Blockweeയുടെ സഹസ്ഥാപകനായ ഇന്ത്യൻ സംരംഭകൻ ആയുഷ് പഞ്ച്മിയയുടെ പാസ്‌പോർട്ടും പണവും സ്‌പെയിനിൽ വെച്ച് മോഷണം പോയി

സ്‌പെയിനിൽ വെച്ച് തന്റെ പാസ്‌പോർട്ടും പണവും മോഷണം പോയതായി ഇന്ത്യൻ സംരംഭകന്റെ അനുഭവ കുറിപ്പ്. ശനിയാഴ്ചയാണ് മോഷണം നടന്നത്. സ്റ്റാർട്ടപ്പ് കമ്പനിയായ Blockwee യുടെ സഹസ്ഥാപകനായ ആയുഷ് പഞ്ച്മിയ എന്ന യുവ സംരംഭകനാണ് ദുരനുഭവം ഉണ്ടായത്.ഫ്രാൻസിലെ കാൻസിൽ നടന്ന ക്രിപ്‌റ്റോ കോൺഫറൻസിൽ പങ്കെടുത്ത ശേഷം ആയുഷും സംഘവും സ്‌പെയിനിൽ എത്തിയപ്പോഴാണ് മോഷണം നടന്നത്. സ്റ്റാർബക്‌സ് ഔട്ട്‌ലെറ്റിൽ വെച്ച് ക്ലയന്റുകൾക്കായുള്ള കണ്ടന്റ് എഡിറ്റ് ചെയ്യുകയായിരുന്നു. ഈ സമയത്ത് ഒരു കോൾ വന്നെടുക്കാൻ പുറത്തേക്ക് പോയ താൻ തിരികെ വന്നപ്പോൾ […]
പെല്ലെറ്റ് തോക്കുകൾ ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി അബോട്ട്‌സ്‌ഫോർഡ് പോലീസ്; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

വാൻകുവർ: പെല്ലെറ്റ് അല്ലെങ്കിൽ എയർസോഫ്റ്റ് തോക്കുകൾ ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി അബോട്ട്‌സ്‌ഫോർഡ് പോലീസ് ഡിപ്പാർട്ട്‌മെന്റ്. സംഭവങ്ങളിൽ അബോട്ട്‌സ്‌ഫോർഡ് പോലീസ് അന്വേഷണം തുടരുകയാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ച കാൽനടയാത്രക്കാരെ ലക്ഷ്യമിട്ട് പെല്ലറ്റ് ആക്രമണം നടത്തിയതായുള്ള വ്യത്യസ്തങ്ങളായ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തതായി പോലീസ് പറഞ്ഞു. വെള്ള നിറത്തിലുള്ള എസ്‌യുവിയിൽ എത്തിയ ഒരു കൂട്ടം യുവാക്കളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആദ്യത്തെ ആക്രമണം വൈകിട്ട് 6.15 ഓടെ എമേഴ്‌സൺ സ്ട്രീറ്റിനടുത്തുള്ള […]
കാൽഗറിയിൽ വീടുകളുടെ അറ്റകുറ്റപ്പണികൾ, വാണിജ്യ വികസന പദ്ധതികൾ എന്നിവയുടെ അനുമതിക്ക് റിമോട്ട് വീഡിയോ ഇൻസ്‌പെക്ഷൻസ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധന

കാൽഗറിയിൽ വീടുകളുടെ അറ്റകുറ്റപ്പണികൾ, വാണിജ്യ വികസനങ്ങൾ പോലുള്ള പദ്ധതികൾക്കായി അനുമതി നേടുന്നതിന് റിമോട്ട് വീഡിയോ ഇൻസ്‌പെക്ഷൻസ്(RVI) ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചുവരുന്നതായി സിറ്റി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജനുവരി മുതൽ ജൂൺ വരെ RVI ബുക്കിംഗുകളിൽ 1,248 ശതമാനം വർധനവുണ്ടായതായി സിറ്റി റിപ്പോർട്ട് ചെയ്യുന്നു. വീട്ടുടമകളും കരാറുകാരും നിർമാണ, വികസന പദ്ധതികൾ കാര്യക്ഷമമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് RVI ബുക്കിംഗുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നത്. ആർവിഐകൾ വഴി ഉപഭോക്താക്കൾക്ക് ഒരേ ദിവസം വെർച്വൽ പെർമിറ്റ് പരിശോധനകൾ ബുക്ക് […]
കണ്ണിൽ പല്ല് വെച്ച് നടത്തിയ അത്യപൂർവ്വ ശസ്ത്രക്രിയ; ഒരു പതിറ്റാണ്ടായി അന്ധയായിരുന്ന കനേഡിയൻ സ്ത്രീക്ക് കാഴ്ച തിരിച്ചുകിട്ടി

ഒരു പതിറ്റാണ്ടായി ഗെയിൽ ലെയ്ൻ എന്ന കനേഡിയൻ സ്ത്രീ അന്ധയായിരുന്നു. എന്നാൽ വാൻകുവറിൽ നടന്ന അത്യപൂർവ്വമായ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയ്‌നിന് കാഴ്ചശക്തി തിരിച്ചുകിട്ടി. കണ്ണിൽ പല്ല് വെച്ച് നടത്തിയ അത്യപൂർവ്വമായൊരു ശസ്ത്രക്രിയ. കാനഡയിൽ ഇത് ആദ്യമായാണ് പല്ലെടുത്ത് കണ്ണിൽ വെച്ചുള്ള അപൂർവ്വ ശസ്ത്രക്രിയ നടന്നത്. എന്നാൽ ഇറ്റലിയിൽ അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഈ ശസ്ത്രക്രിയ ആരോഗ്യ മേഖലയിൽ പുതു ചരിത്രം കുറിച്ചിരുന്നു. വാൻകുവറിലെ മൗണ്ട് സെയ്ന്റ് ജോസഫ് ആശുപത്രിയിൽ വെച്ച് ഫെബ്രുവരി അവസാനത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. […]
കാനഡയ്ക്കെതിരായ തീരുവകൾ: ഡോണൾഡ് ട്രംപിൻ്റെ പാർട്ടിയായ റിപബ്ലിക്കൻ പാർട്ടിയെ ആശങ്കയിലാക്കുന്നുവെന്ന് റിപ്പോർട്ട്

കാനഡയ്ക്കെതിരായ ഡോണൾഡ് ട്രംപിൻ്റെ തീരുവകൾ അദ്ദേഹത്തിൻ്റെ പാർട്ടിയായ റിപബ്ലിക്കൻ പാർട്ടിയെ ആശങ്കയിലാക്കുന്നുവെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന മിഡ് ടേം തെരഞ്ഞെടുപ്പിൽ ഇത് പാർട്ടിയെ ദോഷകരമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക. USMCA കരാറിന് കീഴിൽ വരാത്ത കാനഡൻ ഉത്പന്നങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ 35 ശതമാനം തീരുവയാണ് പുതിയ ആശങ്കകൾക്ക് കാരണമായിരിക്കുന്നത്. സ്റ്റീൽ, അലുമിനിയം, കോപ്പർ എന്നിവയ്ക്ക് മേൽ നിലവിലുള്ള തീരുവകൾക്ക് പുറമേയാണ് പുതിയ നികുതികൾ. ഇതോടെ ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ, കാറുകൾ, കൃഷിഉപകരണങ്ങൾ എന്നിവയുടെ വില ഉയരാൻ സാധ്യതയുണ്ട്. സമ്പദ്‌വ്യവസ്ഥ ദുർബലതയുടെ ലക്ഷണങ്ങൾ […]
ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ കാർഡ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? ഡ്യൂപ്ലിക്കേറ്റ് കാർഡിന് അപേക്ഷിക്കാനുള്ള നടപടികൾ

നിങ്ങളുടെ ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് നഷ്ടപ്പെട്ടാൽ ഉടൻ നടപടി സ്വീകരിക്കേണ്ടതാണെന്ന് വിദഗ്ധർ പറയുന്നു. കാർഡ് നഷ്ടമായാൽ ആദ്യം പോലീസ് പരാതി നൽകുകയാണ് വേണ്ടത്. തുടർന്ന് ഇന്ത്യൻ സർക്കാരിൻ്റെ OCI Miscellaneous Services പോർട്ടലിൽ ഓൺലൈനായി ഡ്യൂപ്ലിക്കേറ്റ് കാർഡിന് അപേക്ഷിക്കാം. അമേരിക്കയിൽ നിന്നാണ് അപേക്ഷിക്കുന്നതെങ്കിൽ 100 ഡോളറാണ് ഫീസ്, ഇന്ത്യയിൽ നിന്നാണെങ്കിൽ ₹5,170 രൂപയും നല്കണം. ഒരു പുതിയ ഫോട്ടോ, ഒപ്പ്, ആവശ്യമായ രേഖകൾ എന്നിവ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.പിന്നീട്, അപേക്ഷയുടെ പ്രിൻ്റഡ് കോപ്പിയും […]
ഇമിഗ്രേഷൻ സുരക്ഷാ സ്ക്രീനിംഗ് അപേക്ഷകളുടെ എണ്ണം വർദ്ധിക്കുന്നു; പരിശോധനകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുത്തേക്കുമെന്ന് റിപ്പോർട്ട്

ഇമിഗ്രേഷൻ സുരക്ഷാ സ്ക്രീനിംഗ് അപേക്ഷകളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ്. ഇതേ തുടർന്ന് ഇടപാടുകാർക്ക് നീണ്ട കാലതാമസം നേരിടുന്നുണ്ടെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ പറയുന്നു. 2024-ൽ ഇമിഗ്രേഷൻ, അതിർത്തി ഉദ്യോഗസ്ഥരിൽ നിന്ന് 5,38,000-ത്തിലധികം സ്‌ക്രീനിംഗ് അഭ്യർത്ഥനകൾ ലഭിച്ചതായി ഇൻ്റലിജൻസ് ഏജൻസിയുടെ പുതിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2023-ന് മുമ്പ് പ്രതിവർഷം ലഭിച്ചിരുന്ന 3,00,000 സ്‌ക്രീനിംഗ് അഭ്യർത്ഥനകളുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ വർദ്ധനവാണിത്. സുരക്ഷാ പരിശോധനയ്ക്കായി കാത്തിരിക്കുന്ന അപേക്ഷകൾ നിരവധിയുണ്ടെങ്കിലും, രഹസ്യാന്വേഷണ ഏജൻസി അവ പൂർത്തിയാക്കാൻ കൂടുതൽ […]
പുതിയ ഭവനങ്ങളുടെ ലഭ്യതയിൽ ഗണ്യമായ വർദ്ധന ഉണ്ടായില്ലെങ്കിൽ 2032 ആകുമ്പോഴേക്കും ടൊറൻ്റോയിലെ ശരാശരി വീടുകളുടെ വില 1.8 മില്യൺ ഡോളറാകുമെന്ന് റിപ്പോർട്ട്

ടൊറൻ്റോ: പുതിയ ഭവനങ്ങളുടെ ലഭ്യതയിൽ ഗണ്യമായ വർദ്ധന ഉണ്ടായില്ലെങ്കിൽ 2032 ആകുമ്പോഴേക്കും ടൊറൻ്റോയിലെ ശരാശരി വീടുകളുടെ വില 1.8 മില്യൺ ഡോളറാകുമെന്ന് റിപ്പോർട്ട്. വാൻകൂവറിൽ വീടുകളുടെ വില 2.8 മില്യൺ ഡോളറായി ഉയരുമെന്നും കോൺകോർഡിയ സർവകലാശാലയും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഇക്വിറ്റണും നടത്തിയ പുതിയ ഗവേഷണം കണ്ടെത്തി. കോൺകോർഡിയയിലെ ജോൺ മോൾസൺ സ്കൂൾ ഓഫ് ബിസിനസിലെ അസോസിയേറ്റ് പ്രൊഫസറായ എർകാൻ യോണ്ടർ ആണ് പഠനത്തിന് നേതൃത്വം നൽകിയത്. വിലകൾ നിയന്ത്രിച്ച് നിർത്താൻ കാനഡയിലെ ഏറ്റവും വലിയ നഗരങ്ങൾക്ക് […]