ഭരണത്തിലെത്തിയാൽ ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമെന്ന് നൈജൽ ഫറാഷ്; ട്രംപിന്റെ അമേരിക്കയായി ബ്രിട്ടനെ മാറ്റാനുള്ള നീക്കമെന്ന് വിമർശനം

ലണ്ടൻ: അടുത്ത തിരഞ്ഞെടുപ്പു ജയിച്ച് ഭരണത്തിലെത്തിയാൽ ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമെന്ന നൈജൽ ഫറാഷിന്റെ മുന്നറിയിപ്പിനെതിരെ വിമർശനം ശക്തമായി. ഉയർന്ന ശമ്പളവും മികച്ച ഇംഗ്ലിഷ് ഭാഷാപരിജ്ഞാനവും ഉള്ളവർക്കു മുൻഗണന നൽകി കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനാണ് റിഫോം പാർട്ടി നേതാവ് ലക്ഷ്യമിടുന്നത്. ‘ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ൻ’ (ഐഎൽആർ) എന്ന കുടിയേറ്റ പദവിക്കു പകരം, 5 വർഷം കഴിഞ്ഞാൽ പുതുക്കാവുന്നതരം തൊഴിൽവീസ സമ്പ്രദായം കൊണ്ടുവരും. അതോടെ ഇത്തരം കുടിയേറ്റക്കാർക്ക് ക്ഷേമ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ല. പൗരത്വം നേടാനുള്ള നടപടി ക്രമങ്ങൾ […]
പാക്കിസ്ഥാന്റെ യുഎസ് നിർമിത എഫ്–16 വിമാനത്തെ വെടിവച്ചിട്ട പുലിക്കുട്ടി; ആറു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവിൽ മിഗ് 21 യുദ്ധവിമാനങ്ങൾ വ്യോമസേനയിൽനിന്നു വിടവാങ്ങുന്നു

ന്യൂഡൽഹി: ആറു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവിൽ മിഗ് 21 യുദ്ധവിമാനങ്ങൾ വ്യോമസേനയിൽനിന്നു ഇന്ന് വിടവാങ്ങും. വിമാനങ്ങളെ സർവീസിൽനിന്ന് പിൻവലിക്കുന്ന ചടങ്ങുകൾ ചണ്ഡിഗഡ് വ്യോമതാവളത്തിൽ ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാണ്. വ്യോമസേനയിൽ ഇപ്പോൾ അവശേഷിക്കുന്ന 2 മിഗ് 21 സ്ക്വാഡ്രനുകളും ഇതോടെ ചരിത്രമാകും. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് എംകെ1എ യുദ്ധവിമാനങ്ങൾ മിഗ് 21നു പകരമായി ഉപയോഗിക്കാനാണു തീരുമാനം. 1963 ൽ ഇന്ത്യൻ സേനയുടെ ഭാഗമായ മിഗ് 21 വിമാനങ്ങളുടെ 62 വർഷം നീണ്ട സേവനമാണു […]
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനു നേർക്കു ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുൻ

ഒട്ടാവ: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനു നേർക്കു ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുൻ. കാനഡയിൽ അറസ്റ്റിലായി ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ മറ്റൊരു ഖലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിങ് ഗോസലിനൊപ്പമായിരുന്നു പന്നുന്റെ ഭീഷണി. ഒന്റാറിയോ സെൻട്രൽ ഈസ്റ്റ് കറക്‌ഷനൽ സെന്ററിൽനിന്ന് ഗോസൽ പുറത്തിറങ്ങിയ ഉടനെ നടത്തിയ ഭീഷണിയുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. താനിപ്പോൾ സ്വതന്ത്രനാണെന്നും പ്രഖ്യാപിത ഖലിസ്ഥാൻ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പന്നുനെ പിന്തുണയ്ക്കുമെന്നും ജയിലിനു പുറത്ത് വച്ച് ഇയാൾ പ്രഖ്യാപിക്കുകയും ചെയ്തു. ‘‘ഇന്ത്യ, […]
ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹികപ്രവർത്തകനുമായ സോനം വാങ്ചുക് അറസ്റ്റിൽ; അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന

ലേ: ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹികപ്രവർത്തകനുമായ സോനം വാങ്ചുക് അറസ്റ്റിൽ. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെ തുടർന്നുണ്ടായ വെടിവയ്പിൽ 4 പേർ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. സൈനികരടക്കം എൺപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വാങ്ചുക്കിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ദേശസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. വാങ്ചുക്ക് ഉൾപ്പെടെ 15 പേർ സെപ്റ്റംബർ 10 മുതൽ 35 ദിവസം നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. നിരാഹാരമനുഷ്ഠിച്ച രണ്ടുപേരുടെ […]
യുക്രെയ്ൻ യുദ്ധത്തിലെ തന്ത്രങ്ങൾ വിശദീകരിക്കാൻ പുട്ടിനെ ഫോണിൽ വിളിച്ച് നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി നാറ്റോ സെക്രട്ടറി; നിഷേധിച്ച് ഇന്ത്യ

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയിട്ടുള്ള തീരുവ റഷ്യയെയും പരോക്ഷമായി ബാധിക്കുന്നുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. യുക്രെയ്ൻ യുദ്ധത്തിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് വ്യക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ആവശ്യപ്പെട്ടെന്നും റുട്ടെ സിഎൻഎന്നിനോടു പറഞ്ഞു. ‘‘യുഎസ് താരിഫ് റഷ്യയെ ബാധിച്ചിട്ടുണ്ട്. കാരണം നരേന്ദ്ര മോദി പുട്ടിനെ ഫോണിൽ വിളിക്കുകയും യുക്രെയ്ൻ യുദ്ധത്തിലെ തന്ത്രങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നു, പക്ഷേ നിങ്ങളുടെ നീക്കങ്ങൾ […]
മഴ ചതിച്ച് ആശാനേ! വിൽപന കുറഞ്ഞു, ജിഎസ്ടിയിൽ മാറ്റം… ഏജന്റുമാരുടെ അഭ്യർഥന; തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു

തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു. നാളെയായിരുന്നു നറുക്കെടുപ്പ്. ഒക്ടോബർ നാലിലേക്കാണ് മാറ്റിവച്ചത്. കനത്ത മഴയെത്തുടർന്ന് വിൽപന കുറഞ്ഞത്, ജിഎസ്ടിയിൽ വന്ന മാറ്റം തുടങ്ങിയവ മൂലമാണ് നറുക്കെടുപ്പ് മാറ്റിവച്ചത്. ഏജന്റുമാരുടെ അഭ്യർഥന കൂടി പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിയ നടപടിയെന്ന് പ്രസ്താവനയിൽ വകുപ്പ് അറിയിച്ചു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. ഇതുവരെ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത് പാലക്കാടാണ് – 14,07,100 എണ്ണം. […]
കുടിയേറ്റ നയം കർശനമാക്കി കാനഡ: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു

കാനഡയിൽ സ്റ്റഡി പെർമിറ്റ് ലഭിച്ച ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി പുതിയ റിപ്പോർട്ട്. കാനഡയുടെ കർശനമായ കുടിയേറ്റ നയങ്ങൾ, വർധിച്ചുവരുന്ന സാമ്പത്തിക തടസ്സങ്ങൾ, ആഗോളതലത്തിലെ മത്സരം എന്നിവ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുത്തനെ ഇടിവിന് കാരണമായി. 2023-ലെ 278,005-ൽ നിന്ന് 2024-ൽ കാനഡയിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 188,255 ആയി കുറഞ്ഞു. അതേസമയം 2025-ൽ ഈ ഇടിവ് രൂക്ഷമായി. ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ വെറും 52,765 ഇന്ത്യൻ വിദ്യാർത്ഥികൾ മാത്രമാണ് കാനഡയിൽ […]
വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ: കാർണി ഇന്ന് ലണ്ടനിൽ

വ്യാപാര ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് ലണ്ടനിൽ എത്തും. യുകെ, ഓസ്‌ട്രേലിയ, ഡെൻമാർക്ക്, സ്‌പെയിൻ, ഐസ്‌ലാൻഡ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി കാർണി കൂടിക്കാഴ്ച നടത്തും. വ്യാപാര ബന്ധങ്ങളും, റഷ്യ-യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ-ഹമാസ് യുദ്ധം, ആർട്ടിക് സുരക്ഷ എന്നിവയായിരിക്കും ചർച്ചാ വിഷയം. കാർണി, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എന്നിവർ ഇന്ന് രാവിലെ മധ്യ-ഇടതുപക്ഷ രാഷ്ട്രീയ, ബിസിനസ് ലീഡേഴ്‌സിന്റെ വാർഷിക സമ്മേളനമായ ഗ്ലോബൽ പ്രോഗ്രസ് ആക്ഷൻ സമ്മിറ്റിൽ പങ്കെടുക്കും.
പണിമുടക്ക് ആരംഭിച്ച് കാനഡ പോസ്റ്റ് ജീവനക്കാർ

മെയിൽ ഡെലിവറി കുറയ്ക്കുകയും ചില പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്യുമെന്ന ഫെഡറൽ സർക്കാർ തീരുമാനത്തെ തുടർന്ന് രാജ്യവ്യാപകമായി ജീവനക്കാർ പണിമുടക്ക് ആരംഭിച്ചതായി കാനഡ പോസ്റ്റ് വർക്കേഴ്‌സ് യൂണിയൻ (CUPW) അറിയിച്ചു. കാനഡ പോസ്റ്റിലെ എല്ലാ അംഗങ്ങളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് CUPW വക്താവ് പറഞ്ഞു. നാല് അറ്റ്ലാൻ്റിക് പ്രവിശ്യകളിലെ ജീവനക്കാർ ഇതിനോടകം പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്. മറ്റ് പ്രവിശ്യകളിൽ ജീവനക്കാർ ഉടൻ തന്നെ പണിമുടക്കുമെന്നും CUPW നെഗോഷ്യേറ്റർ ജിം ഗാലൻ്റ് പറഞ്ഞു. വെള്ളിയാഴ്ച മുതൽ എല്ലാ ജീവനക്കാരും സമരത്തിലായിരിക്കും, അദ്ദേഹം […]
മരുന്നുകള്‍ക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്

അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒക്ടോബര്‍ ഒന്ന് മുതൽ ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നുകള്‍ 100 ശതമാനവും കിച്ചന്‍ കാബിനറ്റ് ഉത്പ്പന്നങ്ങള്‍ക്ക് 50% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഏതെങ്കിലും കമ്പനി അവരുടെ പ്ലാന്റിന്റെ നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉണ്ടായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. മരുന്നുകള്‍ക്ക് പുറമേ കിച്ചന്‍ കാബിനറ്റുകള്‍, ബാത്ത്റൂം വാനിറ്റികള്‍ എന്നിവയ്ക്ക് 50 ശതമാനം അപ്ഹോള്‍സ്റ്ററി ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 […]