കാൽഗറി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടെടുപ്പിൽ പോളിങ് കുറവ്

അടുത്ത മാസം നടക്കുന്ന കാൽഗറി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടെടുപ്പിൽ ആദ്യ ദിനം പോളിങ് ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. 14,442 പേരാണ് തിങ്കളാഴ്ച വോട്ട് രേഖപ്പെടുത്തിയത്. ഇത് മൊത്തം വോട്ടർമാരുടെ 1.6% മാത്രമാണെന്ന് ഇലക്ഷൻസ് കാൽഗറി റിപ്പോർട്ട് ചെയ്തു. 2021-ലെ തിരഞ്ഞെടുപ്പിലെ ആദ്യദിന മുൻകൂർ പോളിങ്ങിനെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. 23,329 പേർ അന്ന് വോട്ട് ചെയ്തിരുന്നു. ഒക്ടോബർ 20-നാണ് മുനിസിപ്പൽ തിരഞ്ഞെടുപ്പ്. നഗരത്തിലുടനീളമുള്ള 42 കേന്ദ്രങ്ങളിൽ മുൻകൂർ വോട്ടെടുപ്പ് തുടരും. വോട്ടുകളുടെ എണ്ണക്കൂടുതലും, കൈകൊണ്ട് […]
യുനെസ്കോ ഡയറക്ടർ ജനറലായി ഖാലിദ് അനാനി

യുനെസ്കോ ഡയറക്ടർ ജനറൽ ആയി ഈജിപ്തിലെ മുൻ മന്ത്രി ഖാലിദ് അനാനി (54) നിയമിതനായേക്കുമെന്ന് റിപ്പോർട്ട്. യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോർഡ് ആണ് ഖാലിദിന്റെ പേര് നിർദേശിച്ചത്. അടുത്തമാസം ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ജനറൽ അസംബ്ലിയിൽ അന്തിമ തീരുമാനം ഉണ്ടാവും. നിയമനം ശരിവച്ചാൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള ആദ്യത്തെ ഡയറക്ടറായി ഖാലിദ് മാറും. 4 വർഷമാണ് കാലാവധി. 2016 മുതൽ 2019 വരെ ഈജിപ്തിലെ മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരുന്നു ഖാലിദ്. നിലവിൽ കയ്റോ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ആണ്. ഇപ്പോഴത്തെ ഡയറക്ടർ […]
ഇന്ത്യ-പാക്ക് യുദ്ധം: ട്രംപിനെ പ്രശംസിച്ച് കാർണി

ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ച് സമാധാനം സാധ്യമാക്കുന്നതിന് പരിശ്രമിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രശംസിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഏറെ മാറ്റങ്ങൾ കൊണ്ടുവന്ന പ്രസിഡന്റ് എന്നും കാര്‍ണി ട്രംപിനെ വിശേഷിപ്പിച്ചു. വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കാർണിയുടെ പരാമർശം. മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ പ്രസിഡന്റാണ് ട്രംപെന്നും, സമ്പദ് വ്യവസ്ഥയിലെ പരിവർത്തനം, നാറ്റോ സഖ്യവുമായുള്ള പ്രതിബദ്ധത, ഇന്ത്യ–പാക്കിസ്ഥാൻ മുതൽ അസർബൈജാൻ – അർമേനിയ വരെയുള്ള രാജ്യങ്ങൾക്കിടയിലെ സമാധാനം, ഇറാനെ ഭീകരതയില്‍ നിന്ന് മുക്തമാക്കുന്ന ഇടപെടൽ […]
USMCA കരാർ പുതുക്കാൻ തയ്യാർ: ട്രംപ്

യുഎസ്- മെക്സിക്കോ-കാനഡ ഉടമ്പടി (USMCA) പുതുക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. അടുത്ത വർഷം നടക്കാനിരിക്കുന്ന USMCA കരാറിന്റെ പുനഃപരിശോധനയ്ക്ക് മുന്നോടിയായായിരുന്നു കാർണിയുടെ രണ്ടാമത്തെ യുഎസ് സന്ദർശനം. വ്യാപാര വിഷയത്തിൽ യുഎസും കാനഡയും തമ്മിൽ സ്വാഭാവികമായ മത്സരമുണ്ടെങ്കിലും പരസ്പര സ്നേഹവുമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഒരുമിച്ച് നിന്നാൽ കൂടുതൽ ശക്തരാകാൻ കഴിയുന്ന നിരവധി മേഖലകളിലാണ് തങ്ങൾ ശ്രദ്ധ ചെലുത്തുന്നതെന്ന് മാർക്ക് […]
ഡീസൽ സബ്‌സിഡി അവസാനിപ്പിച്ചു: ഇക്വഡോർ പ്രസിഡൻ്റിന് നേരെ വധശ്രമം

ഇക്വഡോർ പ്രസിഡൻ്റ് ഡാനിയേൽ നൊബോവയ്ക്ക് നേരെ വധശ്രമം നടന്നതായി റിപ്പോർട്ട്. ഡീസൽ സബ്‌സിഡി അവസാനിപ്പിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പ്രതിഷേധക്കാർ നൊബോവയുടെ കാർ വളയുകയും വെടിയുതിർക്കുകയും ചെയ്തു. പ്രസിഡൻ്റിൻ്റെ വാഹനത്തിൽ വെടിയുണ്ടകൾ പതിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി പരിസ്ഥിതി – ഊർജ്ജ മന്ത്രി ഇനെസ് മൻസാനോ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിഷേധക്കാർക്കെതിരെ തീവ്രവാദ കുറ്റത്തിനും വധശ്രമത്തിനും കേസെടുക്കുമെന്ന് നൊബോവയുടെ ഓഫിസ് അറിയിച്ചു. അതേസമയം, നൊബോവയുടെ വരവിനായി ഒരുമിച്ച പ്രതിഷേധക്കാർക്കെതിരെ ആസൂത്രിതമായ […]
യുക്രെയ്ൻ സംഘർഷത്തിന് പിന്നിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റഷ്യ

യുക്രെയ്ൻ സംഘർഷത്തിന് പിന്നിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വ്യക്തിപരമായ അഴിമതി താല്പര്യങ്ങളാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റഷ്യൻ പക്ഷത്തുനിന്ന് ഉയർന്നിരിക്കുകയാണ്. ബൈഡന്റെ കുടുംബത്തിന്റെ യുക്രെയ്നിലെ വിവാദപരമായ സാമ്പത്തിക ഇടപാടുകൾ മറച്ചുവെക്കുന്നതിനായി അദ്ദേഹം മനഃപൂർവം ഈ സംഘർഷത്തിന് പ്രകോപനം സൃഷ്ടിച്ചുവെന്നാണ് ക്രെംലിൻ നിക്ഷേപ സഹായി കിറിൽ ദിമിട്രിവ് എക്‌സിലൂടെ ആരോപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബന്ധങ്ങളിലെ ഏറ്റവും വലിയ സംഘർഷങ്ങളിലൊന്ന് ഒരു മുൻ അമേരിക്കൻ നേതാവിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിക്കപ്പെട്ടു എന്ന ആരോപണം നയതന്ത്ര ലോകത്ത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. […]
വീട്ടിൽ കാർബൺ മോണോക്സൈഡ് ചോർച്ച: വടക്കൻ കാൽഗറിയിൽ അഞ്ചു പേർ ആശുപത്രിയിൽ

വടക്കൻ കാൽഗറിയിലെ വീട്ടിൽ കാർബൺ മോണോക്സൈഡ് ചോർച്ചയെ തുടർന്ന് അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് തൊട്ടു മുൻപാണ് താരഡേൽ കമ്യൂണിറ്റിയിലെ താരലേക്ക് വേ NE-യിലുള്ള ഒരു രണ്ട് നില വീട്ടിൽ കാർബൺ മോണോക്സൈഡ് ചോർച്ചയുണ്ടെന്ന സംശയത്തെ തുടർന്ന് അഗ്നിശമന സേന എത്തിയത്. സേനയെത്തുമ്പോൾ ബേസ്മെൻ്റ് സ്യൂട്ടിലും മുകളിലെ നിലകളിലുമായി താമസിക്കുന്നവർക്ക് സുഖമില്ലായ്മ അനുഭവപ്പെടുന്നുണ്ടായിരുന്നു. തലേദിവസം ഇവരെല്ലാവരും തന്നെ ചികിത്സ തേടിയിരുന്നെങ്കിലും വീട്ടിലേക്ക് മടങ്ങിയിരുന്നു. അഗ്നിശമന സേന വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ കാർബൺ മോണോക്സൈഡിന്റെ […]
ക്രൌൺ റോയലിനെയും സ്മിർനോഫിനെയും LCBO-യിൽനിന്ന് പിൻവലിക്കുമെന്ന ഭീഷണിയുമായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

ഒന്റാരിയോ: ബ്രിട്ടീഷ് ആസ്ഥാനമായുള്ള മദ്യ നിർമ്മാതാക്കളായ ഡയാജിയോയുമായള്ള പോരാട്ടം കടുപ്പിക്കാനുറച്ച് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. കമ്പനിയുടെ ഉല്പന്നങ്ങളായ ക്രൌൺ റോയലിനെയും സ്മിർനോഫിനെയും LCBO-യിൽ നിന്ന് പിൻവലിക്കുമെന്നാണ് ഡഗ് ഫോർഡിൻ്റെ പുതിയ ഭീഷണി. ഒൻ്റാരിയോയിലെ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യവിൽപ്പനശാലയും ലോകത്ത് ഏറ്റവും കൂടുതൽ മദ്യം വാങ്ങുന്ന സ്ഥാപനങ്ങളിൽ ഒന്നുമാണ് LCBO. ആംഹെസ്റ്റ്ബർഗിലെ (Amherstburg) ഒരു ബോട്ടിലിംഗ് പ്ലാൻ്റ് 2026 ഫെബ്രുവരിയോടെ അടച്ചുപൂട്ടാൻ ഡയാജിയോ കമ്പനി തീരുമാനിച്ചിരിന്നു. ഇതിനെ തുടർന്നാണ് ഫോർഡ് കമ്പനിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്. പ്ലാൻ്റ് […]
താപനിലയിൽ വലിയ വ്യതിയാനത്തിനും സാധ്യത; കാൽഗറിയിൽ ഈയാഴ്ച മഞ്ഞുവീഴ്ചയുണ്ടായേക്കുമെന്ന് റിപ്പോർട്ട്

കാൽഗറി: കാൽഗറിയിൽ ഈയാഴ്ച മഞ്ഞുവീഴ്ചയുണ്ടായേക്കുമെന്ന് റിപ്പോർട്ട്. കാൽഗറിയിൽ താപനിലയിൽ വലിയ വ്യതിയാനത്തിനും സാധ്യതയുണ്ടെന്നാണ് സൂചന. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജാസ്പറിന് (Jasper) അടുത്തുള്ള ഉയർന്ന പ്രദേശങ്ങളിലാണ് മഞ്ഞുവീഴ്ചയ്ക്ക് കൂടുതൽ സാധ്യത. ഏകദേശം 1600 മീറ്റർ ഉയരത്തിൽ മഞ്ഞുവീഴ്ചയുണ്ടായേക്കാം. അതേസമയം താഴ്ന്ന പ്രദേശങ്ങളിൽ മഞ്ഞും മഴയും കലർന്ന അന്തരീക്ഷമായിരിക്കും. കാൽഗറിയിൽ താപനിലയിൽ വലിയ വ്യതിയാനങ്ങളുണ്ടാകും. താപനില 20-കളിൽ നിൽക്കുന്ന ചൂടുള്ള ദിവസങ്ങൾക്കുശേഷം പെട്ടെന്ന് വലിയ തോതിൽ താഴാൻ സാധ്യതയുണ്ട്. ഈ മാറ്റം ആൽബെർട്ട ശരത് കാലത്തിന് സമാനമായ കാലാവസ്ഥയിലേക്ക് […]
അമേരിക്കൻ ഉൽപ്പന്ന നിർമ്മാതാക്കളെ സംരക്ഷിക്കാൻ പുതിയ നീക്കവുമായി ട്രംപ്

അമേരിക്കൻ ഉൽപ്പന്ന നിർമ്മാതാക്കളെ സംരക്ഷിക്കാൻ പുതിയ നീക്കവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകൾക്ക് നവംബർ ഒന്ന് മുതൽ 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. Paccar, Daimler Truck പോലുള്ള ആഭ്യന്തര കമ്പനികളെ നീതിപരമല്ലാത്ത വിദേശ മത്സരത്തിൽ നിന്നും സംരക്ഷിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് യു എസ് വ്യക്തമാക്കി. കഴിഞ്ഞ മാസം ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒക്ടോബർ ഒന്ന് മുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് […]
