താൻ അവസാനിപ്പിച്ച എട്ടു യുദ്ധങ്ങളിൽ ഓരോന്നിനും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കണം; ഇന്ത്യ–പാക്കിസ്‌ഥാൻ സംഘർഷം പരിഹരിച്ചെന്ന അവകാശവാദം ആവർത്തിച്ച് ട്രംപ്

വാഷിങ്‌ടൻ: ഇന്ത്യ–പാക്കിസ്‌ഥാൻ സംഘർഷം പരിഹരിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ അവസാനിപ്പിച്ച എട്ടു യുദ്ധങ്ങളിൽ ഓരോന്നിനും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കണമെന്നും ട്രംപ് പറഞ്ഞു. ‘ഞങ്ങൾ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഒന്നു കൂടി അവസാനിപ്പിക്കാൻ പോകുന്നു.’ റഷ്യ – യുക്രെയ്‌ൻ യുദ്ധത്തെ പരാമർശിച്ച് ട്രംപ് പറഞ്ഞു. ‘ഞാൻ ഓരോ യുദ്ധം അവസാനിപ്പിക്കുമ്പോഴും ട്രംപിന് നൊബേൽ പുരസ്കാരം ലഭിക്കുമെന്ന് അവർ പറയും. എന്നാൽ ഞാൻ ആ യുദ്ധം അവസാനിപ്പിച്ചാൽ, അതിന് പുരസ്‌കാരം ലഭിക്കില്ലെന്നും പക്ഷെ […]
കാൽഗറിയിലും ക്ലെയർഷോമിലും മീസിൽസ് പടരാൻ സാധ്യത; മുന്നറിയിപ്പുമായി ആൽബർട്ട ഹെൽത്ത് സർവ്വീസസ്

കാൽഗറിയിലും ക്ലെയർഷോമിലും മീസിൽസ് പടരാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പുമായി ആൽബർട്ട ഹെൽത്ത് സർവ്വീസസ്. മീസിൽസ് ബാധിച്ചൊരാൾ രോഗം പകരാൻ സാധ്യതയുള്ള സമയത്ത് പൊതുസ്ഥലങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. 2025 നവംബർ 22-ന് ആംസ്റ്റർഡാമിൽ നിന്ന് കാൽഗറിയിലേക്ക് വന്ന KLM ഫ്ലൈറ്റ് 677-ൽ ഇയാൾ യാത്ര ചെയ്തിരുന്നു. വിമാനം ആംസ്റ്റർഡാമിൽ നിന്ന് രാവിലെ 4:54 ന് (MST)പുറപ്പെട്ട് കാൽഗറി ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉച്ചയ്ക്ക് 1:29 ന് എത്തി. അതിനാൽ നവംബർ 22-ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും 4:15 p.m.നും ഇടയിൽ […]
മികച്ച ഡ്രൈവിംഗ് റെക്കോർഡുള്ള ഡ്രൈവർമാർക്ക് ലൈസൻസ് പുതുക്കാൻ $50 മാത്രം! ലൈസൻസ് പുതുക്കൽ ഫീസിൽ വൻ ഇളവുമായി ക്യൂബെക് സർക്കാർ

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനുള്ള ഫീസിൽ വൻ ഇളവുമായി ക്യൂബെക് സർക്കാർ. ഇതനുസരിച്ച് മികച്ച ഡ്രൈവിംഗ് റെക്കോർഡുള്ള ഡ്രൈവർമാർക്ക് 2026ൽ ലൈസൻസ് പുതുക്കുമ്പോൾ $50 മാത്രം അടച്ചാൽ മതിയാകും. സാധാരണ ഫീസായ $121-ൻ്റെ പകുതിയോളം മാത്രമാണിത്. മുൻകാലങ്ങളിൽ ലൈസൻസ് ഫീസായി അധികം ഈടാക്കിയ $3 ബില്യൺ തിരികെ നൽകുന്നതിനായി SAAQ (Société de l’assurance automobile du Québec) നൽകുന്ന ഇളവാണിത്. മുൻ വർഷങ്ങളിൽ, ഡീമെറിറ്റ് പോയിൻ്റുകൾ ഇല്ലാത്ത നല്ല ഡ്രൈവർമാർക്ക് പൂർണ്ണമായ കിഴിവ് ലഭിക്കുകയും നാല് വർഷത്തിനിടെ […]
യാത്രക്കാർക്ക് ആശ്വാസം; ഗ്രേറ്റർ ടൊറൻ്റോ ആൻഡ് ഹാമിൽട്ടൺ ഏരിയയിലെ ‘വൺ ഫെയർ’ ട്രാൻസിറ്റ് പദ്ധതി രണ്ട് വർഷത്തേക്ക് കൂടി നീട്ടി ഒൻ്റാരിയോ സർക്കാർ

ഗ്രേറ്റർ ടൊറൻ്റോ ആൻഡ് ഹാമിൽട്ടൺ ഏരിയയിലെ ‘വൺ ഫെയർ’ ട്രാൻസിറ്റ് പദ്ധതി രണ്ട് വർഷത്തേക്ക് കൂടി നീട്ടി ഒൻ്റാരിയോ സർക്കാർ. യാത്രക്കാരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം. 2024-ലാണ് ഈ പദ്ധതിക്ക് തുടക്കമായത്. ഇതനുസരിച്ച് പ്രാദേശിക ട്രാൻസിറ്റ് സേവനങ്ങളിൽ നിന്ന് GO ട്രാൻസിറ്റ് സേവനങ്ങളിലേക്ക് മാറുമ്പോൾ യാത്രക്കാർക്ക് ഇരട്ട ടിക്കറ്റ് നിരക്ക് നൽകേണ്ടതില്ല. പദ്ധതി ആരംഭിച്ചതിനുശേഷം യാത്രക്കാർക്ക് ഏകദേശം $200 മില്യൺ ലാഭിക്കാൻ കഴിഞ്ഞതായാണ് വിലയിരുത്തൽ. ഏകദേശം 62 മില്യൺ സൗജന്യ ട്രാൻസ്ഫറുകൾളാണ് അനുവദിച്ചത്. പദ്ധതി […]
മിഡിൽ ഈസ്റ്റുമായി പുതിയ വ്യോമഗതാഗത കരാറിൽ ഒപ്പിട്ട് കാനഡ

രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകി മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി പുതിയ വ്യോമഗതാഗത കരാറിൽ ഒപ്പുവെച്ച് കാനഡ. സൗദി അറേബ്യയുമായും യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായും (യുഎഇ) ഒപ്പിട്ട കരാറിലൂടെ കനേഡിയൻ പൗരന്മാർക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്ന് ഫെഡറൽ ഗതാഗത മന്ത്രി സ്റ്റീവൻ മക് കിനോൺ പറഞ്ഞു. കൂടാതെ ആഗോള വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താനും വ്യാപാര വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കാനും കരാർ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍റെ 17-ാമത് വാർഷിക എയർ സർവീസസ് […]
ആവശ്യമായ പരിശോധനകൾ നടത്താതെ ആൻ്റിബയോട്ടിക്കുകൾ നൽകി വീട്ടിലേക്ക് അയച്ചു; ബ്രിട്ടീഷ് കൊളംബിയയിലെ സർറേ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടിയ 20-കാരൻ മരിച്ചു, പ്രതിഷേധവുമായി കുടുംബം

ബ്രിട്ടീഷ് കൊളംബിയയിലെ സർറേ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടിയ 20-കാരൻ മരിച്ചു. റോവൻ ഹാമിൽട്ടൺ എന്ന 20 വയസ്സുള്ള യുവാവാണ് ആശുപത്രി സന്ദർശിച്ചതിന് പിന്നാലെ മരിച്ചത്. ഇതേ തുടർന്ന് റോവൻ്റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. ശ്വാസതടസ്സം, കൂടിയ ഹൃദയമിടിപ്പ്, നെഞ്ച് വേദന എന്നീ ലക്ഷണങ്ങളോടെയാണ് നവംബർ 18-ന് റോവൻ എമർജൻസി റൂമിൽ എത്തിയത്. എന്നാൽ ആവശ്യമായ പരിശോധനകൾ നടത്താതെ ഡോക്ടർമാർ അദ്ദേഹത്തിന് ആൻ്റിബയോട്ടിക്കുകൾ നൽകി വീട്ടിലേക്ക് അയച്ചു. അടുത്ത ദിവസം, ജോലി സ്ഥലത്ത് വെച്ച് അദ്ദേഹം കുഴഞ്ഞുവീഴുകയും […]
ബ്ലോസ്റ്റ് ഫർണസും കോക്ക് നിർമ്മാണ പ്രവർത്തനങ്ങളും അടച്ചുപൂട്ടുന്നു; ഒൻ്റാരിയോയിലെ ആൽഗോമ സ്റ്റീൽ മിൽ 1,000 തൊഴിലാളികൾക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി

കാനഡയിലെ നോർത്തേൺ ഒൻ്റാരിയോയിലുള്ള ആൽഗോമ സ്റ്റീൽ മിൽ ഏകദേശം 1,000 തൊഴിലാളികൾക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. യു.എസ്. താരിഫുകളുടെയും വിപണികളിലെ മറ്റ് ചില പ്രശ്നങ്ങളെയും തുടർന്നാണ് തീരുമാനം. സൗൾട്ട് സ്റ്റീ. മാരിയിലുള്ള പ്ലാൻ്റിലെ 1000 ജീവനക്കാർക്ക് നൽകിയ നോട്ടീസ് 2026 മാർച്ച് 23 മുതൽ പ്രാബല്യത്തിൽ വരും. കമ്പനിയുടെ ബ്ലോസ്റ്റ് ഫർണസും കോക്ക് നിർമ്മാണ പ്രവർത്തനങ്ങളും അടച്ചുപൂട്ടുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. ഏകദേശം 2,500 ഓളം ജീവനക്കാരുള്ള കമ്പനിയിലെ തൊഴിലാളികളിൽ മൂന്നിലൊന്ന് പേരെ നടപടി ബാധിക്കും. ബ്ലാസ്റ്റ് […]
റിയൽ ഐഡിയോ പാസ്പോർട്ടോ ഇല്ലാതെ യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളിൽ 45 ഡോളർ ഫീസ് നൽകണമെന്ന് ടിഎസ്എ

വാഷിംഗ്ടൺ: റിയൽ ഐഡി (REAL ID) ഇല്ലാത്തതോ പാസ്പോർട്ട് ഇല്ലാത്തതോ ആയ യാത്രക്കാർക്ക് 2026 ഫെബ്രുവരി 1 മുതൽ വിമാനത്താവള സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളിൽ (airport security checkpoints) 45 ഡോളർ ഫീസ് നൽകേണ്ടിവരുമെന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (ടിഎസ്എ). നേരത്തെ 18 ഡോളർ ആയിരുന്നു ഫീസ് നിർദ്ദേശിച്ചിരുന്നതെങ്കിലും, ഇപ്പോൾ അത് 45 ഡോളർ ആയി ഉയർത്തി. റിയൽ ഐഡി നടപ്പാക്കലിന്റെ അടുത്ത ഘട്ടമായാണ് ഈ ഫീസ് ഏർപ്പെടുത്തുന്നത്. അംഗീകൃത തിരിച്ചറിയൽ രേഖയില്ലാത്തവർക്ക്, ചെക്ക്പോയിന്റ് കടന്നുപോകാൻ അനുമതി […]
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ MRI സ്‌കാൻ ഫലങ്ങൾ ‘തികച്ചും സാധാരണമാണ്’; ആരോഗ്യവാനെന്ന് വൈറ്റ് ഹൗസ് ഡോക്ടർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ (79) MRI സ്‌കാൻ ഫലങ്ങൾ ‘തികച്ചും സാധാരണമാണ്’ എന്ന് വൈറ്റ് ഹൗസ് ഫിസിഷ്യൻ ക്യാപ്റ്റൻ സീൻ ബാർബെല്ല പ്രഖ്യാപിച്ചു. ട്രംപ് ‘മികച്ച മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയിൽ’ തുടരുന്നു എന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബറിൽ നടത്തിയ ‘സമഗ്രമായ എക്‌സിക്യൂട്ടീവ് ഫിസിക്കൽ’ പരിശോധനയുടെ ഭാഗമായി ഹൃദയത്തിന്റെയും വയറിന്റെയും അഡ്വാൻസ്ഡ് ഇമേജിംഗ് (MRI) നടത്തിയതിന്റെ റിപ്പോർട്ടാണ് പുറത്തുവിട്ടത്. MRI ഫലങ്ങൾ ‘തികച്ചും സാധാരണമാണ്’ എന്ന് ഡോക്ടർ മെമ്മോയിൽ പറഞ്ഞു. ഹൃദയത്തിലോ പ്രധാന ധമനികളിലോ രക്തയോട്ടം തടസ്സപ്പെടുത്തുന്ന ധമനികളുടെ […]
കാർണി മന്ത്രിസഭയിൽ അഴിച്ചുപണി: മാർക്ക് മില്ലർ മന്ത്രിപദവിലേക്ക്

മുൻ പരിസ്ഥിതി മന്ത്രി സ്റ്റീവൻ ഗിൽബോൾട്ടിന്റെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രി മാർക്ക് കാർണി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ ഇമിഗ്രേഷൻ മന്ത്രിയായിരുന്ന മാർക്ക് മില്ലറെ തിരികെ കൊണ്ടുവന്നതാണ് പ്രധാന മാറ്റം. സ്റ്റീവൻ ഗിൽബോൾട്ടിന്റെ വകുപ്പായ കനേഡിയൻ ഐഡന്റിറ്റി ആൻഡ് കൾച്ചർ മന്ത്രി എന്ന സുപ്രധാന വകുപ്പും അതോടൊപ്പം ഔദ്യോഗിക ഭാഷകളുടെ ചുമതലയുള്ള മന്ത്രി എന്ന പദവിയും മില്ലർക്ക് ലഭിച്ചു. ഇതോടൊപ്പം ഗവൺമെന്റ് ട്രാൻസ്ഫോർമേഷൻ, പൊതുമരാമത്ത്, സംഭരണ വകുപ്പ് മന്ത്രിയായ ജോയൽ ലൈറ്റ്ബൗണ്ടിന് ഗിൽബോൾട്ട് സ്ഥാനമൊഴിഞ്ഞ കെബെക്ക് […]
