newsroom@amcainnews.com

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

അശ്ലീല സന്ദേശ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുല്‍ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇ മെയില്‍ മുഖേന രാജി കൈമാറി. രാജി വെച്ചൊഴിയണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച യുവ നടി തന്നെക്കുറിച്ചാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ലെന്ന് രാഹുല്‍. തന്റെ അടുത്ത സുഹൃത്താണ് അവര്‍. ഇപ്പോഴും അടുത്ത സുഹൃത്താണ്. അവര്‍ യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ചെങ്കിലും തന്റെ പേര് പറഞ്ഞിട്ടില്ല. തന്റെ പേര് ഗൗരവതരമായി […]

ICC-യുമായി നേരിട്ട് ഏറ്റുമുട്ടാന്‍ US; നെതന്യാഹു, അഫ്ഗാന്‍ വിഷയങ്ങള്‍ അന്വേഷിക്കുന്ന ജഡ്ജിമാര്‍ക്ക് വിലക്ക്

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായുള്ള (ഐസിസി) ഏറ്റുമുട്ടല്‍ കടുപ്പിച്ച് അമേരിക്ക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മറ്റുള്ളവര്‍ക്കുമെതിരായ കേസുകളില്‍ ഉള്‍പ്പെട്ട ഒരു ഫ്രഞ്ച് ജഡ്ജിക്കും ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് വ്യാഴാഴ്ച ഈ നടപടികളെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഫ്രാന്‍സിലെ ജഡ്ജി നിക്കോളാസ് ഗില്ലോയെ ലക്ഷ്യമിട്ടാണ് മാര്‍ക്കോ റൂബി പുതിയ പ്രഖ്യാപനം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ കാരണമായി ഐസിസി പരിഗണിച്ച കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന ജഡ്ജാണ് […]

എയര്‍ കാനഡ ആഭ്യന്തര-യുഎസ് വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും

ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകളുടെ പണിമുടക്ക് അവസാനിച്ചതോടെ ആഭ്യന്തര, വടക്കേ അമേരിക്കന്‍ റൂട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കുമെന്ന് എയര്‍ കാനഡ.അടുത്ത 24 മണിക്കൂറിനുള്ളില്‍ 97 ശതമാനം ആഭ്യന്തര വിമാനങ്ങളും 99 ശതമാനം യുഎസ് വിമാനങ്ങളും സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്നലെ എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞിരുന്നു. അന്താരാഷ്ട്ര റൂട്ടുകളില്‍ വിമാനങ്ങള്‍ പുനരാരംഭിക്കുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്ന് എയര്‍ കാനഡ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ മാര്‍ക്ക് നാസര്‍ വ്യക്തമാക്കി. എയര്‍ കാനഡയുടെയും എയര്‍ കാനഡ റൂഷിന്റെയും സേവനം സാധാരണ നിലയിലേക്ക് മടങ്ങാന്‍ 10 […]

‘ട്രംപിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തും’; ഭീഷണിഉയര്‍ത്തിയ ഇന്ത്യാന സ്വദേശിനി അറസ്റ്റില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തട്ടിക്കൊണ്ടുപോകുമെന്നും കൊലപ്പെടുത്തുമെന്നും സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ ഇന്ത്യാന സ്വദേശിനി അറസ്റ്റില്‍. നതാലി റോസ് ജോണ്‍സ് (50) എന്ന സ്ത്രീയെയാണ് യുഎസ് ഫെഡറല്‍ അധികാരികള്‍ കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റ് 6-ന് ജോണ്‍സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ട്രംപിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുഎസ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. ഓഗസ്റ്റ് 15-ന് യുഎസ് സീക്രട്ട് സര്‍വീസ് ജോണ്‍സിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ട്രംപിനെ ‘ഭീകരവാദി’ എന്നും ‘നാസി’ എന്നും വിശേഷിപ്പിച്ചു. കോവിഡ് നയങ്ങളുടെ പേരില്‍ […]

മെറിലാൻഡ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ അമ്പരപ്പിക്കുന്ന ട്രെയിലർ പുറത്ത്, സെപ്റ്റംബർ 25ന് വേൾഡ് വൈഡ് റിലീസിന്

ആകാംക്ഷ നിറയ്ക്കുന്നതും രക്തരൂക്ഷിതവുമായ ഒട്ടേറെ രംഗങ്ങളുമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലർ പുറത്ത്. വിനീത് തന്‍റെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലർ സൂചന നൽകുന്നത്. തോക്കുമേന്തി നിൽക്കുന്ന നടൻ നോബിൾ ബാബുവിന്‍റേതായി എത്തിയ പോസ്റ്റർ മുമ്പ് വൈറലായിരുന്നു. ഇപ്പോഴിതാ ട്രെയിലറും ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. സെപ്റ്റംബർ 25നാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് റിലീസ്. […]

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”; ചിത്രം ഓഗസ്റ്റ് 28 റിലീസ്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” കേരളത്തിന് പുറത്ത് വിതരണം ചെയ്യുന്നത് വമ്പൻ വിതരണ കമ്പനികൾ. ഓണം റിലീസായി ഓഗസ്റ്റ് 28 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം തമിഴ്നാട് വിതരണം ചെയ്യുന്നത് എ ജി എസ് സിനിമാസ് ആണ്. ചിത്രം കർണാടകയിൽ എത്തിക്കുന്നത് കന്നഡ താരം രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ എന്ന ബാനറാണ്. തെലുങ്കിലെ വമ്പൻ സിനിമാ നിർമ്മാണ- വിതരണ കമ്പനിയായ സിതാര എന്റെർറ്റൈന്മെന്റ്സ് […]

അനിത ആനന്ദ്- മാര്‍ക്കോ റൂബിയോ കൂടിക്കാഴ്ച ഇന്ന്

ഉഭയകക്ഷി ബന്ധത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ന് വാഷിങ്ഗ്ടണില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തും.ജൂണില്‍ ആല്‍ബര്‍ട്ടയിലെ കാനനാസ്‌കിസില്‍ നടന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായി അനിത ആനന്ദും മാര്‍ക്കോ റൂബിയോയും ഫോണില്‍ സംസാരിച്ചിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ (ഐസിസി) കേസുമായി ബന്ധപ്പെട്ട് കനേഡിയന്‍ ജഡ്ജിക്കെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ലഭ്യമല്ല.

വരള്‍ച്ച രൂക്ഷം: നോവസ്‌കോഷാ കര്‍ഷകര്‍ക്ക് ധനസഹായം

വരള്‍ച്ച രൂക്ഷമായതോടെ, നോവസ്‌കോഷയിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ പ്രവിശ്യാ സര്‍ക്കാര്‍. ജലലഭ്യത വര്‍ധിപ്പിക്കുന്നതിനായുള്ള ‘ഓണ്‍-ഫാം വാട്ടര്‍ മാനേജ്മെന്റ് പ്രോഗ്രാമിന്’ കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്ന് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. 4.75 ലക്ഷം ഡോളറിന്റെ നിക്ഷേപം ഉപയോഗിച്ച് കിണറുകള്‍, കുളങ്ങള്‍ തുടങ്ങിയ ജലസേചന പദ്ധതികള്‍ നടപ്പിലാക്കും. ഈ വര്‍ഷത്തെ വരള്‍ച്ച, കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും ജലത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് കാണിച്ചുതന്നതായി നോവസ്‌കോഷ ഫെഡറേഷന്‍ ഓഫ് അഗ്രികള്‍ച്ചര്‍ പ്രസിഡന്റ് പറഞ്ഞു. നിലവിലുള്ള അപേക്ഷകള്‍ക്ക് സഹായം നല്‍കാനും പുതിയ അപേക്ഷകള്‍ ക്ഷണിക്കാനും ഈ ഫണ്ട് […]