newsroom@amcainnews.com

കാനഡയില്‍ തപാല്‍ ഉരുപ്പടികള്‍ മോഷ്ടിച്ച 8 ഇന്ത്യക്കാർ പിടിയില്‍; പ്രതികളെ നാടുകടത്തിയേക്കും

കാനഡയില്‍ 400,000 ഡോളര്‍ വിലമതിക്കുന്ന തപാല്‍ ഉരുപ്പടികള്‍ മോഷ്ടിച്ച എട്ടംഗ സംഘം പിടിയിലായി. മിസിസാഗയില്‍ നിന്നും ബ്രാംപ്ടണില്‍ നിന്നുമുള്ള ഇന്ത്യക്കാരിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെക്കുകള്‍, സര്‍ക്കാര്‍ ഐഡികള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ മെയില്‍ബോക്‌സുകളില്‍ നിന്നും എങ്ങനെയാണ് മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. എട്ട് ആകെ 344 കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മിസിസാഗയില്‍ നിന്നുള്ള സുമന്‍പ്രീത് സിംഗ് (28), ഗുര്‍ദീപ് ചത്ത (29), ജഷന്‍ദീപ് ജത്താന (23), ബ്രാംപ്ടണില്‍ നിന്നുള്ള ഹര്‍മന്‍ സിംഗ് (28) ജസന്‍പ്രീത് സിംഗ് (21), മന്‍രൂപ് […]

വധഭീഷണി: സർക്കാർ സഹായം നിരസിച്ച് ഇന്ദർജീത് സിങ് ഗോസൽ

വധഭീഷണികൾക്കിടയിൽ കനേഡിയൻ സർക്കാരിന്റെ സംരക്ഷണം പരസ്യമായി നിരസിച്ച് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഇന്ദർജീത് സിങ് ഗോസൽ. ഒളിച്ച് കഴിയാൻ പദ്ധതിയില്ലെന്നും, നവംബർ 23-ന് നടക്കാനിരിക്കുന്ന ഖലിസ്ഥാൻ റെഫറണ്ടത്തിൽ പങ്കെടുക്കുമെന്നും ഗോസൽ പറഞ്ഞു. ബ്രാംപ്ടണിൽ നിന്നുള്ള 36 വയസ്സുള്ള ഗോസൽ, ഇന്ത്യയിലെ പഞ്ചാബ് മേഖലയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ഖലിസ്ഥാൻ പ്രസ്ഥാനത്തിന്‍റെ നേതാവാണ്. ആയുധങ്ങൾ കൈവശം വെച്ചതുൾപ്പെടെ വിവിധ കേസുകളിൽ അറസ്റ്റിലായ ഗോസൽ ജാമ്യം ലഭിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ഇന്ത്യൻ ഹൈക്കമ്മീഷണർക്കെതിരെ വധഭീഷണിയുമായി ഗുർപത്വന്ത് സിങ് പന്നൂൻ

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായ്ക്കിനെതിരെ ഭീഷണി മുഴക്കി ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂൻ. കാനഡയിൽ മോദിയുടെ അക്രമാസക്തമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മുഖമാണ് പുതിയ ഹൈക്കമ്മീഷണർ ദിനേശ് പട്നായ്ക്കിനിന്ന് പന്നൂൻ ആരോപിച്ചു. ചാരവൃത്തി നടത്തുന്നതിനായും ഖലിസ്ഥാൻ റഫറണ്ടത്തെ പിന്തുണയ്ക്കുന്ന പ്രവർത്തകരെ അപായപ്പെടുത്താൻ പട്നായിക് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി ഏജന്റുമാരെ നിയോഗിക്കുന്നതായും പന്നൂൻ പറഞ്ഞു. “തിരിച്ചു പോകുക അല്ലെങ്കിൽ നേരിടുക” എന്ന മുദ്രവാക്യം ഉയർത്തി ഒക്ടോബർ 18 ന് സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) പട്നായിക്കിന്റെ വസതിക്കു […]

സൗത്ത് കരോലിന ബാറിൽ കൂട്ട വെടിവെപ്പ്: 4 മരണം, 20 പേർക്ക് പരുക്ക്

സൗത്ത് കരോലിനയിലെ ബാറിൽ നടന്ന കൂട്ട വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റു. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാർ ആൻഡ് ഗ്രില്ലിൽ ഞായറാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. വെടിവയ്പ്പ് നടക്കുമ്പോൾ നൂറുകണക്കിന് ആളുകൾ സ്ഥലത്തുണ്ടായിരുന്നെന്നും, വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ കയറി രക്ഷപ്പെട്ടതായും ബ്യൂഫോർട്ട് കൗണ്ടി ഷെരീഫ് പറഞ്ഞു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിതായും അധികൃതർ അറിയിച്ചു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

ഫ്രഞ്ച് ഭാഷാ നിയമലംഘനത്തിനെതിരെ നടപടി ശക്തമാക്കി ക്യൂബെക്ക് സർക്കാർ

ഫ്രഞ്ച് ഭാഷാ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ക്യൂബെക്ക് സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടെ 9,813 പരിശോധനകൾ നടത്തിയതായി പ്രവിശ്യയുടെ ഫ്രഞ്ച് ഭാഷാ സംരക്ഷണ ഓഫീസ് (OQLF) വ്യക്തമാക്കി. ഇത് 2022-2023 കാലയളവിനെ അപേക്ഷിച്ച് 47% വർധനയാണിത്. വർധിച്ചുവരുന്ന പരാതികളെ തുടർന്നാണ് പരിശോധനകളുടെ എണ്ണം കൂട്ടിയതെന്നും OQLF പറയുന്നു. കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഫ്രഞ്ച് ഭാഷയിൽ സേവനം ലഭിക്കുന്നില്ല എന്നതായിരുന്നു പ്രധാന പരാതി. കൂടാതെ, വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ വെബ്‌സൈറ്റുകളിലും ബോർഡുകളിലും ഔദ്യോഗിക ഭാഷയായ ഫ്രഞ്ച് […]

പോസ്റ്റൽ സമരം: കാനഡയിലെ ചെറുകിട വ്യാപാരികൾ ആശങ്കയിൽ

കാനഡ പോസ്റ്റ് ജീവനക്കാർ ഘട്ടംഘട്ടമായുള്ള സമരം ആരംഭിച്ചെങ്കിലും കൊറിയർ സേവനങ്ങളെ ആശ്രയിക്കുന്ന ചെറുകിട സംരംഭകർ ആശങ്കയിൽ. സമരം വരുമാനം കുറച്ചെങ്കിലും, റൊട്ടേറ്റിങ് സമരം ഭാഗികമായെങ്കിലും ആശ്വാസം നൽകുമെന്ന പ്രതീക്ഷയിലാണ് ഇവർ. അതേസമയം, ജീവനക്കാർ സമരരീതി മാറ്റിയത് ചെറുകിട വ്യാപാരികൾക്ക് ആശ്വാസം നൽകുമോ എന്ന കാര്യത്തിൽ സംശയമാണെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ് (CFIB) അറിയിച്ചു. എവിടെ, എപ്പോൾ സമരം നടക്കുമെന്ന അനിശ്ചിതത്വം വിൽപ്പനയെയും പണലഭ്യതയെയും ബാധിക്കുമെന്ന് CFIB VP ജാസ്മിൻ ഗ്വനെറ്റ് പറഞ്ഞു. തപാൽ വിതരണം […]

ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ഉച്ചകോടി: കാർണി ഈജിപ്തിലേക്ക്

ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈജിപ്തിലേക്ക് തിരിച്ചു. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് അൽ-സിസിക്കൊപ്പം ഷാം എൽ-ഷെയ്ഖിലെ സമാധാന ഉച്ചകോടിയിൽ കാർണി പങ്കെടുക്കും. മിഡിൽ ഈസ്റ്റിലെയും ഫ്രാൻസ്, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിലെയും ഭരണാധികാരികളും ഉന്നത പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസമായി വെടിനിർത്തൽ നിലവിൽ വന്ന ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കാൻ വിവിധ ഏജൻസികൾ തയ്യാറെടുക്കുകയാണ്. യുഎസ് പ്രസിഡ​ന്റ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്താണ് വെടിനിർത്തൽ സാധ്യമാക്കിയതെങ്കിലും, ദീർഘകാലത്തേക്ക് സമാധാനം ഉറപ്പുവരുത്തുന്ന വിശദമായ […]

ക്യൂബെക്ക് മുൻസിപ്പിൽ തിരഞ്ഞെടുപ്പ്: എതിരില്ലാതെ 4,560 പേർ

ക്യൂബെക്കിലെ 1,100 മുനിസിപ്പാലിറ്റികളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 4,560 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ട്. ഒക്ടോബർ 3-ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോഴാണ് ഈ കണക്കുകൾ പുറത്തുവന്നത്. നവംബർ രണ്ടിനാണ് ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള പ്രവിശ്യാ മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുക. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിൽ 564 പേർ മേയർ സ്ഥാനത്തേക്കും 3,996 പേർ കൗൺസിലർ സ്ഥാനത്തേക്കുമാണെന്ന് മുനിസിപ്പൽ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ആറ് പേർ റീജിയണൽ കൗണ്ടി മുനിസിപ്പാലിറ്റികളുടെ പ്രിഫെക്‌റ്റായും തിരഞ്ഞെടുക്കപ്പെട്ടു. 2021-ലെ തിരഞ്ഞെടുപ്പിൽ 4,974 സ്ഥാനാർത്ഥികളാണ് എതിരില്ലാതെ […]

കനോല താരിഫ്: ചൈനീസ് ഓഫർ സ്വീകരിക്കണമെന്ന് പ്രീമിയർമാർ

കനേഡിയൻ കനോല കർഷകർക്ക് നഷ്ടമുണ്ടാക്കുന്ന ചൈനയുടെ താരിഫ് ഒഴിവാക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് മാനിറ്റോബ, സസ്കാച്വാൻ പ്രീമിയർമാർ ആവശ്യപ്പെട്ടു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) കാനഡ ഏർപ്പെടുത്തിയ നികുതി എടുത്തുമാറ്റുകയാണെങ്കിൽ, കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള നികുതി ഒഴിവാക്കാമെന്ന് ചൈനീസ് അംബാസഡർ വാങ് ഡി അറിയിച്ചതോടെയാണ് പ്രീമിയർമാർ രം​ഗത്തെത്തിയത്. കാനഡയുടെ ഇ.വി. താരിഫ് കാരണമാണ് ചൈന കനോല താരിഫ് ചുമത്തിയതെന്ന് ചൈനീസ് അംബാസഡർ വ്യക്തമാക്കിയിരുന്നു. ചൈനീസ് നികുതി കാരണം കനോല കർഷകർക്ക് വിപണി നഷ്ടപ്പെടുകയും ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്തതായി […]

‘യുദ്ധം അവസാനിച്ചു’: ഗാസയിൽ വെടിനിർത്തൽ തുടരും; ട്രംപ്

ഗാസയിൽ യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ​ട്രംപിന്റെ പ്രഖ്യാപനം. മിഡിൽ ഈസ്റ്റ് സന്ദർശനത്തിന് മുമ്പായി എയർഫോഴ്സ് വണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിച്ചു. അത് നിങ്ങൾക്ക് മനസിലായിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. തന്റെ ഈ മിഡിൽ ഈസ്റ്റ് യാത്ര വ​ളരെ പ്രത്യേകതകളുള്ളതാണ്. ഈയൊരു നിമിഷത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. വെടിനിർത്തൽ കരാർ ഗാസയിൽ തുടരുമെന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.