മഴ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കാൻ നൂതന വിദ്യയുമായി കാൽഗറിയിൽ കോക്ക് കാനഡ ബോട്ട്‌ലിംഗ്

മഴ വെള്ളം ഒഴുകി പോകാതെ അത് ശേഖരിച്ച് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലേക്ക് മാറ്റിയെടുക്കാനുള്ള നൂതന വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് കോക്ക് കാനഡ ബോട്ട്‌ലിംഗ്. കാനഡയിലെ ബീവറേജ് മാനുഫാക്ച്വറിംഗ്, ഡിസ്ട്രിബ്യൂഷൻ കമ്പനിയായ കോക്ക് കാനഡ ബോട്ട്‌ലിംഗ് ഗ്രീൻ കാൽഗറിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. കമ്പനിയുടെ 500 ലധികം കോൺസെൻട്രേറ്റ് കണ്ടെയ്‌നറുകൾ, ദീർഘകാലം ഈടുനിൽക്കുന്നതും നിലനിൽക്കുന്നതുമായ റെയിൻ ബാരലുകളാക്കി മാറ്റുന്നതിനായി സംഭാവന ചെയ്തിരിക്കുകയാണ്. പുനരുപയോഗിക്കാൻ സാധിക്കുന്ന ബാരലുകളാണ് ഇവ. ഈ ബാരലുകൾ മഴവെള്ളം ലാഭിക്കാനും, ജല ഉപഭോഗം കുറയ്ക്കാനും, […]
ഒക്ടോബർ 1 മുതൽ ബീസി ഹൈവേകളിൽ വിന്റർ ടയറുകൾ നിർബന്ധമെന്ന് ബ്രിട്ടീഷ് കൊളംബിയ സർക്കാർ

വിക്ടോറിയ: വിന്റർ സീസൺ അടുത്തുവരികയാണ്. ഈ സമയത്ത് ഹൈവേകളിൽ വിന്റർ ടയറുകൾ നിർബന്ധമാണെന്ന് ബ്രിട്ടീഷ് കൊളംബിയ സർക്കാർ അറിയിച്ചു. ഒക്ടോബർ 1 ബുധനാഴ്ച മുതൽ നിരവധി പ്രധാന റൂട്ടുകളിലൂടെ ഓടുമ്പോൾ വിന്റർ ടയറുകൾ ഉണ്ടെന്ന് ഡ്രൈവർമാർ ഉറപ്പാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 30 വരെ ഈ നിയമം നീണ്ടുനിൽക്കും. അതേസമയം, ബീസി മുനിസിപ്പാലിറ്റികൾക്ക് പ്രൊവിൻഷ്യൽ ഹൈവേ റെഗുലേഷനുകളിൽ നിന്ന് വ്യത്യസ്തമായ വിന്റർ ടയർ ബൈലോകളോ നിയമങ്ങളോ ഉണ്ടായിരിക്കുമെന്ന് പ്രൊവിൻഷ്യൽ ഗവൺമെന്റ് വിശദീകരിക്കുന്നു. ലോവർ മെയിൻലാൻഡിനും സൗത്ത്ഈസ്‌റ്റേൺ വാൻകുവർ […]
ആൽബെർട്ടയിലുണ്ടായ മൗണ്ടെയ്ൻ ബൈക്കിംഗ് അപകടത്തിൽ ക്രിട്ടിക്കൽ കെയർ ഫിസിഷ്യനായ ഡോക്ടർക്ക് ദാരുണാന്ത്യം

എഡ്മൺടൺ: ആൽബെർട്ടയിലുണ്ടായ മൗണ്ടെയ്ൻ ബൈക്കിംഗ് അപകടത്തിൽ എഡ്മന്റണിലെ ക്രിട്ടിക്കൽ കെയർ ഫിസിഷ്യനായ ഡോ. ഡാരൻ മാർക്ക്‌ലാൻഡ്(54) മരിച്ചു. സെപ്റ്റംബർ 21ന് നോർഡെഗിന് സമീപമമുണ്ടായ അപകടത്തിലാണ് ഡോക്ടറുടെ ജീവൻ പൊലിഞ്ഞത്. 20 വർഷമായി സെൻട്രൽ എഡ്മന്റണിലെ റോയൽ അലക്‌സാണ്ട്ര ആശുപത്രിയിൽ ഐസിയു ഡോക്ടറായും നെഫ്രോളജി സ്‌പെഷ്യലിസ്റ്റുമായും പ്രവർത്തിക്കുന്നു. ആശുപത്രിയിലേക്ക് നോർത്ത് സസ്‌ക്കാച്ചെവൻ റിവറിലൂടെ പതിവായി ബൈക്ക് ഓടിച്ചും കാനോയിംഗ് ചെയ്തുകൊണ്ടുമാണ് അദ്ദേഹം പോയിക്കൊണ്ടിരുന്നത്. തന്റെ വീട്ടിൽ നിന്ന് സീനിയർ വിൽഫ്രഡ് ലോറിയർ ബോട്ട് ലോഞ്ചിലേക്ക് ബൈക്കിന് പിറകിൽ കനോ […]
നാസി ഭരണകൂട ഭീകരത അതിജീവിച്ച ദമ്പതികൾ വേദനയില്ലാ മരണം തെരഞ്ഞെടുത്തു; ഹോളോകോസ്റ്റ് അതിജീവിതയുടെയും ഭർത്താവിന്റെയും മരണം സ്ഥിരീകരിച്ച് ബന്ധുക്കൾ

ബേൺ: രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസി ഭരണകൂട ഭീകരത അതിജീവിച്ച ദമ്പതികളാണ് വേദനയില്ലാ മരണം തെരഞ്ഞെടുത്തത്. ജീവനൊടുക്കി. സ്വിറ്റ്സർലാൻഡിലെ ആത്മഹത്യാ ക്ലിനിക്കിലാണ് 90 വയസ് പിന്നിട്ട പോളിഷ് നടിയും ഭർത്താവും ജീവിതം അവസാനിപ്പിച്ചത്. നാസി ക്യാംപുകളിൽ നിന്ന് രക്ഷപ്പെട്ട ശേഷം നർത്തകിയായും അഭിനേത്രിയായും പേരെടുത്ത റൂത്ത് പോസ്നെറും ഭർത്താവ് മൈക്കലുമാണ് ജീവിതം അവസാനിപ്പിച്ചതായി ബന്ധുക്കൾ സ്ഥിരീകരിച്ചത്. 96കാരിയായ റൂത്ത് പോസ്നെറും 97കാരനായ മൈക്കലും കഴിഞ്ഞ വാരാന്ത്യത്തിലാണ് ബേസലിലെ പെഗാസസിൽ അസിസ്റ്റഡ് സൂയിസൈഡ് ചെയ്യാനായി എത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് […]
3,400 ലക്ഷം ഡോളറിലധികം സംശയകരമായ ഇടപാടുകൾ; കാനഡയിൽ ഫെഡറേഷൻ ഓഫ് സോവറിൻ ഇൻഡിജിനസ് നേഷൻസ് നടത്തിയ ചിലവുകളിൽ ക്രമക്കേടുകൾ

ഓട്ടവ: കാനഡയിൽ ഫെഡറേഷൻ ഓഫ് സോവറിൻ ഇൻഡിജിനസ് നേഷൻസ് (FSIN) നടത്തിയ ചിലവുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. 3400 ലക്ഷം ഡോളറിലധികം സംശയകരമായ ഇടപാടുകളാണ് ഫെഡറൽ ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തിയത്. ഇൻഡിജിനസ് സർവീസസ് കാനഡയുടെ അഭ്യർത്ഥനപ്രകാരം KPMG LLP ആണ് ഓഡിറ്റ് നടത്തിയത്. 2019 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ നടന്ന 4710 ലക്ഷം ഡോളർ മൂല്യമുള്ള ഇടപാടുകൾ പരിശോധിച്ചു. ഇതിൽ 370 ലക്ഷം ഡോളർ അർഹതയില്ലാതെ നേടിയതും 1.55 ലക്ഷം ഡോളർ ചെലവഴിച്ചതിന് രേഖകളില്ലെന്നും കണ്ടെത്തി. […]
കാനേഡിയൻ സർക്കാർ പോർട്ടലുകളിൽനിന്ന് ഹാക്കർമാർ ഒരു ദശലക്ഷത്തോളം ഡാറ്റ ചോർത്തിയതായി റിപ്പോർട്ട്

ഓട്ടവ: കാനേഡിയൻ സർക്കാർ പോർട്ടലുകളിൽനിന്ന് ഏകദേശം ഒരു ദശലക്ഷം ഡാറ്റ ചോർത്തപ്പെട്ടതായി റിപ്പോർട്ട്. ഒരു കോടിയോളം കാനഡക്കാരുടെ ഡാറ്റ, ഹാക്കർമാർ മോഷ്ടിച്ചതായുള്ള വിവരമാണ് പുറത്തുവരുന്നത്. 8,80,000-ത്തിലധികം ഫോൺ നമ്പരും, 85,000-ത്തിലധികം ഇമെയിൽ വിലാസവും ചോർത്തപ്പെട്ടതായി Employment and Social Development Canada (ESDC) സ്ഥിരീകരിച്ചു. ചോർത്തിയ വിവരങ്ങൾ ഉപയോഗിച്ച് ഹാക്കർമാർ 8,81,000-ത്തിലധികം വ്യാജ SMS സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി. സർക്കാർ വെബ്സൈറ്റുകളോട് സാമ്യമുള്ള ഫിഷിംഗ് ലിങ്കുകളുമായാണ് സന്ദേശങ്ങൾ എത്തിയത്. ഇൻ്ററാക്കിൻ്റെ ഉടമസ്ഥതയിലുള്ള 2Keys എന്ന മൾട്ടി-ഫാക്ടർ ഓതൻ്റിക്കേഷൻ […]
കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള കുടിയേറ്റത്തിൽ തുടർച്ചയായി മൂന്നാം വർഷവും ആൽബർട്ട ഒന്നാം സ്ഥാനത്ത്; ജനസംഖ്യ 50 ലക്ഷത്തിന് മുകളിൽ എത്തി

കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള കുടിയേറ്റത്തിൽ തുടർച്ചയായി മൂന്നാം വർഷവും ആൽബർട്ട ഒന്നാം സ്ഥാനത്ത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ ബുധനാഴ്ച പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശമുള്ളത്. മറ്റ് പ്രവിശ്യകളിൽ നിന്നുള്ള ആളുകളുടെ വരവും, ജനന നിരക്കിലെ വർധനയും, പുതിയ കുടിയേറ്റക്കാരുടെ പ്രവേശനവുമെല്ലാം ചേർന്നതോടെയാണ് ആൽബെർട്ടയിലെ ജനസംഖ്യ 50 ലക്ഷത്തിന് മുകളിൽ എത്തിയത്. 2025 ജൂലൈ 1 വരെയുള്ള കണക്കുപ്രകാരം, ആൽബെർട്ടയിലെ ജനസംഖ്യ 50,29,346 ആണ്. ഈ വർഷം രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) മാത്രം പ്രവിശ്യയുടെ ജനസംഖ്യ […]
