സൗദി അറേബ്യയിലേക്ക് ധാന്യവ്യാപാരം പുനഃരാരംഭിച്ച് കാനഡ

എട്ടു വർഷത്തിന് ശേഷം സൗദി അറേബ്യയിലേക്കുള്ള ധാന്യവ്യാപാരം പുനഃരാരംഭിച്ചതായി കാനഡ അറിയിച്ചു. 2017-ന് ശേഷം ആദ്യമായി കാനഡ 72,000 ടണ്‍ ബാര്‍ലി സൗദിയിലേക്ക് കയറ്റി അയച്ചു. സൗദി അറേബ്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെ കാനഡ വിദേശകാര്യ മന്ത്രി വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാന്യവ്യാപാരം സൗദി അവസാനിപ്പിച്ചത്. 2023-ല്‍ നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാന്യവ്യാപാരം സാവധാനം പുനരാരംഭിക്കുകയാണ്. 2025-26 കാമ്പെയ്നിന്റെ 16-ാം ആഴ്ച വരെ കാനഡ 1.16 ദശലക്ഷം ടണ്‍ ബാര്‍ലി കയറ്റി […]
നാസ മോഡലിൽ കൺട്രോൾ റൂം; ദുരന്തനിവാരണ പദ്ധതിയുമായി കാനഡ

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കാനഡയിൽ പുതിയ ഓപ്പറേഷൻസ് സെന്ററിനു രൂപം നൽകുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. നാസയുടെ മിഷൻ കൺട്രോൾ റൂം മാതൃകയിലായിരിക്കും പ്രധാന കേന്ദ്രമായ ‘ഓപ്പറേഷണൽ സെന്റർ’ രൂപകൽപ്പന ചെയ്യുക. അഞ്ഞൂറിലധികം വിവരസ്രോതസ്സുകളുമായി ബന്ധിപ്പിച്ച രണ്ട് നിലയോളം ഉയരമുള്ള സ്‌ക്രീനുകളും ഇതിൽ ഉൾപ്പെടുന്നു. 80 പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഒരേ സമയം ഒന്നിലധികം അടിയന്തരാവസ്ഥകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും ഈ കേന്ദ്രത്തിനുണ്ടെന്ന് സർക്കാർ അറിയിച്ചു. വിവിധ ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയെല്ലാം ഏകോപിപ്പിക്കുന്നതു വഴി കാട്ടുതീ, […]
കാനഡയിൽ ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം വർധിക്കുന്നു

കാനഡയിലുടനീളം ഇൻഫ്ലുവൻസ കേസുകളിൽ വർധന ഉണ്ടായതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. ഫ്ലൂ പരിശോധനകളുടെ പോസിറ്റിവിറ്റി നിരക്ക് 8.1 ശതമാനമായി ഉയർന്നു. കഴിഞ്ഞ ആഴ്ച 1,394 ഫ്ലൂ കേസുകൾ റിപ്പോർട്ട് ചെയ്തതായി ഏജൻസി അറിയിച്ചു. ഏറ്റവും കൂടുതൽ ഇൻഫ്ലുവൻസ ബാധിച്ചിരിക്കുന്നത് 65 വയസ്സിനു മുകളിലുള്ളവരെയാണ്. വളണ്ടിയർ ഹെൽത്ത് സർവൈലൻസ് പ്രോഗ്രാമായ ഫ്ലൂ വാച്ചേഴ്‌സ് അനുസരിച്ച്, 9,525 പേരിൽ 1.4 ശതമാനം പേർക്ക് ചുമയും പനിയും അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു. കാനഡയിൽ ഈ സമയത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് […]
ബ്രിട്ടിഷ് കൊളംബിയയിലെ ദക്ഷിണേഷ്യൻ സമൂഹത്തിനെതിരായ ആക്രമണം: അന്വേഷണം ആരംഭിച്ച് സിബിഎസ്എ

ബ്രിട്ടിഷ് കൊളംബിയയിലെ ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യം വച്ചുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 96 വിദേശ പൗരന്മാർക്കെതിരെ അന്വേഷണം ആരംഭിച്ചതായി പ്രവിശ്യാ ടാസ്‌ക് ഫോഴ്‌സ്. കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ഇതുവരെ അഞ്ച് വിദേശ പൗരന്മാരെ രാജ്യത്ത് നിന്ന് പുറത്താക്കിയതായി ബിസി എക്സ്റ്റോർഷൻ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. അതേസമയം സറേയിലെ കാപ്‌സ് കഫേയിൽ നടന്ന നിരവധി വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രധാന ഗൂഢാലോചനക്കാരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഡൽഹിയിലെ പൊലീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര അധികാരികളുമായും ബന്ധപ്പെട്ടതായി ടാസ്‌ക് ഫോഴ്‌സ് പറയുന്നു. […]
മൂന്നാമതും പ്രസിഡൻ്റ് പദവിയിലേക്കോ? എഐ ഫോട്ടോ പങ്കുവച്ച് ട്രംപ്

മൂന്നാമതും പ്രസിഡൻ്റ് പദവിയിലേക്കെന്ന രീതിയിൽ ചർച്ചക്ക് തുടക്കമിട്ട് ഫോട്ടോയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘2028ലും ട്രംപ്’ എന്ന ബോർഡുമായി നിൽക്കുന്ന എഐ ചിത്രമാണ് സമൂഹമാധ്യമത്തിൽ ട്രംപ് പങ്കുവച്ചത്. അതേസമയം യുഎസ് ഭരണഘടനയുടെ 22–ാം ഭേദഗതി അനുസരിച്ച് ഒരാൾക്ക് രണ്ടു തവണയിലധികം പ്രസിഡന്റാകാൻ കഴിയില്ല. ട്രംപ് ആദ്യമായി പ്രസിഡന്റായത് 2017ലാണ്. രണ്ടു തവണയിൽ കൂടുതൽ അധികാരത്തിൽ തുടരുന്നതിനെക്കുറിച്ച് ട്രംപ് പലപ്പോഴും സൂചന നൽകിയിട്ടുണ്ട്. റാലികളിൽ ഇതേക്കുറിച്ച് തമാശയായി പരാമർശങ്ങൾ നടത്തുകയും ‘ട്രംപ് 2028’ എന്നെഴുതിയ തൊപ്പികൾ അനുയായികൾക്ക് […]
ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 6,000 പിആർ

ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ, ഫ്രഞ്ച് ഭാഷാ വൈദഗ്ധ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി നടത്തിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 6,000 ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. ക്യൂബെക്കിന് പുറത്തുള്ള ഫ്രാങ്കോഫോൺ കുടിയേറ്റം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്. ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിനായി അപേക്ഷകർക്ക് വേണ്ട മിനിമം കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (സി.ആർ.എസ്) സ്കോർ 408 ആയിരുന്നു. നിലവിൽ, 2025-ൽ ഫ്രഞ്ച് ഭാഷാ വിഭാഗത്തിനായി നടത്തുന്ന എട്ടാമത്തെ എക്‌സ്‌പ്രസ് എൻട്രി ഡ്രോയാണിത്. ഈ വർഷം ഏറ്റവും കൂടുതൽ ഐ.ടി.എകൾ ലഭിച്ചത് ഫ്രാങ്കോഫോൺ വിഭാഗത്തിലെ […]
