newsroom@amcainnews.com

പലസ്തീനു രാഷ്ട്രപദവി നൽകുന്നതു ഹമാസിന്റെ ഭീകരതയ്‌ക്കുള്ള സമ്മാനമായിരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: പലസ്തീനു രാഷ്ട്രപദവി നൽകുന്നതു ഹമാസിന്റെ ഭീകരതയ്‌ക്കുള്ള സമ്മാനമായിരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചില രാജ്യങ്ങൾ ഏകപക്ഷീയമായി പലസ്തീൻ രാഷ്ട്ര പ്രഖ്യാപനങ്ങൾ നടത്തുകയാണ്. ഗാസയിൽ യുദ്ധം ഉടൻ നിർത്തണം. അതിനായി ഒത്തുതീർപ്പുണ്ടാക്കണം. ബന്ദികളെ ഉടൻ മോചിപ്പിക്കണം – യുഎസ് പ്രസിഡന്റ് പറഞ്ഞു. യുഎൻ പൊതുസഭയുടെ 80–ാം വാർഷിക ചർച്ചയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. രാജ്യത്തിന്റെ അതിർത്തികൾ തുറന്നിടുകയെന്ന പരീക്ഷണത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. കുടിയേറ്റമാണ് യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. എന്നാൽ, ഇതു തടയാനായി യൂറോപ്യൻ രാജ്യങ്ങൾ […]

റഷ്യ വെറും ‘കടലാസു പുലി’; റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങൾ മുഴുവനും തിരിച്ചുപിടിക്കാൻ യുക്രെയ്നു സാധിക്കുമെന്നു ട്രംപ്

വാഷിങ്ടൻ: റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങൾ മുഴുവനും തിരിച്ചുപിടിക്കാൻ യുക്രെയ്നു സാധിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ വാക്കുകൾ. ക്രൈമിയ ഉൾപ്പെടെ റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്ന് തിരികെ ലഭിക്കില്ലെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ‘യുക്രെയ്ന്റെയും റഷ്യയുടെയും സൈനികവും സാമ്പത്തികവുമായ സാഹചര്യം അവലോകനം ചെയ്യുമ്പോൾ, നഷ്ടപ്പെട്ട ഭൂപ്രദേശങ്ങൾ യൂറോപ്യൻ യൂനിയന്റെ സഹായത്തോടെ തിരിച്ചുപിടിക്കാൻ യുക്രെയ്ന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. സമയവും ക്ഷമയും യൂറോപ്പിന്റെയും നാറ്റോയുടെയും […]

അമേരിക്കയിൽനിന്ന് ഡോക്ടർമാരെയും നഴ്‌സുമാരെയും സ്വീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; റിക്രൂട്ടുമെന്റ് പദ്ധതി വിജയമെന്ന് സർക്കാർ

അമേരിക്കയിൽനിന്ന് ഡോക്ടർമാരെയും നഴ്‌സുമാരെയും സ്വീകരിച്ച് ബ്രിട്ടീഷ് കൊളംബിയ. അമേരിക്കയിലെ ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി വിജയം കൈവരിച്ചതായി ബീസി സർക്കാർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി മെയ് മുതൽ 140 അമേരിക്കൻ ആരോഗ്യ പ്രവർത്തകർ ജോലി വാഗ്ദാനങ്ങൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി ജോസി ഓസ്‌ബോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബീസിയിലെ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുക എന്നതാണ് ലക്ഷ്യം. നിലവിൽ വാഗ്ദാനം സ്വീകരിച്ച ആരോഗ്യ പ്രവർത്തകരിൽ എട്ട് അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾ, 80 നഴ്‌സുമാർ, 16 നഴ്‌സ് പ്രാക്ടീഷണർമാർ, […]

ബ്രിട്ടീഷ് കൊളംബിയയിൽ കോളേജിലെ വിദ്യാർത്ഥികളെ കൺസർവേറ്റീവ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് നിർബന്ധിതരാക്കിയെന്ന് പരാതി

ബ്രിട്ടീഷ് കൊളംബിയയിലെ സ്വകാര്യ കോളേജായ പസഫിക് ലിങ്ക് കോളേജിലെ വിദ്യാർത്ഥികളെ കൺസർവേറ്റീവ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് നിർബന്ധിതരാക്കിയെന്ന് പരാതി. ക്ലാസുകൾ നിർത്തിവെച്ച് തങ്ങളെ കൺസർവേറ്റീവ് സ്ഥാനാർത്ഥി തമാര ജാൻസൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അയച്ചതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. പ്രമുഖ മാധ്യമമാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്. 2024 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഭവം. പ്രചാരണ പ്രവർത്തനങ്ങൾ കോഴ്സിൻ്റെ ഭാഗമാണെന്നും രാജ്യത്ത് സ്ഥിരതാമസാനുമതി നേടാൻ ഇത് സഹായിക്കാമെന്നും കോളേജ് അധികൃതർ പറഞ്ഞതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തിയെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. […]

‘ഗര്‍ഭിണികള്‍ ടൈലനോള്‍ കഴിക്കരുത്, ഓട്ടിസത്തിന് കാരണമാകും’: ട്രംപ്

ഗര്‍ഭിണികള്‍ വേദനസംഹാരിയായ ടൈലനോള്‍ കഴിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗര്‍ഭിണികള്‍ ടൈലനോള്‍ കഴിക്കുന്നത് കുട്ടികളില്‍ ഓട്ടിസം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് വഴിവയ്ക്കും എന്ന പഠനത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ”ഗര്‍ഭകാലത്ത് ടൈലനോള്‍ കഴിക്കുന്നത് നല്ലതല്ല. ഗര്‍ഭകാലത്ത് സ്ത്രീകള്‍ ടൈലനോള്‍ ഉപയോഗം പരിമിതപ്പെടുത്തണം. അത്യാവശ്യമെങ്കില്‍ മാത്രം ഉപയോഗിച്ചാല്‍ മതി” – ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന വാക്‌സീനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകണമെന്നും ട്രംപ് നിര്‍ദേശിച്ചു. ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ നവജാതശിശുക്കള്‍ക്ക് വാക്‌സീന്‍ നല്‍കേണ്ട ഒരു കാര്യവുമില്ലെന്ന് തെളിവുകളൊന്നും ഇല്ലാതെ […]

ഖലിസ്ഥാൻ നേതാവ് ഇന്ദർജീത് സിങ് ഗോസൽ വിറ്റ്ബിയിൽ അറസ്റ്റിൽ

വിവിധ കേസുകളിലായി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഇന്ദർജീത് സിങ് ഗോസലിനെ അറസ്റ്റ് ചെയ്തതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്‌ അറിയിച്ചു. വെള്ളിയാഴ്ച ഒൻ്റാരിയോയിലെ വിറ്റ്ബിയിൽ നിന്നും അറസ്റ്റ് ചെയ്ത ഗോസലിനെതിരെ അശ്രദ്ധമായി തോക്ക് ഉപയോഗിച്ചത് അടക്കം നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ബ്രാംപ്ടണിൽ നിന്നുള്ള 36 വയസ്സുള്ള ഗോസൽ, ഇന്ത്യയിലെ പഞ്ചാബ് മേഖലയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ഖലിസ്ഥാൻ പ്രസ്ഥാനത്തിന്‍റെ നേതാവാണ്. തിങ്കളാഴ്ച ഓഷവയിലെ കോടതിയിൽ ഹാജരായ ഗോസലിനെതിരെയും ടൊറൻ്റോയിൽ നിന്നുള്ള അർമാൻ സിങ്, ന്യൂയോർക്ക് നിവാസിയായ ജഗ്ദീപ് സിങ് എന്നിവർക്കെതിരെയും […]

എഡ്മണ്ടൻ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 140 പേർ

ഒക്ടോബർ 20 നടക്കുന്ന മേയർ, സിറ്റി കൗൺസിൽ, സ്കൂൾ ബോർഡ് ട്രസ്റ്റി തിരഞ്ഞെടുപ്പിൽ 140 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി എഡ്മണ്ടൻ ഇലക്ഷൻസ് അറിയിച്ചു. മേയർ സ്ഥാനത്തേക്ക് 13 പേരും സിറ്റി കൗൺസിലിലെ മറ്റ് 12 സീറ്റുകളിലേക്ക് 81 പേരുമാണ് മത്സരിക്കുന്നത്. ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് ഏകദേശം 50 പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനതീയതി. ഒക്ടോബർ 7 മുതൽ 11 വരെ മുൻ‌കൂർ വോട്ടിങ് നടക്കും.

എലനോർ സ്റ്റർക്കോയെ കോക്കസിൽ നിന്നും പുറത്താക്കി ബിസി കൺസർവേറ്റീവ് പാർട്ടി

സറേ-ക്ലോവർഡെയ്ൽ എംഎൽഎ എലനോർ സ്റ്റർക്കോയെ കൺസർവേറ്റീവ് പാർട്ടി ഓഫ് ബിസി കോക്കസിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. നേതൃത്വ അവലോകനം നേരിടുകയായിരുന്ന ബ്രിട്ടിഷ് കൊളംബിയ കൺസർവേറ്റീവ് ലീഡർ ജോൺ റസ്റ്റഡിനെതിരെ പ്രവർത്തിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് സ്റ്റർക്കോയെ പുറത്താക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, നേതൃത്വ അവലോകനത്തിന്‍റെ ഫലങ്ങൾ പുറത്തുവന്നതിന് ശേഷവും, റസ്റ്റഡിനെ ലീഡർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനുള്ള പ്രചാരണത്തിന് പിന്തുണ നേടാനുള്ള ശ്രമങ്ങൾ സ്റ്റർക്കോ തുടർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 ലെ ഉപതിരഞ്ഞെടുപ്പിൽ ബിസി ലിബറൽസിനെ (ഇപ്പോൾ ബിസി […]

ബിഷ്‌ണോയ് സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ നീക്കവുമായി കാനഡ

ബിഷ്‌ണോയ് സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കനേഡിയൻ സർക്കാർ. ഇന്ത്യയിൽ തടവിലുള്ള ലോറെൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ളതാണ് ബിഷ്‌ണോയ് ഗാങ്ങ്. സുരക്ഷാ-ഇൻ്റലിജൻസ് ഏജൻസികളുടെ തെളിവുകളും ശുപാർശകളും അടിസ്ഥാനമാക്കിയാണ് തീരുമാനം കൈക്കൊള്ളുക എന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റർ ഗാരി ആനന്ദസങ്കരിയുടെ ഓഫീസ് വ്യക്തമാക്കി. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട പ്രീമിയർ, ഫെഡറൽ കൺസർവേറ്റീവ്, എൻഡിപി പാർട്ടികൾ, സിഖ് സംഘടനകൾ തുടങ്ങിയവ ബിഷ്ണോയ് സംഘത്തിനെതിരെ സർക്കാരിനോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ബിഷ്ണോയ് സംഘത്തെ കാനഡ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചേക്കുമെന്ന വാർത്ത അഹമ്മദാബാദ് മിറർ […]

വിമാന യാത്രകളിലെ നിയമങ്ങളിൽ മാറ്റം വരുത്തി എമിറേറ്റ്‌സ്; ഒക്ടോബർ 1 മുതൽ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ചു

ഒക്ടോബർ 1 മുതൽ വിമാന യാത്രകളിലെ നിയമങ്ങളിൽ മാറ്റം വരുത്തി ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ഒക്ടോബർ 1 മുതൽ വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. പവർ ബാങ്ക് ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാനോ വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല. യാത്രക്കാർക്ക് ചില നിബന്ധനകളോടെ പവർ ബാങ്ക് കൈവശം വെക്കാൻ അനുമതിയുണ്ട്. എന്നാൽ ക്യാബിനിലിരിക്കുമ്പോൾ ഇത് ഉപയോഗിക്കരുത്. എമിറേറ്റ്‌സ് യാത്രക്കാർക്ക് 100Whൽ […]