newsroom@amcainnews.com

800 ആടുകളെ മേയാൻ ഇറക്കും; കളനിയന്ത്രണത്തിന് ആടുകളെ ഉപയോഗിച്ചുള്ള പുതിയ പദ്ധതിയുമായി കാൽഗറി

കാൽഗറി: കാൽഗറിയിലെ നോസ് ഹിൽ പാർക്കിൽ അടുത്ത രണ്ടാഴ്ചത്തേക്ക് ഏകദേശം 800 ആടുകളെ മേയാൻ ഇറക്കും. പാർക്കിൻ്റെ കിഴക്കുവശത്തായുള്ള റബ്ബിംഗ് സ്റ്റോൺ ഹിൽ നാച്ചുറൽ പാർക്ക്‌ലാൻഡ് സോണിലെ 58 ഹെക്ടർ സ്ഥലത്താണ് ആടുകളെ മേയാൻ വിടുക. ദോഷകരമായ കളകളെയും സസ്യങ്ങളെയും നിയന്ത്രിക്കാനും അത് വഴി തീപിടുത്ത സാധ്യത കുറയ്ക്കുന്നതിനുമായാണ് നടപടി. പദ്ധതിയുടെ ഭാഗമായി നിരവധി ആടുകളെ കാൽഗറി സിറ്റി അധികൃതർ വാടകയ്‌ക്കെടുത്തിട്ടുണ്ട്. ഇവയെ ഒരു ഇടയനും നായ്ക്കളും ചേർന്നാകും പരിപാലിക്കുക. പാർക്കിലെ അധിനിവേശ സസ്യ ഇനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള […]

ബേബി സിറ്റർ റിക്രൂട്ട്മെൻ്റ് തട്ടിപ്പ്: ഹാമിൽട്ടൺ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

ഹാമിൽട്ടൺ: കാനഡയിൽ ബേബി സിറ്റർ റിക്രൂട്ട്മെൻ്റ് തട്ടിപ്പ് നടത്തിയ കേസിൽ ഹാമിൽട്ടൺ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. ഹാമിൽട്ടണിൽ താമസിക്കുന്ന 31 വയസ്സുള്ള കിം മാംഗെറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് എട്ടിന് അറസ്റ്റിലായ ഇയാൾക്കെതിരെ 20 ലധികം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും ഇതിൽ 5,000 ഡോളറിൽ താഴെയുള്ള ഏഴ് വഞ്ചന കേസുകൾ ഉൾപ്പെടുന്നുവെന്നും പോലീസ് പറഞ്ഞു. 2024 ഒക്ടോബറിനും 2025 ആഗസ്റ്റിനും ഇടയിൽ ആഷ്‌ലി ടേൺബുൾ എന്ന പേരുള്ള ബേബി സിറ്ററായി ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. ഇരകൾക്ക് ഇയാൾ ചെക്കുകൾ അയക്കുകയും, […]

ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ചേർക്കണമെന്ന ആവശ്യത്തിൽ പങ്കുചേർന്ന് ഫെഡറൽ കൺസർവേറ്റീവ് പാർട്ടിയും

ഓട്ടവ: ഇന്ത്യ ആസ്ഥാനമായുള്ള ലോറൻസ് ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ചേർക്കണമെന്ന ആവശ്യത്തിൽ പങ്കുചേർന്ന് ഫെഡറൽ കൺസർവേറ്റീവ് പാർട്ടിയും രംഗത്ത്. ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, ഒൻ്റാരിയോ എന്നിവിടങ്ങളിൽ ദക്ഷിണേഷ്യൻ സമൂഹത്തിന് ഭീഷണിയായിരിക്കുന്ന അക്രമങ്ങൾ വർദ്ധിച്ചതിന് പിന്നിൽ ഈ സംഘമാണെന്നാണ് സംശയിക്കുന്നത്. ബിസിയിലെ സറേയിൽ ബോളിവുഡ് താരം കപിൽ ശർമ്മയുടെ കഫേയിൽ അടുത്തിടെയുണ്ടായ ആക്രമണം ഉൾപ്പെടെ, കെട്ടിടങ്ങൾക്ക് നേരെയുണ്ടായ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം സോഷ്യൽ മീഡിയയിലൂടെ ഇവർ ഏറ്റെടുത്തിരുന്നു. കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹത്തിൽ അവർ അടിച്ചേൽപ്പിക്കുന്ന ഭീകരത കണക്കിലെടുക്കുമ്പോൾ, […]

കാനഡയിൽ 2035 ഓടെ വൈദ്യുതി വാഹനങ്ങൾ മാത്രമാക്കുകയെന്ന ലക്ഷ്യം: ഫെഡറൽ സർക്കാരിൻ്റെ നിയമം അപ്രായോഗികമെന്ന് പുതിയ സർവ്വെ; റദ്ദാക്കണമെന്ന് ഭൂരിപക്ഷം കനേഡിയൻമാരും ആഗ്രഹിക്കുന്നു

ഓട്ടവ: 2035ടെ കാനഡയിൽ വില്ക്കപ്പെടുന്ന എല്ലാ വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാക്കുക എന്ന ഫെഡറൽ സർക്കാരിൻ്റെ ലക്ഷ്യം അപ്രായോഗികമെന്ന് പുതിയ സർവ്വെ. ഈ നിയമം റദ്ദാക്കണമെന്ന് ഭൂരിപക്ഷം കനേഡിയൻമാരും ആഗ്രഹിക്കുന്നതായി പുതിയ സർവേ സൂചിപ്പിക്കുന്നു. ഈ നയം ഉപേക്ഷിക്കാൻ വ്യവസായ മേഖലയിൽ നിന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാർ സമ്മർദ്ദം നേരിടുന്ന അതേ സമയത്താണ് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഫെഡറൽ വിൽപ്പന മാൻഡേറ്റിനെക്കുറിച്ച് പോളിംഗ് സ്ഥാപനമായ ലെഗർ സർവ്വെ തുടങ്ങിയത്. 1,617 ആളുകളിൽ നിന്ന് അഭിപ്രായം തേടി. ഗതാഗത […]

മനുഷ്യക്കടത്തും ലൈംഗിക കുറ്റകൃത്യവും: നെബ്രാസ്കയിൽ ഹോട്ടലുടമകളായ അഞ്ച് അമേരിക്കൻ പൗരന്മാരായ ഇന്ത്യക്കാർക്ക് എതിരെ കേസ്

ഒമാഹ: നെബ്രാസ്കയിൽ മനുഷ്യക്കടത്തിനും ലൈംഗിക കുറ്റകൃത്യത്തിനും അഞ്ച് അമേരിക്കൻ പൗരന്മാരായ ഇന്ത്യക്കാർക്ക് എതിരെ കേസെടുത്തു. പ്രതികളുടെ ഉടമസ്ഥതയിലുള്ള നിരവധി ഹോട്ടലുകൽ കേന്ദ്രീകരിച്ച് ലൈംഗിക ദുരുപയോഗത്തിനായുള്ള മനുഷ്യക്കടത്ത് ഉൾപ്പെടെ നടത്തിയതിനാണ് കേസ്. കെൻ്റകുമാർ ചൗധരി (36), രശ്മി അജിത് എന്ന ഫൽഗുനി സമാനി (42), അമിത് പ്രഹ്ലാദ്ഭായ് ചൗധരി (32), അമിത് ബാബുഭായ് (33), മഹേഷ്കുമാർ (38) എന്നിവർക്കെതിരെയാണ് കേസ്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ കുറഞ്ഞ ശമ്പളം നൽകിയും ശമ്പളം നൽകാതെയും ദീർഘനേരം ജോലി എടുപ്പിച്ച് ചൂഷണം […]

പൗരനല്ലാത്ത ഒരു കുറ്റവാളിയെ ശിക്ഷിക്കുമ്പോൾ കുടിയേറ്റ പദവി പരിഗണിക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണത്തിനായി കൺസർവേറ്റീവ് പാർട്ടി

ഓട്ടവ: പൗരനല്ലാത്ത ഒരു കുറ്റവാളിയെ ശിക്ഷിക്കുമ്പോൾ കുടിയേറ്റ പദവി പരിഗണിക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണത്തിനായി കൺസർവേറ്റീവ് പാർട്ടി. കൺസർവേറ്റീവ് എംപിയും ഇമിഗ്രേഷൻ ഷാഡോ മന്ത്രിയുമായ മിഷേൽ റെമ്പൽ ഗാർണറാണ് ഇക്കാര്യം അറിയിച്ചത്. പാർലമെൻ്റ് പുനരാരംഭിക്കുമ്പോൾ ഈ നിർദ്ദേശം മുന്നോട്ടുവെക്കുമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിലുള്ള രീതി അടിസ്ഥാനപരമായി ഒരു ദ്വിതല നീതിന്യായ വ്യവസ്ഥയ്ക്ക് വഴിയൊരുക്കുന്നുവെന്നും അവർ പറഞ്ഞു. ഒരേ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട കനേഡിയൻ പൗരന്മാരല്ലാത്തവർക്കു് കുറഞ്ഞ ശിക്ഷ ലഭിക്കാൻ ഇത് വഴിയൊരുക്കുന്നുവെന്നും അവർ വ്യക്തമാക്കി. രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനമായിരിക്കേണ്ട […]

സിറിയയിലെത്തി ഐഎസിൽ ചേർന്ന കനേഡിയൻ സ്ത്രീകളെ മടക്കി കൊണ്ടുവരാൻ ഫെഡറൽ സർക്കാർ ചെലവഴിച്ചത് 170,000 ഡോളറെന്ന് റിപോർട്ട്

ഓട്ടവ: സിറിയയിലെത്തി ഐഎസിൽ ചേർന്ന കനേഡിയൻ സ്ത്രീകളെ മടക്കി കൊണ്ടുവരാൻ ഫെഡറൽ സർക്കാർ 170,000 ഡോളർ ചെലവഴിച്ചതായി റിപോർട്ട്. 2022ലും 2023ലും ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി മിഡിൽ ഈസ്റ്റിലേക്ക് പോയ എട്ട് സ്ത്രീകളെയും അവരുടെ കുട്ടികളെയും കാനഡയിലേക്ക് തിരിച്ചെത്തിക്കാൻ ചെലവാക്കിയ തുകയാണ് ഇത്. ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകൾ, മുന്തിയ ഹോട്ടലുകളിലെ താമസം, റൂം സർവീസ്, ചിപ്‌സ്, ചോക്ലേറ്റ് ബാറുകൾ, വൈൻ എന്നിവയ്‌ക്കെല്ലാമായാണ് ഈ തുക ചെലവഴിച്ചതെന്ന് ഇത് സംബന്ധിച്ച രേഖകൾ വ്യക്തമാക്കുന്നു. വൈനിന് വേണ്ടി ചെലവാക്കിയ […]

കാനഡയിൽ വാടക നിരക്കിൽ ഏറ്റവും അഫോർഡബിളായ നഗരം എഡ്മന്റനെന്ന് റിപ്പോർട്ട്; വൺ ബെഡ്‌റൂം വിലയിൽ ഏറ്റവും വലിയ വാർഷിക ഇടിവ് ടൊറന്റോയിൽ

എഡ്മന്റൺ: കാനഡയിൽ ഇപ്പോൾ വാടക നിരക്കിൽ ഏറ്റവും അഫോർഡബിളായ നഗരം എഡ്മന്റനെന്ന് റിപ്പോർട്ട്. സമ്പറിൽ നിന്നുള്ള പുതിയ കനേഡിയൻ റെന്റ് റിപ്പോർട്ടിൽ എഡ്മന്റൻ 23 പ്രധാന നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. നഗരത്തിൽ വൺ ബെഡ്‌റൂം വീടിന് പ്രതിമാസം ശരാശരി 1,310 ഡോളറാണ് നിരക്ക്. കഴിഞ്ഞ മാസത്തേക്കാൾ മൂന്ന് ശതമാനം കുറവും 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 2.2 ശതമാനം കുറവുമാണ്. സസ്‌ക്കാറ്റൂൺ, റെജീന, ക്യുബെക്ക് സിറ്റി എന്നിവയേക്കാൾ അഫോർഡബിളായ നിരക്കിലെത്തിയിരിക്കുകയാണ്. ഇവിടങ്ങളിൽ വൺ ബെഡ്‌റൂം വീടിന്റെ […]

നായകൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ദോഷകരമായ കള നിയന്ത്രിക്കാത്ത വീട്ടുടമസ്ഥർക്ക് 500 ഡോളർ പിഴ ചുമത്തുമെന്ന് കാൽഗറി സിറ്റി

കാൽഗറി: ദോഷകരമായ കള നിയന്ത്രിക്കാത്ത വീട്ടുടമസ്ഥർക്ക് 500 ഡോളർ പിഴ ചുമത്തുമെന്ന് കാൽഗറി സിറ്റി അറിയിച്ചു. ‘ഫോക്‌സ്‌ടെയിൽ’ എന്ന് വിളിക്കുന്ന ഒരു ഇനം കളയാണ് കാൽഗറിയിൽ മിക്ക പ്രദേശങ്ങളിലും വ്യാപകമാകുന്നത്. ഇവ വളർത്തുമൃഗങ്ങൾക്ക് പ്രത്യേകിച്ച്, നായകൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കുമെന്നും അപകടസാധ്യത വളരെ കൂടുതലാണെന്നും അധികൃതർ പറഞ്ഞു. വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, കൈകാലുകൾ, വായ, കണ്ണുകൾ, മൂക്ക് എന്നിവയിലെല്ലാം ഫോക്‌സ്‌ടെയിൽ കുടുങ്ങിക്കിടക്കും. ഇത് അവയ്ക്ക് വേദനാജനകവും അപകടകരവുമാക്കുന്നുവെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കാൽഗറി വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച്, നിർമാണ […]

കാൽഗറിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള മൗണ്ടെയ്ൻ പാർക്കുകളിൽ കരടിയുടെ ആക്രമണമുണ്ടാകാൻ സാധ്യത; മുന്നറിയിപ്പ് നൽകി ആൽബെർട്ട പാർക്ക്‌സ്

കാൽഗറി: കാൽഗറിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള മൗണ്ടെയ്ൻ പാർക്കുകളിൽ കരടിയുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് മുന്നറിയിപ്പ് നൽകി ആൽബെർട്ട പാർക്ക്‌സ്. കനനാസ്‌കിസ് കൺട്രിയിലെയും ബോ വാലിയിലെയും എല്ലാ പ്രവിശ്യാ പാർക്കുകൾക്കും സംരക്ഷിത പ്രദേശങ്ങൾക്കും മുന്നറിയിപ്പ് ബാധകമാണെന്ന് ആൽബെർട്ട പാർക്ക്‌സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നോട്ടീസിൽ പറയുന്നു. ഇവിടങ്ങളിൽ കരടികളുടെ ഇഷ്ട ഭക്ഷണമായ ബഫല്ലോ ബെറികൾ കൂടുതലുണ്ടാകുന്നതിനാൽ ഈ ഏരിയകളിൽ കരടിയുടെ സാന്നിധ്യം കൂടുതലായി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ബ്ലാങ്കറ്റ് വാണിംഗിന് പുറമെ കനനാസ്‌ക്‌സിലെയും ബോ വാലിയിലെയും […]