newsroom@amcainnews.com

ബീസി ലാംഗ്ലിയിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു; ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നെന്ന് പോലീസ്

വിക്ടോറിയ: ബീസി ലാംഗ്ലിയിൽ അടുത്തിടെ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി പോലീസ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് വെടിവെപ്പിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് ആർസിഎംപി പറയുന്നു. 24കാരനായ തരൺ പാന്ഥർ, 34 വയസ്സുള്ള ഷഹൈബ് അബാസി എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ലാംഗ്ലിയിലെ 200 സ്ട്രീറ്റിലെ 53 അവന്യുവിന് സമീപം ഒരു ടാക്‌സിയിൽ വെടിയേറ്റ നിലയിലാണ് തരൺ പാന്ഥറിനെ കണ്ടെത്തിയത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പാന്ഥർ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. ബുധനാഴ്ച […]

അവധിക്കാല യാത്രകൾക്കായി മെക്‌സിക്കോയിലേക്ക് പോകുന്ന കനേഡിയൻ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി കനേഡിയൻ സർക്കാർ

അവധിക്കാല യാത്രകൾക്കായി മെക്‌സിക്കോയിലേക്ക് പോകുന്ന കനേഡിയൻ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി കനേഡിയൻ സർക്കാർ. ഉയർന്ന തോതിൽ സംഘടിത കുറ്റകൃത്യങ്ങൾ മെക്‌സിക്കോയിൽ നടക്കുന്നതിനാൽ യാത്രയ്ക്ക് ഒരുങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് സർക്കാർ ട്രാവൽ അപ്‌ഡേറ്റിൽ പറയുന്നു. മെക്‌സിക്കോയിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും കനേഡിയൻ പൗരന്മാർക്ക് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. കവർച്ച, അക്രമം, തട്ടിപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് വിനോദ സഞ്ചാരികളെയും മറ്റ് വിദേശികളെയും ലക്ഷ്യമിട്ട് മെക്‌സിക്കോയിൽ നടക്കുന്നത്. യാത്രയ്ക്കിടെ സായുധ സംഘങ്ങൾ എത്തി ഭീഷണിപ്പെടുത്തി കവർച്ചയും അക്രമവും നടത്തുന്ന […]

പോലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വ്യാജ ഫോൺ കോളുകൾ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി എഡ്മന്റൺ പോലീസ്

പോലീസ് സേനയുടെ ഡൗൺടൗൺ ഡിവിഷനിൽ നിന്നും വരുന്നത് എന്ന് തോന്നിപ്പിക്കുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി എഡ്മന്റൺ പോലീസ്(ഇപിഎസ്). തട്ടിപ്പുകാർ പോലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് ആളുകളെ വിളിച്ച് തട്ടിപ്പിൽ ഉൾപ്പെടുത്തിയതായി അറിയിക്കുകയാണ് ചെയ്യുന്നത്. ബ്രാഞ്ചിന്റെ ഫ്രണ്ട് കൗണ്ടർ ലൈനിൽ നിന്ന് 780-421-2200 എന്ന നമ്പറിൽ നിന്ന് വ്യാജ കോളുകൾ സംബന്ധിച്ച നിരവധി പരാതികൾ റിപ്പോർട്ട് ചെയ്തതായി ഇപിഎസ് പറഞ്ഞു. തട്ടിപ്പ് നടത്തുന്നയാൾ ഫോൺ നമ്പർ ഉപയോഗിച്ച് കബളിപ്പിക്കുന്നു. പോലീസ് ഉദ്യോഗസ്ഥനെ അനുകരിച്ച് […]

കനേഡിയൻ പൗരന്മാർ ദാനം ചെയ്യുന്ന രക്തത്തിൽനിന്ന് ഉല്പാദിപ്പിക്കുന്ന പ്ലാസ്മ ഉല്പ്പന്നങ്ങൾ വിദേശത്ത് വിൽക്കുന്നതിനെതിരെ രക്തദാതാക്കൾ

ഓട്ടവ: കനേഡിയൻ പൗരന്മാർ ദാനം ചെയ്യുന്ന രക്തത്തിൽനിന്ന് ഉല്പാദിപ്പിക്കുന്ന പ്ലാസ്മ ഉല്പ്പന്നങ്ങൾ വിദേശത്ത് വിൽക്കുന്നതിനെതിരെ രക്തദാതാക്കൾ. കനേഡിയൻമാരിൽ നിന്നെടുക്കുന്ന രക്തത്തിൽ നിന്നുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ, കനേഡിയൻ ബ്ലഡ് സർവീസസ്, സ്പെയിനിലെ ബാഴ്‌സലോണ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്രിഫോൾസ് എസ്എയ്ക്കാണ് വിൽക്കുന്നത്. ആ കമ്പനി കനേഡിയൻ പ്ലാസ്മ ഉപയോഗിച്ചുണ്ടാക്കുന്ന ഉല്പ്പന്നങ്ങൾ വിദേശത്ത് വിൽപ്പന നടത്തുകയും ചെയ്യുന്നു. ഈ വിവരം അത്ഭുതമുളവാക്കി എന്ന് വർഷങ്ങളായി രക്തദാനം നടത്തുന്ന പീറ്റർ ജോൺസൺ എന്നയാൾ പറയുന്നു. കനേഡിയൻ ബ്ലഡ് സർവീസസ്, സ്പെയിനിലെ ബാഴ്‌സലോണ […]

കാനഡയിൽ കഴിഞ്ഞ ഫാൾ സീസണിൽ ന്യുമോണിയ ബാധിച്ച് എമർജൻസി റൂമിൽ പ്രവേശിച്ചവരുടെ എണ്ണത്തിൽ വർധന

ഓട്ടവ: കഴിഞ്ഞ ഫാൾ സീസണിൽ കാനഡയിൽ ന്യുമോണിയ ബാധിച്ച് എമർജൻസി റൂമിൽ ചികിത്സ തേടിയവരുടെ എണ്ണം മുൻ വർഷത്തേക്കാൾ വർധിച്ചതായി കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ(CIHI) റിപ്പോർട്ട്. 2023 നെ അപേക്ഷിച്ച് 2024 ൽ രോഗികളുടെ എണ്ണം ഇരട്ടിയിലധികമായതായി റിപ്പോർട്ടിൽ പറയുന്നു. അഞ്ച് വയസ് മുതൽ 19 വയസ് വരെ പ്രായമുള്ള യുവാക്കളാണ് ഏറ്റവും കൂടുതൽ ന്യുമോണിയ ബാധിതരായവരെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2023 സെപ്റ്റംബറിൽ കാനഡയിലുടനീളം ന്യുമോണിയ ബാധിച്ച് 7,542 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സ […]

ബ്രിട്ടീഷ് കൊളംബിയയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ നിരാശയെന്ന് സറെയിലെ ക്യാൻസർ ബാധിതയായ സ്കൂൾ അധ്യാപിക

ബ്രിട്ടീഷ് കൊളംബിയയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ നിരാശയുണ്ടെന്ന് സറെയിലെ ക്യാൻസർ ബാധിതയായ സ്കൂൾ അധ്യാപിക. കനേഡിയൻ ആരോഗ്യ പരിപാലന സംവിധാനത്തിൽ ചികിത്സയ്ക്കായി ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതിനെയാണ് അവർ വിമർശിച്ചത്. ബ്രെയിൻ ക്യാൻസറുമായി മല്ലിടുന്ന 37 വയസ്സുള്ള ഐറിസ് ശർമ്മ മെഡിക്കൽ ചെലവുകൾക്കായി ഓൺലൈനിലൂടെ ഫണ്ട് സ്വരൂപിക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ വരെ ആരോഗ്യകരമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് ഐറിസ് ശർമ്മ പറയുന്നു. തുടർന്ന് ഇങ്ങോട്ട് ആരോഗ്യത്തിൽ ഭയാനകമായ മാറ്റങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയെന്ന് അവർ പറയുന്നു. എന്നാൽ എംആർഐ […]

കാനഡയിലുടനീളമുള്ള മറക്കാനാകാത്ത ഫാമിലി ഡെസ്റ്റിനേഷനുകളുടെ പട്ടിക പുറത്തിറക്കി നാഷണൽ ജിയോഗ്രഫിക്; പട്ടികയിൽ ആൽബെർട്ടയിലെ രണ്ട് സ്ഥലങ്ങൾ

വിക്ടോറിയ: കാനഡയിലുടനീളമുള്ള മറക്കാനാകാത്ത ഫാമിലി ഡെസ്റ്റിനേഷനുകളുടെ പട്ടിക പുറത്തിറക്കി നാഷണൽ ജിയോഗ്രഫിക്. ഇതിൽ ആൽബെർട്ടയിലെ രണ്ട് സ്ഥലങ്ങളും ഇടം നേടി. ദിനോസർ പ്രൊവിൻഷ്യൽ പാർക്ക്, ഡ്രംഹെല്ലർ എന്നീ സ്ഥലങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ദിനോസർ പ്രൊവിൻഷ്യൽ പാർക്കിൽ നിന്നാണ് ലോകത്തിലെ ഏറ്റവും വലിയ ദിനോസർ ഫോസിലുകൾ കണ്ടെത്തിയിട്ടുള്ളത്. മെയ് മുതൽ ഒക്ടോബർ വരെ പ്രൊഫഷണൽ പാലിയന്റോളജിസ്റ്റുകൾ ഗൈഡഡ് ഖനനങ്ങൾക്ക് നേതൃത്വം നൽകുന്നു. സന്ദർശകർക്ക് ഫോസിലുകൾ ഭൂമിയിൽ നിന്ന് കണ്ടെത്തുന്നത് കാണാൻ ഇവിടെ അവസരം […]

ട്രംപിന്‍റെ താരിഫ് ഭീഷണി: കാർണി-ക്ലോഡിയ ഷെയിൻബോം കൂടിക്കാഴ്ച 18-ന്

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് ഭീഷണിയെ നേരിടാൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി വ്യാപാര ചർച്ച നടത്തുമെന്ന് മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം അറിയിച്ചു. ഇരുവരും അടുത്ത വ്യാഴാഴ്ച ചർച്ച നടത്തും. മാർക്ക് കാർണിയുടെ സന്ദർശനത്തിന് മുന്നോടിയായി ധനകാര്യ മന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്നും വിദേശകാര്യ മന്ത്രി അനിത ആനന്ദും മെക്സിക്കോ സിറ്റി സന്ദർശിച്ചിരുന്നു. മെക്സിക്കോയും കാനഡയും അമേരിക്കയോടൊപ്പം USMCA നോർത്ത് അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറിലെ അംഗങ്ങളാണ്. മെക്സിക്കൻ ഖനനം, ഗ്യാസ്, റെയിൽ തുടങ്ങിയ […]

ഇസ്രയേൽ ആക്രമണത്തിൽ അതൃപ്തി അറിയിച്ച് യുഎസ്; ഖത്തറുമായി നയതന്ത്ര ചർച്ച തുടങ്ങും

യുഎസ് സന്ദർശിക്കുന്ന ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി. ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഖത്തറിനെ അനുനയിപ്പിക്കാനുള്ള യുഎസിൻ്റെ നീക്കങ്ങളുടെ ഭാഗമാണിത്. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഇസ്രയേലിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറപ്പുനൽകി. മാർക്കോ റൂബിയോ ഉടൻ ഇസ്രയേൽ സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സംഘർഷം അവസാനിപ്പിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കാൻ ഇസ്രയേൽ […]

പോളണ്ടിൽ റഷ്യൻ ഡ്രോൺ ആക്രമണം: അതൃപ്തി അറിയിച്ച് കാനഡ

പോളണ്ടിന്റെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകൾ അതിക്രമിച്ചു കയറിയ സംഭവത്തിൽ അതൃപ്തി അറിയിച്ച് കാനഡ. റഷ്യൻ അംബാസഡർ ഒലെഗ് സ്റ്റെപനോവിനെ കാനഡ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് അതൃപ്തി അറിയിച്ചത്. ഡ്രോൺ ആക്രമണം പോളണ്ടിന്റെയും അതുവഴി നാറ്റോയുടെയും വ്യോമാതിർത്തിയിലുള്ള കടന്നുകയറ്റമാണെന്നും അംഗീകരിക്കാനാവില്ലെന്നും കാനഡ വ്യക്തമാക്കി. ‌‌ ഈ സാഹചര്യത്തിൽ നാറ്റോയുടെ കിഴക്കൻ അതിർത്തിയിലെ സൈനിക വിന്യാസം കൂടുതൽ ശക്തിപ്പെടുത്താൻ കാനഡ സഹായിക്കുമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. യൂറോപ്പിന്റെ കിഴക്കൻ അതിർത്തിയിലെ പ്രതിരോധം വർധിപ്പിക്കാൻ നാറ്റോ “ഈസ്റ്റേൺ […]