ട്രംപിൻ്റെ കടുത്ത കുടിയേറ്റ നയങ്ങൾക്ക് പിന്നാലെ കാനഡയിലേക്ക് എത്തുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധന

ഓട്ടവ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കടുത്ത കുടിയേറ്റ നയങ്ങൾക്ക് പിന്നാലെ കാനഡയിലേക്ക് എത്തുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധന. ന്യൂയോർക്ക് – ക്യൂബെക് അതിർത്തിയിലെ സെൻ്റ്-ബെർണാർഡ്-ദെ-ലാക്കോൾ അതിർത്തി കവാടത്തിലൂടെ കാനഡയിലെത്തുന്ന അഭയാർത്ഥികളുടെ എണ്ണം വൻ തോതിൽ വർധിച്ചിരിക്കുകയാണ്. ട്രംപിൻ്റെ കടുത്ത കുടിയേറ്റ നയങ്ങൾ യുഎസിലെ കുടിയേറ്റക്കാർക്ക് പുറമെ ചില പൗരന്മാരെ പോലും കാനഡയിൽ അഭയം തേടാൻ പ്രേരിപ്പിക്കുകയാണ്. കാനഡ അതിർത്തി സേവന ഏജൻസിയുടെ (CBSA) കണക്കുകൾ പ്രകാരം, ജൂലൈ മാസത്തിൻ്റെ തുടക്കം മുതൽ 5,500-ലധികം അഭയാർത്ഥി […]
ആൽബെർട്ട കോളിംഗ്…. പഴങ്കഥ! കുടിയേറ്റ നിയന്ത്രണത്തിലൂടെ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനൊരുങ്ങി അൽബെർട്ട സർക്കാർ

അൽബെർട്ട: കുടിയേറ്റ നിയന്ത്രണത്തിലൂടെ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനൊരുങ്ങി അൽബെർട്ട സർക്കാർ. “ആൽബെർട്ട കോളിംഗ്” എന്ന് ഒരിക്കൽ പ്രഖ്യാപിച്ച സർക്കാർ, ഇപ്പോൾ കുടിയേറ്റത്തിൽ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുകയാണ്. തൊഴിൽ കുടിയേറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ജോസഫ് ഷോയ്ക്ക് ആൽബെർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത്, നൽകിയ പുതിയ നിർദ്ദേശത്തിൽ, അൽബെർട്ടയിലെ അന്തർദേശീയ കുടിയേറ്റത്തിൽ പ്രവിശ്യയ്ക്ക് കൂടുതൽ നിയന്ത്രണം ലഭിക്കാനുള്ള എല്ലാ നിയമപരമായ മാർഗങ്ങളും സ്വീകരിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലുടമകൾ ജോലിക്കായി പ്രാദേശിക തൊഴിലാളികളെ പരിഗണിക്കണമെന്ന് സ്മിത്ത് ആഹ്വാനം […]
കാനഡയിലെയും യുഎസ്എയിലെയും വിസ നിയന്ത്രണങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് തിരിച്ചടി; പുതിയ ലക്ഷ്യസ്ഥാനം ജർമ്മനി, അഞ്ച് വർഷത്തിനിടെ എത്തിയവരുടെ എണ്ണം ഇരട്ടിയായി

ഒട്ടാവ & വാഷിംഗ്ടൺ: കാനഡയും അമേരിക്കയും വിസാനിയമങ്ങൾ കർശനമാക്കിയതോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വടക്കേ അമേരിക്കയിൽ പഠിക്കാനുള്ള സ്വപ്നങ്ങൾക്ക് തിരിച്ചടി. 2025-ലെ കണക്കുകൾ പ്രകാരം സ്റ്റഡി പെർമിറ്റ് ലഭിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ഇത് ആയിരക്കണക്കിന് വിദ്യാർത്ഥികളെ അനിശ്ചിതത്വത്തിലാക്കി, ആഗോള വിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ മാറ്റത്തിന് വഴിയൊരുക്കി. പണ്ട് അമേരിക്കയ്ക്ക് ഒരു ബദലായി കണക്കാക്കിയിരുന്ന കാനഡയിൽ ഇപ്പോൾ വിസ നിരസിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു. 2025-ൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷകളിൽ 80% വരെയാണ് കാനഡ നിരസിച്ചത്. […]
കൂടെ താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യക്കാരനായ ടെക്കിയെ യുഎസ് പൊലീസ് വെടിവച്ചു കൊന്നു; വംശീയ അധിക്ഷേപമെന്ന് കുടുംബം

വാഷിങ്ടൻ: കൂടെ താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെയാണ് (32) യുഎസ് പൊലീസ് വെടിവച്ചത്. സെപ്റ്റംബർ മൂന്നിനാണ് നിസാമുദ്ദീനെ പൊലീസ് വെടിവയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുള്ള സുഹൃത്ത് നിസാമുദ്ദീന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്. സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പം താമസിക്കുന്ന ആൾക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ഇതേതുടർന്ന് മുഹമ്മദ് നിസാമുദ്ദീനെ വെടിവച്ചെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. നാലു […]
ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിൻ സ്കൂബ ഡൈവിങ്ങിനിടെ അപകടത്തിൽ മരിച്ചു

സിംഗപ്പൂർ: സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന് (53) ദാരുണാന്ത്യം. അസമിൽ നിന്നുള്ള സുബീൻ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയതാണ്. അപകടത്തിൽപെട്ട സുബീനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 2006ൽ പുറത്തിറങ്ങിയ ഗാങ്സ്റ്റർ ചിത്രത്തിലെ ‘യാ ആലി’ എന്ന ഗാനത്തിലൂടെയാണ് സുബീൻ ബോളിവുഡിൽ പ്രശസ്തനായത്. ക്രിഷ് 3 ചിത്രത്തിലെ ദിൽ തൂ ഹി ബതാ എന്ന ഗാനവും ശ്രദ്ധ നേടി. അനേകം അസമീസ് നാടോടി ഗാന ആൽബങ്ങളും സുബീന്റേതായുണ്ട്. സുബീന്റെ […]
കാർ വാങ്ങുന്നവരായെത്തി വാഹനം മോഷ്ടിക്കാൻ ശ്രമം; ടെസ്റ്റ് ഡ്രൈവിനിടെ വിൽപ്പനക്കാരന്റെ കഴുത്തിൽ കുത്തിപ്പരുക്കേൽപ്പിച്ച രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ

ഒന്റാരിയോ: കാർ വാങ്ങുന്നവരായി ചമഞ്ഞ് വാഹനം മോഷ്ടിക്കാൻ ശ്രമിക്കുകയും ടെസ്റ്റ് ഡ്രൈവിനിടെ വിൽപ്പനക്കാരന്റെ കഴുത്തിൽ കുത്തുകയും ചെയ്ത രണ്ട് വിൻസർ സ്വദേശികളെ അറസ്റ്റ് ചെയ്തതായി പീൽ റീജിയണൽ പോലീസും വിൻസർ പോലീസും അറിയിച്ചു. ഇന്ത്യൻ വംശജരായ സിമ്രൻജീത് സിംഗ്(22), പാർതീക് എഹിതാൻ(20) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ കൊലപാതകശ്രമം, കവർച്ച, ഗുരുതരമായ ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയതായി പോലീസ് അറിയിച്ചു. മെയ് 10 ന് ആയിരുന്നു സംഭവം നടന്നത്. വിൽപ്പനക്കാരൻ ഡോഡ്ജ് ചലഞ്ചർ വിൽപ്പനയ്ക്കായി ഫെയ്‌സ്ബുക്ക് മാർക്കറ്റ്‌പ്ലെയ്‌സിൽ പോസ്റ്റ് […]
ജനസംഖ്യാ വർധനവിനെ നേരിടുകയാണ് പ്രധാന ലക്ഷ്യം; 2026ലെ ബജറ്റിൻ്റെ പ്രാഥമിക രൂപരേഖ പുറത്തുവിട്ട് കാൽഗറി നഗരസഭ, നികുതി നിരക്കിൽ 3.6 ശതമാനത്തിൻ്റെ വർധന

2026ലെ ബജറ്റിൻ്റെ പ്രാഥമിക രൂപരേഖ പുറത്തുവിട്ട് കാൽഗറി നഗരസഭ. വേഗത്തിലുള്ള ജനസംഖ്യാ വർധനവിനെ നേരിടുകയാണ് പ്രധാന ലക്ഷ്യമെന്ന് നഗരസഭ വ്യക്തമാക്കി. 2025 ഒക്ടോബർ 20ന് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ, നിലവിലെ കൗൺസിൽ അന്തിമ തീരുമാനം എടുക്കില്ല. നവംബർ മുതൽ ചുമതലയേൽക്കുന്ന പുതിയ കൗൺസിലാകും അന്തിമ ബജറ്റ് പാസാക്കുക. 318.2 മില്യൺ ഡോളർ അധികം ചെലവിടാനാണ് നഗരസഭ പദ്ധതിയിടുന്നത്. അതിൽ 260 മില്യൺ ഡോളറിലധികം ഭവനവ്യവസ്ഥ, പൊതുസുരക്ഷ, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായാണ് മാറ്റി വച്ചിരിക്കുന്നത്. 2020 മുതൽ […]
ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍; അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാറിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ലാൻഡ് ചെയ്തു. ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെയാണ് ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായത്. ഹെലികോപ്റ്ററിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പ്രശ്‌നമുണ്ടായത്. ട്രംപിന്റെ മറീന്‍ വണ്‍ ഹെലികോപ്റ്ററിലായിരുന്നു യാത്ര. ചെക്കേഴ്സില്‍ നിന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയായിരുന്നു സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ പ്രദേശിക എയര്‍ഫീല്‍ഡില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് ട്രംപും ഭാര്യയും മറ്റൊരു ഹെലികോപ്റ്ററില്‍ യാത്ര തുടര്‍ന്നു. […]
മയക്കുമരുന്ന് കള്ളക്കടത്ത് ആരോപണം: ഇന്ത്യന്‍ വ്യവസായികളുടെ വീസ റദ്ദാക്കി യുഎസ്

ഫെന്റാനൈല്‍ കടത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഇന്ത്യന്‍ വ്യവസായികളുടെ വീസ അമേരിക്ക റദ്ദാക്കി. സിന്തറ്റിക് ഒപിയോയിഡ് വിഭാഗത്തില്‍ പെട്ട മയക്കുമരുന്നുകളുടെ ഉപയോഗം കുറക്കുക എന്നത് ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് വിശദീകരണം. വ്യവസായികളുടെ മാത്രമല്ല കോര്‍പ്പറേറ്റ് തലവന്‍മാരുടെയും കുടുംബാംഗങ്ങളുടെയും വീസ് റദ്ദാക്കിയിട്ടുണ്ട്. അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകളില്‍ നിന്ന് അമേരിക്കക്കാരെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ നിര്‍ണായക തീരുമാനമെന്നാണ് ദില്ലിയിലെ അമേരിക്കന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ഇത്തരക്കാര്‍ക്ക് ഭാവിയില്‍ യു.എസിലേക്ക് പ്രവേശനം നിഷേധിക്കും. എന്നാല്‍ ആരുടെയെല്ലാം വീസയാണ് റദ്ദാക്കിയതെന്ന […]
ടൊറന്റോ-മോൺട്രിയൽ റൂട്ടിൽ നോൺ സ്റ്റോപ്പ് സർവീസുമായി വിയാ റെയിൽ

ടൊറന്റോയ്ക്കും മോൺട്രിയലിനും ഇടയിൽ നോൺ സ്റ്റോപ്പ് ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി വിയാ റെയിൽ. സെപ്റ്റംബർ 29-ന് ആരംഭിക്കുന്ന ഈ മൂന്ന് മാസത്തെ പൈലറ്റ് പ്രോജക്റ്റിൽ, ട്രെയിനുകൾ ഡോർവാൽ, കോൺവാൾ, കിങ്സ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തില്ല. യാത്രക്കാർക്ക് 30-40 മിനിറ്റ് വരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുമെന്ന് വിയാ റെയിൽ അധികൃതർ അറിയിച്ചു. അതേസമയം, പുതിയ പദ്ധതി ചില യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കമ്പനി സമ്മതിച്ചു. എന്നാൽ, ഡോർവാൽ നിവാസികൾക്ക് ഇപ്പോഴും ദിവസേനയുള്ള മറ്റ് നാല് ട്രെയിൻ സർവീസുകൾ ലഭ്യമാകും. […]
