newsroom@amcainnews.com

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം: തീവ്രത 6.3

വടക്കൻ അഫ്ഗാനിസ്ഥാനിൽ തിങ്കളാഴ്ച പുലർച്ചെ 6.3 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്). പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 10 പേര്‍ മരണപ്പെടുകയും 260-ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹിന്ദുക്കുഷ് മേഖലയിലെ മസാർ-ഇ-ഷെരീഫ് നഗരത്തിന് സമീപമുള്ള ഖോം ജില്ലയിലാണ് ഭൂചലനം ഉണ്ടായത്. ബാല്‍ഖ്, സമന്‍ഗന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും ഭൂചലനം കനത്ത നാശനഷ്ടമുണ്ടാക്കിയതായി അഫ്ഗാന്‍ താലിബാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവര്‍ക്ക് ചികിത്സ, മരുന്ന്, ഭക്ഷണം […]

ഇന്ത്യ-കാനഡ ബന്ധം: മികച്ച പുരോഗതിയെന്ന് മാര്‍ക്ക് കാര്‍ണി

വിവിധ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളില്‍ മികച്ച പുരോഗതി കൈവരിച്ചതായി കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയില്ലെങ്കിലും, മന്ത്രിതല ചര്‍ച്ചകള്‍ നടന്നെന്നും ഈ നീക്കങ്ങളില്‍ പുരോഗതിയുണ്ടെന്നും കാര്‍ണി വ്യക്തമാക്കി. ആഭ്യന്തരമായി കരുത്താര്‍ജിക്കാനും യുഎസിനെ മാത്രം ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുമാണ് കാനഡ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരിഫ് വിരുദ്ധ പരസ്യത്തെതുടര്‍ന്ന് യുഎസുമായുളള വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തിലാണ് മറ്റു രാജ്യങ്ങളുമായി കൈകോർക്കാൻ കാനഡയുടെ ഊര്‍ജിത ശ്രമം. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര […]