ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും കണ്ടെത്താൻ പലരും ബുദ്ധിമുട്ടുന്നു; ടൊറൻ്റോയിൽ യുവാക്കളുടെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമാവുന്നതായി റിപ്പോർട്ട്

ഒന്റാരിയോ: ടൊറൻ്റോയിൽ യുവാക്കളുടെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമാവുന്നതായി റിപ്പോർട്ട്. ടൊറൻ്റോ യൂത്ത് എംപ്ലോയ്‌മെൻ്റ് പോസ്റ്റ്കാർഡ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഏഴായിരത്തോളം യുവാക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. യുവാക്കൾക്ക് ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും പലർക്കും ജോലി കണ്ടെത്താൻ ഉൾപ്പെടെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു. ആനുകൂല്യങ്ങളോ മറ്റ് സൗജന്യ സേവനങ്ങളോ അവർ ആഗ്രഹിക്കുന്നില്ല. പകരം ന്യായമായ ഒരു തൊഴിൽ പ്രവേശനമാണ് ഇവർ ആഗ്രഹിക്കുന്നത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദി നെയ്‌ബർഹുഡ് ഗ്രൂപ്പ് […]
ബ്രിട്ടീഷ് കൊളംബിയ വിട്ടുപോകുന്ന ആളുകളുടെ എണ്ണം റെക്കോർഡിലേക്ക്; കൂടുതൽ ആളുകളും കുടിയേറുന്നത് ആൽബെർട്ടയിലേക്കും ഒൻ്റാരിയോയിലേക്കും

ബ്രിട്ടീഷ് കൊളംബിയ: ബ്രട്ടീഷ് കൊളമ്പിയ വിട്ടുപോകുന്ന ആളുകളുടെ എണ്ണം റെക്കോർഡിലേക്ക് എത്തുന്നു. കൂടുതൽ ആളുകളും ആൽബെർട്ടയിലേക്കും ഒൻ്റാരിയോയിലേക്കുമാണ് കുടിയേറുന്നത്. മികച്ച തൊഴിലവസരങ്ങൾക്കും ജീവിതശൈലിക്കും വേണ്ടി പലരും മാറിത്താമസിക്കുന്ന ഒരു സ്ഥലമായിരുന്നു ബിസി. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അന്തർ പ്രവിശ്യാ കുടിയേറ്റം നിരീക്ഷിച്ച ബ്രിട്ടീഷ് കൊളംബിയ ബിസിനസ് കൗൺസിലിൻ്റെ നിരീക്ഷണ പ്രകാരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റ് പ്രവിശ്യകളിലേക്കുള്ള ബിസി നിവാസികളുടെ കുടിയേറ്റം ഏകദേശം 70,000 ആയി വർദ്ധിച്ചിട്ടുണ്ട്. ഇത് ഒരു റെക്കോർഡ് ആണെന്ന് […]
ബോളിവുഡ് ഹാസ്യതാരവും നടനുമായ കപിൽ ശർമയുടെ കാനഡയിലെ കഫെയ്ക്കു നേരേ വീണ്ടും ആക്രമണം

ബോളിവുഡ് ഹാസ്യതാരവും നടനുമായ കപിൽ ശർമയുടെ കാനഡയിലെ കഫെയ്ക്കു നേരേ വീണ്ടും ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലുള്ള സറെയിലെ ‘കാപ്‌സ് കഫെ’യ്ക്കു നേരേയാണ് വെടിവെയ്പുണ്ടായത്. തുടർച്ചയായ രണ്ടാം തവണയാണ് വെടിവെയ്പ്പുണ്ടാകുന്നത്. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ലോറൻസ് ബിഷ്ണോയ് സംഘവും ഗുർപ്രീത് സിംഗ് സംഘവും ആക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ഇവർ ഉത്തരവാദിത്തം ഏറ്റെടുത്തത്. കഫേയ്ക്ക് നേരെയുണ്ടായ വെടിവയ്പ്പിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 25 തവണയോളം അക്രമികൾ കഫേയ്ക്ക് നേരേ വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. കപിൽ ശർമയുടെയും ഭാര്യ […]
അപകട സാധ്യത; നദികളിൽ ഇറങ്ങുന്നവർക്ക് ലൈഫ് ജാക്കറ്റുകൾ നിർബന്ധം; നിയമം കർശനമാക്കി എഡ്മന്റൺ, ലൈഫ് ജാക്കറ്റ് ധരിക്കാത്തവർക്ക് 250 ഡോളർ പിഴ

എഡ്മന്റൺ: ഓഗസ്റ്റ് മാസം അവധിക്കാലം ആഘോഷിക്കുന്നവർ നദികളിൽ ഇറങ്ങി വേനൽക്കാല കാലാവസ്ഥ ആസ്വദിക്കും. എന്നാൽ ഇത് അപകടങ്ങളിലേക്ക് വഴിവെച്ചേക്കുമെന്ന് അധികൃതർ പറയുന്നു. അതിനാൽ നദികളിൽ ഇറങ്ങാൻ ആഗ്രഹിക്കുന്നവരും വാട്ടർ സ്‌പോർട്‌സ് പ്രേമികളും ലൈഫ് ജാക്കറ്റ് അല്ലെങ്കിൽ പേഴ്‌സണൽ ഫ്‌ളോട്ടേഷൻ ഡിവൈസ് നിർബന്ധമായും ധരിച്ചിരിക്കണമെന്ന് സിറ്റി അറിയിച്ചു. നിയമം കർശനമാക്കിയതായി എഡ്മന്റൺ സിറ്റി പറഞ്ഞു. 2025 മെയ് 12 മുതൽ നിയമം പ്രാബല്യത്തിലുണ്ട്. എന്നാൽ നിയമം പാലിക്കാൻ മിക്കവരും തയാറാകുന്നില്ല. അതിനാലാണ് നിയമം ഈ മാസം മുതൽ കർശനമാക്കുന്നതായി […]
അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി അമേരിക്കയിൽ പുതിയ സെൻസസ് നടത്താൻ ഉത്തരവിട്ടു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെൻസസ് നടത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. 2020-ലെ സെൻസസിലെ പിഴവുകൾ തിരുത്താനാണ് ഈ നീക്കം. ട്രംപിന്റെ ഈ തീരുമാനം ജനസംഖ്യാ കണക്കെടുപ്പിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. “അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ സെൻസസിൽ ഉൾപ്പെടുത്തില്ല,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതിലൂടെ, യുഎസ് കോൺഗ്രസിലെ പ്രാതിനിധ്യം കൂടുതൽ കൃത്യമാക്കാനും അനധികൃത കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കുറയ്ക്കാനും സാധിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. 2020-ലെ സെൻസസിൽ നിരവധി പിഴവുകൾ ഉണ്ടായിരുന്നതായി […]
877 അടിയന്തരമല്ലാത്ത കോളുകൾക്ക് പുതിയ നോൺ-എമർജൻസി ഫോൺ നമ്പർ പുറത്തിറക്കി ടൊറന്റോ പോലീസ്

ടൊറന്റോ: 911 എന്ന എമർജൻസി നമ്പറിലേക്ക് വരുന്ന അടിയന്തരമല്ലാത്ത കോളുകൾ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ടൊറന്റോ പോലീസ് പുതിയ മൂന്നക്ക നമ്പർ പുറത്തിറക്കി. 877 എന്നതാണ് പുതിയ നോൺ എമർജൻസി നമ്പർ. വീട്ടിൽ ആരുമില്ലാത്ത സമയത്തുണ്ടാകുന്ന അതിക്രമങ്ങൾ, അപകടകരമായ ഡ്രൈവിംഗ്, ആക്രമണ സ്വഭാവമില്ലാത്ത ഭീഷണികൾ എന്നിവ പോലുള്ള അടിയന്തര സാഹചര്യമല്ലാത്ത കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ 877 നോൺ-എമർജൻസി നമ്പറിൽ വിളിക്കാം. റോജേഴ്‌സ്, ബെൽ, ടെലസ് എന്നീ കമ്പനികളും അവയുടെ അനുബന്ധ കമ്പനികളും ഉൾപ്പെടെ എല്ലാ പ്രധാന വയർലെസ് […]
സംഘർഷങ്ങളും തീവ്രവാദ ഭീഷണിയും: കാനഡയിൽനിന്നു ദുബായിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി കനേഡിയൻ സർക്കാർ

ഓട്ടവ: കാനഡയിൽ നിന്ന് ദുബായിലേക്കോ യുഎഇയിലെ മറ്റെവിടെയെങ്കിലേക്കുമോ യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കനേഡിയൻ സർക്കാർ. മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും തീവ്രവാദ ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഫെഡറൽ സർക്കാർ മുന്നറിയിപ്പ് നൽകിയത്. നിലവിൽ മഞ്ഞ ജാഗ്രതയാണ് കാനഡ പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. യുഎഇയിലെ സുരക്ഷാ സ്ഥിതി പ്രവചനാതീതമായി തുടരുകയാണ്. സ്ഥിതി വഷളായാൽ വിമാനങ്ങൾ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്നും വ്യോമാതിർത്തി അടച്ചേക്കുമെന്നും യാത്രാ തടസ്സങ്ങൾക്ക് കാരണമാകുമെന്നും കാനഡ മുന്നറിയിപ്പ് നൽകുന്നു. […]
ഒന്റാരിയോയിലെ ആശുപത്രിയിൽ മനുഷ്യ ഹൃദയ ഗവേഷണങ്ങൾക്കായി നായ്ക്കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കി കൊല്ലുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

ഒന്റാരിയോ: മനുഷ്യ ഹൃദയ ഗവേഷണങ്ങൾക്കായി ഒന്റാരിയോയിലെ ആശുപത്രിയിൽ നായ്ക്കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കി കൊല്ലുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. ലണ്ടൻ ഒന്റാരിയോയിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലാണ് ഗവേഷണത്തിനായി നായ്ക്കുട്ടികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത്. മനുഷ്യരിൽ ഹൃദയാഘാതം എങ്ങനെ സുഖപ്പെടുത്താം എന്നതിനെക്കുറിച്ച് പഠിക്കുന്ന ആശുപത്രിയിലെ ലോസൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നായ്ക്കളെ സ്റ്റാൻഡ്-ഇന്നായി ഉപയോഗിക്കുന്നു. മൃഗങ്ങളിൽ മൂന്ന് മണിക്കൂർ വരെ ഹൃദയാഘാതമുണ്ടാകുമെന്നും തുടർന്ന് അവയെ കൊന്ന് ഹൃദയം നീക്കം ചെയ്യുന്നുവെന്നും നിലവിൽ അവിടെ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാർ വെളിപ്പെടുത്തുന്നു.ആശുപത്രിയുടെ ഈ […]
സര്‍ക്കാര്‍ പദ്ധതികളില്‍ മെറ്റിസ് പ്രതിനിധികളെയും ഉള്‍പ്പെടുത്തുമെന്ന് മാര്‍ക്ക് കാര്‍ണി

സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന പദ്ധതികളില്‍ മെറ്റിസ് പ്രതിനിധികളെയും ഉള്‍പ്പെടുത്തുമെന്ന് ഉറപ്പുനല്‍കി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. യുഎസ്സുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്കിടയില്‍ കാനഡയുടെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികള്‍ക്കുള്ള നിയമ നിര്‍മാണം ചര്‍ച്ച ചെയ്യാന്‍ മെറ്റിസ് നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു കാര്‍ണി. മെറ്റിസ് നേഷന്‍ ഓഫ് ഒന്റാരിയോ പ്രസിഡന്റ് മാര്‍ഗരറ്റ് ഫ്രോഹ്, മെറ്റിസ് നേഷന്‍ ഓഫ് ആല്‍ബര്‍ട്ട പ്രസിഡന്റ് ആന്‍ഡ്രിയ സാന്‍ഡ്മെയര്‍ എന്നിവര്‍ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്തു. കാനഡയുടെ […]
യുഎസില്‍ നിന്നുള്ള ആയുധ ഇറക്കുമതി മരവിപ്പിച്ചിട്ടില്ല:റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യ

അമേരിക്കയില്‍ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇത്തരം വാര്‍ത്തകള്‍ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അധിക തീരുവയെച്ചൊല്ലിയുള്ള ഇന്ത്യയുടെ അതൃപ്തി അറിയിച്ചുകൊണ്ട് യുഎസില്‍നിന്ന് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടുത്തയാഴ്ച വാഷിങ്ടണിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും എന്നാല്‍, യാത്ര റദ്ദാക്കിയതായും റോയിറ്റേഴ്സിന്റെ […]