newsroom@amcainnews.com

തൊഴിലില്ലായ്മ നിരക്കില്‍ മാറ്റമില്ല:സ്റ്റാറ്റിസ്റ്റിക്‌സ്കാനഡ

ജൂലൈയില്‍ കനേഡിയന്‍ സമ്പദ്വ്യവസ്ഥയില്‍ 41,000 തൊഴിലവസരങ്ങളുടെ കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. തൊഴിലന്വേഷകരുടെ എണ്ണത്തില്‍ ജൂണില്‍ നിന്ന് ഏകദേശം മാറ്റമൊന്നും ഉണ്ടായിട്ടില്ലാത്തതിനാല്‍ തൊഴിലില്ലായ്മ നിരക്ക് 6.9ശതമാനമായി തുടരുന്നതായും ഏജന്‍സി അറിയിച്ചു. ജൂലൈയില്‍ സമ്പദ്വ്യവസ്ഥയ്ക്ക് 51,000 ഫുള്‍ ടൈം ജോലികള്‍ നഷ്ടപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണെന്നും ഫെഡറല്‍ ഏജന്‍സി പറയുന്നു. ജൂലൈയില്‍ നിരവധി വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതായി ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരസാങ്കേതികവിദ്യ, സംസ്‌കാരം, വിനോദം എന്നീ മേഖലകളില്‍ 29,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. കൂടാതെ നിര്‍മ്മാണ […]

കില്‍’ താരം പാര്‍ത്ഥ് തീവാരി മലയാളത്തിലേക്ക്; ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ‘കാട്ടാള’നില്‍ ഞെട്ടിക്കാന്‍ താരം

‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ്എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ല്‍ ഞെട്ടിക്കാന്‍ ബോളിവുഡിലെ ശ്രദ്ധേയ വയലന്‍സ് ചിത്രമായ ‘കില്‍’ താരവും. ‘കില്‍’ സിനിമയില്‍ സിദ്ധി എന്ന ക്രൂരനായ കഥാപാത്രമായെത്തിയ പാര്‍ത്ഥ് തീവാരി ‘കാട്ടാളനി’ല്‍ ശ്രദ്ധേയ വേഷത്തില്‍ എത്താനായി ഒരുങ്ങുകയാണ്. പാര്‍ത്ഥിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. ”ക്രൂരന്‍ വേഷങ്ങളിലൂടെ ഞെട്ടിക്കാറുള്ള പാര്‍ത്ഥ് തിവാരിയെ കാട്ടാളന്റെ […]

ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുടിനുമായി ഫോണില്‍ സംസാരിച്ച് മോദി

യുഎസ് താരിഫ് നിലനില്‍ക്കെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത അറിയിച്ചതായി മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. യുക്രെയ്‌നിലെ നിലവിലെ സാഹചര്യങ്ങള്‍ പുടിന്‍ വിശദീകരിച്ചതായും മോദി പറഞ്ഞു. ”എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനുമായി വളരെ നല്ലതും വിശദവുമായ സംഭാഷണം നടത്തി. യുക്രെയ്‌നിലെ സാഹചര്യങ്ങള്‍ സംസാരിച്ചു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും അവലോകനം ചെയ്തു. ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത വീണ്ടും […]

ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം: രണ്ടു പ്രതികൾ അറസ്റ്റിൽ

ടൊറൻ്റോ : ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്ത് ഹാമിൽട്ടൺ പൊലീസ്. നോർത്ത് യോർക്കിൽ നിന്നും 26 വയസ്സുള്ള ഒബീസിയ ഒകാഫോർ, നയാഗ്ര ഫോൾസ് സ്വദേശി 32 വയസ്സുള്ള ജെർഡൈൻ ഫോസ്റ്റർ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതക കുറ്റവും കൊലപാതകശ്രമ കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട നിരവധി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി 905-546-4123 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഹാമിൽട്ടൺ പൊലീസ് അഭ്യർത്ഥിച്ചു. […]

അനധികൃത കുടിയേറ്റം; കാനഡ-മെയ്ൻ അതിർത്തിയിൽ ഇന്ത്യൻ വംശജർ പിടിയിൽ

കാനഡ-മെയ്ൻ അതിർത്തി വഴി അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ വംശജരെ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവർ കാനഡയിൽ നിന്ന് മെയ്‌നിലെ വനമേഖലയിലൂടെ അതിർത്തി കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അതിർത്തി നിരീക്ഷണ ഉപകരണങ്ങൾ വഴി സംശയാസ്പദമായ നീക്കം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് ഇവർ പിടിയിലായത്. അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചതിന് ഇവർക്കെതിരെ നടപടികൾ ആരംഭിച്ചതായും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വക്താവ് പറഞ്ഞു. മെയ്‌ൻ-കാനഡ അതിർത്തി വഴി, […]

വെനസ്വേല പ്രസിഡന്റ് മഡൂറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം ഇരട്ടിയാക്കി യുഎസ്

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവർക്കുള്ള പാരിതോഷികം ഇരട്ടിയാക്കി അമേരിക്ക. 50 മില്യണ്‍ ഡോളര്‍ (437 കോടിയിലധികം രൂപ) ആണ് പുതിയ പാരിതോഷികം. യുഎസ് അറ്റോണി ജനറല്‍ പാം ബോണിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ‘ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരില്‍ ഒരാള്‍’ എന്ന് വിശേഷിപ്പിച്ചാണ് പാരിതോഷിക തുക ഉയർത്തിയ വിവരം അറ്റോണി ജനറല്‍ അറിയിച്ചത്. യുഎസിന്റെ പുതിയ നടപടി ദയനീയമെന്ന് വിശേഷിപ്പിച്ച വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ഇവാന്‍ ഗില്‍, ഇത് […]

യുഎസിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ: ആയുധങ്ങൾ വാങ്ങില്ല

യുഎസ് താരിഫ് നയത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ. അമേരിക്കയിൽ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള നീക്കം ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങിയതിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് അധിക തീരുവ ചുമത്തിയിരുന്നു. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ വാഷിങ്ടൺ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും, യാത്ര റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് […]

സിഇസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 1,000 അപേക്ഷകർക്ക് ക്ഷണം

കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 1,000 ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 534 CRS സ്കോർ ആവശ്യമായിരുന്നു. ഇന്ന് നടന്നത് ഈ മാസത്തെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ആയിരുന്നു. ഇന്നലെ നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിൽ 225 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിരുന്നു. ഈ വർഷത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ പ്രധാനമായും പിഎൻപി […]