newsroom@amcainnews.com

മിസിസാഗയിലെ ഇസ്ലാമിക് സെന്ററിൽ നടന്ന വിദ്വേഷ പ്രേരിത ആക്രമണം; മുസ്ലീം സമൂഹം സുരക്ഷാ ആശങ്കയിൽ

മിസിസാഗയിലെ ഇസ്ലാമിക് സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് മുസ്ലീം കമ്മ്യൂണിറ്റികൾ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഇസ്ലാമിക് സെന്റർ പ്രസിഡന്റ് മിൻഹാജ് ഖുർഷി. ഓഗസ്റ്റ് 15ന് പുലർച്ചെയാണ് ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്കയുടെ മിസിസാഗ സെന്ററിന് നേരെ ആക്രമണമുണ്ടായത്. ഇസ്ലാം മതത്തിനോടുള്ള വിദ്വേഷ പ്രേരിത ആക്രമണമാണെന്നാണ് ഇതെന്ന് കരുതുന്നതായി മിൻഹാജ് ഖുർഷി പറഞ്ഞു. സംഭവത്തിൽ പീൽ റീജിയണൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സെന്ററിന്റെ ഗ്ലാസ് ഡോറുകൾ ഒരാൾ സ്‌കേറ്റ് ബോർഡ് ഉപയോഗിച്ച് തകർക്കുന്നതായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന് മുമ്പ് […]

മരിച്ചതായി കബളിപ്പിച്ച് കടന്നുകളഞ്ഞു, കാനഡ വഴി യൂറോപ്പിലേക്ക് പലായനം ചെയ്തു; യുഎസ് കയാക്കർക്ക് 89 ദിവസത്തെ തടവ് ശിക്ഷ

മരിച്ചതായി തെറ്റിദ്ധരിപ്പിച്ച് കാനഡ വഴി യൂറോപ്പിലേക്ക് പലായനം ചെയ്ത യുഎസ് കയാക്കർക്ക് 89 ദിവസത്തെ ജയിൽ ശിക്ഷ വിധിച്ചു. വിസ്‌കോൺസിനിൽ നിന്നുള്ള റയാൻ ബോർഗ്വാർഡി(45)നാണ് ശിക്ഷ വിധിച്ചത്. 2024 ഓഗസ്റ്റിൽ മത്സ്യബന്ധനത്തിനിടെ തന്റെ ഫോണും ഐഡിയും ബോട്ടും ഉപേക്ഷിച്ച് ബോർഗ്വാർഡി അപ്രത്യക്ഷനാവുകയായിരുന്നു. ബോട്ട് മറിഞ്ഞ് ബോർഗ്വാർഡിന് അപകടം സംഭവിച്ചുവെന്നാണ് മറ്റുള്ളവർ കരുതിയത്. മരിച്ചുവെന്ന് കരുതി അദ്ദേഹത്തിന്റെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.പിന്നീട് നടത്തിയ അന്വേഷണത്തിൽ കാനഡയിലേക്കും പിന്നീട് ജോർജിയയിലേക്കും പലായനം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. […]

കാനഡയിലുടനീളമുള്ള 100 റസ്‌റ്റോറന്റുകളിൽ ഇലക്ട്രിക് വെഹിക്കിൾ ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി ടിം ഹോർട്ടൺസ്

ഓട്ടവ: ക്യുബെക്ക് ആസ്ഥാനമായുള്ള ചാർജിംഗ് നെറ്റ്‌വർക്ക് ഓപ്പറേറ്ററായ ഫ്‌ളോ(Flo)യുമായുള്ള പങ്കാളിത്തത്തിൽ കാനഡയിലുടനീളമുള്ള 100 റസ്‌റ്റോറന്റുകളിൽ ഇലക്ട്രിക് വെഹിക്കിൾ ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി ടിം ഹോർട്ടൺസ്. 2028 അവസാനത്തോടെ പദ്ധതി പൂർത്തികരിക്കാനാണ് ലക്ഷ്യം. ദൈനംദിന പ്രവർത്തനങ്ങളിൽ ഫാസ്റ്റ് ചാർജിംഗ് സംയോജിപ്പിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഫ്‌ളോ സിഇഒ ലൂയിസ് ട്രെംബ്ലെ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമായി സസ്‌ക്കാച്ചെവനിൽ ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. റെജീനയിലാണ് ഈ ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ 13 റെസ്‌റ്റോറന്റുകളിലും 2026 ആകുമ്പോഴേക്കും […]

സ്കോട്ട്ലാൻഡിൽ സഹപ്രവർത്തകയായ നഴ്സിനെ കണ്ണുരുട്ടിക്കാണിച്ച ഇന്ത്യക്കാരിക്ക് എട്ടിന്റെ പണി! 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ വിധി

എഡിൻബർഗ്: ജോലിസ്ഥലത്ത് സഹപ്രവർത്തകയിൽ നിന്ന് നിരന്തരം കണ്ണുരുട്ടലും താഴ്ത്തിക്കാട്ടലും നേരിട്ട നഴ്‌സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ലേബർ ട്രൈബ്യൂണൽ വിധിച്ചു. കണ്ണുരുട്ടൽ പോലെയുള്ള, വാക്കുകൾ കൊണ്ടല്ലാത്ത അവഹേളനങ്ങളും പീഡനമായി കണക്കാക്കപ്പെടും എന്നതാണ് വിധിയുടെ മുഖ്യ സന്ദേശം. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് അവർ മാത്രമല്ല, തൊഴിലുടമകളും കൂടി ഉത്തരവാദികളാകും എന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. നഷ്ടപരിഹാരം ലഭിച്ചിരിക്കുന്നത് 64കാരിയായ മോറിൻ ഹോവിസൺ എന്ന ഡെന്റൽ നഴ്‌സിനാണ്. നാല് പതിറ്റാണ്ടിലേറെ നഴ്സായി ജോലി ചെയ്യുന്ന […]

ബ്രേസ്ബ്രിഡ്ജ് പാലത്തിലെ വെടിവയ്പിൻ്റെ വൈറൽ വീഡിയോ: അന്വേഷണം പ്രഖ്യാപിച്ച് ഒൻ്റാരിയോ പൊലീസ്, ഇന്ത്യൻ വംശജരെന്ന് സംശയം

ഒന്റാരിയോ: ബ്രേസ്ബ്രിഡ്ജിൽ പുരുഷന്മാർ തോക്കുകൾ ഉപയോഗിച്ച് വെടിവയ്ക്കുന്നതിൻ്റെ വൈറൽ വീഡിയോയിൽ ഒൻ്റാരിയോ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. വീഡിയോകളുമായി ബന്ധപ്പെട്ട് തിരിച്ചറിയാൻ ശ്രമിക്കുന്ന പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.ഒരു പാലത്തിന് മുകളിൽ വച്ച് വാഹനത്തിൽ നിന്ന് ഇറങ്ങി വരുന്ന പുരുഷന്മാർ ആകാശത്തേക്ക് തോക്കുകൾ ഉപയോഗിച്ച് വെടിവയ്ക്കുന്നതാണ് വീഡിയോകളിലുള്ളത്. ഇത് ഇന്ത്യൻ വംശജരാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. അതേസമയം, ഈ വീഡിയോകൾ എപ്പോൾ ഷൂട്ട് ചെയ്തതാണെന്ന് വ്യക്തമല്ല. മാക്റ്റിയർ പ്രദേശത്തെ ഒരു പാലത്തിൽ വെച്ചാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് സൗത്ത് മുസ്‌കോകയിലെ ചില […]

സംഗീത ലോകത്തെ ചർച്ച വിഷയമായി ബ്രിട്ടീഷ് എ.ഐ സംഗീതസൃഷ്ടാവായ ഒലിവർ മക്കാന; സംഗീത വ്യവസായത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും സജീവം

എ.ഐ സംഗീത സംവിധായകരുടെ വിജയത്തോടെ സംഗീത വ്യവസായത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുന്നു. സംഗീതോപകരണങ്ങളില്ലാതെ ചാറ്റ്ബോട്ടിൻ്റെ സഹായത്തോടെ പാട്ടുകൾ സൃഷ്ടിക്കുന്ന ബ്രിട്ടീഷ് എ.ഐ സംഗീതസൃഷ്ടാവായ ഒലിവർ മക്കാനാണ് സംഗീത ലോകത്തെ ചർച്ച വിഷയം. സ്വതന്ത്ര റെക്കോർഡ് ലേബൽ Hallwood Mediaയുമായി അദ്ദേഹം ഒരു കരാർ ഒപ്പുവച്ചതോടെ ചർച്ചകളും സജീവമായി. ആദ്യമായാണ് ഒരു എ ഐ ടൂൾ ഉപയോഗിച്ച് സംഗീതമൊരിക്കുന്ന വ്യക്തിയുമായി Hallwood Media കരാർ ഒപ്പു വെക്കുന്നത്. 37 കാരനായ മക്കാൻ സംഗീതവുമായി ബന്ധമില്ലാത്ത ആളാണ്. വിഷ്യൽ ഡിസൈനറായ […]

പത്ത് ലക്ഷത്തിലധികം ആളുകളുള്ള നഗരങ്ങളിൽ ഗുണ്ടാ പ്രവർത്തനം സാധാരണം; എഡ്മണ്ടനിലെ ഗുണ്ടാസംഘങ്ങളെക്കുറിച്ച് അപൂർവ വിവരങ്ങൾ പങ്കുവെച്ച് പൊലീസ്

എഡ്മണ്ടൻ: നഗരത്തിലെ ഗുണ്ടാസംഘങ്ങളെക്കുറിച്ച് അപൂർവ വിവരങ്ങൾ പങ്കുവെച്ച് എഡ്മണ്ടൻ പൊലീസ്. ഡൗൺടൗൺ ഗ്രൂപ്പുകൾക്കായുള്ള ഒരു പ്രസൻ്റേഷനിൽ വെച്ചാണ് പോലീസ് ആൽബെർട്ടയുടെ തലസ്ഥാന നഗരത്തിലെ ഗുണ്ടാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ നൽകിയത്. എഡ്മണ്ടൺ പ്രദേശത്ത് ഗുണ്ടാസംഘങ്ങളിലും സംഘടിത കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നവരായി ഏകദേശം മൂവായിരത്തോളം പേരുള്ളതായി പോലീസ് കണക്കാക്കുന്നു. കൊലപാതകങ്ങളിൽ നാലിലൊന്നും ഈ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. എഡ്മണ്ടൺ ഉൾപ്പെടെ പത്ത് ലക്ഷത്തിലധികം ആളുകളുള്ള നഗരങ്ങളിൽ ഗുണ്ടാ പ്രവർത്തനം സാധാരണമാണ് എന്നും പോലീസ് വ്യക്തമാക്കി. പൊതുജനങ്ങളെ വിവരങ്ങൾ അറിയാൻ […]

കുട്ടികളെ അപകടത്തിലാക്കുന്ന എഐ ടെക് ഭീമന്മാർക്കെതിരെ കർശന നിലപാടുമായി അമേരിക്ക; ആശങ്കകൾ പങ്കുവെച്ച് അറ്റോർണി ജനറൽമാർ എഐ കമ്പനികൾക്ക് സംയുക്ത കത്തെഴുതി

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലോകത്തെ മാറ്റിമറിക്കുകയാണ്. എഐക്ക് ഗുണങ്ങളെപ്പോലെതന്നെ ദോഷങ്ങളും ദുരുപയോഗങ്ങളുമുണ്ട്. എഐയുടെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരികയാണ്. കുട്ടികളിൽ എഐയുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ചുള്ള നിരവധി ഭയാനകമായ കേസുകൾ അടുത്തകാലത്തായി പുറത്തുവന്നു. ഇപ്പോഴിതാ കുട്ടികളെ അപകടത്തിലാക്കുന്ന എഐ ടെക് ഭീമന്മാർക്കെതിരെ കർശന നിലപാട് സ്വീകരിച്ചുതുടങ്ങിയിരിക്കുകയാണ് അമേരിക്ക. എഐയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് അമേരിക്കയിലെ 44 സംസ്ഥാനങ്ങളുടെയും അറ്റോർണി ജനറൽമാർ ലോകത്തിലെ മുൻനിര എഐ കമ്പനികൾക്ക് ഒരു സംയുക്ത കത്തെഴുതി. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ, എക്‌സ്‌എഐ, മെറ്റ തുടങ്ങിയ കമ്പനികൾക്കാണ് […]