ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

മാളികപ്പുറത്തിന് ശേഷം അതേ ടീമൊരുക്കുന്ന ചിത്രം സുമതി വളവ് തിയേറ്ററുകളില്‍ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ ആദ്യ ദിനം മുതല്‍ കീഴടുക്കയാണ്. ആദ്യ ദിനം സുമതി വളവിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ രണ്ടു കോടി അന്‍പത് ലക്ഷത്തില്‍പ്പരമാണ്. കേരളത്തില്‍ നിന്ന് മാത്രം ഒരു കോടി എഴുപത്തി അഞ്ചു ലക്ഷം തുക ചിത്രം ആദ്യ ദിനം നേടി. ആദ്യ ദിനം തന്നെ ഹൗസ്ഫുള്‍ ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ക്ക് അപ്പുറം പ്രമുഖ തിയേറ്ററുകളില്‍ ലേറ്റ് നൈറ്റ് ഷോകളും ഹൗസ്ഫുള്‍ ആയി […]
ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

പട്ടിണി മരണങ്ങള്‍ അനുദിനം വര്‍ധിക്കുന്ന ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ അയച്ച് കനേഡിയന്‍ ചാരിറ്റി സംഘടനായ ഹ്യൂമന്‍ കണ്‍സേണ്‍ ഇന്റര്‍നാഷണല്‍ (എച്ച്‌സിഐ). പയര്‍, അരി തുടങ്ങിയ പാചകത്തിന് ആവശ്യമുള്ള ഭക്ഷണം എത്തിക്കാന്‍ മാത്രമേ സംഘത്തിന് അനുമതിയുള്ളുവെന്നും ബേബി ഫോര്‍മുല പോലുള്ളവയ്ക്ക് പ്രവേശനാനുമതി ഇല്ലെന്നും സംഘടന പറയുന്നു. മാര്‍ച്ചില്‍ ഇസ്രയേല്‍ പുറത്തുനിന്നുള്ള എല്ലാ സഹായങ്ങളും തടഞ്ഞ് സ്വന്തമായി വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് മുമ്പ് എച്ച്‌സിഐ പതിവായി ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകള്‍ അയച്ചിരുന്നു. രണ്ടുമാസത്തിന് ശേഷം വീണ്ടും ഭക്ഷ്യവസ്തുക്കളുടെ വിതരണം ആരംഭിക്കാന്‍ സാധിച്ചതില്‍ […]
കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുതിയ തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കെബെക്കിലെ ഡോക്ടര്‍മാര്‍. ആരോഗ്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെ AI- ജനറേറ്റഡ് ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള വിഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയത്. മെഡിക്കല്‍ സംവിധാനത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കാനും ഡീപ്‌ഫേക്ക് വിഡിയോകള്‍ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ നല്‍കുന്നതിനും ചില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിനും വില്‍പ്പനയ്ക്കുമായി യഥാര്‍ത്ഥ ഡോക്ടര്‍മാരുടെ AI- ജനറേറ്റുചെയ്ത വിഡിയോകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. കെബെക്കിലെയും കാനഡയിലെയും […]
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചു. ബിലാസ്പൂര്‍ എന്‍ഐഎ കോടതി കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരിക്കും ജാമ്യം അനുവദിച്ചത്. ഇന്ന് തന്നെ ഇരുവരെയും മോചിപ്പിക്കും. ഒന്‍പത് ദിവസമായി ജയിലില്‍ കഴിയുകയായിരുന്ന കന്യാസ്ത്രീകള്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് മോചിതരാകുന്നത്. പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം എന്നതാണ് ജാമ്യത്തിന്റെ ഒരു പ്രധാന നിബന്ധന. ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് ഇവരെ റെയില്‍വെ […]
നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

നയാഗ്രയിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) മുന്നറിയിപ്പ് നൽകി. ഈ മേഖലയിലൂടെ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു. സെന്റ് കാതറിൻസിലെ വെസ്റ്റ് ചെസ്റ്റർ അവന്യൂവിനും ഫോർത്ത് അവന്യൂവിനും ഇടയിലുള്ള ഹൈവേ 406, നയാഗ്ര ഫോൾസിലെ മൗണ്ടൻ റോഡിന് സമീപമുള്ള QEW, തോറോൾഡിലെ പൈൻ സ്ട്രീറ്റിനടുത്തുള്ള ഹൈവേ 58 തുടങ്ങിയ ഹൈവേകളിലാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകരുകയും മറ്റ് കേടുപാടുകള്‍ […]
യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

യുഎസിന്‍റെ പുതിയ 35% താരിഫ് നിരക്ക് വർധന നിരാശാജനകമാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. വർധിപ്പിച്ച താരിഫ് കനേഡിയൻ, അമേരിക്കൻ വ്യാപാരസ്ഥാപനങ്ങളെയും തൊഴിലാളികളെയും ദോഷകരമായി ബാധിക്കുമെന്നും നിർണായകമായ ആഗോള വ്യാപാര, സുരക്ഷാ പങ്കാളിത്തത്തെ ദുർബലപ്പെടുത്തുമെന്നും ഡാനിയേൽ സ്മിത്ത് പറഞ്ഞു. കൂടാതെ ട്രംപ് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഫെഡറൽ സർക്കാരിന് വ്യാപാര കരാറിലെത്താൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും പ്രീമിയർ പറഞ്ഞു. നേരത്തെ 25 ശതമാനമായിരുന്ന താരിഫാണ് 35 ശതമാനമായി ഉയര്‍ത്തിയത്. അനധികൃത മയക്കുമരുന്ന് കടത്ത് തടയുന്നതില്‍ കാനഡ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് […]
കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

കാട്ടുതീ പുക പടരുന്നതിനാൽ മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായു ഗുണനിലവാര മുന്നറിയിപ്പ് പുറപ്പെടുവിച്ച് എൻവയൺമെൻ്റ് കാനഡ. മനിറ്റോബയുടെ വടക്കുപടിഞ്ഞാറൻ നഗരമായ ഫ്ലിൻ ഫ്ലോണിലും വിനിപെഗിലും വായു ഗുണനിലവാര സൂചിക 10 ൽ കൂടുതലാണെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. പടിഞ്ഞാറൻ മനിറ്റോബയിലെ ബ്രാൻഡനിൽ ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പ്രവിശ്യയിൽ നിലവിൽ 136 സജീവ കാട്ടുതീകളുണ്ട് . ഇതിൽ 19 എണ്ണം നിയന്ത്രണാതീതമാണ്. നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും കാട്ടുതീ പുക നിലനിൽക്കുന്നുണ്ട്. തണ്ടർ ബേയിൽ വായു […]
പ്രൊഫ. എം.കെ സാനു അന്തരിച്ചു

എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു.എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. 1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയിലാണ് എം.കെ സാനു ജനിച്ചത്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടിയ എം.കെ.സാനു കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തില്‍ നിന്ന് […]