newsroom@amcainnews.com

ധന അനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു: അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ ഒമ്പതാം ദിവസം

സര്‍ക്കാര്‍ ചിലവുകള്‍ക്ക് ആവശ്യമായ ധന അനുമതി ബില്‍ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടതോടെ അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ ഒമ്പതാം ദിവസവും തുടരുന്നു. അടച്ചുപൂട്ടലില്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ജീവനക്കാര്‍. അതേസമയം ജീവനക്കാരെ ഉടന്‍ പിരിച്ച് വിടുമെന്ന തീരുമാനം മയപ്പെടുത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്, ആശുപത്രിയിലെ മെഡിക്കല്‍ കെയര്‍ സ്റ്റാഫ്, അതിര്‍ത്തി സംരക്ഷണ ജീവനക്കാരെന്നിങ്ങനെ എല്ലാ മേഖലയിലും കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്ലാത്ത വിമാനത്താവളങ്ങള്‍ അടച്ചിടും. പാസ്പോര്‍ട്ട് ഏജന്‍സികള്‍ യാത്രാരേഖകള്‍ തയാറാക്കുന്നതിന് സമയമെടുക്കും. സര്‍ക്കാരിന്റെ ഭക്ഷ്യ സഹായ പദ്ധതികളെയും ഷട്ട് ഡൗണ്‍ ബാധിക്കും.

വൃദ്ധര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയുള്ള സാമൂഹിക ആരോഗ്യ പദ്ധതികളായ മെഡികെയര്‍, മെഡികെയ്ഡ് എന്നിവയിലും ജീവനക്കാരുടെ കുറവ് തടസമായേക്കാം. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് തുടങ്ങിയ നിരവധി ഏജന്‍സികള്‍ നിരവധി തൊഴിലാളികളെ പിരിച്ചുവിടാന്‍ സാധ്യതയുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ദുരന്ത ഏജന്‍സികള്‍ നടത്തുന്ന മറ്റ് പ്രവര്‍ത്തനങ്ങളെയും അടച്ചുപൂട്ടല്‍ ബാധിക്കും. ദേശീയ വെള്ളപ്പൊക്ക ഇന്‍ഷുറന്‍സ് പദ്ധതി അവസാനിപ്പിക്കും.

You might also like
Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Canadian dollar hits 18-month low as jobs data clips rate hike bets

തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ പലിശ നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത കുറഞ്ഞു; കനേഡിയൻ ഡോളർ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Delhi CJP Protest News Live Updates: Supreme Court directs Centre to ensure metro services resume, internet curbs are lifted

ഡൽഹി സി.ജെ.പി പ്രക്ഷോഭം: മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കാനും ഇന്റർനെറ്റ് വിലക്കുകൾ പിൻവലിക്കാനും സുപ്രീം കോടതി നിർദ്ദേശം

Top Picks for You
Top Picks for You