചു നിർത്താനായി, നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തിൽ നിന്നും 50 മില്യൺ ഡോളർ ഉപയോഗിക്കാൻ കൗൺസിൽ തീരുമാനിച്ചു. ട്രാൻസിറ്റ് ഫെയറുകൾ അടുത്ത വർഷം വർധിക്കുമെങ്കിലും, […]
