ആഭ്യന്തര വിമാനങ്ങളുടെ ഉയർന്ന നിരക്കിൽ നിരാശ പ്രകടിപ്പിച്ച് കനേഡിയൻ പൗരന്മാർ; പ്രാദേശിക യാത്രകൾ നടത്താൻ പോലും സാധിക്കുന്നില്ലെന്ന് യാത്രക്കാർ

ഓട്ടവ: വ്യാപാര യുദ്ധത്തിനിടയിൽ അമേരിക്കയിലേക്കുള്ള യാത്ര ബഹിഷ്‌കരിക്കുന്ന കനേഡിയൻ പൗരന്മാർക്ക് ഉയർന്ന ആഭ്യന്തര വിമാന ചെലവ് നേരിടേണ്ടി വരുന്നതായി റിപ്പോർട്ട്. ആഭ്യന്തര വിമാന ചെലവ് വർധിക്കുന്നത് കാരണം പ്രാദേശിക യാത്രകൾ നടത്താൻ പോലും സാധിക്കാതെ വരുന്നതായി യാത്രക്കാർ പറയുന്നു. റെഡ്ഡിറ്റ് പോസ്റ്റിൽ, ആഭ്യന്തര വിമാനങ്ങളുടെ ഉയർന്ന നിരക്കിൽ നിരാശ പ്രകടിപ്പിച്ച് കനേഡിയൻ പൗരന്മാർ രംഗത്തെത്തി. കാനഡയിലുടനീളം അഞ്ച് മണിക്കൂർ വിമാനയാത്രയേക്കാൾ യൂറോപ്പിലേക്കും കരീബിയനിലേക്കുമുള്ള വിമാനയാത്രാ നിരക്ക് കുറഞ്ഞതാണെന്ന് പലരും അഭിപ്രായപ്പെടുന്നു. പബ്ലിക് പോളിസി തിങ്ക് താങ്കായ എംഇഐയുടെ […]
മൊത്തം ഉപഭോക്തൃ കടം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.1 ശതമാനം ഉയർന്നു; സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ 1.4 മില്യൺ ഉപഭോക്താക്കൾ തിരിച്ചടവ് മുടക്കിയതായി ഇക്വിഫാക്‌സ് റിപ്പോർട്ട്

സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ 1.4 മില്യൺ ഉപഭോക്താക്കൾ തിരിച്ചടവ് മുടക്കിയതായി ഇക്വിഫാക്‌സ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 118,000 കൂടുതലാണെങ്കിലും, ആദ്യ പാദത്തേക്കാൾ നേരിയ കുറവാണ്. തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണം മുമ്പത്തെപ്പോലെ വേഗത്തിൽ ഉയരുന്നില്ല എന്നത് ഒരു പരിധി വരെ പോസിറ്റീവ് മാറ്റമാണെന്നും ഇക്വിഫാക്സ് കാനഡയുടെ അഡ്വാൻസ്ഡ് അനലറ്റിക്സ് വൈസ് പ്രസിഡൻ്റ് റെബേക്ക ഓക്സ് പറഞ്ഞു. മോർട്ട്ഗേജ് ഇല്ലാത്ത 19 കാനഡക്കാരിൽ ഒരാൾ കുറഞ്ഞത് ഒരു ക്രെഡിറ്റ് പേയ്‌മെൻ്റെങ്കിലും മുടക്കിയിട്ടുണ്ട്. എന്നാൽ […]
മോശം പ്രവർത്തികൾ മാത്രമല്ല, നല്ല സ്വഭാവങ്ങളും പരിഗണിക്കും! അമേരിക്കൻ പൗരത്വം നേടാൻ അപേക്ഷിക്കുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ

ഡാളസ്: അമേരിക്കൻ പൗരത്വം നേടാൻ അപേക്ഷിക്കുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) പുറത്തിറക്കിയ പുതിയ നയപരമായ മെമ്മോറാണ്ടം (PM-602-0188) അനുസരിച്ച്, അപേക്ഷകരുടെ “നല്ല സ്വഭാവം” (Good Moral Character) വിലയിരുത്തുമ്പോൾ അവരുടെ മോശം പ്രവർത്തികൾ മാത്രമല്ല, നല്ല സ്വഭാവങ്ങളും പരിഗണിക്കും.അപേക്ഷകരുടെ സ്വഭാവം, സാമൂഹിക നിയമങ്ങൾ പാലിക്കാനുള്ള കഴിവ്, സമൂഹത്തിനുള്ള നല്ല സംഭാവനകൾ എന്നിവയെല്ലാം ഇതിൽ പരിഗണിക്കും. ഇതിലൂടെ, കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവർ എന്നതിനപ്പുറം, നല്ല രീതിയിൽ ജീവിച്ച വ്യക്തിയാണോ എന്ന് കൂടുതൽ സമഗ്രമായി […]
യുഎസ് നിയമങ്ങൾ ലംഘിച്ചു, വീസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങി; 6,000ത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥി വീസകൾ റദ്ദാക്കി

ന്യൂയോർക്: യുഎസ് നിയമങ്ങൾ ലംഘിച്ചതിനും വീസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിനും 6,000ത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥി വീസകൾ റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ബിബിസിയോട് പറഞ്ഞു. ആക്രമണം, മദ്യപിച്ച് വാഹനമോടിക്കൽ (DUI), മോഷണം, ‘തീവ്രവാദത്തിന് പിന്തുണ നൽകൽ’ എന്നിവയാണ് ഇതിൽ ഭൂരിഭാഗം നിയമലംഘനങ്ങളെന്നും ഏജൻസി വ്യക്തമാക്കി. കുടിയേറ്റത്തിനും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുമെതിരായ ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളുടെ ഭാഗമായാണ് ഈ നടപടി. ‘തീവ്രവാദത്തിന് പിന്തുണ നൽകൽ’ എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നില്ലെങ്കിലും, പാലസ്തീനെ പിന്തുണച്ച് പ്രതിഷേധിച്ച ചില വിദ്യാർത്ഥികളെ […]
എയർ കാനഡ സമരം: ശമ്പളമില്ലാത്ത ജോലി സംബന്ധിച്ച തൊഴിലാളികളുടെ ആരോപണങ്ങളിൽ ഫെഡറൽ സർക്കാർ അന്വേഷണം ആരംഭിച്ചതായി തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡു

ഓട്ടവ: ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് എയർ കാനഡയിലെ ജോലി സ്തംഭനം തുടരുന്ന പശ്ചാത്തലത്തിൽ, ശമ്പളമില്ലാത്ത ജോലി സംബന്ധിച്ച തൊഴിലാളികളുടെ ആരോപണങ്ങളിൽ ഫെഡറൽ സർക്കാർ അന്വേഷണം ആരംഭിച്ചതായി തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡു പറഞ്ഞു. എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുകളെ പ്രതിനിധീകരിക്കുന്ന യൂണിയനിൽ നിന്നുള്ള പ്രധാന പരാതികളിലൊന്നായിരുന്നു ഇത്.വിമാനം പറന്നുയർന്നതിന് ശേഷമുള്ള ജോലികൾക്ക് മാത്രമെ ഫ്ലെറ്റ് അറ്റൻ്റുകൾക്ക് ശമ്പളം ലഭിക്കുന്നുള്ളൂ. അല്ലാതെ യാത്രക്കാരെ ബോർഡ് ചെയ്യാൻ സഹായിക്കുക, ക്യാബിൻ ഒരുക്കുക തുടങ്ങിയ ജോലികൾക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. ഇത് […]
911 എമർജൻസി നമ്പറിൽ വിളിച്ച് കത്തിക്കുത്ത് നടക്കുന്നതായി വ്യാജ റിപ്പോർട്ട് ചെയ്തു; മദ്യ ലഹരിയിൽ വിളിച്ചയാളെ ഒന്റാരിയോ പോലീസ് അറസ്റ്റ് ചെയ്തു

ഒന്റാരിയോ: മദ്യ ലഹരിയിൽ 911 എമർജൻസി നമ്പറിൽ കുത്തേറ്റതായി വ്യാജ റിപ്പോർട്ട് ചെയ്തയാളെ ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 10 മണിയോടെ സഡ്ബറിയ്ക്ക് സമീപം എസ്പനോളയിലെ വീട്ടിൽ നിന്നുമാണ് കുത്തേറ്റതായുള്ള വിവരം പോലീസിന് ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് കുത്തേറ്റതായി ആരെയും കണ്ടെത്തിയില്ലെന്ന് സ്ഥിരീകരിച്ചു. എമർജൻസി നമ്പറിൽ വിളിച്ചയാൾ മദ്യപിച്ചിരുന്നു. വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതൽ വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ചതിനും ശല്യം ചെയ്തതിനും ഇയാളെ അറസ്റ്റ് ചെയ്തതായി […]
യെല്ലോനൈഫിൽ നിർമ്മിച്ച പഞ്ചാബി മ്യൂസിക് വീഡിയോയ്ക്കെതിരായ പ്രതിഷേധത്തിൽ അത്ഭുതപ്പെടുന്നില്ലെന്ന് ദക്ഷിണേഷ്യൻ വിഭാഗങ്ങൾ

യെല്ലോനൈഫ്: കാനഡയിലെ യെല്ലോനൈഫിൽ നിർമ്മിച്ച പഞ്ചാബി മ്യൂസിക് വീഡിയോയ്ക്കെതിരായ പ്രതിഷേധത്തിൽ അത്ഭുതപ്പെടുന്നില്ലെന്ന് ദക്ഷിണേഷ്യൻ വിഭാഗങ്ങൾ. അടുത്തിടെയാണ് യെല്ലോ നൈഫിൽ വെച്ച് ചിത്രീകരിച്ച പഞ്ചാബി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ഇതിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് വീഡിയോ പുറത്തുവന്നത്. പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തു. യെല്ലോനൈഫിൽ കാറിലൂടെ ചുറ്റിക്കറങ്ങുന്ന ഒരു കൂട്ടം യുവാക്കളും കൈയ്യിലുള്ള കൈത്തോക്കുകൾ ഉപയോഗിച്ച് നിറയൊഴിക്കുന്നതും പഞ്ചാബി റാപ്പ് ഗാനം ആലപിക്കുന്നതുമാണ് മ്യൂസിക് വീഡിയോയിലുള്ളത്. വീഡിയോ പുറത്ത് വന്നത് മുതൽ വലിയ വിമർശനങ്ങൾക്ക് […]
അഫോർഡബിൾ ലിവിംഗ്, ഉയർന്ന ജീവിത നിലവാരം, തൊഴിലവസരങ്ങൾ… കാനഡയിൽ താമസിക്കാൻ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ കാൽഗറി ഒന്നാം സ്ഥാനത്ത്

ഓട്ടവ: കാനഡയിൽ താമസിക്കാൻ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ കാൽഗറി ഒന്നാം സ്ഥാനം നേടി. ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസാണ് പട്ടിക പുറത്തിറക്കിയത്. അഫോർഡബിൾ ലിവിംഗ്, ഉയർന്ന ജീവിത നിലവാരം, തൊഴിലവസരങ്ങൾ എന്നീ ഘടകങ്ങളാണ് നഗരത്തെ ഒന്നാം സ്ഥാനത്തെത്തിക്കാൻ സഹായിച്ചത്. 2024ൽ ലോകത്തിലെ ഏറ്റവും ജീവിക്കാൻ കഴിയുന്ന അഞ്ചാമത്തെ നഗരമായും 2025ൽ താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച ആറാമത്തെ നഗരമായും കാൽഗറി തെരഞ്ഞെടുക്കപ്പെട്ടു. കാൽഗറിയിൽ ജീവിതച്ചെലവ് മിതമാണ്. വാടക ഒഴികെയുള്ള ഒരു വ്യക്തിയുടെ ശരാശരി പ്രതിമാസ ചെലവുകൾ […]
