newsroom@amcainnews.com

ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും കണ്ടെത്താൻ പലരും ബുദ്ധിമുട്ടുന്നു; ടൊറൻ്റോയിൽ യുവാക്കളുടെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമാവുന്നതായി റിപ്പോർട്ട്

ഒന്റാരിയോ: ടൊറൻ്റോയിൽ യുവാക്കളുടെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമാവുന്നതായി റിപ്പോർട്ട്. ടൊറൻ്റോ യൂത്ത് എംപ്ലോയ്‌മെൻ്റ് പോസ്റ്റ്കാർഡ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഏഴായിരത്തോളം യുവാക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. യുവാക്കൾക്ക് ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും പലർക്കും ജോലി കണ്ടെത്താൻ ഉൾപ്പെടെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ആനുകൂല്യങ്ങളോ മറ്റ് സൗജന്യ സേവനങ്ങളോ അവർ ആഗ്രഹിക്കുന്നില്ല. പകരം ന്യായമായ ഒരു തൊഴിൽ പ്രവേശനമാണ് ഇവർ ആഗ്രഹിക്കുന്നത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദി നെയ്‌ബർഹുഡ് ഗ്രൂപ്പ് കമ്മ്യൂണിറ്റി സർവീസസും ടൊറൻ്റോ യൂത്ത് കാബിനറ്റും മറ്റ് കമ്മ്യൂണിറ്റി ഗ്രൂപ്പുകളും ചേർന്നാണ് ടൊറൻ്റോ യൂത്ത് എംപ്ലോയ്‌മെൻ്റ് പോസ്റ്റ്കാർഡ് റിപ്പോർട്ട, വികസിപ്പിച്ചെടുത്തത്. വ്യാഴാഴ്ച സിറ്റി ഹാളിൽ നടന്ന ചടങ്ങിലാണ് ഇത് പുറത്തിറക്കിയത്.

യുവാക്കൾക്ക് അർത്ഥവത്തായതും ലാഭകരവുമായ തൊഴിലവസരങ്ങൾ വികസിപ്പിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. സർക്കാർ തലങ്ങളിൽ യുവാക്കൾക്ക് മാത്രമായുള്ള തൊഴിലുകളിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ യുവാക്കൾക്കിടയിൽ അക്രമം വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

You might also like
US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

Shocking Incident in Texas: Woman Arrested for Attempted Murder of Family

ടെക്സസിൽ ഞെട്ടടിക്കുന്ന സംഭവം: കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

Assassination plot against Polish Prime Minister foiled; suspect arrested

പോളണ്ട് പ്രധാനമന്ത്രിക്കെതിരെ വധശ്രമ നീക്കം; പ്രതി പിടിയിൽ

Top Picks for You
Top Picks for You