newsroom@amcainnews.com

കാനഡയിലെ അഞ്ച് പ്രവിശ്യകളിൽ മിനിമം വേതന വർധന ഇന്ന് മുതൽ

കാനഡയിലെ തൊഴിലാളികലെയും ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും സഹായിക്കുന്നതിനായി മിനിമം വേതന വര്‍ധന ഇന്ന് മുതൽ (ഒക്ടോബർ 1) പ്രാബല്യത്തിൽ വരും. ഒന്റാരിയോ, മാനിറ്റോബ, സസ്‌കച്വാന്‍, നോവ സ്കോട്ടിയ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നിവയാണ് നിരക്കുകൾ ഉയർത്തുന്ന പ്രവിശ്യകൾ. അതേസമയം ഈ വര്‍ഷം എല്ലാ പ്രവിശ്യകളും വേതനം വര്‍ധിപ്പിക്കുമ്പോള്‍ മാറ്റങ്ങള്‍ വരുത്താത്ത ഏക പ്രവിശ്യ ആല്‍ബര്‍ട്ടയാണ്. 2018 മുതല്‍ ആല്‍ബര്‍ട്ട മണിക്കൂറിന് 15 ഡോളർ എന്ന നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ വേതനനിരക്കുള്ള പ്രവിശ്യ […]

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു: വാക്സിൻ വിതരണം ആരംഭിച്ച് ആൽബർട്ട

പ്രവിശ്യയിലുടനീളം COVID-19 വാക്സിൻ വിതരണം ഔദ്യോഗികമായി ആരംഭിച്ചതായി ആൽബർട്ട ഹെൽത്ത് സർവീസസ് അറിയിച്ചു. എന്നാൽ മുതിർന്ന പൗരന്മാർ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുക. രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ബാക്കിയുള്ള ആൽബർട്ട നിവാസികൾക്ക് ഒക്ടോബർ 20 മുതൽ വാക്സിനേഷൻ ബുക്ക് ചെയ്യാം. കൂടാതെ ഓൺലൈനായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും അവസരമുണ്ട്. അതേസമയം ആൽബർട്ടയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഈ വർഷം ഇതുവരെ, പ്രവിശ്യയിൽ ഏഴ് മരണങ്ങൾ ഉൾപ്പെടെ 716 […]

അധ്യാപക സമരം: കുട്ടികൾക്ക് ധനസഹായ പദ്ധതിയുമായി ആൽബർട്ട സർക്കാർ

പ്രവിശ്യാ വ്യാപക സമരത്തിന് അധ്യാപകർ ഒരുങ്ങുമ്പോൾ, ചെറിയ കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കാൻ പദ്ധതിയുമായി ആൽബർട്ട സർക്കാർ രംഗത്ത്. പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് പ്രോഗ്രാം എന്ന പുതിയ പദ്ധതി പ്രകാരം 12 വയസ്സിന് താഴെയുള്ള, അധ്യാപക സമരം ബാധിക്കുന്നതുമായ കുട്ടികളുടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും പ്രതിദിനം 30 ഡോളർ നൽകുമെന്ന് ധനമന്ത്രി നേറ്റ് ഹോണർ അറിയിച്ചു. സമരം കാരണം വിദ്യാർത്ഥികൾ വീട്ടിലിരിക്കുമ്പോൾ ചൈൽഡ് കെയർ, ഭക്ഷണം തുടങ്ങിയ അധിക ചെലവുകൾ നികത്താൻ സഹായിക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. […]

സമരം ശക്തമാക്കി ബി സി പബ്ലിക് സർവീസ് ജീവനക്കാർ

പ്രവിശ്യാ സർക്കാരുമായുള്ള കരാർ ചർച്ച പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കി ബ്രിട്ടിഷ് കൊളംബിയയിലെ 34,000 പൊതുമേഖലാ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ. റാലി അടക്കമുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ബിസി ജനറൽ എംപ്ലോയീസ് യൂണിയൻ പ്രസ്താവനയിൽ അറിയിച്ചു. വൻകൂവറിൽ നടന്ന റാലിയിൽ മറ്റ് യൂണിയനുകളിലെ അംഗങ്ങൾ അടക്കം പങ്കെടുത്തതായി യൂണിയൻ പ്രസിഡൻ്റ് പോൾ ഫിഞ്ച് പറഞ്ഞു. വൻകൂവർ ആർട്ട് ഗാലറിയിൽ നിന്ന് ആരംഭിച്ച് കൺവെൻഷൻ സെന്‍ററിന് സമീപം അവസാനിച്ച മാർച്ചിലും റാലിയിലും പണിമുടക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.

അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാര്‍ ചെലവിനുള്ള ധനബില്‍ പാസാക്കിയില്ല

സര്‍ക്കാര്‍ ചിലവുകള്‍ക്കുള്ള ധന അനുമതി പാസാക്കാനാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്. അമേരിക്കയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്തംഭിക്കും. പ്രവര്‍ത്തിക്കുക അവശ്യ സര്‍വീസുകള്‍ മാത്രം. അടച്ചുപൂട്ടല്‍ സംഭവിച്ചാല്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ വേണ്ടി വരുമെന്ന് ട്രംപ്. സെനറ്റില്‍ അവസാന വട്ട വോട്ടെടുപ്പിലും റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റ് പാര്‍ട്ടികള്‍ക്ക് സമവായത്തില്‍ എത്താനായില്ല. നിര്‍ത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡെമോക്രറ്റുകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം വൈറ്റ് ഹൗസ് നിഷേധിക്കുകയായിരുന്നു. 5 ലക്ഷത്തോളം പേരെ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. […]

ഫിലിപ്പിന്‍സില്‍ ശക്തമായ ഭൂചലനം; 6.9 തീവ്രത, 60 മരണം

മധ്യ ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബോഗോയിലാണ് ഭൂചലനം കൂടുതല്‍ ബാധിച്ചത്. മണ്ണിടിച്ചിലിലും പാറക്കെട്ടുകള്‍ തകര്‍ന്നു നിരവധി വീടുകള്‍ അടിയിലായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതിയും നിലച്ചു. ബൊഹോള്‍ പ്രവിശ്യയിലെ കാലാപെയില്‍ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ലെയ്റ്റ്, സെബു, […]