റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഉന്നത യുഎസ് സൈനിക ഉദ്യേഗസ്‌ഥർ യുക്രെയ്‌നിൽ

കീവ്: റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഉന്നത യുഎസ് സൈനിക ഉദ്യേഗസ്‌ഥർ യുക്രെയ്‌നിൽ. യുക്രെയ്‌ൻ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോയുമായി കൂടിക്കാഴ്‌ച നടത്തിയ യുഎസ് ആർമി സെക്രട്ടറി ഡാൻ ഡാൻ ഡ്രിസ്‌കോൾ, പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും ചർച്ച നടത്തും. സമാധാന കരാറിന് വഴങ്ങാത്തതിൽ റഷ്യയോടും യുക്രെയ്‌നോടും പ്രസിഡന്റ് ട്രംപ് നിരാശനാണെന്നും അദ്ദേഹത്തിന്റെ സംഘം വിശദവും സ്വീകാര്യവുമായ ഒരു സമാധാന പദ്ധതിയിൽ പ്രവർത്തിക്കുകയായിരുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ യുഎസും റഷ്യയും ഒരു പുതിയ […]
ടെക്നോളജി മേഖലക്ക് കരുത്ത് പകർന്ന് പ്രമുഖ ഐ.ടി. കമ്പനിയായ എച്ച്.സി.എൽ.ടെക് കാൽഗറി നഗരത്തിൽ പ്രവർത്തനം തുടങ്ങുന്നു

കാൽഗറിയുടെ ടെക്നോളജി മേഖലക്ക് കരുത്ത് പകർന്ന്, പ്രമുഖ ഐ.ടി. കമ്പനിയായ എച്ച്.സി.എൽ.ടെക് നഗരത്തിൽ പ്രവർത്തനം തുടങ്ങുന്നു. ദി ആംപർസാൻഡ് കോംപ്ലക്‌സിൽ ആണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കാൽഗരിയിലെ ക്ലയൻ്റുകളുമായി സഹകരിച്ച് ഇന്നോവേറ്റീവ് ടെക്നോളജി സൊല്യൂഷൻസ് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഈ വിപുലീകരണം പ്രാദേശിക തലത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും കാനഡയുടെ ടെക്നോളജി രംഗം വളർത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാൽഗറിയിലെ ഐ.ടി. മേഖലയുടെ വളർച്ചാ സാധ്യതകൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതാണ് […]
ലോസ്റ്റ് കനേഡിയൻസ് നിയമനിർമ്മാണം പൂർത്തിയായി; ബിൽ സി-3 നിയമമായി

കാനഡയുടെ പൗരത്വ നിയമത്തിൽ ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തിയ ചില വ്യവസ്ഥകൾ പരിഹരിക്കുന്നതിനുള്ള ലോസ്റ്റ് കനേഡിയൻസ് നിയമനിർമ്മാണം പൂർത്തിയായി. സെനറ്റ് അംഗീകാരം നൽകുകയും തുടർന്ന് റോയൽ അസ്സൻ്റ് ലഭിക്കുകയും ചെയ്തതോടെയാണ് ഇത് നിയമമായത്. മറ്റൊരു രാജ്യത്ത് ജനിച്ച കനേഡിയൻ പൗരന്മാരായ മാതാപിതാക്കൾക്ക് വിദേശത്ത് ജനിച്ച കുട്ടികളാണ് ലോസ്റ്റ് കനേഡിയൻസ് എന്നറിയപ്പെടുന്നത്. 2009-ൽ ഫെഡറൽ സർക്കാർ പാസ്സാക്കിയ നിയമം അനുസരിച്ച് വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാർക്ക്, അവരുടെ കുട്ടി കാനഡയിൽ ജനിച്ചാൽ മാത്രമേ പൗരത്വം കൈമാറാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, 2023 […]
പൊതുജനങ്ങൾക്കായി സൗജന്യ സിവിലിയൻ റെസ്പോൺസ് ടു ആക്ടീവ് ഷൂട്ടർ ഇവന്റ്സ്; പരിശീലനം ശനിയാഴ്ച നോർത്ത് ടെക്‌സാസിലെ 20 കേന്ദ്രങ്ങളിൽ

ടെക്‌സാസ്: നോർത്ത് ടെക്‌സാസിലെ പോലീസ് ഡിപ്പാർട്ട്മെന്റുകൾ പൊതുജനങ്ങളോട് സൗജന്യ സിവിലിയൻ റെസ്പോൺസ് ടു ആക്ടീവ് ഷൂട്ടർ ഇവന്റ്സ് (CRASE) പരിശീലനത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു. അവധിക്കാല ഷോപ്പിംഗ് സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. പോലീസ് സ്ഥലത്തെത്തുന്നതിന് മുൻപുള്ള നിർണ്ണായക നിമിഷങ്ങളിൽ പൗരന്മാരെ പ്രവർത്തിക്കാൻ സജ്ജരാക്കുക എന്നതാണ് ലക്ഷ്യം. നോർത്ത് ടെക്‌സാസ് ക്രൈം കമ്മീഷൻ ഈ ശനിയാഴ്ച 20 കേന്ദ്രങ്ങളിൽ വെച്ച് പരിശീലനം നടത്തും. ഓഫീസർമാർ സ്ഥലത്തെത്താൻ എടുക്കുന്ന ശരാശരി സമയം മൂന്ന് മിനിറ്റാണ്. ഈ സമയം ജീവൻ […]
ഒരു മിനിറ്റിനുള്ളിൽ ശക്തരായ നീന്തൽക്കാരെ പോലും തളർത്താൻ സാധ്യത; തണുത്ത വെള്ളത്തിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ പോലീസിൻ്റെ മുന്നറിയിപ്പ്

തണുത്ത വെള്ളത്തിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ പോലീസിൻ്റെ മുന്നറിയിപ്പ്. ഒൻ്റാരിയോ തടാകത്തിൽ വീണുപോയ ഒരാളെ രക്ഷപ്പെടുത്തിയതിനെ തുടർന്നാണ് തണുപ്പുള്ള വെള്ളത്തിനടുത്ത് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ വാരാന്ത്യത്തിൽ ഷുഗർ ബീച്ചിന് സമീപമാണ് ഒരാൾ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീണത്. സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഉടൻതന്നെ ഇയാളെ കരയിലെത്തിച്ച് പാരാമെഡിക്കൽ ജീവനക്കാർക്ക് കൈമാറി. പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മിനിറ്റിനുള്ളിൽ പോലും കഠിനമായ തണുപ്പ് […]
പൊതുമേഖലാ സ്ഥാപനങ്ങൾ ഒൻ്റാരിയോയിൽ നിർമ്മിച്ച സാധനങ്ങൾക്കും സേവനങ്ങൾക്കും മുൻഗണന നൽകണം; ‘ബൈ ഒൻ്റാരിയോ ആക്റ്റ്’ നിയമം കൊണ്ടുവരാനുള്ള നീക്കവുമായി ഒൻ്റാരിയോ സർക്കാർ

‘ബൈ ഒൻ്റാരിയോ ആക്റ്റ്’ എന്ന പേരിൽ പുതിയൊരു നിയമം കൊണ്ടുവരാനുള്ള നീക്കവുമായി ഒൻ്റാരിയോ സർക്കാർ. ഈ നിയമം അനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ ഒൻ്റാരിയോയിൽ നിർമ്മിച്ച സാധനങ്ങൾക്കും സേവനങ്ങൾക്കും മുൻഗണന നലികേണ്ടി വരും. ഒൻ്റാരിയോയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ലഭ്യമല്ലെങ്കിൽ, അടുത്തതായി കനേഡിയൻ വിതരണക്കാരെയാണ് പരിഗണിക്കേണ്ടത്. നഗരങ്ങൾ, സർക്കാർ വകുപ്പുകൾ, കരാറുകാർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഈ നിയമം ബാധകമാകും. യു.എസ് തീരുവ അടക്കമുള്ള സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ ഒൻ്റാരിയോയിലെ തൊഴിലവസരങ്ങൾ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശിക ബിസിനസ്സുകളെ പിന്തുണയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് […]
കാനഡയിലെ വിവിധ മേഖലകൾ തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ നീക്കി ചരിത്രപരമായ കരാർ; വ്യാപാര മന്ത്രിമാർ കരാറിൽ ഒപ്പിട്ടു

കാനഡയിലെ വിവിധ മേഖലകൾ തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കരാറിൽ എല്ലാ പ്രവിശ്യകളും ഫെഡറൽ സർക്കാരും ഒപ്പുവെച്ചു. ഈ കരാർ വഴി, കാനഡയിൽ ഉടനീളം പതിനായിരക്കണക്കിന് ഉൽപ്പന്നങ്ങൾ എളുപത്തിൽ വിൽക്കാനാകും. യെല്ലോനൈഫിൽ നടന്നൊരു യോഗത്തിൽ വെച്ചാണ് വ്യാപാര മന്ത്രിമാർ കരാറിൽ ഒപ്പിട്ടത്. അനാവശ്യ നടപടിക്രമങ്ങളും നിയമക്കുരുക്കുകളും ഒഴിവാക്കുന്നതിൽ ചരിത്രപരമായൊരു നടപടിയായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്. അടുത്ത മാസം ഇത് പ്രാബല്യത്തിൽ വരും. ഭക്ഷണ സാധനങ്ങൾ, പാനീയങ്ങൾ, പുകയില, സസ്യങ്ങൾ, മൃഗങ്ങൾ എന്നിവ ഒഴികെയുള്ള മിക്ക ഉൽപ്പന്നങ്ങൾക്കും […]
ബാക്ക്‌യാർഡ് സ്യൂട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി; കാൽഗറിയിൽ താങ്ങാനാവുന്ന വിലയ്ക്ക് കൂടുതൽ വീടുകൾ ലഭ്യമാകും

ബാക്ക്‌യാർഡ് സ്യൂട്ടുകൾ പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതിയുമായി കാൽഗറി. ലെയ്ൻവേ സ്യൂട്ടുകൾ അല്ലെങ്കിൽ ഗാർഡൻ സ്യൂട്ടുകൾ എന്നും അറിയപ്പെടുന്ന ചെറിയ വീടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ളൊരു പുതിയ പദ്ധതിക്കാണ് ഇതിലൂടെ തുടക്കമിടുന്നത്. ഈ ചെറിയ വീടുകൾ കുടുംബങ്ങൾക്ക് മികച്ച താമസ സൗകര്യങ്ങൾ ഒരുക്കുമെന്നും വാടകയ്ക്ക് താമസിക്കുന്നവർക്ക് താങ്ങാനാവുന്ന ഇടങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നുമാണ് പ്രതീക്ഷ. ഫെഡറൽ ഹൗസിങ് ആക്സിലറേറ്റർ ഫണ്ടിൽ നിന്നുള്ള 10 മില്യൺ ഡോളർ ഈ പദ്ധതിക്കായി ചെലവഴിക്കും. ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കാൻ സഹായിക്കുന്നതിനായാണ് ഈ […]
