newsroom@amcainnews.com

യുഎസ് പ്രസിഡൻ്റാകാൻ തയ്യാറെന്ന് ജെ ഡി വാൻസ്

യുഎസ് പ്രസിഡൻ്റ് പദവി ഏറ്റെടുക്കാൻ താൻ തയാറാണെന്ന് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ്. യുഎസ് ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഭയാനകമായ ഒരു ദുരന്തമുണ്ടാവുകയാണെങ്കിൽ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കാൻ താൻ തയാറാണെന്ന് ജെ.ഡി വാൻസ് പറഞ്ഞു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യത്തെ കുറിച്ച് അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് വാൻസിന്റെ പ്രസ്താവന. പ്രസിഡൻ്റ് കാലാവധിയുടെ ബാക്കിയുള്ള കാലം കൂടി വിജയകരമായി രാജ്യത്തിന് നല്ല കാര്യങ്ങൾ ചെയ്യാൻ ട്രംപിന് കഴിയുമെന്നാണ് പ്രതീക്ഷ​യെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഭീകരമായ ദുരന്തമുണ്ടായാൽ രാജ്യത്തെ […]

കനേഡിയൻ ഓൺലൈൻ സ്ട്രീമിങ് ആക്ടിൽ പിഴവ്

കാനഡയിലെ ഓൺലൈൻ സ്ട്രീമിങ് ആക്ടിലെ (Online Streaming Act) സ്വകാര്യത സംബന്ധിച്ച വ്യവസ്ഥ അബദ്ധവശാൽ നീക്കം ചെയ്യപ്പെട്ടതായി റിപ്പോർട്ട്. നിയമത്തിൽ നിന്ന് ഈ വ്യവസ്ഥ നീക്കം ചെയ്തത് മറ്റൊരു ബില്ലിലെ ഭേദഗതിയിലൂടെയാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ഓട്ടവയിലെ നിയമ പ്രൊഫസറായ മൈക്കിൾ ഗീസ്റ്റ് അറിയിച്ചു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്ന തരത്തിൽ ഓൺലൈൻ സ്ട്രീമിങ് ആക്ട് വ്യാഖ്യാനിക്കുകയും പ്രയോഗിക്കുകയും ചെയ്യാമെന്ന് അതിൽ പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഈ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അബദ്ധത്തിൽ സംഭവിച്ച പിഴവാകാം ഇതെന്നും സർക്കാർ വക്താവ് […]

‘ഹൃദയപൂർവം’ കാണാൻ മോഹൻലാൽ കാനഡയിലെ തിയറ്ററിൽ

‘ഹൃദയപൂര്‍വം’ സിനിമ കാണാന്‍ കുടുംബത്തോടൊപ്പം ന്യൂ ബ്രണ്‍സ്‌വികിലെ എഎംസി തിയറ്ററിലെത്തി മോഹന്‍ലാലും കുടുംബവും. ഭാര്യ സുചിത്ര മോഹൻലാലിനൊപ്പമാണ് താരം സിനിമ കാണാനെത്തിയത്. ആർപ്പുവിളികളോടെയാണ് തങ്ങളുടെ പ്രിയതാരത്തെ ആരാധകർ സ്വീകരിച്ചത്. സിനിമ കണ്ട ശേഷം ഏവർക്കും സ്നേഹാശംസകൾ നൽകിയ ശേഷമാണ് മോഹൻലാൽ മടങ്ങിയത്. അതേസമയം മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഇന്ത്യയില്‍ മാത്രം ചിത്രം 3.35 കോടി നെറ്റ് കളക്ഷനായി ആദ്യദിനം നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദേശത്തും ചിത്രത്തിനു വൻവരവേൽപ്പാണ് ലഭിക്കുന്നത്.