പുതിയ ഡ്രൈവർമാരെ കൂടുതൽ അപകടസാധ്യതയുള്ളവരായി ഇൻഷുറൻസ് കമ്പനികൾ കാണുന്നു; ഒൻ്റാരിയോയിൽ യുവാക്കളായ പുതിയ ഡ്രൈവർമാർക്ക് ഉയർന്ന ഇൻഷുറൻസ് പ്രീമിയം

ഒൻ്റാരിയോയിൽ യുവാക്കളായ പുതിയ ഡ്രൈവർമാർക്ക് ഉയർന്ന ഇൻഷുറൻസ് പ്രീമിയം. ഇതിൽത്തന്നെ പുരുഷന്മാർക്ക് ഇൻഷുറൻസ് തുക ഇനിയും കൂടുതലാണ്. ഇൻഷുറൻസ് കമ്പനികൾ പുതിയ ഡ്രൈവർമാരെ കൂടുതൽ അപകടസാധ്യതയുള്ളവരായി കാണുന്നതിനാലാണ് ഉയർന്ന പ്രീമിയം ഈടാക്കുന്നത്. എങ്കിലും, അനുഭവപരിചയം നേടുന്നതിലൂടെയും സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിലൂടെയും കാലക്രമേണ ഈ ചെലവുകൾ കുറയ്ക്കാൻ സാധിക്കും. ടൊറൻ്റോയിൽ പുതിയൊരു പുതിയ ഹോണ്ട സിവിക് ഓടിക്കുന്ന 20 വയസ്സുള്ളൊരു പുരുഷന് വർഷം തോറും 13,000 ഡോളറിലധികം ഇൻഷുറൻസിനായി നൽകേണ്ടി വരും. എന്നാൽ ഇതേ കാറും ഡ്രൈവിംഗ് അനുഭവപരിചയവുമുള്ള […]
കാനഡയിൽ വാഹന മോഷണ ക്ലെയിമുകളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നു

കാനഡയിൽ വാഹന മോഷണ ക്ലെയിമുകളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നു. പുതുതായി പുറത്ത് വന്ന ഇൻഷുറൻസ് ഡാറ്റകളിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. ഈ വർഷം ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഇതനുസരിച്ച് ആഢംബര എസ്‌യുവികളും ചില ജനപ്രിയ പിക്ക്-അപ്പ് ട്രക്കുകളുമാണ് മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യം. സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയ പുതിയ മോഡലുകൾ പോലും വൻ തോതിൽ മോഷ്ടിക്കപ്പെടുന്നുണ്ട്. ഇത് വാഹന ഉടമകളെയും ഇൻഷുറൻസ് കമ്പനികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയാണ്. മോഷണം വർധിക്കുന്നത് കാരണം ഇൻഷുറൻസ് […]
കുടിയേറിയ അഞ്ചിലൊന്ന് പേരും 25 വർഷത്തിനുള്ളിൽ കാനഡ വിട്ട് പോകുമെന്ന് പുതിയ റിപ്പോർട്ട്; പ്രതിസന്ധി പരിഹാരത്തിന് ടാലെൻ്റ് റിട്ടൻഷൻ സ്ട്രാറ്റെജിയുമായി ഫെഡറൽ സർക്കാർ

കാനഡയിലേക്ക് കുടിയേറി എത്തിയ അഞ്ചിലൊന്ന് പേരും 25 വർഷത്തിനുള്ളിൽ രാജ്യം വിട്ട് പോകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കനേഡിയൻ സിറ്റിസൺഷിപ്പ് (ICC) പുറത്തുവിട്ട പുതിയ റിപ്പോർട്ട്. ‘ദ ലീക്കി ബക്കറ്റ് 2025’ എന്ന് പേരിട്ട ഈ പഠനം, സ്ഥിരതാമസം നേടി രാജ്യത്തെത്തുന്നവർ ഇരുപത്തിയഞ്ച് വർഷത്തിനുള്ളിൽ കാനഡ വിട്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഉയർന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ള കുടിയേറ്റക്കാരാണ് ഏറ്റവും വേഗത്തിൽ കാനഡ വിട്ട് പോകുന്നത്. ഡോക്ടറേറ്റ് നേടിയ വ്യക്തികൾ ബിരുദധാരികളെ അപേക്ഷിച്ച് രാജ്യം വിടാനുള്ള സാധ്യത […]
ചുരുളഴിഞ്ഞത് അതിവിദഗ്ധമായ തട്ടിപ്പ്; ‘സിം സ്വാപ്പിംഗ്’ തട്ടിപ്പുമായി ബന്ധപ്പെട്ട് ടൊറൻ്റോ സ്വദേശിയായ 20 വയസ്സുകാരൻ അറസ്റ്റിൽ

‘സിം സ്വാപ്പിംഗ്’ തട്ടിപ്പുമായി ബന്ധപ്പെട്ട് ടൊറൻ്റോ സ്വദേശിയായ 20 വയസ്സുകാരൻ അറസ്റ്റിൽ. അതിവിദഗ്ധമായ രീതിയുള്ള തട്ടിപ്പാണ് ഇതിലൂടെ ചുരുളഴിഞ്ഞത്. തട്ടിപ്പ് സംഘം വിദഗ്ദ്ധമായി ഒരു ടെലികമ്മ്യൂണിക്കേഷൻ ജീവനക്കാരൻ്റെ വിവരങ്ങൾ കൈക്കലാക്കി, അത് ഉപയോഗിച്ച് ഇരയുടെ ഫോൺ നമ്പർ അയാളുടെ യഥാർത്ഥ സിം കാർഡിൽ നിന്ന് പ്രതിയുടെ കൈവശമുള്ള പുതിയ സിം കാർഡിലേക്ക് മാറ്റി എന്നാണ് കേസ്. ഇതോടെ ഇരയുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന എല്ലാ കോളുകളും സന്ദേശങ്ങളും പ്രതിക്ക് ലഭിച്ചു തുടങ്ങി. ഈ നമ്പർ ഉപയോഗിച്ച് ബാങ്കിംഗ്, […]
വിസ അപേക്ഷകളിലെ കാലതാമസവും നിഷേധിക്കലും; യുഎസ് സർവ്വകലാശാലകളിൽ പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ 17% കുറവ്

വാഷിംഗ്ടൺ: യുഎസ് സർവ്വകലാശാലകളിൽ ഈ വർഷം പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശന നിരക്കിൽ 17% കുറവുണ്ടായതായി തിങ്കളാഴ്ച പുറത്തിറക്കിയ ഒരു ഗവേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിസ അപേക്ഷകളിലെ കാലതാമസവും നിഷേധിക്കലും ഉൾപ്പെടെയുള്ള വിസ സംബന്ധമായ പ്രശ്‌നങ്ങളാണ് പ്രധാന കാരണം. പ്രധാന കാരണങ്ങൾ: ട്രംപ് ഭരണകൂടം വിദ്യാർത്ഥി വിസകൾ നേടുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കിയതാണ് ഈ കുറവിന് കാരണം. വിസ പ്രശ്‌നങ്ങൾ, യാത്രാ നിയന്ത്രണങ്ങൾ, ‘യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ സ്വാഗതം ചെയ്യുന്നില്ലെന്ന വിദ്യാർത്ഥികളുടെ ആശങ്കകൾ’ എന്നിവയും കാരണങ്ങളായി സർവ്വേ ചൂണ്ടിക്കാട്ടുന്നു. മൊത്തത്തിലുള്ള […]
യുഎസ് സമ്മർദ്ദം: ഡിജിറ്റൽ നികുതി ഒഴിവാക്കി കാനഡ

കാനഡയിൽ വിവാദമായ ഡിജിറ്റൽ സേവന നികുതി റദ്ദാക്കാനുള്ള വ്യവസ്ഥ ഫെഡറൽ ബജറ്റിൽ ഉൾപ്പെടുത്തിയതായി ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ അറിയിച്ചു. ഇത് സംബന്ധിച്ച നിയമനിർമ്മാണം ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. Amazon, Meta, Google പോലുള്ള യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ടുള്ള ഈ നികുതി, 2022 മുതൽ അഞ്ചു വർഷത്തിനുള്ളിൽ ഏകദേശം 720 കോടി ഡോളർ വരുമാനം നേടിത്തരുമെന്ന് കാനഡ പ്രതീക്ഷിച്ചിരുന്നു. യുഎസുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡിജിറ്റൽ സേവന നികുതി ഉപേക്ഷിക്കാൻ […]
കാനഡയിൽ ‘അലർട്ട് റെഡി’ പരീക്ഷണം ഇന്ന്

കാനഡയുടെ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘അലർട്ട് റെഡി’ (Alert Ready) ഇന്ന് രാജ്യത്തുടനീളം പരീക്ഷിക്കും. ടെലിവിഷൻ, റേഡിയോ, സ്മാർട്ട്‌ഫോണുകൾ പോലുള്ള വയർലെസ് ഉപകരണങ്ങളിൽ മുന്നറിയിപ്പ് സന്ദേശവും പ്രത്യേക ടോണും മുഴങ്ങും. ഇന്ന് ഉച്ചയ്ക്ക് മുൻപും ഉച്ചയ്ക്ക് ശേഷവുമുള്ള സമയങ്ങളിലായി ഓരോ പ്രവിശ്യയിലും ടെസ്റ്റ് സന്ദേശങ്ങൾ ദൃശ്യമാകും. ടൊർണാഡോ, കാട്ടുതീ, ആംബർ അലർട്ടുകൾ (കുട്ടികളെ തട്ടിക്കൊണ്ടുപോകുമ്പോൾ നൽകുന്ന മുന്നറിയിപ്പ്) പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനുമാണ് സാധാരണയായി മെയ്, നവംബർ മാസങ്ങളിൽ ഈ […]
മാർക്ക് കാർണി ഇന്ന് യുഎഇ-യിൽ

പ്രധാനമന്ത്രി മാർക്ക് കാർണിയുടെ യുഎഇ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. കാർണി ഇന്ന് അബുദാബിയിൽ എത്തും. 1983-ന് ശേഷം യുഎഇ സന്ദർശിക്കുന്ന ആദ്യത്തെ കനേഡിയൻ പ്രധാനമന്ത്രിയാണ് കാർണി. യുഎസ് വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ സന്ദർശനം. യുഎഇയിലെ മുതിർന്ന സർക്കാർ, ബിസിനസ് നേതാക്കളുമായി കാർണി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, സുഡാനിൽ വംശീയ അക്രമം വർധിപ്പിച്ചതായി ആരോപിക്കപ്പെടുന്ന ഒരു അർദ്ധസൈനിക വിഭാഗത്തിന് യുഎഇ ആയുധം നൽകുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കാർണിയുടെ സന്ദർശനം.
വിദേശ പതാക നിരോധന അടിയന്തരപ്രമേയം തള്ളി കാൽഗറി

സിറ്റി ഹാളിൽ മറ്റ് രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്നത് നിർത്തലാക്കാനുള്ള അടിയന്തര പ്രമേയം തള്ളി കാൽഗറി സിറ്റി കൗൺസിൽ. കൗൺസിലർ ഡാൻ മക്ലീൻ അവതരിപ്പിച്ച പ്രമേയം 8–7 വോട്ടിന് പരാജയപ്പെട്ടു. അതേസമയം, അടിയന്തര പ്രമേയം പരാജയപ്പെട്ടെങ്കിലും, അടുത്ത മാസം നടക്കുന്ന പതിവ് കമ്മിറ്റി പ്രക്രിയയിലൂടെ വിഷയം പുനഃപരിശോധിക്കുമെന്ന് മേയർ ഫാർക്കസ് സ്ഥിരീകരിച്ചു. അതുവരെ, നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി മറ്റ് രാജ്യങ്ങളുടെ പതാകകൾ സിറ്റി ഹാളിൽ ഉയർത്തുന്നത് തുടരുമെന്നും മേയർ പറഞ്ഞു. ഈ വിഷയം അടിയന്തര പ്രാധാന്യമുള്ളതല്ലെന്ന് ചില കൗൺസിലർമാർ വാദിച്ചു. […]
ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കാരങ്ങൾ, അഭയാർത്ഥി നിയമങ്ങളിൽ വൻ അഴിച്ചുപണിയുമായി ബ്രിട്ടൻ; ജോലി ചെയ്യാൻ കഴിവുള്ളവർക്ക് ആനുകൂല്യങ്ങൾ ഇല്ലാതാക്കും, താമസാനുമതിയുടെ കാലാവധി രണ്ടര വർഷമായി കുറയും

ബ്രിട്ടനിൽ അഭയാർത്ഥി നിയമങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് ലേബർ സർക്കാർ കർശനമായ നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം, അഭയാർത്ഥി പദവി നൽകുന്നവരുടെ സംരക്ഷണം വെട്ടിക്കുറയ്ക്കും. കൂടാതെ, ജോലി ചെയ്യാൻ കഴിവുള്ള അഭയാർത്ഥികൾക്ക് ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയും ചെയ്തു. ഈ പരിഷ്കാരങ്ങളുടെ ഭാഗമായി, അഭയാർത്ഥി പദവി ലഭിക്കുന്നവരുടെ താമസാനുമതിയുടെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് രണ്ടര വർഷമായി കുറയ്ക്കും. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നവർക്ക് മുൻഗണന നൽകുമെന്നും ആഭ്യന്തര […]
