കാനഡയിൽ പാകിസ്ഥാൻ എയർലൈൻസ് ജീവനക്കാരനെ കാണാതായി; വിമാനക്കമ്പനി പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കണ്ടെത്താനായില്ല

പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസിൻ്റെ (പി.ഐ.എ.) ഒരു മുതിർന്ന ഫ്ലൈറ്റ് അറ്റൻഡൻ്റിനെ ടൊറൻ്റോയിൽ നിന്ന് കാണാതായി. ഈ വർഷം കാനഡയിൽ കാണാതാവുന്ന പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസിൻ്റെ മൂന്നാമത്തെ ജീവനക്കാരനാണ് ഇത്. ആസിഫ് നജം കഴിഞ്ഞ ഞായറാഴ്ചയാണ് ലാഹോറിൽ നിന്ന് പി.കെ. 798 വിമാനത്തിൽ ടൊറൻ്റോയിലെത്തിയത്. മൂന്ന് ദിവസത്തിന് ശേഷം പാകിസ്ഥാനിലേക്ക് തിരിച്ചു പറക്കേണ്ടിയിരുന്ന ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. മടക്കയാത്രയ്ക്കായി അദ്ദേഹം ഡ്യൂട്ടിക്ക് ഹാജരായില്ല. ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിട്ടും വിമാനക്കമ്പനിക്ക് അദ്ദേഹത്തെ കണ്ടെത്താനായില്ല. പി.ഐ.എ. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
മാനിറ്റോബയിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് രണ്ട് മരണം; അന്വേഷണം ആരംഭിച്ച് പോലീസ്

കാനഡയിലെ മാനിറ്റോബയിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് രണ്ട് പേർ മുങ്ങിമരിച്ചു. വടക്കൻ പ്രദേശമായ നനാവാനോ എന്ന സ്ഥലത്താണ് ഈ ദുരന്തം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4:30-ഓടെയായിരുന്നു സംഭവം. തണുപ്പുകാലത്ത് വെള്ളക്കെട്ടുകളിലും തടാകങ്ങളിലും ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. തടാകത്തിൽ ഒരാൾ വീണതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. വെള്ളത്തിൽ വീണ വ്യക്തിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ടാമതൊരാളും വെള്ളത്തിൽ വീഴുകയായിരുന്നു. RCMP യും , പ്രാദേശിക രക്ഷാപ്രവർത്തകരും ചേർന്നുള്ള തിരച്ചിലിൽ […]
കാൽഗറി നഗരത്തിലെ ജലക്ഷാമം നേരിടാൻ പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി സിറ്റി കൗൺസിൽ

നഗരത്തിലെ ജല ലഭ്യതയും ഉപഭോഗവും സന്തുലിതമാക്കുന്നതിൻ്റെ ഭാഗമായി പുതിയ വാട്ടർ എഫിഷ്യൻസി പ്ലാൻ കൊണ്ടുവരാനൊരുങ്ങി കാൽഗറി സിറ്റി കൗൺസിൽ. ഉയരുന്ന ജനസംഖ്യ, കാലാവസ്ഥാ വ്യതിയാനം എന്നിവ കണക്കിലെടുത്താണ് ഇത്. 2005-ൽ ആരംഭിച്ച 30 വർഷത്തെ പദ്ധതി, നിശ്ചയിച്ചതിലും പത്ത് വർഷം മുൻപെ ലക്ഷ്യം കൈവരിക്കുകയും വൻ വിജയവുമായി. അതിൻ്റെ തുടർച്ചയായി, ഭാവിയിലെ ജലസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നയങ്ങൾ രൂപപ്പെടുത്തുന്നത്. നഗരവാസികൾക്ക് ആവശ്യമായ ശുദ്ധജലം സുരക്ഷിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, പുതിയ ലക്ഷ്യങ്ങളും, നിയമങ്ങളും, വിവിധ പദ്ധതികളും പുതിയ […]
ഗോസ്റ്റ് ബ്രോക്കർ ഇൻഷുറൻസ് തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്

ഗോസ്റ്റ് ബ്രോക്കർ ഇൻഷുറൻസ് തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP). അടുത്തിടെ പൊനോക്കയിൽ നടന്നൊരു വാഹനാപകടത്തിൽ, ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു ഡ്രൈവർ കബളിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അധികൃതർ ഈ ജാഗ്രത നിർദ്ദേശം നൽകിയത്. ഈ വ്യക്തി പോലീസിന് നൽകിയ ‘ഓൾ കവേർഡ് കാനഡ’ (All Covered Canada) എന്ന കമ്പനിയുടെ ഇൻഷുറൻസ് രേഖകൾ വ്യാജമാണെന്നും അങ്ങനെയൊരു സ്ഥാപനം നിലവിലില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇൻഷുറൻസ് ഏജൻ്റുമാരായി ചമഞ്ഞ്, വ്യാജ പോളിസികൾ ഉപഭോക്താക്കൾക്ക് […]
കാനഡയിൽ അതിശൈത്യ മുന്നറിയിപ്പ്; പോളാർ വോർട്ടെക്സ് നേരത്തെ എത്താൻ സാധ്യത

കാനഡയിലെ ജനങ്ങൾ കഠിനമായ ശൈത്യകാലത്തിന് നേരത്തേ തയ്യാറെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ആർട്ടിക് പ്രദേശത്തെ അതിശീതക്കാറ്റായ പോളാർ വോർട്ടെക്സ് സാധാരണയേക്കാൾ നേരത്തെ തന്നെ കാനഡയുടെ തെക്കൻ പ്രദേശങ്ങളിലേക്ക് കടന്നുവരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് രാജ്യത്തിൻ്റെ പടിഞ്ഞാറൻ, മധ്യഭാഗങ്ങളിൽ താപനില ശരാശരിയേക്കാൾ വളരെ താഴ്ന്ന നിലയിലേക്കെത്തും. ഡിസംബർ ആദ്യവാരത്തിൽ കാനഡയിലെ പല പ്രവിശ്യകളിലും കഠിനമായ തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകാൻ ഈ പ്രതിഭാസം കാരണമായേക്കും. കാഴ്ചക്കുറവും യാത്രാതടസ്സങ്ങളും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. അടുത്തിടെ സംഭവിച്ച അപൂർവമായ ‘സഡൻ […]
ടേം ലോണുമായി ബന്ധപ്പെട്ട തർക്കം; ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ 1 ബില്യൺ ഡോളർ നൽകണമെന്ന് യു.എസ്. കോടതി വിധി

വിൽമിംഗ്ടൺ: പ്രമുഖ ഇന്ത്യൻ എഡ്-ടെക് സ്ഥാപനമായ ബൈജൂസിന്റെ (Byju’s) സ്ഥാപകൻ ബൈജു രവീന്ദ്രൻ വ്യക്തിപരമായി 1.07 ബില്യൺ ഡോളർ (ഏകദേശം 8,900 കോടി രൂപ) നൽകണമെന്ന് യു.എസിലെ ഡെലവെയർ പാപ്പരത്ത കോടതി (Bankruptcy Court) വിധിച്ചു. 1.2 ബില്യൺ ഡോളർ ടേം ലോണുമായി ബന്ധപ്പെട്ട തർക്കത്തിലാണ് കോടതിയുടെ നടപടി. ഡെലവെയർ പാപ്പരത്ത കോടതി ജഡ്ജി ബ്രണ്ടൻ ഷാനൺ ആണ് ഈ ഡിഫോൾട്ട് വിധി (Default Judgment) പുറപ്പെടുവിച്ചത്. കോടതി ഉത്തരവുകൾ ആവർത്തിച്ച് ലംഘിക്കുകയും, ഹാജരാകാനും ആവശ്യമായ രേഖകൾ […]
ഖലിസ്ഥാൻ റഫറണ്ടത്തെ വിമർശിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ

ഒട്ടാവയിൽ സിഖ്‌സ് ഫോർ ജസ്റ്റിസ് നടത്തിയ റഫറണ്ടത്തെ ശക്തമായി വിമർശിച്ച് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്‌നായിക്. ഞായറാഴ്ച നടന്ന റഫറണ്ടത്തെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡയുടെ ഇടപെടലായി കാണുന്നുവെന്നും, കാനഡ ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും പട്‌നായിക് പറഞ്ഞു. ‘നിങ്ങൾക്ക് നടത്താൻ കഴിയുന്ന ഒരു പരിഹാസ്യമായ റഫറണ്ടമാണിത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, സമാധാനപരമായ പ്രതിഷേധം നടത്തുന്നതോ എന്തെങ്കിലും ആവശ്യപ്പെടുന്നതോ ഒരു രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ഞങ്ങൾക്ക് അതിൽ ഒരു പ്രശ്നവുമില്ല. വാസ്തവത്തിൽ, ഇന്ത്യയിൽ, ഒരു ഖലിസ്ഥാൻ സർക്കാർ രൂപീകരിക്കാൻ […]
മന്ത്രിസഭ വീഴുമോ? ഒമ്പത് ആൽബർട്ട മന്ത്രിമാർ റീകോൾ ഹർജി നേരിടുന്നു

ഡാനിയേൽ സ്മിത്തിന്റെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (യുസിപി) കോക്കസിലെ ഒമ്പത് അംഗങ്ങൾ റീകോൾ ഹർജികൾ നേരിടുന്നു. മുമ്പ് അംഗീകരിച്ച മൂന്ന് ഹർജികൾക്ക് പുറമേ, കാബിനറ്റ് മന്ത്രിമാരായ രാജൻ സാവ്‌നി, മൈൽസ് മക്‌ഡൗഗൾ, ഡെയ്ൽ നാലി, ആർജെ സിഗുർഡ്‌സൺ എന്നിവരുൾപ്പെടെ ആറ് യുസിപി അംഗങ്ങൾക്കെതിരെയാണ് റീകോൾ ഹർജി. വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്‌സ്, ബാക്ക്ബെഞ്ചർ നോളൻ ഡയക്ക്, ഡെപ്യൂട്ടി സ്പീക്കർ ആഞ്ചല പിറ്റ് എന്നിവർക്കെതിരെയുള്ള ഹർജികൾ നേരത്തെ അംഗീകരിച്ചിരുന്നു. 87 അംഗ നിയമസഭയിൽ നിലവിൽ യുസിപിക്ക് 47 സീറ്റുകളാണുള്ളത്. […]
വിവാദ ബിൽ 60 പാസാക്കി ഒൻ്റാരിയോ

ഭവന നിർമ്മാതാക്കളുടെയും വാടകക്കാരുടെയും എതിർപ്പ് അവഗണിച്ച്, വിവാദ ഭവന ബിൽ (ബിൽ 60) പാസാക്കി ഒൻ്റാരിയോ. അതേസമയം നിയമനിർമ്മാണം കൂടുതൽ വീടുകൾ നിർമ്മിക്കാൻ സഹായിക്കുമെന്നും വാടക സ്ഥിരത വർധിപ്പിക്കുമെന്നും പ്രവിശ്യാ സർക്കാർ വാദിക്കുന്നു. വാടകക്കാരുടെ സംരക്ഷണത്തിൽ ബിൽ മാറ്റം വരുത്തില്ലെന്നും, നിർമ്മാണം വർധിക്കുന്നത് മൂലം വാടക കുറയുന്നതിന് കാരണമാകുമെന്നും വോട്ടെടുപ്പിന് മുമ്പ് നിയമസഭയിൽ ഭവന മന്ത്രി റോബ് ഫ്ലാക്ക് പറഞ്ഞു. ലാൻഡ്‌ലോർഡ് ആൻഡ് ടെനന്റ് ബോർഡിലെ(LTB) നടപടികൾ വേഗത്തിലാക്കുന്നതിന് ഈ മാറ്റങ്ങൾ ആവശ്യമാണെന്നും റോബ് ഫ്ലാക്ക് വ്യക്തമാക്കി. […]
വ്യാപാര ചർച്ച: കാർണി യുഎസിലേക്ക്

യുഎസുമായുള്ള വ്യാപാര ചർച്ചകൾ പുനഃരാരംഭിക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി മാർക്ക് കാർണി. അടുത്ത ആഴ്ച കാർണി യുഎസിലേക്ക് പോകാൻ തയാറെടുക്കുന്നതായി കാനഡയിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ വാർത്താ സമ്മേളനത്തിൽ ട്രംപുമായി വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ തിടുക്കമില്ലെന്ന് കാർണി പറഞ്ഞിരുന്നു. എന്നാൽ, ഉചിതമായ സമയത്ത് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രംപ് തിരക്കിലാണെന്നും എന്നാൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിഡന്റുമായി സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും, അമേരിക്ക വ്യാപാര ചർച്ചകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ […]
