കാൽഗറി മേയർ തിരഞ്ഞെടുപ്പിൽ റീകൗണ്ടിങ് ഒക്ടോബർ 27 ന്

കാൽഗറി മേയർ തിരഞ്ഞെടുപ്പിൽ റീകൗണ്ടിങ് ഒക്ടോബർ 27 തിങ്കളാഴ്ച നടക്കും. കഴിഞ്ഞ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ജെറോമി ഫാർക്കാസിനോട് വെറും 585 വോട്ടുകൾ പരാജയപ്പെട്ട സോണിയ ഷാര്‍പ്പ് റീകൗണ്ടിങ് ആവശ്യപ്പെട്ടിരുന്നു. അതേസമയം കാല്‍ഗറിയിലെ മേയറും കൗണ്‍സിലും ഒക്ടോബര്‍ 29-ന് സത്യപ്രതിജ്ഞ ചെയ്യും. ഇലക്ഷൻസ് കാൽഗറിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ജെറോമി ഫാർക്കാസ് 91,065 വോട്ടുകളും സോണിയ ഷാർപ്പ് 90,480 വോട്ടുകളുമാണ് നേടിയത്. നിലവിലെ മേയർ ജ്യോതി ഗോണ്ടെക് 71,397 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ഏറ്റവും കൂടുതൽ […]
ഓട്ടവയിൽ അഞ്ചാംപനി പടരുന്നു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ഓട്ടവയിൽ അഞ്ചാംപനി വീണ്ടും അഞ്ചാംപനി പടരുന്നു. അഞ്ചാംപനി ബാധ ആശങ്ക ഉയർന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ സന്ദർശിച്ചവർ ജാഗ്രത പുലർത്തണമെന്ന് ഓട്ടവ പബ്ലിക് ഹെൽത്ത് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 10:20 നും ഉച്ചയ്ക്ക് 2 നും ഇടയിൽ 528 ഓൾഡ് സെന്റ് പാട്രിക് സ്ട്രീറ്റിലുള്ള സെന്റ് ആനി പള്ളിയിലെ സെന്റ് ക്ലെമന്റ് ഇടവകയിൽ എത്തിയവർക്കാണ് ജാഗ്രതാ നിർദ്ദേശം. സെപ്റ്റംബർ 29 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ രാവിലെ 9 നും 12 […]
താരിഫ് വിരുദ്ധ പരസ്യം തിരിച്ചടിയായി: കാനഡയ്ക്ക് 10% അധിക തീരുവ ചുമത്തി ട്രംപ്

ഒൻ്റാരിയോ സംപ്രേഷണം ചെയ്ത താരിഫ് വിരുദ്ധ ടെലിവിഷൻ പരസ്യത്തിൽ പ്രകോപിതനായ യുഎസ് ഡോണൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 10% അധിക തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. തീരുവ വർധന എപ്പോൾ പ്രാബല്യത്തിൽ വരുമെന്നോ എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാകുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. താരിഫ് വിരുദ്ധ പരസ്യത്തില്‍ പ്രകോപിതനായ ട്രംപ് കാനഡയുമായുള്ള എല്ലാ ‘വ്യാപാരചര്‍ച്ചകളും അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം വാരാന്ത്യത്തിനുശേഷം പരസ്യം പിൻവലിക്കുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചിട്ടുണ്ട്. വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതും ശത്രുതാപരമായ […]