newsroom@amcainnews.com

ബിൽഡ് കാനഡ ഹോംസ്: കനേഡിയൻ സർക്കാരിൻ്റെ പുതിയ ഭവന ഏജൻസിയും പദ്ധതിയുടെ ലക്ഷ്യങ്ങളും

ഓട്ടവ: ബിൽഡ് കാനഡ ഹോംസ് എന്ന പേരിൽ ഒരു പുതിയ ഏജൻസിയ്ക്ക് രൂപം നല്കിയിരിക്കുകയാണ് ഫെഡറൽ സർക്കാർ. അടുത്ത വർഷം മുതൽ ഫെഡറൽ ഭൂമിയിൽ നാലായിരം മോഡുലർ വീടുകൾ നിർമ്മിക്കുകയാണ് ഈ ഏജൻസിയിലൂടെ ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ആറ് നഗരങ്ങളിൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തുടനീളം ഏകദേശം45000 വീടുകൾ വരെ നിർമ്മിക്കാനാണ് പദ്ധതി.മുൻകൂട്ടി നിർമ്മിച്ച ഈ വീടുകൾ നിർമ്മാണ വേഗത വർദ്ധിപ്പിക്കുമെന്നും, ചെലവ് കുറയ്ക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. സ്വീഡൻ , ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഫാക്ടറിയിൽ നിർമ്മിക്കുന്ന […]

ടൊറൻ്റോ സ്കൂളിൽ അറബിയിൽ ദേശീയഗാനം: രൂക്ഷ വിമർശനവുമായി മന്ത്രി പോൾ കലന്ദ്ര

ഇസ്രയേല്‍–ഹമാസ് യുദ്ധത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ ടൊറൻ്റോയിലെ ഹൈസ്കൂളിൽ ‘ഓ കാനഡ’ ദേശീയഗാനം അറബിയിൽ പ്രക്ഷേപണം ചെയ്‌തതിൽ രൂക്ഷ വിമർശനവുമായി ഒന്റാരിയോ വിദ്യാഭ്യാസ മന്ത്രി പോൾ കലന്ദ്ര. ഇത് യാദൃശ്ചികമാണെന്ന് വിശ്വസിക്കുന്നില്ലെന്നും, ഇനി ഇത്തരം സംഭവം ആവർത്തിക്കരുതെന്നും അദ്ദേഹം താക്കീത് നൽകി. ടൊറൻ്റോയിലെ ഏൾ ഹെയ്ഗ് സെക്കൻഡറി സ്കൂളിലാണ് സംഭവം. കാനഡയുടെ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ദേശീയഗാനം ആലപിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യണമെന്നാണ് നിയമം. ജൂത ജനതയ്‌ക്കെതിരെ നടന്ന തീവ്രവാദ ആക്രമണത്തിൻ്റെ വാർഷിക ദിനത്തിന്റെ പ്രാധാന്യം ആരും […]

ധന അനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു: അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ ഒമ്പതാം ദിവസം

സര്‍ക്കാര്‍ ചിലവുകള്‍ക്ക് ആവശ്യമായ ധന അനുമതി ബില്‍ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടതോടെ അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ ഒമ്പതാം ദിവസവും തുടരുന്നു. അടച്ചുപൂട്ടലില്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ജീവനക്കാര്‍. അതേസമയം ജീവനക്കാരെ ഉടന്‍ പിരിച്ച് വിടുമെന്ന തീരുമാനം മയപ്പെടുത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്, ആശുപത്രിയിലെ മെഡിക്കല്‍ കെയര്‍ സ്റ്റാഫ്, അതിര്‍ത്തി സംരക്ഷണ ജീവനക്കാരെന്നിങ്ങനെ എല്ലാ മേഖലയിലും കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്ലാത്ത വിമാനത്താവളങ്ങള്‍ അടച്ചിടും. പാസ്പോര്‍ട്ട് ഏജന്‍സികള്‍ യാത്രാരേഖകള്‍ തയാറാക്കുന്നതിന് സമയമെടുക്കും. സര്‍ക്കാരിന്റെ […]

ഗാസ സമാധാന പദ്ധതി: ബന്ദികളുടെ മോചനം ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് ട്രംപ്

ഗാസയിലെ യുദ്ധം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള യുഎസ് മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രായേലും ഹമാസും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. “ഇതിനർത്ഥം എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുമെന്നും, ശക്തവും, ഈടുനിൽക്കുന്നതും, ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യപടിയായി ഇസ്രായേൽ അവരുടെ സൈനികരെ ഒരു യോജിച്ച രേഖയിലേക്ക് പിൻവലിക്കുമെന്നും ആണ്,” ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി. “എല്ലാ കക്ഷികളെയും നീതിപൂർവ്വം പരിഗണിക്കും!” ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന് ഒരു ദിവസത്തിന് ശേഷമാണ് […]

ഏബ്രഹാമിന്‍റെ അഞ്ചാം സുവിശേഷം: പുസ്തകം പ്രകാശനം ചെയ്തു

കുമ്പനാട് : നൂറ്റാണ്ടുകൾ കഴിഞ്ഞാലും മനുഷ്യനെയും ഈ ഭൂമിയെയും അതിലെ മുഴുവൻ ചരാചരങ്ങളെയും നമ്മുടെ മുഴുവൻ ജീവിതത്തെയും സ്വാധീനിക്കുന്ന പുസ്തകമാണ് വിശുദ്ധ വേദ പുസ്തകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ക്രൈസ്തവ ഗ്രന്ഥകാരൻ ഷാജി ഏബ്രഹാം രചിച്ച ഏബ്രഹാമിന്‍റെ അഞ്ചാം സുവിശേഷമെന്ന പുസ്തകത്തിന്‍റെ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി ജെ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അന്റോ ആന്‍റണി എംപി, യാക്കോബായ സഭ നിരണം ഭദ്രാസനധിപൻ ഡോ […]