ബാലറ്റ് എണ്ണുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ; 2025-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകിയേക്കും

ബാലറ്റ് എണ്ണുന്നതിൽ വന്ന പുതിയ നിയമങ്ങളെ തുടർന്ന് 2025-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകിയേക്കുമെന്ന് റിപ്പോർട്ട്. 2024-ൽ യു.സി.പി. സർക്കാർ കൊണ്ടു വന്ന നിയമം അനുസരിച്ച്, എല്ലാ ബാലറ്റുകളും യന്ത്രങ്ങൾക്ക് പകരം കൈകൊണ്ടാണ് എണ്ണിത്തിട്ടപ്പെടുത്തേണ്ടത്. ഈ മാറ്റം വോട്ടെണ്ണലിൻ്റെ സമയവും ചെലവും വർദ്ധിപ്പിക്കുമെന്നാണ് സൂചന. ഒകോട്ടോക്‌സിൽ ബാലറ്റ് എണ്ണാൻ 80 തൊഴിലാളികളെയാണ് അധികമായി നിയമിച്ചതെന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയാക്കി. റെഡ് ഡീയർ കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാൾ ഇരട്ടിയായി 500 ജീവനക്കാരെയാണ് നിയമിച്ചത്. വോട്ടെണ്ണൽ […]
എസ്.എൻ.സി-ലാവ്ലിൻ വിവാദം, സൗജന്യ അവധിക്കാല യാത്രയിലും ട്രൂഡോ ക്രിമിനൽ കോഡ് ലംഘിച്ചിരിക്കാൻ സാധ്യത; എല്ലാം RCMP മൂടിവച്ചെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ

മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) മൂടിവച്ചെന്ന ആരോപണവുമായി കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ. മൂടി വച്ചില്ലായിരുന്നു എങ്കിൽ അത് ക്രിമിനൽ കുറ്റങ്ങൾക്ക് ഇടയാക്കുമായിരുന്നു പൊയിലീവ്രെ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം.ജയിൽ ശിക്ഷ വരെ ലഭിക്കേണ്ട വിവാദങ്ങളായിരുന്നു ട്രൂഡോ ഭരണകാലത്ത് അരങ്ങേറിയതെന്ന് പൊയിലീവ്രെ പറഞ്ഞു. എസ്.എൻ.സി-ലാവ്ലിൻ വിവാദത്തിലും 2016-ൽ ആഗാ ഖാനിൽ നിന്ന് സൗജന്യ അവധിക്കാല യാത്ര സ്വീകരിച്ചപ്പോഴും ട്രൂഡോ ക്രിമിനൽ കോഡ് […]
കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത! സ്റ്റഡി പെർമിറ്റിൽ പ്രത്യേക അനുമതിയില്ലാതെ ആഴ്ചയിൽ 24 മണിക്കൂർ വരെ ഓഫ്-കാമ്പസിൽ ജോലി ചെയ്യാം; നിയമങ്ങളിൽ മാറ്റം

ഓട്ടവ: കാനഡയിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഓഫ്-കാമ്പസിൽ ജോലി ചെയ്യാനുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി. 2024 നവംബർ 8 മുതൽ, സ്റ്റഡി പെർമിറ്റിൽ പ്രത്യേക അനുമതി ആവശ്യമില്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 24 മണിക്കൂർ വരെ ഓഫ്-കാമ്പസിൽ ജോലി ചെയ്യാൻ അനുവാദമുണ്ട്. മുമ്പ് ഇത് 20 മണിക്കൂറായിരുന്നു. വിദ്യാർത്ഥികളുടെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് പരിഗണിച്ച് കൂടുതൽ വരുമാനം നേടാൻ അവസരം നൽകുകയും, എന്നാൽ പഠനം മുടങ്ങാതിരിക്കാൻ അക്കാദമിക് സെഷനുകളിൽ പരിധി നിശ്ചയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. […]
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിൽ പരാജയപ്പെട്ടു; 5,500-ളം ട്രക്ക് ഡ്രൈവർമാർക്ക് യു.എസ്. ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായി

സാൻ ഡിയേഗോ: ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് അമേരിക്കൻ അതിർത്തിയിൽ ജോലി ചെയ്യുന്ന ഏകദേശം 5,500 ട്രക്ക് ഡ്രൈവർമാർക്ക് യു.എസ്. ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായി. നിയമം നടപ്പാക്കുന്നതിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർക്ക് അവരുടെ ജോലിക്ക് ആവശ്യമായ രീതിയിൽ ഇംഗ്ലീഷ് വായിക്കാനും സംസാരിക്കാനും കഴിയില്ലെന്ന് കണ്ടെത്തിയത്. ഇത് അതിർത്തി കടന്നുള്ള ചരക്ക് നീക്കത്തെ സാരമായി ബാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. യുഎസ് ട്രാൻസ്പോർട്ടേഷൻ വകുപ്പ് നിയമങ്ങൾ കർശനമാക്കിയതിനെ തുടർന്നാണ് ഡ്രൈവർമാരുടെ ഇംഗ്ലീഷ് […]
നിർദ്ദേശം പക്ഷപാതപരം; ആൽബർട്ടയിലെ അധ്യാപക സമരത്തിൽ, ചർച്ചകൾക്കായുള്ള പ്രവിശ്യാ സർക്കാരിൻ്റെ നിർദ്ദേശം തള്ളിക്കളഞ്ഞ് ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ

ആൽബർട്ട: ആൽബർട്ടയിലെ അധ്യാപക സമരത്തിൽ, ചർച്ചകൾക്കായുള്ള പ്രവിശ്യാ സർക്കാരിൻ്റെ നിർദ്ദേശം തള്ളിക്കളഞ്ഞ് ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ. മധ്യസ്ഥ ചർച്ചകളിലേക്ക് നീങ്ങുന്നതിനായി ഒക്ടോബർ 20-ന് അധ്യാപകർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നായിരുന്നു സർക്കാരിൻ്റെ ആവശ്യം. എന്നാൽ, ഈ നിർദ്ദേശം പക്ഷപാതപരമാണ് എന്നും സർക്കാരിനും സ്കൂൾ ബോർഡുകൾക്കും മാത്രം അനുകൂലമായ ഫലമുണ്ടാക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തതാണെന്നും ATA പ്രസിഡന്റ് ജേസൺ ഷില്ലിംഗ് പറഞ്ഞു. പ്രശ്‌നങ്ങളുടെ മൂലകാരണങ്ങൾ പരിഹരിക്കാതെ അധ്യാപകരെ ഭീഷണിപ്പെടുത്തി ജോലിക്ക് തിരികെ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ക്ലാസുകളുടെ […]
സിബിഎസ്എ കിയോസ്കുകൾ വീണ്ടും തകരാറിൽ: യാത്രക്കാർ ദുരിതത്തിൽ

കാനഡയിലെ നിരവധി വിമാനത്താവളങ്ങളിലെ പരിശോധന കിയോസ്കുകളിൽ വെള്ളിയാഴ്ച്ച തകരാറുകൾ അനുഭവപ്പെടുന്നതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അറിയിച്ചു. നിലവിൽ നടക്കുന്ന അറ്റകുറ്റപ്പണികളാണ് സാങ്കേതിക പ്രശ്നത്തിന് കാരണമെന്ന് സിബിഎസ്എ പറയുന്നു. ടൊറൻ്റോ പിയേഴ്‌സൺ എയർപോർട്ടിലെ ടെർമിനൽ 1, ടെർമിനൽ 3 എന്നിവിടങ്ങളിൽ യാത്രക്കാർ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് സാങ്കേതിക വിദഗ്ധരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും, യാത്രക്കാർക്ക് അസൗകര്യം നേരിടേണ്ടി വന്നതിന് ക്ഷമചോദിക്കുന്നതായും സിബിഎസ്എ പറഞ്ഞു. ഇത് മൂന്നാം തവണയാണ് കനേഡിയൻ […]
അതിർത്തി സുരക്ഷ; 1,000 സിബിഎസ്എ ഓഫീസർമാരെ നിയമിക്കുമെന്ന് കാർണി

ശരത്കാല ബജറ്റിൽ 1,000 കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ഓഫീസർമാരെ നിയമിക്കുന്നതിനായി ധനസഹായം ഉൾപ്പെടുത്തിയതായി ഫെഡറൽ സർക്കാർ. നവംബർ 4 ന് ബജറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഈ ധനസഹായം, മയക്കുമരുന്ന് കള്ളക്കടത്ത്, നിയമവിരുദ്ധ തോക്കുകൾ, മോഷ്ടിച്ച വാഹനങ്ങൾ എന്നിവ കടത്തുന്നത് തടയുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി സിബിഎസ്എയുടെ ആഴ്ചതോറുമുള്ള റിക്രൂട്ട്മെന്റ് സ്റ്റൈപ്പൻഡ് 125 ഡോളറിൽ നിന്ന് 525 ഡോളറായി ഉയർത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടാതെ, പ്രായം കണക്കിലെടുക്കാതെ, 25 വർഷത്തെ സേവനത്തിന് […]
ടൊറൻ്റോ പബ്ലിക് ലൈബ്രറി ബ്രാഞ്ചുകൾ ഇനി ഞായറാഴ്ചകളിലും

വാരാന്ത്യം മുതൽ നഗരത്തിലെ പബ്ലിക് ലൈബ്രറിയുടെ 100 ബ്രാഞ്ചുകളും ഞായറാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് ടൊറൻ്റോ മേയർ ഒലിവിയ ചൗ അറിയിച്ചു. എല്ലാ ബ്രാഞ്ചുകളും ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5 വരെയായിരിക്കും തുറക്കുക. 2026 ജൂലൈ മാസത്തോടെ എല്ലാ ബ്രാഞ്ചുകളും വർഷം മുഴുവനും തുറന്നിരിക്കുക എന്ന ലക്ഷ്യത്തോടെ, ലൈബ്രറി സേവനം വിപുലീകരിക്കാനുള്ള തന്റെ പദ്ധതി 2024 ഒക്ടോബറിൽ മേയർ വെളിപ്പെടുത്തിയിരുന്നു. ആ സമയത്ത്, പ്രവർത്തന സമയം വർധിപ്പിക്കുന്നതിന് 80 ലക്ഷം ഡോളർ അധിക ചിലവ് വരുമെന്ന് […]
അധ്യാപകർ ജോലിയിൽ പ്രവേശിക്കണം; ആൽബർട്ട സർക്കാർ

ആൽബർട്ടയിൽ അധ്യാപകരും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നു. അധ്യാപകർ അടുത്ത ആഴ്ച ജോലിയിൽ പ്രവേശിക്കണമെന്ന് സർക്കാർ ഭീഷണിപ്പെടുത്തിയതായി ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ (ATA) ആരോപിച്ചു. ഒക്ടോബർ 20 തിങ്കളാഴ്ച അധ്യാപകരോട് ക്ലാസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് പ്രവിശ്യാ സർക്കാർ വ്യാഴാഴ്ച യൂണിയന് കത്ത് അയച്ചതായി ATA പ്രസിഡന്റ് ജേസൺ ഷില്ലിങ് പറഞ്ഞു. പണിമുടക്ക് ഒത്തുതീർപ്പാക്കുന്നതിനായി മുടങ്ങിക്കിടക്കുന്ന കരാർ ചർച്ചകൾ പുനഃരാരംഭിക്കാനുള്ള ഓഫർ പ്രവിശ്യ മുന്നോട്ട് വച്ചതായും, എന്നാൽ യൂണിയൻ അത് നിരസിച്ചതായും ഷില്ലിങ് വ്യക്തമാക്കി. അതേസമയം, തങ്ങളുടെ ആവശ്യങ്ങൾ […]
വ്യാപാര, പ്രതിരോധ പങ്കാളിത്തം: കാർണിയുടെ ഏഷ്യൻ സന്ദർശനം 24 മുതൽ

വ്യാപാര, പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണി ഈ മാസം ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ 24 മുതൽ നവംബർ 1 വരെ നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ മലേഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ അദ്ദേഹം സന്ദർശിക്കും. കൂടാതെ പ്രധാനമന്ത്രി രണ്ട് പ്രധാന ബഹുരാഷ്ട്ര ഉച്ചകോടികളിൽ പങ്കെടുക്കും. മലേഷ്യയിലെ ക്വാലാലംപൂരിൽ നടക്കുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) ഉച്ചകോടിയിൽ കാർണി പങ്കെടുക്കും. ശേഷം മലേഷ്യൻ പ്രധാനമന്ത്രിയുമായി അദ്ദേഹം […]
