കാനഡയിൽ ഓൺലൈനിലൂടെ അധിക പണം സമ്പാദിക്കാൻ നിയമാനുസൃത സർവേ സൈറ്റുകൾ; ജീവിതച്ചെലവുകൾക്ക് ഒരുപരിധി വരെ ഉപകാരപ്പെടും!

ഓൺലൈൻ വഴി പണം സമ്പാദിക്കാനുള്ള എളുപ്പവഴി അന്വേഷിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായവയാണ് പെയ്ഡ് സർവേ സൈറ്റുകൾ. സ്‌പോർട്‌സ്, ഫുഡ്, ഇവന്റുകൾ തുടങ്ങിയവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ സർവേ നടത്തി അതിലൂടെ അഭിപ്രായങ്ങൾ പങ്കിട്ട് പണം സമ്പാദിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരു നിശ്ചിത പരിധിയിലെത്താൻ ആവശ്യമായ പോയിന്റുകൾ ശേഖരിച്ചു കഴിഞ്ഞാൽ പേപാൽ പേയ്‌മെന്റുകൾ, ഇ-ട്രാൻസ്ഫർ അല്ലെങ്കിൽ ഗിഫ്റ്റ് കാർഡുകൾ വഴി പോയിന്റുകൾ റെഡീം ചെയ്യാൻ സാധിക്കും. പെയ്ഡ് സർവേകൾ സമ്പന്നരാക്കുകയില്ലെങ്കിലും ജീവിതച്ചെലവുകളിൽ ഒരുപരിധി വരെ ഈ പണം ഉപകാരപ്രദമാകും. ആംഗസ് റീഡ് […]
കാനഡയിൽ വർധിച്ചുവരുന്ന യഹൂദവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു 32 ലിബറൽ എംപിമാരുടെ കത്ത്

ഓട്ടവ: ഓട്ടവയിൽ യഹൂദ വനിതയ്ക്ക് കുത്തേറ്റതിന് പിന്നാലെ യഹൂദവിരുദ്ധതക്കെതിരെ നടപടി ആവശ്യപ്പെട്ട് 32 ലിബറൽ എംപിമാരുടെ കത്ത്. കാനഡയിൽ വർധിച്ചുവരുന്ന യഹൂദവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് ലിബറൽ എംപിമാരിൽ അഞ്ചിൽ ഒരു ഭാഗം പേർ സംയുക്ത കത്ത് പുറത്തിറക്കിയത്. മൗണ്ട് റോയൽ എംപി ആൻ്റണി ഹൗസ്‌ഫാദർ ഉൾപ്പെടെ 32 ലിബറൽ പാർലമെൻ്റ് അംഗങ്ങളാണ് കത്തിൽ ഒപ്പുവച്ചിട്ടുള്ളത്. രാജ്യത്ത് യഹൂദവിരുദ്ധ നിലപാടുകൾ നിന്ദ്യമായ രീതിയിൽ ഉയരുകയാണെന്നും ഇതിനെതിരെ നടപടി വേണമെന്നും കത്തിലൂടെ എംപിമാർ ആവശ്യപ്പെടുന്നു. യഹൂദ വനിതയ്ക്ക് […]
ട്രംപിൻ്റെ കുടിയേറ്റ നയങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയെ ബാധിക്കുന്നു; 1.2 ദശലക്ഷം കുടിയേറ്റക്കാർ തൊഴിൽ മേഖല വിട്ടുപോകുന്നുവെന്ന് കണക്കുകൾ

അമേരിക്കയിൽ നിന്ന് 1.2 ദശലക്ഷം കുടിയേറ്റക്കാർ തൊഴിൽ മേഖല വിട്ടുപോകുന്നുവെന്ന് കണക്കുകൾ. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ നയങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയെ ബാധിക്കുന്നതായും വിദഗ്ദ്ധർ പറയുന്നു. സെൻസസ് ബ്യൂറോ ഡാറ്റ പ്രകാരം, ജനുവരി മുതൽ ജൂലൈ അവസാനം വരെ 1.2 ദശലക്ഷത്തിലധികം കുടിയേറ്റക്കാർ അവരുടെ തൊഴിൽ മേഖലയിൽ നിന്ന് അപ്രത്യക്ഷരായിട്ടുണ്ട്. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരും നിയമപരമായ താമസക്കാരും ഇതിൽ ഉൾപ്പെടുന്നുണ്ട്. യുഎസ് തൊഴിൽ മേഖലയുടെ ഏകദേശം 20 ശതമാനം കുടിയേറ്റക്കാരാണ്. കൃഷി, മത്സ്യബന്ധനം, വനം എന്നീ […]
ആൽബെർട്ടയിലെ ബാഡ്‌ലാൻഡ്‌സിൽ ഗവേഷണ വിദ്യാർത്ഥി പുതിയ ഇനം ദിനോസർ ഡ്രാഗൺഫ്ലൈ ഫോസിൽ കണ്ടെത്തി

ആൽബെർട്ട: ആൽബെർട്ടയിലെ ബാഡ്‌ലാൻഡ്‌സിൽ ഗവേഷണ വിദ്യാർത്ഥി പുതിയ ഇനം ദിനോസർ ഡ്രാഗൺഫ്ലൈ ഫോസിൽ കണ്ടെത്തി. കാൽഗറിയിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ കിഴക്കും മെഡിസിൻ ഹാറ്റിൽ നിന്ന് 125 കിലോമീറ്റർ വടക്കുപടിഞ്ഞാറുമുള്ള ആൽബെർട്ടയിലെ ദിനോസർ പ്രൊവിൻഷ്യൽ പാർക്കിൽ ആണ് ഫോസിലൈസ് ചെയ്ത ഡ്രാഗൺഫ്ലൈയുടെ ചിറക് കണ്ടെത്തിയത്. ഇത് ഒരു പുതിയ ഇനമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 2023-ൽ മക്ഗിൽ സർവ്വകലാശാലയിൽ ബിരുദ വിദ്യാർത്ഥിയായിരുന്ന ആൻഡ്രെ മുള്ളറാണ് ഈ കണ്ടെത്തൽ നടത്തിയത്. ചരിത്രാതീത കാലത്തെ ഒരു പ്രാണിയെ കണ്ടെത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല […]
കാനഡയുടെ മറ്റ് പ്രവിശ്യകളിലും നിയന്ത്രിത തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള തടസ്സങ്ങൾ നീക്കം ചെയ്യുമെന്ന് ഒൻ്റാരിയോ

ഒൻ്റാരിയോ: നിയന്ത്രിത തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്ക് കാനഡയുടെ മറ്റ് പ്രവിശ്യകളിലും ജോലി ചെയ്യാനുള്ള തടസ്സങ്ങൾ നീക്കം ചെയ്യുമെന്ന് ഒൻ്റാരിയോ. എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ, ഇലക്ട്രീഷ്യൻമാർ എന്നിവരുൾപ്പെടെ രാജ്യത്തുടനീളം ഉയർന്ന ഡിമാൻഡുള്ള 50 തൊഴിലുകളിലെ തൊഴിലാളികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ പുതിയ കരാർ സഹായിക്കും. തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനായി പ്രവിശ്യകളുമായി 10 കരാറുകളിൽ ഒപ്പുവച്ചതായി ലേബർ ഡേ പ്രഖ്യാപനത്തിൽ പറയുന്നു. ഈ കരാറുകൾ പ്രകാരം, ഒൻ്റാരിയോക്കാർക്ക് മറ്റ് പ്രവിശ്യകളിലും ജോലി കണ്ടെത്താൻ കഴിയും. 2026 ജനുവരി ഒന്ന് മുതൽ, […]
