ഡ്രൈവർമാർക്ക് ആശ്വാസം; ബ്രിട്ടീഷ് കൊളംബിയയിൽ വാഹന ഇൻഷുറൻസ് നിരക്കുകളിൽ ഉടൻ വർദ്ധനയുണ്ടാകില്ല

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ ഡ്രൈവർമാർക്ക് ആശ്വാസം. വാഹന ഇൻഷുറൻസ് നിരക്കുകൾ . ഐ.സി.ബി.സി അടുത്ത സ്പ്രിംഗ് സീസൺ വരെ കൂട്ടില്ല. തുടർച്ചയായ ഏഴാം വർഷമാണ് ഐ.സി.ബി.സി. നിരക്ക് വർദ്ധന ഒഴിവാക്കുന്നത്. 2026-27 സാമ്പത്തിക വർഷം വരെ കോർപ്പറേഷൻ്റെ സാമ്പത്തിക സ്ഥിതിയിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലzന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. അടിസ്ഥാന ഇൻഷുറൻസ് നിരക്കുകൾ സ്ഥിരമായി നിലനിർത്തുന്നത് ജനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് അറ്റോർണി ജനറലും ഐ.സി.ബി.സിയുടെ ചുമതലയുമുള്ള മന്ത്രിയായ നിക്കി ശർമ്മ പറഞ്ഞു.നിരക്കുകൾ സ്ഥിരമായി […]
വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക ഫൈനലിൽ

ഗുവാഹട്ടി: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക ഫൈനലിൽ. 125 റൺസിന്റെ ആധികാരിക ജയത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശം. ഓപ്പണറും ക്യാപ്റ്റനുമായ ലോറ വോൾവാർട്ടിന്റെ (143 പന്തിൽ 169) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക, നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 319 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 42.3 ഓവറിൽ 194 റൺസിലവസാനിച്ചു. ഏഴോവറിൽ 20 റൺസ് വിട്ടുനൽകി അഞ്ചുവിക്കറ്റ് വീഴ്ത്തിയ മറിസാനെ കാപ്പ് ആണ് […]
പ്രതിവർഷം $1,100 വരെ ലാഭിക്കാൻ കഴിഞ്ഞേക്കും! വരാനിരിക്കുന്ന ബജറ്റിൽ പേഴ്സണൽ സപ്പോർട്ട് വർക്കർമാർക്ക് പുതിയ നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന് കനേഡിയൻ തൊഴിൽ മന്ത്രി

ഓട്ടവ: വരാനിരിക്കുന്ന ബജറ്റിൽ പേഴ്സണൽ സപ്പോർട്ട് വർക്കർമാർക്ക് പുതിയ നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന് തൊഴിൽ മന്ത്രി പാറ്റി ഹൈഡു. ഫെഡറൽ സർക്കാരുമായി സെക്ടറൽ വേതന സപ്ലിമെൻ്റ് കരാറുകൾ നിലവിലില്ലാത്ത പ്രവിശ്യകളിലെ തൊഴിലാളികൾക്ക് ഈ നികുതി ഇളവിലൂടെ പ്രതിവർഷം $1,100 വരെ ലാഭിക്കാൻ കഴിഞ്ഞേക്കും. ബി.സി. (BC), ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ, നോർത്ത് വെസ്റ്റ് ടെറിട്ടറീസ് എന്നീ പ്രവിശ്യകളിൽ മാത്രമാണ് നിലവിൽ പി.എസ്.ഡബ്ല്യുമാർക്ക് വേതന കരാറുകളുള്ളത്. മറ്റെല്ലാ പ്രവിശ്യകളിലെയും പി.എസ്.ഡബ്ല്യുമാർക്ക് ഈ നികുതി ഇളവിന് അർഹതയുണ്ടാകും. ഈ നികുതി […]
സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താനി താലിബാന്റെ ആക്രമണം; പാക് ആർമി ക്യാപ്റ്റനടക്കം ഏഴു സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ തെഹ്‌രീകെ താലിബാന്റെ (ടിടിപി- പാകിസ്താനി താലിബാൻ) ആക്രമണത്തിൽ ആർമി ക്യാപ്റ്റനടക്കം ഏഴു സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൻഖ്‌വയിലാണ് ടിടിപി പാകിസ്താൻ സൈന്യത്തിന് നേരേ രൂക്ഷമായ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പാക് സൈന്യത്തിൽ ക്യാപ്റ്റനായ നുമാൻ അടക്കം ഏഴുസൈനികർ കൊല്ലപ്പെട്ടതായും 17 സൈനികർക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. കഴിഞ്ഞയാഴ്ച ഖൈബർ പഖ്തൂൻഖ്‌വയിൽ പാക് സൈന്യം നടത്തിയ ഓപ്പറേഷനിൽ എട്ട് ടിടിപി അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തിരിച്ചടിയായാണ് ടിടിപി സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളിലുണ്ട്. പാകിസ്താനി […]
ബ്രസീലിലെ ലഹരിമാഫിയയ്‌ക്കെതിരെ പൊലീസും സൈന്യവും നടത്തിയ വേട്ടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയി; കൂട്ടക്കുരുതിക്കെതിരെ വ്യാപക പ്രതിഷേധം

സാവോ പോളോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ ലഹരിമാഫിയയ്‌ക്കെതിരെ പൊലീസും സൈന്യവും ചേർന്നു നടത്തിയ വേട്ടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയി. റിയോയിലെ പെൻഹയിലുൾപ്പെടെ നിരത്തുകൾ മൃതദേഹങ്ങളെക്കൊണ്ടു നിറഞ്ഞു. യുവാക്കളുടെ തലയ്‌ക്കു വെടിവച്ചും കത്തികൊണ്ടു കുത്തിയും കെട്ടിയിട്ടും അതിക്രൂരമായിരുന്നു സേനാനടപടികൾ. പൊലീസും ഹെലികോപ്റ്ററിലെത്തിയ സൈനികരും ഉൾപ്പെടെ 2500 ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. കൂട്ടക്കുരുതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കോപ് 30 കാലാവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ട സി40 ആഗോള ഉച്ചകോടി, വില്യം രാജകുമാരൻ ആതിഥ്യം വഹിക്കുന്ന […]
സ്റ്റെല്ലൻ്റിസ്, ജനറൽ മോട്ടോഴ്‌സ് വാഹനങ്ങളുടെ ഇറക്കുമതി താരിഫ് ഇളവുകൾ വെട്ടിക്കുറച്ച് കനേഡിയൻ സർക്കാർ

സ്റ്റെല്ലൻ്റിസ് (Stellantis), ജനറൽ മോട്ടോഴ്‌സ് (General Motors – GM) എന്നീ വാഹന നിർമ്മാതാക്കൾക്കുള്ള ഇറക്കുമതി താരിഫ് ഇളവുകൾ കനേഡിയൻ സർക്കാർ വെട്ടിച്ചുരുക്കി. പുതിയ ജീപ്പ് കോമ്പസ് (Jeep Compass) കാറുകളുടെ ഉൽപ്പാദനം ഒൻ്റാരിയോയിൽ നിന്ന് യു.എസിലേക്ക് മാറ്റാനുള്ള സ്റ്റെല്ലൻ്റിസിൻ്റെ തീരുമാനവും, ഒൻ്റാരിയോയിൽ മാത്രം നിർമ്മിച്ചിരുന്ന ബ്രൈറ്റ്‌ഡ്രോപ്പ് (BrightDrop) ഇലക്ട്രിക് ഡെലിവറി വാനുകളുടെ ഉൽപ്പാദനം ജി.എം. നിർത്തലാക്കിയതുമാണ് താരിഫ് വെട്ടിക്കുറയ്ക്കാനുള്ള കാരണം. കമ്പനികൾ രാജ്യത്തോടും കനേഡിയൻ തൊഴിലാളികളോടുമുള്ള പ്രതിബദ്ധത പരസ്യമായി ലംഘിച്ചു എന്ന് കാനഡയുടെ ധനകാര്യ വകുപ്പ് […]
Lock it or lose it! വർദ്ധിച്ചു വരുന്ന വാഹന മോഷണം; സാൽമൺ ആമിൽ മുന്നറിയിപ്പുമായി പൊലീസ്

സാൽമൺ ആമിലെ വർദ്ധിച്ചു വരുന്ന വാഹന മോഷണത്തിൽ മുന്നറിയിപ്പുമായി പൊലീസ്. Lock it or lose it എന്ന മുന്നറിയിപ്പാണ് വാഹന ഉടമകൾക്ക് RCMP നൽകുന്നത്. മോഷണം പോയ വാഹനങ്ങൾക്ക് പുറമെ, കാറുകൾക്കുള്ളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാത്രി ഒൻപത് മണിക്ക് ഒരു ‘ലോക്ക്-ഇറ്റ്-ഓർ-ലൂസ്-ഇറ്റ്’ ദിനചര്യ ആരംഭിക്കാൻ പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു. വാഹനങ്ങൾ പൂട്ടാതെയിടുകയോ അല്ലെങ്കിൽ വാഹനം ഓടിക്കാനുള്ള താക്കോലുകൾ ഉള്ളിൽ വെക്കുകയോ ചെയ്തതിൻ്റെ ഫലമായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ട മിക്കവാറും […]
കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് കൊളംബിയ സ്വദേശി മരിച്ചു

കാനഡയിൽ കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിസി സ്വദേശി മരിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ ഈസ്റ്റ് കൂറ്റെനേയിൽ കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 63-കാരനായ ജോ പെൻഡ്രി ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.ഒക്ടോബർ 2-ന് ഫോർട്ട് സ്റ്റീലിനടുത്ത് കാട്ടിൽ പോയപ്പോഴാണ് വേട്ടക്കാരനായ പെൻഡ്രിക്ക് നേരെ കരടിയുടെയും രണ്ട് കുട്ടിക്കരടികളുടെയും ആക്രമണം ഉണ്ടായത്. തലയ്ക്കും മുഖത്തും കൈകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻതന്നെ കെലോവ്ന ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാക്കുകയും ചെയ്തു. തുടക്കത്തിൽ അദ്ദേഹം സുഖം പ്രാപിച്ചെങ്കിലും പിന്നീട് രക്തം […]
ആൽബർട്ടയിൽ $7 മില്യൺ ഡോളറിൻ്റെ കൊക്കെയ്ൻ വേട്ട; 28കാരനായ ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

ആൽബർട്ട: ആൽബർട്ടയിൽ $7 മില്യൺ ഡോളറിൻ്റെ കൊക്കെയ്ൻ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിലായി. സെപ്റ്റംബർ 25-ന്, കൗട്ട്സ് അതിർത്തി ചെക്ക് പോസ്റ്റിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഏകദേശം 77 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തത്. യു.എസിൽ നിന്ന് കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച ട്രക്കിലാണ് ഇത് കണ്ടെത്തിയത്. ഇന്ത്യക്കാരനും കാൽഗറി സ്വദേശിയുമായ സുർജ് സിംഗ് സലാരിയ ആണ് ട്രക്ക് ഓടിച്ചിരുന്നത്. 28 വയസ്സുകാരനായ ഇയാളെ അറസ്റ്റ് ചെയ്തു. സുർജ് സിംഗിനെ […]
ശാരീരികവും മാനസികവുമായ പീഡനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ… ക്യൂബെക്കിലെ നഴ്‌സുമാർ ജോലിസ്ഥലത്ത് നേരിടുന്ന അക്രമങ്ങളെയും ഭീഷണികളെയും കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട്

കാനഡയിലെ ക്യൂബെക്കിൽ നഴ്‌സുമാർ ജോലിസ്ഥലത്ത് നേരിടുന്ന അക്രമങ്ങളെയും ഭീഷണികളെയും കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. തൊഴിലിടങ്ങളിൽ അക്രമസംഭവങ്ങൾ വർദ്ധിക്കുന്നത് അവരുടെ മാനസികാരോഗ്യത്തെയും ജോലിയിലുള്ള സംതൃപ്തിയെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ക്യൂബെക്കിലെ നഴ്‌സുമാർക്കിടയിൽ നടത്തിയ സർവേ പറയുന്നു. പല നഴ്‌സുമാരും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ശാരീരികമായ അതിക്രമങ്ങൾ, മാനസികമായ പീഡനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും ഡോക്ടർമാരിൽ നിന്നും രോഗികളിൽ നിന്നും സന്ദർശകരിൽ നിന്നും നഴ്‌സുമാർക്ക് നേരിടേണ്ടിവരുന്നുണ്ട്. മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും നഴ്‌സുമാരുടെ […]
