newsroom@amcainnews.com

മഴ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കാൻ നൂതന വിദ്യയുമായി കാൽഗറിയിൽ കോക്ക് കാനഡ ബോട്ട്‌ലിംഗ്

മഴ വെള്ളം ഒഴുകി പോകാതെ അത് ശേഖരിച്ച് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലേക്ക് മാറ്റിയെടുക്കാനുള്ള നൂതന വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് കോക്ക് കാനഡ ബോട്ട്‌ലിംഗ്. കാനഡയിലെ ബീവറേജ് മാനുഫാക്ച്വറിംഗ്, ഡിസ്ട്രിബ്യൂഷൻ കമ്പനിയായ കോക്ക് കാനഡ ബോട്ട്‌ലിംഗ് ഗ്രീൻ കാൽഗറിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. കമ്പനിയുടെ 500 ലധികം കോൺസെൻട്രേറ്റ് കണ്ടെയ്‌നറുകൾ, ദീർഘകാലം ഈടുനിൽക്കുന്നതും നിലനിൽക്കുന്നതുമായ റെയിൻ ബാരലുകളാക്കി മാറ്റുന്നതിനായി സംഭാവന ചെയ്തിരിക്കുകയാണ്. പുനരുപയോഗിക്കാൻ സാധിക്കുന്ന ബാരലുകളാണ് ഇവ.

ഈ ബാരലുകൾ മഴവെള്ളം ലാഭിക്കാനും, ജല ഉപഭോഗം കുറയ്ക്കാനും, വരൾച്ചയ്ക്കുള്ള തയാറെടുപ്പുകൾ നടത്താനും, വെള്ളപ്പൊക്കം തടയാനുള്ള ശേഷി ശക്തിപ്പെടുത്താനും കാൽഗറിയിലെ താമസക്കാരെ സഹായിക്കുന്നു. ഓരോ ബാരലിനും 208 ലിറ്റർ വെള്ളം വരെ സംഭരിക്കാൻ ബാരലിന് കഴിയും. ഇത് കാൽഗറിയിലുള്ളവർക്ക് പ്രതിവർഷം ഏകദേശം 3,400 ലിറ്റർ വെള്ളം ലാഭിക്കാൻ സഹായിക്കുന്നു. ഇത് കാൽഗറിയിലെ ജലവിതരണ സംവിധാനത്തിലെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നു. ബാരലുകൾ ഘടിപ്പിച്ചു കഴിഞ്ഞാൽ നഗരത്തിലുള്ള വീടുകളിൽ അവ 10 വർഷത്തിലധികം നിലനിൽക്കും.

You might also like

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

ക്യുബെക്ക് തിരഞ്ഞെടുപ്പ്: പാർട്ടി ക്യുബെക്കോയിസ് ഭരണത്തിലേക്ക്

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

ജെ ഡി സോളമൻ കാനഡയിൽ നിര്യാതനായി

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

Top Picks for You
Top Picks for You