newsroom@amcainnews.com

അമേരിക്കയില്‍ ടിക് ടോക്കിന് വീണ്ടും തുടരാൻ അനുമതി

ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തനം തുടരാന്‍ അനുമതി. ഉപാധികളോടെ അനുമതി നല്‍കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവെച്ചു. ടിക് ടോക്കിന്റെ അമേരിക്കന്‍ ഉപഭോക്താക്കളുടെ പ്രവര്‍ത്തനങ്ങളും വിവരങ്ങളും ചോരാതെ, അമേരിക്കന്‍ നിക്ഷേപകരുടെ നിയന്ത്രണത്തിലാകാന്‍ സഹായിക്കുന്ന നിര്‍ദ്ദിഷ്ട കരാറിനാണ് നിലവിലെ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് അംഗീകാരം നല്‍കിയിരിക്കുന്നത്.

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് ടിക് ടോക്കിന്റെ ആസ്തികള്‍ ഈ വര്‍ഷം ആദ്യം അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കണമെന്നും അല്ലെങ്കില്‍ രാജ്യവ്യാപകമായി ടിക് ടോക്ക് നിരോധനം നേരിടേണ്ടിവരുമെന്നും മുന്‍ പ്രസിഡന്റ് ജോ ബൈഡനാണ് കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടത്. എന്നാല്‍, സാമൂഹിക മാധ്യമ സ്ഥാപനത്തിന്റെ വില്‍പ്പന സംബന്ധിച്ച് ഒരു കരാറിലെത്താന്‍ ഭരണകൂടം ശ്രമിക്കുന്നതിനിടെ ടിക് ടോക്കിന് യുഎസില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവുകളില്‍ ട്രംപ് ഒപ്പുവെക്കുകയായിരുന്നു.

ടിക് ടോക്കിന്റെ ഉടമസ്ഥര്‍ ബൈറ്റ്ഡാന്‍സ് ആണെങ്കിലും യുഎസില്‍ പ്രവര്‍ത്തനം തുടരുന്നതിനായി ഓറക്കിള്‍, സില്‍വര്‍ ലേക്ക് എന്നിവരുള്‍പ്പെടുന്ന യുഎസ് നിക്ഷേപകരുടെ കൂട്ടായ്മയാണ് യുഎസിലെ പുതിയ ടിക് ടോക്ക് സ്ഥാപനത്തിന്റെ ഭൂരിപക്ഷ ഓഹരികളും ഏറ്റെടുക്കുക. വില്‍ക്കുകയോ നിരോധിക്കുകയോ ചെയ്യാനുള്ള നിയമം പാലിക്കുന്നതിനായി ബൈറ്റ്ഡാന്‍സിന് 20 ശതമാനത്തില്‍ താഴെ ഓഹരികള്‍ മാത്രമാണ് നിലനിര്‍ത്താന്‍ കഴിയുക. ബൈറ്റ്ഡാന്‍സിനെ പ്രതിനിധീകരിച്ച് ഒരാള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടാകുമെങ്കിലും, സുരക്ഷാ വിഷയങ്ങളില്‍ നിന്നോ അതുമായി ബന്ധപ്പെട്ട കമ്മിറ്റികളില്‍ നിന്നോ ഈ വ്യക്തിയെ ഒഴിവാക്കും. ഇടപാടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ലെങ്കിലും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കരാറുമായി മുന്നോട്ട് പോകാന്‍ ‘അനുമതി നല്‍കിയെന്ന് ട്രംപ് പറഞ്ഞു.

You might also like
Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

യുഎസ് ഗ്രീന്‍ കാര്‍ഡ് വിലക്ക്: ഇന്ത്യന്‍ ഐടി കമ്പനികളുടെ അപേക്ഷകളില്‍ വന്‍ ഇടിവ്

Winnipeg Giant Tiger closure raises concerns over access to affordable groceries

വിനിപെഗിലെ ജയന്റ് ടൈഗർ സ്റ്റോറിന്റെ പൂട്ടൽ താങ്ങാനാവുന്ന വിലയിലുള്ള പലചരക്ക് സാധനങ്ങൾ ലഭിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു

Top Picks for You
Top Picks for You