newsroom@amcainnews.com

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

കനേഡിയൻ സമ്പദ്‌വ്യവസ്ഥ യുഎസുമായുള്ള വ്യാപാരയുദ്ധത്തിൻ്റെ ആഘാതങ്ങൾ നേരിടുന്നതിനിടെ, വ്യാപാര മേഖലയിൽ തുടരുന്ന അനിശ്ചിതത്വം മുന്നിൽ കണ്ട് ബാങ്ക് ഓഫ് കാനഡ വീണ്ടും പ്രധാന പലിശനിരക്ക് 2.75 ശതമാനത്തിൽ നിലനിറുത്തി. 2024 ജൂണിൽ ആരംഭിച്ച് 2025 മാർച്ചിൽ അവസാനിച്ച തുടർച്ചയായ ഏഴ് നിരക്ക് വെട്ടിക്കുറവുകൾക്ക് ശേഷം തുടർച്ചയായി മൂന്നാം തവണയാണ് ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് സ്ഥിരമായി നിലനിർത്തുന്നത്. താരിഫുകളെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയും കാനഡ-യുഎസ് വ്യാപാര ചർച്ചകളുടെ ഫലവും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പലിശനിരക്ക് 2.75% ആയി നിലനിർത്തിയത്.

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ബാങ്ക് ഓഫ് കാനഡ ഇന്ന് രാവിലെ പലിശ നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക വിദഗ്ധരും ധനകാര്യ വിപണികളും കേന്ദ്ര ബാങ്ക് നയ നിരക്ക് 2.75 ശതമാനത്തിൽ സ്ഥിരമായി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള സെൻട്രൽ ബാങ്ക് അതിന്റെ വീക്ഷണം പങ്കിടുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പുതിയ ധനനയ റിപ്പോർട്ടിനൊപ്പം നിരക്ക് തീരുമാനം വരും. അമേരിക്കയുമായുള്ള കാനഡയുടെ താരിഫ് തർക്കം പണപ്പെരുപ്പത്തെയും സമ്പദ്‌വ്യവസ്ഥയെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തതയ്ക്കായി കാത്തിരിക്കുന്നതിനിടെ, ബാങ്ക് ഓഫ് കാനഡ കഴിഞ്ഞ […]

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

പുതിയ റീട്ടെയിൽ യുഗത്തിൽ മികച്ച മത്സരം കാഴ്ച്ചവെക്കുന്നതിനായി ചില തസ്തികകൾ ഒഴിവാക്കുമെന്ന് കനേഡിയൻ ടയർ. ഈ മാറ്റങ്ങൾ ബുദ്ധിമുട്ടുള്ളതാണെങ്കിലും,റീട്ടെയിൽ വ്യാപാരി എന്ന നിലയിൽ ശക്തമായി തുടരാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, വരും വർഷങ്ങളിൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകാനും ഈ നടപടി ആവശ്യമാണെന്ന് കമ്പനി പറഞ്ഞു. അതേസമയം എത്ര ജീവനക്കാരെ പിരിച്ചുവിട്ടുവെന്നോ ഏതൊക്കെ തസ്തികകളെയാണ് ഇത് ബാധിക്കുന്നതെന്നോ കനേഡിയൻ ടയർ വ്യക്തമാക്കിയില്ല.

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

പാക്കറ്റിനുള്ളിൽ പ്രാണികളെ കണ്ടെത്തിയതോടെ കിര്‍ക്ക്‌ലാന്‍ഡ് സിഗ്നേച്ചര്‍ ട്രഡീഷണല്‍ ബസുമതി അരി (5 കിലോ ബാഗുകൾ) തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ. SS/01/25/5922, SS/01/25/5923 എന്നീ ബാച്ച് നമ്പറുകളുള്ള അരിയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ ബ്രിട്ടിഷ് കൊളംബിയ, ആല്‍ബര്‍ട്ട, സസ്കാച്വാൻ, മാനിറ്റോബ എന്നീ പ്രവിശ്യകളിലെ കോസ്റ്റ്‌കോ വെയര്‍ഹൗസുകളില്‍ ഈ അരി വിറ്റഴിച്ചതായി കമ്പനി പറയുന്നു. ആരുടെയെങ്കിലും കൈവശം കിര്‍ക്ക്‌ലാന്‍ഡ് സിഗ്നേച്ചർ അരിയുണ്ടെകിൽ അത് കഴിക്കരുതെന്നും കോസ്റ്റ്‌കോ നിർദ്ദേശിച്ചു. തിരിച്ചുവിളിച്ച ബസുമതി അരി കൈവശം വച്ചിരിക്കുന്ന […]

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

ഇന്ത്യ-യുഎസ് വ്യാപാരകരാറിന് ഉടന്‍ തീരുമാനമാകാത്ത സാഹചര്യത്തിൽ, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 20 മുതല്‍ 25 ശതമാനം വരെ നികുതി ചുമത്തുമെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്നിനകം കരാര്‍ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ ഇന്ത്യ 25 ശതമാനം താരിഫ് നല്‍കേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ തന്റെ സുഹൃത്താണെന്നും എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഉയര്‍ന്ന താരിഫുകള്‍ ഈടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 2-ന് ഇന്ത്യയുടെ ചില ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് […]

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

റഷ്യയുടെ കിഴക്കൻ മേഖലയിൽ വൻ ഭൂചലനം. 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ജപ്പാനിലും യുഎസിലും സുനാമി മുന്നറിയിപ്പ് നൽകി. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. അലാസ്കയിലും ഹവായിയിലും യുഎസ് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രത്തിൽ ഒരു മീറ്റർ ഉയരത്തിൽ തിരമാലകളുണ്ടാകുമെന്ന് ജപ്പാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം നിരവധി ചെറു ഭൂചലനങ്ങൾ റഷ്യയിലുണ്ടായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.