newsroom@amcainnews.com

ഓയിൽ ടാങ്കർ നിരോധനത്തിൽ തീരുമാനമായാൽ പൈപ്പ്‌ലൈനിന് ‘ഗ്രീൻ സിഗ്നൽ’: ഡേവിഡ് എബി

വടക്കൻ ബ്രിട്ടിഷ് കൊളംബിയ തീരത്തെ ഓയിൽ ടാങ്കർ നിരോധനം നിലനിർത്തുകയാണെങ്കിൽ പുതിയ എണ്ണ പൈപ്പ്‌ലൈൻ പദ്ധതികൾ അം​ഗീകരിക്കാൻ തയ്യാറാണെന്ന് ബി സി പ്രീമിയർ ഡേവിഡ് എബി. ടാങ്കർ നിരോധനം നിലനിർത്താൻ നമുക്ക് ധാരണയിലെത്താൻ കഴിയുമെങ്കിൽ, പൈപ്പ്ലൈൻ ചർച്ചകൾ ആരംഭിക്കാമെന്നു എബി കൂട്ടിച്ചേർത്തു. പ്രവിശ്യയിലെ തീരദേശ സമൂഹങ്ങളുടെയും തദ്ദേശീയ ഗോത്രങ്ങളുടെയും ആശങ്കകൾ പരിഗണിച്ച്, പുതിയ പൈപ്പ്‌ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് തയ്യാറാണെന്ന് എബി അറിയിച്ചു.

പുതിയ പൈപ്പ്‌ലൈനിനായി ആൽബർട്ടയും ഫെഡറൽ സർക്കാരും ധാരണാപത്രം (MOU) ഒപ്പിട്ടതിന് പിന്നാലെയാണ് ഈ വിഷയത്തിൽ എബി നിലപാട് വ്യക്തമാക്കിയത്. അതേസമയം പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ചേർന്ന് ഒപ്പിട്ട ഈ കാരാറിൽ ആവശ്യമെങ്കിൽ ഓയിൽ ടാങ്കർ നിരോധനത്തിൽ മാറ്റങ്ങൾ വരുത്താമെന്ന് ഫെഡറൽ സർക്കാർ സമ്മതിച്ചിരുന്നു.

You might also like

ഫ്രഞ്ച് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Indication that person who went missing from Canada in 1994 has been found in Amsterdam

1994-ൽ കാനഡയിൽ നിന്ന് കാണാതായ വ്യക്തിയെ ആംസ്റ്റർഡാമിൽ കണ്ടെത്തിയതായി സൂചന

വാഹനഉടമകൾക്ക് ആശ്വാസം: ഒൻ്റാരിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറഞ്ഞു: പുതിയ നിരക്കുകൾ ഇതാ

ഫ്ലോറിഡയിൽ ഇടിമിന്നലേറ്റ് അമ്മയും രണ്ടു വയസുള്ള മകളും മരിച്ചു

FBI foils terror plot targeting New York State Capitol Building

ന്യൂയോർക്ക് ക്യാപിറ്റൽ മന്ദിരത്തിലെ ഭീകരാക്രമണ പദ്ധതി എഫ്.ബി.ഐ തകർത്തു

ടെക്സസ് പബ്ലിക് സ്കൂളുകളിൽ H-1B ജീവനക്കാരെ നിയമിക്കരുത്: ഗവർണർ ഗ്രെഗ് അബോട്ട്

Top Picks for You
Top Picks for You