newsroom@amcainnews.com

അമേരിക്കയില്‍ ടിക് ടോക്കിന് വീണ്ടും തുടരാൻ അനുമതി

ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തനം തുടരാന്‍ അനുമതി. ഉപാധികളോടെ അനുമതി നല്‍കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവെച്ചു. ടിക് ടോക്കിന്റെ അമേരിക്കന്‍ ഉപഭോക്താക്കളുടെ പ്രവര്‍ത്തനങ്ങളും വിവരങ്ങളും ചോരാതെ, അമേരിക്കന്‍ നിക്ഷേപകരുടെ നിയന്ത്രണത്തിലാകാന്‍ സഹായിക്കുന്ന നിര്‍ദ്ദിഷ്ട കരാറിനാണ് നിലവിലെ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് അംഗീകാരം നല്‍കിയിരിക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് ടിക് ടോക്കിന്റെ ആസ്തികള്‍ ഈ വര്‍ഷം ആദ്യം അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കണമെന്നും അല്ലെങ്കില്‍ രാജ്യവ്യാപകമായി ടിക് ടോക്ക് […]

യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം: ഇന്ധന കയറ്റുമതി നിരോധിച്ച് റഷ്യ

യുക്രെയ്‌ന്റെ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഇന്ധന കയറ്റുമതി നിരോധിച്ച് റഷ്യ. ഡീസല്‍ കയറ്റുമതി ഭാഗികമായി നിരോധിക്കുകയും ഗ്യാസോലിന്‍ കയറ്റുമതിയില്‍ നിലവിലുള്ള നിരോധനം വര്‍ഷാവസാനം വരെ നീട്ടുകയും ചെയ്തു. യുക്രെയ്‌നിന്റെ തുടര്‍ച്ചായ ഡ്രോണ്‍ ആക്രമണം റഷ്യയിലെ എണ്ണ ശുദ്ധീകരണത്തെയും പ്രധാന തുറമുഖങ്ങളില്‍ നിന്നുള്ള കയറ്റുമതിയെയും ബാധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഗ്യാസോലിന്‍ കയറ്റുമതിയില്‍ നിലവിലുള്ള നിരോധനം വര്‍ഷാവസാനം വരെ തുടരുമെന്നും കൂടാതെ ഡീസല്‍ ഉല്‍പാദനം നടത്താത്ത കമ്പനികള്‍ക്ക് ഡീസല്‍ കയറ്റുമതി ചെയ്യുന്നതിനും വര്‍ഷാവസാനം വരെ നിരോധനം ഏര്‍പ്പെടുത്തുമെന്നും […]