മെക്‌സിക്കോയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചു; മൂന്ന് മരണം, 70 പേര്‍ക്ക് പരുക്ക്

മെക്‌സിക്കോയിൽ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് വന്‍ ദുരന്തം. മൂന്ന് പേര്‍ മരിക്കുകയും എഴുപതിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ നവജാതശിശുവും രണ്ട് വയസ്സുള്ള കുട്ടിയും ടാങ്കര്‍ ഡ്രൈവറും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെക്‌സിക്കോ സിറ്റിയിലെ ദേശീയപാതയിലെ ഓവര്‍പാസിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ മുപ്പതോളം കാറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിനശിച്ചു. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. മെക്‌സിക്കോ സിറ്റി മേയര്‍ ക്ലാക ബ്രുഗാഡയുടെ വിശദീകരണമനുസരിച്ച്, വാഹനങ്ങളിലുണ്ടായിരുന്ന […]
ഫിഫ 2026 ലോകകപ്പ് ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമായി

ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ഫുട്ബോൾ ലോകകപ്പിന്‍റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ടൂർണമെൻ്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് 60 ഡോളർ മുതൽ ആരംഭിക്കുമെന്നും ഫൈനൽ ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് 6,730 ഡോളർ വരെ ഉയരുമെന്നും ഫിഫ സ്ഥിരീകരിച്ചു. വടക്കേ അമേരിക്കയിലെ 16 നഗരങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് 2026 ജൂണിൽ ആരംഭിച്ച് ജൂലൈ 19 ന് ഫൈനലോടെ […]
നെതന്യാഹുവിന്റേത് വീണ്ടു വിചാരമില്ലാത്ത നടപടി, മറുപടി പറയിക്കും: ട്രംപ്

ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആക്രമിക്കാനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് ട്രംപ് പ്രതികരിച്ചു. ആക്രമണത്തിന് ശേഷം ചൊവ്വാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി നടന്ന ഫോണ്‍ സംഭാഷണത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ഹമാസിന് ദോഹയില്‍ ഓഫിസ് നല്‍കിയത് മധ്യസ്ഥ ശ്രമങ്ങള്‍ക്കാണ്. നെതന്യാഹുവിന്റെ വീണ്ടുവിചാരം ഇല്ലാത്ത നടപടികള്‍ക്ക് മറുപടി പറയിക്കും. ആക്രമണം മുന്‍കൂട്ടി അറിയിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണം നടത്താന്‍ തനിക്ക് ഒരു ചെറിയ അവസരം ലഭിച്ചതായും അവസരം മുതലെടുത്തതായും നെതന്യാഹു ട്രംപിനോട് പറഞ്ഞു. […]
നേപ്പാളില്‍ വീണ്ടും സംഘര്‍ഷം; ജയില്‍ ചാടിയ തടവുകാര്‍ക്ക് നേരെ വെടിവെപ്പ്

നേപ്പാളില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായി. ജയില്‍ ചാടിയ തടവുകാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തിൻറെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ വെടിവെപ്പാണ് നടന്നത്. ഇതോടെ നേപ്പാളില്‍ പ്രക്ഷോഭം തുടങ്ങിയത് മുതല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. ഈ സംഭവത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടെ ഏകദേശം 15,000 തടവുകാര്‍ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ […]
താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൽ മാറ്റം വരുത്താൻ കാനഡ

താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൽ (TFWP) മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ഇതിനായി സർക്കാർ പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ നിർദ്ദിഷ്ട, തന്ത്രപരമായ മേഖലകളെയും നിർദ്ദിഷ്ട പ്രദേശങ്ങളിലെ ആവശ്യങ്ങളെയും പരിഗണിച്ചായിരിക്കും പ്രോഗ്രാമിൽ മാറ്റം വരുത്തുക. എന്നാൽ എന്തൊക്കെ മാറ്റങ്ങളാണ് പ്രോഗ്രാമിൽ വരുത്തുകയെന്ന് കാർണി വ്യക്തമാക്കിയിട്ടില്ല. അതേസമയം കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, TFWP-ൽ സർക്കാർ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിദേശ പൗരന്മാർക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള കാനഡയുടെ പ്രധാന പദ്ധതിയാണ് TFWP. കനേഡിയൻ പൗരന്മാർക്ക് തൊഴിലവസരങ്ങൾ […]
കാൽഗറിയിൽ പുതിയ എയ്‌റോസ്‌പേസ് ട്രെയിനിങ് സെന്‍റർ ആരംഭിക്കുന്നു

കാല്‍ഗറി രാജ്യാന്തര വിമാനത്താവളം ഉടന്‍ തന്നെ പുതിയ എയ്‌റോസ്‌പേസ് പരിശീലന കേന്ദ്രമായി മാറും. ആല്‍ബര്‍ട്ട ട്രെയിനിങ് സെന്‍റർ ഓഫ് എക്‌സലന്‍സ് ഫോര്‍ ഏവിയേഷന്‍ ആന്‍ഡ് എയ്‌റോസ്‌പേസ് എന്ന പേരിൽ കാല്‍ഗറിയില്‍ ആരംഭിക്കുന്ന ട്രെയിനിങ് സെന്‍ററിന് 126,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ടായിരിക്കും. പ്രവിശ്യാ സര്‍ക്കാര്‍, വെസ്റ്റ് ജെറ്റ്, എയര്‍ലൈന്‍ പരിശീലന കമ്പനിയായ സിഎഇ സംയുക്തമായി പ്രവിശ്യാ സര്‍ക്കാരിന്‍റെ ഒരു കോടി 11 ലക്ഷം ഡോളർ ഗ്രാന്‍ഡ് ഉപയോഗിച്ചാണ് ട്രെയിനിങ് സെന്‍റർ നിർമ്മിക്കുന്നത്. പൈലറ്റുമാരെ പരിശീലിപ്പിക്കുന്നത് മുതൽ എയ്‌റോസ്‌പേസ് സാങ്കേതികവിദ്യ […]
റിച്ച്മണ്ട് ഹില്ലിൽ ഡേകെയറിലേക്ക് വാഹനം ഇടിച്ചുകയറി കുട്ടി മരിച്ചു

ടൊറൻ്റോ റിച്ച്മണ്ട് ഹില്ലിലുള്ള ഡേകെയറിലേക്ക് വാഹനം ഇടിച്ചുകയറി ഒരു കുട്ടി മരിച്ചു. അപകടത്തിൽ മൂന്ന് മുതിർന്നവർ ഉൾപ്പെടെ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ യങ് സ്ട്രീറ്റിലെ നോട്ടിങ്ഹാം ഡ്രൈവിൽ സ്ഥിതി ചെയ്യുന്ന ഫസ്റ്റ് റൂട്ട്സ് ഏർലി എഡ്യൂക്കേഷൻ അക്കാദമിയിലാണ് അപകടം നടന്നതെന്ന് യോർക്ക് മേഖല പൊലീസ് പറഞ്ഞു. പാർക്കിങ് ഏരിയയിൽ നിന്നും അക്കാദമിയുടെ ജനാലകളിലേക്ക് വാഹനം ഇടിച്ചുകയറിയതായി ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ ഒന്നര വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചതായി പൊലീസ് റിപ്പോർട്ട് ചെയ്തു. മറ്റ് […]
ടേണിങ് പോയിൻ്റ് യുഎസ്എ സിഇഒ ചാർളി കിർക്ക് വെടിയേറ്റ് മരിച്ചു

കൺസർവേറ്റീവ് യുവജന സംഘടനയായ ടേണിങ് പോയിൻ്റ് യുഎസ്എ സഹസ്ഥാപകൻ ചാർളി കിർക്ക് (31) വെടിയേറ്റ് മരിച്ചതായി അധികൃതർ അറിയിച്ചു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ”മഹാനായ ചാര്‍ലി കിര്‍ക്ക് മരിച്ചു. യുഎസിലെ യുവാക്കളുടെ ഹൃദയം ചാര്‍ളിയെക്കാള്‍ നന്നായി മറ്റാര്‍ക്കും മനസിലായിട്ടില്ല. എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തു, പ്രത്യേകിച്ച് ഞാന്‍. ഇപ്പോള്‍ അദ്ദേഹം നമ്മോടൊപ്പമില്ല. എന്റെ അനുശോചനം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിക്കുന്നു. ചാര്‍ലി, […]
ആൽബർട്ടയിൽ അധ്യാപകർ പണിമുടക്കിലേക്ക്

പ്രവിശ്യാ സർക്കാരുമായുള്ള ചർച്ചയിൽ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ഒക്ടോബർ 6-ന് പണിമുടക്ക് ആരംഭിക്കുമെന്ന് ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (എടിഎ) പ്രഖ്യാപിച്ചു. വെസ്റ്റ് എഡ്മിന്‍റനിലുള്ള അസോസിയേഷൻ ആസ്ഥാനത്ത് എടിഎ പ്രസിഡൻ്റ് ജേസൺ ഷില്ലിങ് ആണ് ഇക്കാര്യം അറിയിച്ചത്. യൂണിയനും ടീച്ചേഴ്‌സ് എംപ്ലോയർ ബാർഗെയിനിങ് അസോസിയേഷനും (TEBA) തമ്മിൽ കരാർ ചർച്ച ഓഗസ്റ്റിൽ പുനരാരംഭിച്ചെങ്കിലും കഴിഞ്ഞ ആഴ്ച സ്തംഭിച്ചു. ജൂണിൽ പണിമുടക്കിന് അനുകൂലമായി യൂണിയൻ അംഗങ്ങളായ അധ്യാപകർ വോട്ട് ചെയ്തിരുന്നു. വർധിച്ചു വരുന്ന അധ്യാപക-വിദ്യാർത്ഥി അനുപാതം, വേതന വർധന, അധ്യാപകർക്ക് കൂടുതൽ പിന്തുണ […]
