newsroom@amcainnews.com

കാനഡയിൽ പുതിയ ഫ്ലൂ വകഭേദം: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

കാനഡയിൽ ഭീഷണിയുയർത്തി പുതിയ ഫ്ലൂ വകഭേദം പടരുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. സബ്ക്ലേഡ് കെ എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസ എ (എച്ച്3എൻ2) വൈറസിന്റെ വകഭേദമാണ് കാനഡയിൽ പടർന്നു പിടിക്കുന്നത്. ഈ പുതിയ വകഭേദം യുകെ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും വ്യാപിക്കുന്നുണ്ട്. വൈറസിനെതിരായ പ്രാഥമിക പ്രതിരോധം വാക്സിനേഷൻ തന്നെയാണെങ്കിലും, മുൻ വർഷങ്ങളിലേതുപോലെ ഈ വകഭേദത്തിനെതിരെ നിലവിലെ വാക്സിൻ അത്ര ഫലപ്രദമാകണമെന്നില്ലെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ, വാക്സിൻ സ്വീകരിച്ചാൽ ഗുരുതര രോഗബാധയ്‌ക്കോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനോ സാധ്യത കുറവാണ്,’ എബിസി ന്യൂസ് […]

ഓയിൽ ടാങ്കർ നിരോധനത്തിൽ തീരുമാനമായാൽ പൈപ്പ്‌ലൈനിന് ‘ഗ്രീൻ സിഗ്നൽ’: ഡേവിഡ് എബി

വടക്കൻ ബ്രിട്ടിഷ് കൊളംബിയ തീരത്തെ ഓയിൽ ടാങ്കർ നിരോധനം നിലനിർത്തുകയാണെങ്കിൽ പുതിയ എണ്ണ പൈപ്പ്‌ലൈൻ പദ്ധതികൾ അം​ഗീകരിക്കാൻ തയ്യാറാണെന്ന് ബി സി പ്രീമിയർ ഡേവിഡ് എബി. ടാങ്കർ നിരോധനം നിലനിർത്താൻ നമുക്ക് ധാരണയിലെത്താൻ കഴിയുമെങ്കിൽ, പൈപ്പ്ലൈൻ ചർച്ചകൾ ആരംഭിക്കാമെന്നു എബി കൂട്ടിച്ചേർത്തു. പ്രവിശ്യയിലെ തീരദേശ സമൂഹങ്ങളുടെയും തദ്ദേശീയ ഗോത്രങ്ങളുടെയും ആശങ്കകൾ പരിഗണിച്ച്, പുതിയ പൈപ്പ്‌ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് തയ്യാറാണെന്ന് എബി അറിയിച്ചു. പുതിയ പൈപ്പ്‌ലൈനിനായി ആൽബർട്ടയും ഫെഡറൽ സർക്കാരും ധാരണാപത്രം (MOU) ഒപ്പിട്ടതിന് പിന്നാലെയാണ് ഈ […]

റിയർവ്യൂ ക്യാമറ തകരാർ: കാനഡയിൽ നിസ്സാൻ 3,700 വാഹനങ്ങൾ തിരിച്ചുവിളിച്ചു

സോഫ്റ്റ്‌വെയർ തകരാറിനെത്തുടർന്ന് കാനഡയിൽ മൂവായിരത്തിലധികം വാഹനങ്ങൾ തിരിച്ചു വിളിച്ചതായി നിസ്സാൻ അറിയിച്ചു. ചില പ്രത്യേക ട്രിം ലെവലുകളെ മാത്രമേ തിരിച്ചുവിളിക്കുന്നത് ബാധിക്കുകയുള്ളൂവെന്ന് കമ്പനി പറയുന്നു. ഇൻഫിനിറ്റി ക്യുഎക്സ് 80 (2025, 2026); നിസ്സാൻ അർമാഡ (2025, 2026); നിസ്സാൻ മുരാനോ (2025) എന്നിവയാണ് ബാധിച്ച വാഹനങ്ങൾ. 3,700 വാഹനങ്ങളാണ് തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ചില വാഹനങ്ങളിൽ, സോഫ്റ്റ്‌വെയർ പ്രശ്‌നം കാരണം വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഡിസ്‌പ്ലേ ദൃശ്യമാകാതെ വരുമെന്ന് ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. ഇത് കാരണം […]