newsroom@amcainnews.com

അസംബന്ധ ആരോപണങ്ങൾ ഉന്നയിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ നിർത്തിപ്പൊരിച്ച് യുവതി; യുഎന്നിലെ ഇന്ത്യയുടെ ശബ്ദമായ പേറ്റൽ ഗലോട്ട് ആരാണ് ?

വാഷിങ്ടൻ: അസംബന്ധ ആരോപണങ്ങൾ ഉന്നയിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ ചുട്ടമറുപടിയാണ് ഇന്ത്യ നൽകിയത്. ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങളിലെ തെറ്റായ പ്രസ്താവനകൾക്കാണ് ഇന്ത്യ മറുപടി നൽകിയത്. യുഎന്നിലെ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറി പേറ്റൽ ഗെലോട്ടാണ് ഇന്ത്യയ്ക്കായി സംസാരിച്ചത്. ആരാണ് പേറ്റൽ ഗെലോട്ട്? 2023 ജൂലൈയിലാണ് ഗലോട്ടിനെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറിയായി നിയമിച്ചത്. യുഎന്നിലേക്ക് പോകുന്നതിനു മുൻപ് 2020 മുതൽ 2023 വരെ വിദേശകാര്യ മന്ത്രാലയത്തിൽ […]

ബ്രിട്ടനിൽ സ്ഥിര താമസം ആഗ്രഹിക്കുന്നവർ ഇനി സാമൂഹിക മൂല്യം കൂടി തെളിയിക്കണം; കുടിയേറ്റ നടപടി കർശനമാക്കാൻ ബ്രിട്ടൻ

ലണ്ടൻ: ബ്രിട്ടനിൽ സ്ഥിര താമസം ആഗ്രഹിക്കുന്ന കുടിയേറ്റക്കാർ അവരുടെ സാമൂഹിക മൂല്യം കൂടി തെളിയിക്കേണ്ടി വരുമെന്ന് ഹോം സെക്രട്ടറി ശബാന മഹമൂദ് സൂചിപ്പിച്ചു. സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകുന്ന സംഭാവനകൾക്കപ്പുറം, ബ്രിട്ടിഷ് സമൂഹത്തിന് എന്തു പ്രയോജനമാണ് അവരുടെ കുടിയേറ്റം കൊണ്ടുണ്ടാകുക എന്ന വിലയിരുത്തലാണ് നടക്കുക. ഇത‌ടക്കം നിർണായക പരിഷ്കാരങ്ങളുമായി നിലവിലെ കുടിയേറ്റ ന‌ടപടി ഉടച്ചുവാർക്കുമെന്ന് ശബാന പറഞ്ഞു. ബ്രിട്ടനിലെത്തി 5 വർഷം കഴിഞ്ഞാൽ കുടിയേറ്റ പദവിക്ക് അപേക്ഷിക്കാനുള്ള നിലവിലെ സൗകര്യം കർശനമാക്കുമെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. 5 വർഷം എന്ന […]

ട്രംപുമായി കൂടിക്കാഴ്ച ഇന്ന്, ഗാസയിലെ വെടിനിർത്തൽ പദ്ധതിക്കായി വൈറ്റ് ഹൗസുമായി ചർച്ചകൾ; ട്രംപിന്റെ ഇടപെടലിൽ പ്രതീക്ഷ; അന്തിമരൂപം ആയിട്ടില്ലെന്ന് നെതന്യാഹു

ടെൽ അവീവ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ, ഗാസയിലെ വെടിനിർത്തൽ പദ്ധതിക്കായി വൈറ്റ് ഹൗസുമായി ചർച്ചകൾ നടക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പദ്ധതിയുടെ അന്തിമരൂപം ആയിട്ടില്ലെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാനുള്ള പുതിയ നിർദേശങ്ങൾ ട്രംപ് ചർച്ചയിൽ പങ്കുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉടൻ വെടിനിർത്തൽ, ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും 48 മണിക്കൂറിനുള്ളിൽ വിട്ടയയ്ക്കൽ, ഗാസയിൽ നിന്ന് […]

‘കൊലപാതകി, അറസ്റ്റ് ചെയ്യണം’: ചോര പുരണ്ട കൈകളുമായി വിജയ്; 41 പേർ മരിച്ചതിനു പിന്നാലെ കരൂരിലെ സംഭവത്തിൽ വിജയ്ക്കെതിരെ പോസ്റ്റർ

കരൂർ: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിനു പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ്ക്ക് എതിരെ കരൂരിൽ പോസ്റ്റർ. വിജയ് കൊലപാതകിയാണെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കരൂരിൽ പോസ്റ്റർ ഉയർന്നത്. തമിഴ്നാട് വിദ്യാർഥി കൂട്ടായ്മ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ രക്തം പുരണ്ട കൈകളുമായി വിജയ് നിൽക്കുന്ന ചിത്രവും പതിച്ചിട്ടുണ്ട്. അതേസമയം പോസ്റ്ററിനു പിന്നിൽ ഡിഎംകെയും സെന്തിൽ ബാലാജിയുമാണെന്ന് ടിവികെ ആരോപിച്ചു. സംഭവത്തിൽ സിബിഐയോ സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണമെന്ന് […]

ഉത്സവകാല ഡൈനിങ് അനുഭവം! നവരാത്രിവാരത്തിൽ സ്പെഷൽ മെനു അവതരിപ്പിച്ച് എയർ ഇന്ത്യ

“ഒമ്പത് രാത്രികൾ” എന്നർഥം വരുന്ന നവരാത്രി ഇന്ത്യയിലുടനീളം നൂറ്റാണ്ടുകളായി ആചരിക്കുന്ന ഒരു ഉത്സവമാണ്. ഇപ്പോൾ നവരാത്രി ആഘോഷമാണ്. ഇതിനോട് അനുബന്ധിച്ച് മിക്കവരും വ്രതം അനുഷ്ഠിക്കുകയാണ്. നോൺവെജ് ഒഴിവാക്കി വെജ് മാത്രമായിരിക്കും കഴിക്കുക. ഈ അവസരത്തിൽ യാത്ര ചെയ്യുന്നവർക്കായി സ്പെഷൽ മെനു അവതരിപ്പിച്ചിരിക്കുകയാണ് എയർ ഇന്ത്യ. നവരാത്രിവാരത്തിൽ യാത്ര ചെയ്യുന്നവർക്കായി സ്പെഷൽ ഭക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 30 വരെ ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളിലും എയർഇന്ത്യ നവരാത്രി സ്‌പെഷൽ വിഭവങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വെജ് മാത്രം കഴിക്കുന്നവർക്ക് […]

എന്തൊരു ക്രൂരത! ഹോംവർക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാർഥിയെ ജനൽകമ്പിയിൽ തലകീഴായി കെട്ടിയിട്ട് മർദിച്ചു; പ്രിൻസിപ്പലിനും ഡ്രൈവർക്കുമെതിരെ കേസ്

ന്യൂഡൽഹി: ഹരിയാനയിലെ സ്വകാര്യ സ്കൂളിൽ കുട്ടികളോടു ക്രൂരമായി പെരുമാറുന്നതിന്റെ വിഡിയോകൾ പുറത്തുവന്നതിനു പിന്നാലെ കനത്ത പ്രതിഷേധം. ഹരിയാനയിലെ പാനിപത്തിലെ ജാട്ടൽ റോഡിലുള്ള സ്കൂളിൽ കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും സ്റ്റാഫിനുമെതിരെ കേസെടുത്തു. ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ ജനൽകമ്പിയിൽ തലകീഴായി കെട്ടിയിട്ട് സ്കൂൾ ബസ് ഡ്രൈവറെക്കൊണ്ട് മർദിക്കുന്ന വിഡിയോയാണ് ഒന്ന്. അടുത്തിടെയാണ് തന്റെ മകനെ ഈ സ്കൂളിൽ ചേർത്തതെന്ന് മർദനത്തിന് ഇരയായ കുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവത്തിൽ പ്രിൻസിപ്പൽ […]

പാക്ക് അധിനിവേശ കശ്മീരിൽ ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ വൻ പ്രക്ഷോഭം; തെരുവിലിറങ്ങി ജനം, പ്രതിരോധിക്കാൻ വൻതോതിൽ സുരക്ഷാ സേന; ഇന്റർനെറ്റ് വിച്ഛേദിച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരിൽ വൻ പ്രക്ഷോഭം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് അവാമി ആക്‌ഷൻ കമ്മിറ്റി (എഎസി) നേതൃത്വം നൽകുന്നത്. പ്രതിഷേധങ്ങൾ തടയാൻ സർക്കാർ വൻതോതിൽ സുരക്ഷാ സേനയെ വിന്യസിച്ചു. ഇന്റർനെറ്റ് വിച്ഛേദിച്ചു. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് അവാമി ആക്‌ഷൻ കമ്മിറ്റി ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രക്ഷോഭം നടത്തുന്നത്. പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി പാക്ക് അധിനിവേശ കശ്മീരിലെ നിയമസഭയിൽ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകൾ […]

ഗാസയിലെ കുരുതി തുടരുന്നു: 66,000 കടന്ന് മരണം

ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 66,000 കടന്നു. രണ്ടര വയസുള്ള കുഞ്ഞുൾപ്പെടെ 40 പേർ ഞായറാഴ്‌ച കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ ആശുപത്രിയിൽ പോഷകാഹാരക്കുറവുമൂലമാണ്‌ കുഞ്ഞ്‌ മരിച്ചത്‌. 2023 ഒക്‌ടോബർ ഏഴിനുശേഷം ഇതുവരെ 66,005 പേരാണ്‌ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന്‌ ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,68,162 പേർക്ക്‌ പരുക്കേറ്റു. കെട്ടിടാവശിഷ്‌ടങ്ങൾക്കടിയിൽ കുടുങ്ങി നിരവധിപേരെ കാണാതായി. ഗാസയിൽ വെടിനിർത്തലിന്‌ രാജ്യാന്തര സമ്മർദം ഉയരുമ്പോഴും ആക്രമണവുമായി മുന്നോട്ടുപോവുകയാണ്‌ ഇസ്രയേൽ. ഗാസ സിറ്റി പൂർണമായി ഇല്ലാതാക്കുമെന്നാണ്‌ ഇസ്രയേൽ പ്രഖ്യാപനം. […]

മൾട്ടി-ലെവൽ മാർക്കറ്റിങ് തട്ടിപ്പ്: മുന്നറിയിപ്പ് നൽകി AMF

പ്രവിശ്യയിൽ പ്രചരിക്കുന്ന മൾട്ടി-ലെവൽ മാർക്കറ്റിങ് (MLM) നിക്ഷേപ പദ്ധതികളെക്കുറിച്ച് ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ക്യൂബെക്ക് ഫിനാൻഷ്യൽ മാർക്കറ്റ്സ് റെഗുലേറ്റർ AMF. കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്ത് പണം സമ്പാദിക്കാൻ പ്രേരിപ്പിക്കുന്ന രീതിയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും ഇത്തരം പദ്ധതികൾ തട്ടിപ്പുകളുടെ ഭാഗമാകാമെന്നും ഏജൻസി പറയുന്നു. തട്ടിപ്പുകാർ കൂട്ടുകാരെയും കുടുംബാംഗങ്ങളെയും ആകർഷിക്കാൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കും. ഇത്തരം പദ്ധതികൾ നടത്തുന്ന മിക്ക ആളുകൾക്കും സ്ഥാപനങ്ങൾക്കും AMF-ൻ്റെ രജിസ്ട്രേഷൻ ഇല്ലെന്നും, നിക്ഷേപകർക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും റെഗുലേറ്റർ […]

നേതൃത്വ തിരഞ്ഞെടുപ്പിനൊരുങ്ങി ഒൻ്റാരിയോ ലിബറൽ പാർട്ടി

ബോണി ക്രോംബി രാജി പ്രഖ്യാപിച്ചതോടെ പുതിയ ലീഡറെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ച് ഒൻ്റാരിയോ ലിബറൽ പാർട്ടി. നേതൃത്വ മത്സരത്തിന് മേൽനോട്ടം വഹിക്കുന്നതിനായി “ലീഡർഷിപ്പ് വോട്ട് കമ്മിറ്റി” രൂപീകരിക്കുന്നതിന് അംഗീകാരം നൽകിയതായി പാർട്ടി എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു. അഞ്ച് വർഷത്തിനിടെ ഒൻ്റാരിയോ ലിബറൽ പാർട്ടിയുടെ മൂന്നാമത്തെ നേതൃത്വ മത്സരമാണിത്. നേതൃത്വ അവലോകനത്തിൽ 57 ശതമാനം വോട്ടുകൾ ലഭിച്ചെങ്കിലും ബോണി ക്രോംബി രാജിവെച്ചതോടെയാണ് നേതൃത്വ മത്സരത്തിന് തുടക്കമായത്. പാർട്ടി ട്രഷറർ ഗബ്രിയേൽ സെകാലി അധ്യക്ഷനാകുന്ന കമ്മിറ്റിയിൽ പ്രസിഡൻ്റ് മക്ഗാരി, എക്സിക്യൂട്ടീവ് വൈസ് […]