ഓഗസ്റ്റിൽ പണപ്പെരുപ്പം 1.9% ആയി വർധിച്ചു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഓഗസ്റ്റിൽ പ്രധാന പണപ്പെരുപ്പ നിരക്ക് 1.9% ആയി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ജൂലൈയിലെ 1.7 ശതമാനത്തിൽ നിന്ന് പണപ്പെരുപ്പം രണ്ട് ശതമാനമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നു. ഉയർന്ന ശുദ്ധീകരണ മാർജിനുകൾ കുറഞ്ഞ ക്രൂഡ് ഓയിൽ ചെലവുകൾ നികത്തിയതിനാൽ ഓഗസ്റ്റിൽ പെട്രോൾ വില പ്രതിമാസം 1.4% വർധിച്ചതായി ഏജൻസി അറിയിച്ചു. ഓഗസ്റ്റിൽ ഇന്ധനവില പ്രതിവർഷം 12.7% കുറഞ്ഞു. വാടക വർധനയും മോർഗെജ് പലിശ ചെലവുകളും വാർഷിക പണപ്പെരുപ്പ നിരക്ക് ഉയർത്താൻ കാരണമായി.
ഗാസ പിടിച്ചെടുക്കാൻ ശക്തമായ നീക്കം: കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ

ഗാസ പിടിച്ചെടുക്കാനായി ഓപ്പറേഷൻ ‘ഗിദയോൻ ചാരിയറ്റ്സ് 2’ എന്ന പേരിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഇതിനായി ഗാസ സിറ്റിയിൽ വിപുലമായ സൈനിക നടപടി ആരംഭിച്ചതായും താമസക്കാർ ഉടൻ പ്രദേശം വിട്ടുപോകണമെന്നും സൈന്യം മുന്നറിയിപ്പ് നൽകി. ഗാസയുടെ ഭൂപടം മാറ്റിയെഴുതുന്ന തരത്തിലായിരിക്കും ഐഡിഎഫിന്റെ നീക്കമെന്നാണ് സൂചന. ഇത് വ്യക്തമാക്കുന്ന വിഡിയോയും ഐഡിഎഫ് പുറത്തുവിട്ടു. ദിവസങ്ങൾക്കുള്ളിൽ ഇസ്രയേൽ നിയന്ത്രിത പ്രദേശമായി ഗാസയെ മാറ്റുമെന്നും നിലവിലെ ഗാസയുടെ ഭൂപടം ചുരുങ്ങി തീരത്തെ ഒരു ചെറിയ തുരുത്താക്കി മേഖലയെ […]
പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി; ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെന്ന ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ടിലെ പല കാര്യങ്ങളും കലക്ടറുടെ റിപ്പോർട്ടിൽ കാണുന്നില്ലല്ലോ എന്ന് ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി–മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിർത്തിവച്ചിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി വീണ്ടും നീട്ടി. ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെട്ടെങ്കിലും ജില്ലാ കലക്ടർ അധ്യക്ഷനായ ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) അറിയിച്ചാൽ മാത്രമേ ഇക്കാര്യം പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളുണ്ടെങ്കിൽ ഹർജിക്കാർക്ക് അക്കാര്യം കലക്ടറെ അറിയിക്കാമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവർ വ്യക്തമാക്കി. കേസ് […]
തീരുവപ്പോര്: ഇന്ത്യ തങ്ങളുടെ ചോളം വാങ്ങുന്നില്ലെന്ന ആരോപണമുയർത്തി യുഎസ് അധികൃതർ; ഇന്ത്യ എന്തിന് യുഎസിൽനിന്നു ചോളം വാങ്ങണം?

റഷ്യൻ എണ്ണയ്ക്കു പുറമേ തീരുവപ്പോരിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ ഇപ്പോൾ ചോളത്തെയും ആയുധമാക്കുകയാണ് യുഎസ്. ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നതിനു തൊട്ടുമുൻപാണ് യുഎസ് അധികൃതർ ഇന്ത്യ തങ്ങളുടെ ചോളം വാങ്ങുന്നില്ലെന്ന ആരോപണമുയർത്തിയത്. ഇനിയും തുറന്നുകിട്ടാത്ത ഇന്ത്യൻ കാർഷിക മേഖലയിൽ അമേരിക്കയ്ക്കുള്ള കണ്ണ് വ്യക്തമാണ്. എന്നാൽ, ലോകത്തിൽ ഏറ്റവും കൂടുതൽ ചോളം ഉൽപാദിപ്പിക്കുന്ന 10 രാജ്യങ്ങളിലൊന്നായ ഇന്ത്യ എന്തിന് യുഎസിൽനിന്നു ചോളം വാങ്ങണം? രണ്ട് കാരണങ്ങളാണു യുഎസിന്റെ പരാതിക്കു പിന്നിലെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഒന്ന്, അവരുടെ ചോളത്തിന്റെ ഏറ്റവും […]
പാക്കിസ്ഥാൻ ഭീകരൻ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത് ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സൈന്യം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ; സ്ഥിരീകരിച്ച് ജയ്ഷെ മുഹമ്മദ്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ഭീകരൻ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത് ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സൈന്യം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ച് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ്. ജയ്‌ഷെ കമാൻഡർ മസൂദ് ഇല്യാസ് കശ്മീരിയാണ് ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സൈന്യം മസൂദിന്റെ കുടുംബാംഗങ്ങൾ താമസിച്ചിരുന്ന ഒളിത്താവളത്തിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തിയെന്നും ബന്ധുക്കളെ വധിച്ചുവെന്നും സ്ഥിരീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിലാണ് ഇല്യാസ് കശ്മീരിയുടെ തുറന്നുപറച്ചിൽ. ‘‘ഈ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനായി ഞങ്ങൾ ഡൽഹി, കാബൂൾ, കാണ്ഡഹാർ എന്നിവരുമായി നിരന്തരം പോരാടി കൊണ്ടിരിക്കുകയാണ്. […]