newsroom@amcainnews.com

ARC കാർഡുകളിലേക്ക് മാറുന്നു; എഡ്മൻ്റൺ ട്രാൻസിറ്റ് സർവീസ് പേപ്പർ ടിക്കറ്റുകളും പാസുകളും പൂർണ്ണമായി നിർത്തലാക്കും

എഡ്മൻ്റൺ ട്രാൻസിറ്റ് സർവീസ് പൊതുഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന പേപ്പർ ടിക്കറ്റുകളും പാസുകളും പൂർണ്ണമായി നിർത്തലാക്കുന്നു. ഇലക്ട്രോണിക് ഫെയർ പേയ്മെൻ്റ് സിസ്റ്റമായ ARC കാർഡുകളിലേക്ക് മാറുന്നതിൻ്റെ ഭാഗമായിട്ടാണ് ഇത്. 2025 ഡിസംബർ 31-ന് ശേഷം, കാലഹരണപ്പെട്ടതോ അല്ലാത്തതോ ആയ പേപ്പർ ടിക്കറ്റുകൾ (2023 ഡിസംബർ 31 വരെ കാലാവധിയുള്ള ടിക്കറ്റുകൾ ഉൾപ്പെടെ) അല്ലെങ്കിൽ ഫാമിലി/ഡേ പാസുകൾ (2024 വരെ കാലാവധിയുള്ളവ) എന്നിവ സ്വീകരിക്കുന്നതല്ല. 2024 നവംബർ 9 മുതൽ പേപ്പർ ടിക്കറ്റുകളുടെയും പാസുകളുടെയും വിതരണം ETS പൂർണ്ണമായി നിർത്തിയിരുന്നു. 2026 […]

പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ കൈകാര്യം ചെയ്യാനും ഉത്തരവാദിത്തം ഉറപ്പാക്കാനുമായി ആൽബർട്ടയിൽ പുതിയ പോലീസ് റിവ്യൂ കമ്മീഷൻ നിലവിൽ വന്നു

ആൽബർട്ടയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ കൈകാര്യം ചെയ്യാനും ഉത്തരവാദിത്തം ഉറപ്പാക്കാനുമായി പുതിയ പോലീസ് റിവ്യൂ കമ്മീഷൻ നിലവിൽ വന്നു. പോലീസ് സേനയുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം നടത്താനും അച്ചടക്ക നടപടികൾക്ക് മേൽനോട്ടം വഹിക്കാനുമുള്ള ഒരു ഏകീകൃത സ്വതന്ത്ര സമിതിയാണിത്. ഇതിനായി നേരത്തെ നിലവിലുണ്ടായിരുന്ന വ്യത്യസ്ത സംവിധാനങ്ങൾക്ക് പകരമായിട്ടാണ് പുതിയ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. പോലീസിനെതിരായ ഗുരുതരമായ സംഭവങ്ങൾ, ക്രിമിനൽ ആരോപണങ്ങൾ എന്നിവ അന്വേഷിക്കുന്ന ആൽബർട്ട സീരിയസ് ഇൻസിഡൻ്റ് റെസ്‌പോൺസ് ടീം ഇനി മുതൽ ഈ പുതിയ കമ്മീഷൻ്റെ കീഴിലായിരിക്കും […]

19 രാജ്യങ്ങളിൽനിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ നിർത്തിവെച്ചു യുഎസ്; ഗ്രീൻകാർഡുകളും പൗരത്വ അപേക്ഷകളും ഉൾപ്പെടെ നിർത്തി

വാഷിങ്ടൺ: യുഎസ് യാത്രാവിലക്കേർപ്പെടുത്തിയ 19 രാജ്യങ്ങളിൽനിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ നിർത്തിവെച്ചതായി റിപ്പോർട്ട്. ഗ്രീൻകാർഡുകളും പൗരത്വ അപേക്ഷകളും ഉൾപ്പെടെ നിർത്തിവെച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ഭരണകൂടം നിലവിലെ സ്ഥിതി സൂക്ഷ്മ പരിശോധന നടത്തുന്നതുവരെ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) പൂർണമായി നിർത്തിവെച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. അഫ്ഗാനിസ്താൻ, മ്യാൻമാർ, ചാഡ്, റിപ്പോബ്ലിക് ഓഫ് കോംഗോ, ഗിനി, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, യെമെൻ, ബുറുൺഡി, ക്യൂബ, ലാവോസ്, സിയെറാ ലിയോൺ, […]

കാബിനറ്റ് യോഗത്തിനിടെ പലതവണ മയക്കത്തിലേക്ക് വഴുതിവീണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; ‘ഉറക്കം’ ക്യാമറകൾ ഒപ്പിയെടുത്തു, വൈറൽ!

വാഷിങ്ടൺ: മൂന്നുമണിക്കൂറോളം നീണ്ട കാബിനറ്റ് യോഗത്തിനിടെ പലതവണ മയക്കത്തിലേക്ക് വഴുതിവീണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച നടന്ന കാബിനറ്റ് യോഗത്തിനിടെയാണ് ട്രംപിന്റെ ‘ഉറക്കം’ ക്യാമറകൾ ഒപ്പിയെടുത്തത്. ഇതുപിന്നീട് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിക്കുകയുംചെയ്തു. പലപ്പോഴും പൂർണമായും കണ്ണുകളടച്ച് അല്പനേരം മയങ്ങുന്ന ട്രംപിന്റെ ദൃശ്യങ്ങളാണ് വീഡിയോകളിലുണ്ടായിരുന്നത്. കാബിനറ്റ് അംഗങ്ങൾ ട്രംപിന്റെ നേട്ടങ്ങളെ പുകഴ്ത്തി സംസാരിക്കുമ്പോഴും അദ്ദേഹം ഉറങ്ങുകയായിരുന്നു. തിങ്കളാഴ്ച രാത്രി മുഴുവൻ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ സജീവമായിരുന്നതിന് പിന്നാലെയാണ് ട്രംപ് ചൊവ്വാഴ്ച നടന്ന കാബിനറ്റ് യോഗത്തിനെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. തിങ്കളാഴ്ച […]

സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപി സ്ഥാനാർഥികൾക്കായി വോട്ടുതേടിയിറങ്ങി

മൂന്നാർ: സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കായി വോട്ടുതേടിയിറങ്ങി. ഇടമലക്കുടി, ദേവികുളം ഉൾപ്പെടെയുള്ള തോട്ടം മേഖലയിലാണു വോട്ടുപിടിത്തം. ഇടമലക്കുടിയിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ 3 തവണ രാജേന്ദ്രൻ വോട്ടു തേടിയെത്തി. സിപിഎമ്മുമായി നാലുവർഷമായി അകന്നുനിൽക്കുകയാണു രാജേന്ദ്രൻ. ‘തിരഞ്ഞെടുപ്പുകളിൽ ഞാൻ മത്സരിച്ചപ്പോൾ എനിക്കുവേണ്ടി പ്രവർത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യർഥന’ – രാജേന്ദ്രൻ പ്രതികരിച്ചു. നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ […]

കടുത്ത എതിർപ്പിനു പിന്നാലെ, സ്മാർട്ഫോണുകളിൽ ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ പിൻവലിച്ചു

ന്യൂഡൽഹി: കടുത്ത എതിർപ്പിനു പിന്നാലെ, സ്മാർട്ഫോണുകളിൽ ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ പിൻവലിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം, ഉത്തരവിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ തയാറാണെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാവിലെ ലോക്സഭയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വൈകിട്ടോടെ ഇതു സംബന്ധിച്ച അറിയിപ്പ് വന്നത്. ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കാനുള്ള നീക്കം വഴി ആപ്പിന് വലിയ തോതിലുള്ള പ്രചാരമുണ്ടായെന്നും, അത് കണക്കിലെടുത്താനാണ് ആപ് നിർബന്ധമാക്കാനുള്ള നീക്കം പിൻവലിച്ചതെന്നും ആണ് […]

യുഎസ് വിസ നയം: ഫിഫ ലോകകപ്പ് നറുക്കെടുപ്പ് പ്രതിസന്ധിയില്‍

അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പ്രതിസന്ധിയില്‍. അമേരിക്കയുടെ പുതിയ വിസ നയമാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ നറുക്കെടുപ്പ് വെള്ളിയാഴ്ച വാഷിങ്ടണിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ നിലവില്‍ വന്ന അമേരിക്കയുടെ പുതിയ വിസാ നിയമം അനുസരിച്ച് ഇറാനും ഹെയ്തിയും ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ലോകകപ്പിനെത്തുന്ന […]

റീകോൾ ഹർജി: ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് ഉത്തരവാദിയെന്ന് ഗിൽ മക്ഗോവൻ

ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയിലെ (UCP) ഡസനിലധികം കോക്കസ് അംഗങ്ങൾ റീകോൾ ഹർജികൾ നേരിടുന്നതിൽ പ്രീമിയർ മാത്രമാണ് കുറ്റക്കാരിയെന്ന് ആൽബർട്ട ഫെഡറേഷൻ ഓഫ് ലേബർ (AFL) പ്രസിഡന്റ് ഗിൽ മക്ഗോവൻ. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ഗിൽ മക്ഗോവനും മറ്റ് ലേബർ നേതാക്കളും റീകോൾ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് ഡാനിയേൽ സ്മിത്ത് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ തെറ്റാണെന്നും, റീകോൾ നിയമം തൻ്റെ സർക്കാരിനെതിരെ ഉപയോഗിക്കുമ്പോൾ അതിൽ ന്യായീകരണത്തിനാണ് പ്രീമിയർ ശ്രമിക്കുന്നതെന്നും മക്ഗോവൻ പ്രതികരിച്ചു. റീകോൾ […]

കാനഡയിൽ തുടരും: ഫോറെവർ കനേഡിയൻ നിവേദനം പൂർത്തിയായതായി ഇലക്ഷൻസ് ആൽബർട്ട

ആൽബർട്ട കാനഡയിൽ തന്നെ തുടരണം എന്ന ആവശ്യം ഉന്നയിച്ചുള്ള ‘ഫോറെവർ കനേഡിയൻ’ നിവേദനം വിജയകരമായി പൂർത്തിയാക്കിയതായി ഇലക്ഷൻസ് ആൽബർട്ട. രാജ്യത്തെ വിഭജിക്കാൻ ഉദ്യേശിക്കുന്നവർക്ക് മറുപടി നൽകുന്നതിനായി മുൻ ഉപപ്രീമിയർ തോമസ് ലുക്കാസൂക്ക് തുടങ്ങിയ നിവേദനത്തിന് 4 ലക്ഷത്തിലധികം അംഗീകൃത ഒപ്പുകളാണ് ലഭിച്ചത്. വിഷയം നിയമസഭയിൽ അവതരിപ്പിച്ച് വോട്ടെടുപ്പിലൂടെ സ്ഥിരീകരിക്കാനാണ് ആഗ്രഹമെന്ന് ലുക്കാസൂക്ക് പ്രതികരിച്ചു. ഹിതപരിശോധന ചെലവേറിയതും പ്രവിശ്യയിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതുമാണെന്നും അത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആൽബർട്ട നിവാസികൾക്ക് കാനഡയിൽ തുടരാനാണ് താത്പര്യമെന്ന വ്യക്തമായ സന്ദേശം […]

ബ്രിട്ടിഷ് കൊളംബിയയിൽ പട്ടിണി രൂക്ഷം

ബ്രിട്ടിഷ് കൊളംബിയയിൽ പട്ടിണി രൂക്ഷമാകുന്നതായി റിപ്പോർട്ട്. 13 ലക്ഷത്തിലധികം ആളുകൾ നിലവിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നതായി ഫുഡ് ബാങ്ക്സ് ബി.സി.യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഫുഡ് ബാങ്കുകളിൽ സഹായം തേടിയെത്തുന്നവരുടെ എണ്ണം ഒരു വർഷത്തിനിടെ ഒൻപത് ശതമാനം വർധിച്ചിട്ടുണ്ട്. 2019 മുതൽ മൊത്തം സന്ദർശകരുടെ എണ്ണത്തിൽ 79 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. പലർക്കും ഫുഡ് ബാങ്കുകൾ ഇപ്പോൾ താൽക്കാലിക സഹായമല്ല, മറിച്ച് സ്ഥിരമായ ആശ്രയമായി മാറിയിരിക്കുന്നുവെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഡാൻ ഹുവാങ്-ടെയ്‌ലർ പറഞ്ഞു. ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരിൽ കൂടുതൽ പേർക്ക് […]