newsroom@amcainnews.com

കാനഡയിൽനിന്ന് നിർബന്ധിതമായി പുറത്താക്കപ്പെടുന്ന ഇന്ത്യൻ പൗരൻമാരുടെ എണ്ണത്തിൽ വലിയ വർധന; ഈ വർഷം പുറത്താക്കപ്പെട്ടത് ആയിരത്തിലധികം ഇന്ത്യക്കാർ

ടോറന്റോ: കാനഡയിൽ നിന്ന് നിർബന്ധിതമായി പുറത്താക്കപ്പെടുന്ന ഇന്ത്യൻ പൗരൻമാരുടെ എണ്ണത്തിൽ വലിയ വർധന. 2019ൽ 625 മാത്രമായിരുന്ന എണ്ണത്തിൽ നിന്ന് 2025 ജൂലൈ 28 ആയപ്പോഴേക്കും 1,891 ഇന്ത്യൻ പൗരന്മാരാണ് കാനഡയിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന് കാനേഡിയൻ ബോർഡർ സർവീസസ് ഏജൻസി പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്. ഏറ്റവും കൂടുതൽ പൗരൻമാർ പുറത്താക്കപ്പെടുന്നതിൽ ഇന്ത്യ രണ്ടാം സ്ഥാനമാണ് വഹിക്കുന്നത്. മെക്സികൻ പൗരൻമാരാണ് കാനഡയിൽ നിന്ന് ഏറ്റവും കൂടുതൽ പുറത്താക്കപ്പെടുന്നത്. കഴിഞ്ഞ വർഷം 1,997 ഇന്ത്യൻ വംശജർ പുറത്താക്കപ്പെട്ടപ്പോൾ, 3,683 മെക്സികൻ […]

കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ലഹരിമരുന്ന് നേതാവാണെന്ന് ട്രംപ്; ധനസഹായങ്ങളും സബ്‌സിഡികളും നിർത്തലാക്കും

വാഷിങ്‌ടൻ: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ നിയമവിരുദ്ധ ലഹരിമരുന്ന് നേതാവാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലഹരിമരുന്ന് നിയന്ത്രണ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട കൊളംബിയയുടെ രാഷ്ട്രീയ നേതൃത്വത്തെ ട്രംപ് കുറ്റപ്പെടുത്തി. ദക്ഷിണ അമേരിക്കൻ രാജ്യത്തിന് നൽകിവരുന്ന വലിയ തോതിലുള്ള ധനസഹായങ്ങളും സബ്‌സിഡികളും നിർത്തലാക്കുമെന്നും ട്രംപ് പറഞ്ഞു. ‘യുഎസിൽ വിൽക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊളംബിയ വൻതോതിൽ ലഹരിമരുന്ന് ഉൽപ്പാദിപ്പിക്കുന്നത്. ഇത് യുഎസിൽ മരണങ്ങളും അരാജകത്വവും ഉണ്ടാകാൻ കാരണമാകുന്നു’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ലഹരിമരുന്ന് വിരുദ്ധ കരാറുകൾ പാലിക്കുന്നതിൽ കഴിഞ്ഞ […]

യെമനിൽ 20 യുഎൻ ജീവനക്കാരെ തടഞ്ഞുവച്ച് ഹൂതികൾ; ജീവനക്കാരുടെ ഫോണും കംപ്യൂട്ടറുകളും ഉൾപ്പെടെ പിടിച്ചെടുത്തു ഹൂതികൾ

കയ്റോ: യെമൻ തലസ്‌‌ഥാനമായ സനായിൽ ഐക്യരാഷ്ട്ര സംഘടനയുടെ മേഖലാ ഓഫിസിലെ 20 ജീവനക്കാരെ തടഞ്ഞുവച്ച് ഹൂതികൾ. സനായിലെ ഹദയിലുള്ള ഓഫിസിലാണ് ജീവനക്കാരെ തടഞ്ഞുവച്ചത്. ചോദ്യം ചെയ്തശേഷം 11 പേരെ വിട്ടയച്ച ഹൂതികൾ, യെമൻ സ്വദേശികളായ 5 ജീവനക്കാരെയും മറ്റു രാജ്യക്കാരായ 15 ജീവനക്കാരെയുമാണ് തടഞ്ഞുവച്ചു. ലോക ഭക്ഷ്യ പദ്ധതി, യുനിസെഫ്, മാനുഷിക കാര്യങ്ങളുടെ ഏകോപനം എന്നിങ്ങനെ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വിവിധ ഏജൻസികളിലെ ജീവനക്കാരെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ജീവനക്കാരുടെ ഫോൺ, സെർവറുകൾ, കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തെന്നും […]

ഗാസയിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയതിനു പിന്നാലെ വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 45 ആയി

ജറുസലം: റഫാ അടക്കം ഗാസയിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയതിനു പിന്നാലെ വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ച് ഇസ്രയേൽ. സൈനികർക്കുനേരെ ഹമാസ് ആക്രമണം നടത്തിയെന്നു കാണിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ ഗാസയിൽ ബോംബിട്ടത്. കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 45 ആയി. ഇതോടെ വെടിനിർത്തൽ കരാറിന്റെ ഭാവി സംബന്ധിച്ചും ആശങ്ക ഉയർന്നു. പിന്നീട്, ഉന്നതതല യോഗത്തിനു ശേഷമാണ് വെടിനിർത്തൽ തുടരുമെന്ന കാര്യം ഇസ്രയേൽ സൈന്യം അറിയിച്ചത്. വെടിനിർത്തൽ തുടരുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതികരിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷമാണു തെക്കൻ ഗാസയിലെ റഫായിൽ […]