ഹമാസുമായി ബന്ധമുള്ള സാധാരണക്കാർ, രാഷ്ട്രീയ പ്രവർത്തകർ, നേതാക്കൾ, സാമ്പത്തിക ഇടപാടുകാർ തുടങ്ങി 450 ആളുകൾ കാനഡയിലുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്

തീവ്രവാദ സംഘടനയായ ഹമാസുമായി ബന്ധമുള്ള ഏകദേശം 450 ആളുകൾ കാനഡയിലുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിൽ സാധാരണക്കാർ, രാഷ്ട്രീയ പ്രവർത്തകർ, നേതാക്കൾ, സാമ്പത്തിക ഇടപാടുകാർ തുടങ്ങി വിവിധ പദവിയിലുള്ളവരുണ്ട്. കാനഡയിൽ ഹമാസ് ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാൽ, അതിൻ്റെ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നത് നിയമവിരുദ്ധമാണ്. കാനഡയ്ക്ക് പുറത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ രാജ്യത്തെ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും, കനേഡിയൻ മണ്ണിൽ ഭീകരാക്രമണ സാധ്യതകൾ തടയാനും ഈ ഹമാസ് ബന്ധമുള്ള വ്യക്തികളെ അടിയന്തിരമായി നേരിടണമെന്ന് സെൻ്റർ […]
ശസ്ത്രക്രിയകൾക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ ഡോക്ടർമാർക്ക് ഒരേ സമയം സർക്കാർ സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കാൻ അനുമതി നൽകാനൊരുങ്ങി ആൽബർട്ട സർക്കാർ

ഡോക്ടർമാർക്ക് ഒരേ സമയം സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കാൻ അനുമതി നൽകാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ആൽബെർട്ടാ പ്രീമിയർ ഡാനിയേൽ സ്മിത്ത്. ശസ്ത്രക്രിയകൾക്കുള്ള നീണ്ട കാത്തിരിപ്പ് സമയം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു നിശ്ചിത എണ്ണം സർക്കാർ ഫണ്ടിംഗുള്ള ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ശേഷം, സർജൻമാർക്ക് സ്വകാര്യമായി ഇലക്ടീവ് ശസ്ത്രക്രിയകൾ നടത്താൻ അനുവാദമുണ്ടാകും. സ്വകാര്യ ശസ്ത്രക്രിയകൾ കൂടുതലും സാധാരണ ആശുപത്രി സമയത്തിന് മുൻപോ ശേഷമോ ആയിരിക്കും നടക്കുക. ഈ മാറ്റം ഓരോ വർഷവും നടത്തുന്ന ശസ്ത്രക്രിയകളുടെ എണ്ണം […]
ആൽബെർട്ടയിലെ ലാബ് സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡൈനലൈഫ് കമ്പനിയുമായി ബന്ധപ്പെട്ട് ആൽബർട്ട സർക്കാർ സ്വീകരിച്ച നടപടികളെ വിമർശിച്ച് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട്

ആൽബെർട്ടയിലെ ലാബ് സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡൈനലൈഫ് (DynaLife) എന്ന സ്വകാര്യ കമ്പനിയുമായി ബന്ധപ്പട്ട് പ്രവിശ്യ സർക്കാർ സ്വീകരിച്ച നടപടികളെ വിമർശിച്ച് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട്. നികുതിദായകർക്ക് 109 മില്യൺ ഡോളറിൻ്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പരാമർശം ഉള്ളത്. ആൽബെർട്ടാ ഹെൽത്ത് സർവീസസ് (AHS) താൻ ആവശ്യപ്പെട്ട പല വിവരങ്ങളും നല്കിയില്ലെന്ന് ഓഡിറ്റർ ജനറൽ ഡഗ് വൈലി പറഞ്ഞു. ഡൈനലൈഫിന് ലാബ് സേവനങ്ങൾ കൈമാറ്റം ചെയ്തപ്പോൾ വേണ്ടത് ആസൂത്രണവും റിസ്ക് പരിശോധനകളും നടത്തിയില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. […]
ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് വീട്ടുടമകൾക്ക് $200 വരെ റിബേറ്റ്! ഊർജ്ജവും പണവും ലാഭിക്കാൻ ആളുകളെ സഹായിക്കാൻ ഒൻ്റാരിയോ സർക്കാർ

ഊർജ്ജവും പണവും ലാഭിക്കാൻ ആളുകളെ സഹായിക്കുന്നതിനായി കൂടുതൽ റിബേറ്റുകൾ വാഗ്ദാനം ചെയ്ത് ഒൻ്റാരിയോ. ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് വീട്ടുടമകൾക്ക് $200 വരെ റിബേറ്റ് ലഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഫ്രിഡ്ജുകൾ, ഫ്രീസറുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയ ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ‘ഹോം റിനോവേഷൻ സേവിംഗ്സ് പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ ഇളവ്. ഈ വർഷം ആദ്യം ആരംഭിച്ച ഈ പദ്ധതി ഒൻ്റാരിയോയിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. വ്യവസായങ്ങൾ, നഗരങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ വലിയ […]
ഉയർന്ന ഭവനച്ചെലവ്; ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ നിന്ന് ആളുകൾ വ്യാപകമായി താമസം മാറ്റുന്നുവെന്ന് റിപ്പോർട്ട്

വില കുറഞ്ഞതും വലുതുമായ വീടുകൾ തേടി നിരവധി കുടുംബങ്ങൾ ഗ്രേറ്റർ ടൊറൻ്റോ ഏരിയ വിട്ടുപോകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 35,000 കുടുംബങ്ങൾ ജി.ടി.എയിൽ നിന്ന് താമസം മാറിയതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 2,500-ളം കുടുംബങ്ങൾ പുതിയതായി തിരഞ്ഞെടുത്തത് കാൽഗറിയാണ്. ജി.ടി.എ വിടുന്നവർക്ക് ഒൻ്റാരിയോക്ക് പുറത്തുള്ള ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായി ഇപ്പോൾ കാൽഗറി മാറുകയാണ്. ഈ മാറ്റത്തിന് പ്രധാന കാരണം ടൊറൻ്റോയിലും സമീപ പ്രദേശങ്ങളിലുമുള്ള ഉയർന്ന ഭവനച്ചെലവാണ്. കൂടുതൽ സ്ഥലവും താങ്ങാനാവുന്ന ജീവിതച്ചെലവുകളുമാണ് കുടുംബങ്ങളും […]
ആൽബർട്ടയിലെ തിരഞ്ഞെടുത്ത ഹൈവേകളിൽ വേഗപരിധി ഉയർത്താനുള്ള നീക്കം കാർ ഇൻഷുറൻസ് നിരക്കുകൾ ഉയരാൻ കാരണമായേക്കുമെന്ന് ആശങ്ക

ആൽബർട്ടയിലെ തിരഞ്ഞെടുത്ത ഹൈവേകളിൽ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററായി ഉയർത്താനുള്ള സർക്കാർ നിർദ്ദേശം ഉയർന്ന കാർ ഇൻഷുറൻസ് നിരക്കുകൾക്ക് കാരണമായേക്കാമെന്ന് ആശങ്ക . റോഡുകളിലെ വേഗം വർദ്ധിപ്പിക്കുന്നത് കൂടുതൽ ഗുരുതരമായ അപകടങ്ങൾക്കും പരിക്കുകൾക്കും അതുവഴി ഇൻഷുറൻസ് ചെലവുകൾ വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരും ഇൻഷുറൻസ് കമ്പനികളും വിലയിരുത്തുന്നത്. ആൽബർട്ടയിലെ ഹൈവേ 2 പോലുള്ള പ്രധാന പാതകളിൽ മണിക്കൂറിൽ 110 കി.മീറ്ററാണ് വേഗപരിധി. ഈ മാറ്റത്തെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായമറിയാൻ സർക്കാർ ഒരു സർവേ ആരംഭിച്ചിട്ടുണ്ട്. അപകടങ്ങളുടെ വർദ്ധനവും […]
അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്ത്: കൊക്കെയ്ൻ വിതരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കുറ്റസമ്മതത്തിന് തയ്യാറായി ടൊറൻ്റോയിൽ നിന്നുള്ള രണ്ട് ട്രക്ക് ഡ്രൈവർമാർ

അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ കുറ്റസമ്മതത്തിന് തയ്യാറായി ടൊറൻ്റോയിൽ നിന്നുള്ള രണ്ട് ട്രക്ക് ഡ്രൈവർമാർ. ഇഖ്ബാൽ സിങ് വിർക്, രഢ്ജിത് സിങ് റോവൽ എന്നിവരാണ് കൊക്കെയ്ൻ വിതരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കുറ്റസമ്മതത്തിന് തയ്യാറായത്. മുൻ കനേഡിയൻ ഒളിമ്പിക് സ്നോബോർഡർ ആയ റയാൻ വെഡ്ഡിംഗ് നയിക്കുന്ന മയക്കുമരുന്ന് ശൃംഖലയെ ലക്ഷ്യമിട്ടുള്ള പ്രധാന അന്വേഷണത്തിൽ കുറ്റസമ്മത കരാറിൽ ഒപ്പിടുന്ന ആദ്യ കനേഡിയൻ പൗരന്മാരാണ് ഇവർ. വാണിജ്യ ട്രക്കുകൾ ഉപയോഗിച്ച് കാലിഫോർണിയയിൽ നിന്ന് ഒൻ്റാരിയോയിലേക്ക് വലിയ അളവിൽ കൊക്കെയ്‌നും ഫെൻ്റനൈലുമാണ് ഈ […]
“പോളാർ വോർട്ടെക്സ്”: അടുത്ത മാസം ഒൻ്റാരിയോ തണുത്തുവിറയ്ക്കും

“പോളാർ വോർട്ടെക്സ്” പ്രതിഭാസത്തെ തുടർന്ന് ഒൻ്റാരിയോയിൽ അടുത്ത മാസം കഠിനമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി ആർട്ടിക് മേഖലയിൽ തങ്ങിനിൽക്കുന്ന അതിശൈത്യമായ വായുവിന്റെ ഒരു വലിയ ചുഴലിക്കാറ്റാണ് പോളാർ വോർട്ടെക്സ്. പോളാർ വോർട്ടെക്സ് ദുർബലമാവുകയും അതിന്റെ തണുത്ത വായു തെക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ് ഒന്റാരിയോയിൽ തണുപ്പ് കൂടാനുള്ള കാരണം. ഡിസംബറിൽ കാനഡയുടെ ചില ഭാഗങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഒൻ്റാരിയോയിലും ഈ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അപൂർവ്വമായ […]
അപേക്ഷകൾ കെട്ടിക്കിടക്കുന്നു; IRCC ബാക്ക്‌ലോഗ് പത്ത് ലക്ഷത്തിലേക്ക്

കാനഡയിലെ പൗരത്വ, സ്ഥിര താമസ, താൽക്കാലിക താമസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് താളംതെറ്റുന്നു. കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം വീണ്ടും വർധിച്ച് പത്ത് ലക്ഷത്തിലേക്ക് അടുക്കുന്നതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025 സെപ്റ്റംബർ 30 വരെ 996,700 അപേക്ഷകളാണ് ബാക്ക്‌ലോഗിലുള്ളത്. പൗരത്വ, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്‌ലോഗ് എന്നതുകൊണ്ട് […]
ജെഫ്രി എപ്സ്‌റ്റൈന്‍ ഫയലുകള്‍ പുറത്തുവിടും: ബില്ലില്‍ ഒപ്പിട്ട് ട്രംപ്

യു.എസിലെ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള ഫയലുകള്‍ പുറത്തു വിടാനുള്ള ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ, നീതിന്യായ വകുപ്പിന് എപ്‌സ്‌റ്റൈനുമായി ബന്ധപ്പെട്ട ഫയലുകള്‍ 30 ദിവസത്തിനുള്ളില്‍ പുറത്തുവിടാനാകും. ഫയലുകള്‍ പുറത്തുവിടാന്‍ തീരുമാനിച്ചതായി ട്രംപ് സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി. എപ്‌സ്‌റ്റൈന്‍ കേസിലെ അതീവ രഹസ്യമായ രേഖകള്‍ പുറത്തുവിടാനുള്ള നീക്കത്തിന് അമേരിക്കന്‍ സെനറ്റ് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഫയലുകള്‍ പുറത്തുവിടാനുള്ള തീരുമാനത്തിന് യുഎസ് സെനറ്റ് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. രേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നേരത്തെ റിപ്പബ്ലിക്കന്‍ […]
