newsroom@amcainnews.com

ICC-യുമായി നേരിട്ട് ഏറ്റുമുട്ടാന്‍ US; നെതന്യാഹു, അഫ്ഗാന്‍ വിഷയങ്ങള്‍ അന്വേഷിക്കുന്ന ജഡ്ജിമാര്‍ക്ക് വിലക്ക്

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായുള്ള (ഐസിസി) ഏറ്റുമുട്ടല്‍ കടുപ്പിച്ച് അമേരിക്ക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മറ്റുള്ളവര്‍ക്കുമെതിരായ കേസുകളില്‍ ഉള്‍പ്പെട്ട ഒരു ഫ്രഞ്ച് ജഡ്ജിക്കും ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് വ്യാഴാഴ്ച ഈ നടപടികളെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

ഫ്രാന്‍സിലെ ജഡ്ജി നിക്കോളാസ് ഗില്ലോയെ ലക്ഷ്യമിട്ടാണ് മാര്‍ക്കോ റൂബി പുതിയ പ്രഖ്യാപനം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ കാരണമായി ഐസിസി പരിഗണിച്ച കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന ജഡ്ജാണ് നിക്കോളാസ്. അഫ്ഗാനിസ്ഥാനിലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ പങ്കുവഹിച്ചതിന് കനേഡിയന്‍ ജഡ്ജി കിംബര്‍ലി പ്രോസ്റ്റിനും യുഎസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫിജിയിലെ നഷത് ഷമീം ഖാന്‍, സെനഗലിലെ മാമെ മന്‍ഡിയെ നിയാങ് എന്നീ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍മാരെയും വിലക്കപ്പെട്ടവരുടെ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെതന്യാഹുവിനും ഗാലന്റിനുമെതിരായ വാറണ്ടുകള്‍ക്കുള്ള പിന്തുണ ഉള്‍പ്പെടെ, ഇസ്രയേലിനെതിരായ ഐസിസിയുടെ നിയമവിരുദ്ധമായ നടപടികളെ പിന്തുണച്ചതിനാണ് രണ്ട് ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍മാരെയും വിലക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്പറഞ്ഞു.

You might also like
Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

Top Picks for You
Top Picks for You