പെട്രോൾ വാഹനവിൽപ്പന നിരോധനം നീക്കി ക്യൂബെക്ക് സർക്കാർ

2035 മുതൽ നടപ്പിലാക്കാനിരുന്ന പെട്രോൾ വാഹനവിൽപ്പന നിരോധനം പിൻവലിക്കുന്നതായി ക്യൂബെക്ക് സർക്കാർ അറിയിച്ചു. 2035 ൽ പെട്രോൾ വാഹനവിൽപ്പന നിരോധിക്കുമെന്ന് 2024 ഡിസംബറിൽ പ്രവിശ്യ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിരോധനം പിൻവലിക്കാനുള്ള തീരുമാനം ഓട്ടോമൊബൈൽ വ്യവസായത്തിനെ തകർച്ചയിൽ നിന്നും കരകയറ്റുമെന്ന് പ്രവിശ്യാ പരിസ്ഥിതി മന്ത്രി ബെർണാഡ് ഡ്രെയിൻവിൽ പറയുന്നു. 2035 ൽ പുതിയ വാഹന വിൽപ്പനയുടെ 90 ശതമാനവും ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് ആയിരിക്കണമെന്നാണ് ഇപ്പോൾ സർക്കാരിന്റെ ലക്ഷ്യം. എന്നാൽ, ഇത് 100% പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണമെന്നില്ല.
ദിനേഷ് പട്‌നായിക് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേറ്റു

കാനഡയിലെ ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി ദിനേഷ് പട്‌നായിക് ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ത്യ-കാനഡ ബന്ധം വീണ്ടും സജീവമാകുന്നതിൻ്റെ സൂചനയായാണ് മാസങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും സ്ഥാനപതികളെ നിയമിച്ചത്. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തുടർന്നാണ് ഇന്ത്യ കഴിഞ്ഞ വർഷം കാനഡയിൽ നിന്നും ഹൈക്കമ്മീഷണറെ പിൻവലിച്ചത്.
അന്തർ പ്രവിശ്യാ കുടിയേറ്റത്തിൽ മൂന്നാം വർഷവും ആൽബർട്ട മുന്നിൽ

തുടർച്ചയായ മൂന്നാം വർഷവും അന്തർ പ്രവിശ്യാ താമസക്കാരുടെ എണ്ണത്തിൽ ആൽബർട്ട ഒന്നാം സ്ഥാനത്ത് എത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മുതൽ ജൂൺ വരെ 6,187 അന്തർ പ്രവിശ്യാ കുടിയേറ്റക്കാരെ പ്രവിശ്യാ ജനസംഖ്യയിൽ കൂട്ടിച്ചേർത്തതായി ഫെഡറൽ ഏജൻസി അറിയിച്ചു. ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ ആൽബർട്ടയിലേക്ക് കുടിയേറിയത്. അന്തർപ്രവിശ്യാ കുടിയേറ്റവും ജനനനിരക്കിലെ വർധനയും ചേർന്നതോടെ പ്രവിശ്യയിലെ ജനസംഖ്യ അമ്പത് ലക്ഷം കവിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. ജൂലൈ 1 വരെയുള്ള കണക്കുപ്രകാരം, […]
ബ്രിട്ടിഷ് കൊളംബിയയിൽ അഞ്ച് അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ

അനധികൃതമായി കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച അഞ്ച് പേരെ ബ്രിട്ടിഷ് കൊളംബിയയിലെ അബോട്ട്‌സ്‌ഫോർഡിൽ നിന്നും അറസ്റ്റ് ചെയ്തു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി അതിർത്തി കടക്കാൻ ശ്രമിച്ചവരാണ് അറസ്റ്റിലായതെന്ന് അബോട്ട്‌സ്‌ഫോർഡ് പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. അറസ്റ്റിലായവരിൽ നാല് പേരെ കനേഡിയൻ ബോർഡർ സർവീസസ് ഏജൻസിക്ക് കൈമാറി. ഒരാൾ അബോട്ട്‌സ്‌ഫോർഡ് പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
ഇസ്രയേൽ ആക്രമണം: ഗാസയിൽ 40 പലസ്തീൻകാർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഒട്ടേറെപ്പേരെ കാണാതായി. ഇതിനിടെ, യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒൻപത് പേർ മരിച്ചു. ബുധനാഴ്ച തെക്കൻ ഇസ്രയേലിലെ എലാത്ത് തുറമുഖ നഗരത്തിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരുക്കേറ്റിരുന്നു. കിഴക്കൻ ലബനനിലെ ബേക്കാ വാലിയിലെ സറൈൻ ഗ്രാമത്തിലും ഇസ്രയേൽ ആക്രമണം നടത്തി. ഇത് മിസൈൽ നിർമ്മാണ ഫാക്ടറി ലക്ഷ്യമിട്ടായിരുന്നുവെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. അതേസമയം, സ്വീഡിഷ് പരിസ്ഥിതി […]
കാനഡയുടെ രാജ്യാന്തര ഉടമ്പടികളെ എതിർക്കാൻ ആൽബർട്ട: നിയമ നിർമാണം ഉടൻ

ഫെഡറൽ സർക്കാറിന്റെ രാജ്യാന്തര കരാറുകൾ തള്ളിക്കളയാൻ ആൽബർട്ടയ്ക്ക് അധികാരം നൽകുന്ന നിയമ നിർമാണത്തിന് പദ്ധതിയിടുന്നതായി പ്രീമിയർ ഡാനിയേൽ സ്മിത്ത്. പ്രവിശ്യയുടെ അധികാരം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കമെന്നാണ് സർക്കാർ വാദം. ഫെഡറൽ സർക്കാർ രാജ്യാന്തര കരാറിൽ ഒപ്പിടുമ്പോൾ, അത് ആരോഗ്യ സംരക്ഷണം പോലുള്ള പ്രവിശ്യാ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളെ ബാധിക്കുന്നതാണെങ്കിൽ പോലും ആൽബർട്ടയുമായി കൂടിയാലോചിക്കുന്നില്ലെന്ന് സ്മിത്തിൻ്റെ പ്രസ് സെക്രട്ടറി സാം ബ്ലാക്കറ്റ് ആരോപിച്ചു. ഇത്തരം സാഹചര്യങ്ങളിൽ, ആൽബർട്ടയുടെ നിയമനിർമ്മാണത്തിലൂടെ പാസാക്കിയാൽ മാത്രമേ അത് പ്രവിശ്യയിൽ ബാധകമാവുകയുള്ളൂ എന്ന് വ്യക്തമാക്കാനാണ് […]
കുറ്റകൃത്യം നിയന്ത്രിക്കാൻ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ; ഡേവിഡ് എബി

ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളും ആസക്തിയുമുള്ളവർക്കായി കൂടുതൽ നിർബന്ധിത ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. കുറ്റകൃത്യങ്ങളും ഭവനരഹിതരുടെ പ്രശ്നങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ നിർബന്ധിത പരിചരണം വ്യാപിപ്പിക്കണമെന്ന് പല മുനിസിപ്പൽ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടിഷ് കൊളംബിയയിൽ കുറ്റകൃത്യങ്ങൾ 11% കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ആളുകൾക്ക് തങ്ങളുടെ കമ്മ്യൂണിറ്റികളിൽ സുരക്ഷിതത്വം ഉണ്ടാകേണ്ടതുണ്ടെന്ന് പ്രീമിയർ സമ്മതിച്ചു. സറേ, പ്രിൻസ് ജോർജ് എന്നിവിടങ്ങളിലായി ആരംഭിക്കുന്ന പുതിയ പരിചരണ കേന്ദ്രങ്ങളിൽ നൂറോളം കിടക്കകൾ കൂടി അധികമായി ലഭ്യമാക്കും. ഭവനരഹിതർക്കായുള്ള പദ്ധതികളിലും […]
