newsroom@amcainnews.com

തീവ്ര ഇടതുപക്ഷത്തിന് ഭ്രാന്താണ്… നിങ്ങൾ ന്യൂയോർക്ക് സിറ്റിയെ മുംബൈ ആക്കി മാറ്റും… മംദാനി നഗരത്തിലെ പ്രധാന പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ബാരി സ്റ്റേൺലിക്റ്റ്

വാഷിങ്ടൺ: നിയുക്ത മേയർ സൊഹ്‌റാൻ മംദാനിയുടെ കീഴിൽ ന്യൂയോർക്ക് സിറ്റി ഏറെ ദുഷ്കരമായ കാലത്തെ അഭിമുഖീകരിക്കാൻ പോകുകയാണെന്ന് റിയൽ എസ്റ്റേറ്റ് കോടീശ്വരനായ ബാരി സ്റ്റേൺലിക്റ്റ്. തൻ്റെ ടീമിനെ ‘ബിഗ് ആപ്പിളി’ൽ (ന്യൂയോർക്ക് സിറ്റിയെ വിളിക്കുന്ന മറ്റൊരു പേര്) നിന്ന് മാറ്റുന്നത് പരിഗണിക്കുകയാണെന്നും സ്റ്റാർവുഡ് ക്യാപിറ്റൽ ഗ്രൂപ്പ് സിഇഒ കൂടിയായ സ്റ്റേൺലിക്റ്റ് പറഞ്ഞു. ന്യൂയോർക്കിലെ അനിയന്ത്രിതമായ വികസനത്തിനും റിയൽ എസ്റ്റേറ്റ് മാനേജ്മെൻ്റ് ചെലവുകൾക്കും കാരണം അവിടുത്തെ ട്രേഡ് യൂണിയനുകളാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന്റെ ഭരണത്തിൻ കീഴിൽ ഈ […]

ചൈനയെ ‘ഉന്നമിട്ട്’ പാക്കിസ്ഥാനിൽ സൈനിക താവളം സ്ഥാപിക്കാൻ അമേരിക്ക ഒരുങ്ങുന്നു; ഇറാന്റെ ഗുരുതര ആരോപണം

ചൈനയെ ‘ഉന്നമിട്ട്’ പാക്കിസ്ഥാനിൽ സൈനിക താവളം സ്ഥാപിക്കാൻ അമേരിക്ക ഒരുങ്ങുന്നുവെന്ന ആരോപണവുമായി ഇറാൻ രംഗത്ത്. ഇറാന്റെ തുറമുഖ നഗരമായ ചബഹാറിനും പാക്കിസ്ഥാനിൽ ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദർ തുറമുഖത്തിനും മധ്യേ സൈനിക താവളം സ്ഥാപിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഇതിന് പാക്കിസ്ഥാൻ ഒത്താശ ചെയ്യുന്നതായും ഇറാൻ പരമോന്നത നേതാവ് ഖമനേനിയുടെ ഉപദേഷ്ടാവ് അലി അക്ബർ വെലയതി ആരോപിച്ചു. മേഖലയിൽ വ്യാപാര, വാണിജ്യ, ഊർജ മേഖലകളിൽ ചൈനയ്ക്കുള്ള ആധിപത്യത്തിന് തടയിടുകയാണ് സൈനിക താവളം ഒരുക്കുന്നതിലൂടെ അമേരിക്ക ഉന്നമിടുന്നതെന്ന ആരോപണവും അലി അക്ബർ […]

99 ദിവസം വരെ കാത്തിരിക്കണം! വീസ പ്രോസസ്സിങിലെ കാലതാമസം കാനഡ സന്ദർശിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ പൗരന്മാർക്ക് വെല്ലുവിളിയാകുന്നു

ഓട്ടവ: വീസ പ്രോസസ്സിങിലെ കാലതാമസം കാനഡ സന്ദർശിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ പൗരന്മാർക്ക് വെല്ലുവിളിയാകുന്നു. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC)യുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം സന്ദർശക വീസ ലഭിക്കുന്നതിന് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർ 99 ദിവസം വരെ കാത്തിരിക്കേണ്ടി വരും. ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വൻ വർധനയാണ് ഈ കാലതാമസത്തിന് കാരണമായി ഐആർസിസി ചൂണ്ടിക്കാണിക്കുന്നത്. കാനഡ വീസയ്ക്ക് അപേക്ഷിക്കുന്ന മറ്റു പ്രധാന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യക്കാർക്ക് കൂടുതൽ കാലം കാത്തിരിക്കേണ്ടി വരുന്നുണ്ട്. അമേരിക്കയിൽ […]