newsroom@amcainnews.com

യുഎസ് വ്യാപാര യുദ്ധം: ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് പ്രീമിയർമാർ

അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിനിടെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട് പ്രീമിയർമാർ. സെൻട്രൽ ഒൻ്റാരിയോയിലെ മുസ്‌കോക്കയിൽ യോഗത്തിന്റെ അവസാന നാളായ ഇന്നാണ് പ്രീമിയർമാർ ഇക്കാര്യം ഉന്നയിച്ചത്. യുഎസുമായുള്ള വ്യാപാര പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ, ചൈനയുമായി കൂടുതൽ കരാറുകളിൽ ഏർപ്പെടേണ്ടി വരുമെന്ന് സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോയും ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും പറയുന്നു.കനേഡിയൻ കനോല, പയർ, പന്നിയിറച്ചി, സമുദ്രവിഭവങ്ങൾ എന്നിവയ്ക്കുള്ള ചൈനീസ് തീരുവ നീക്കം ചെയ്യുന്നതിനായി ഫെഡറൽ സർക്കാർ മുൻഗണന നൽകണമെന്നും പ്രീമിയർമാർ ആവശ്യപ്പെട്ടു. അതേസമയം അമേരിക്കയിലേക്കുള്ള […]

മാനിറ്റോബയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം 26-ന് നാട്ടിലെത്തിക്കും

മാനിറ്റോബ സ്റ്റെയിൻബാക്കിന് സമീപം പരിശീലനപ്പറക്കലിനിടെ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്‍റെ മൃതദേഹം ജൂലൈ 26 ശനിയാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം ജൂലൈ 24-ന് ടൊറൻ്റോയിൽ നിന്നും തിരിക്കുന്ന എ.ഐ. 188 എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും. ജൂലൈ 25-ന് ഉച്ചയ്ക്ക് മൃതദേഹം ഡൽഹി വിമാനത്താവളത്തിലെത്തിക്കും. അവിടെ നിന്നും ജൂലൈ 26-ന് രാവിലെ 8:10-ന് മൃതദേഹം കൊച്ചിയിൽ എത്തിക്കും. തൃപ്പൂണിത്തുറ ന്യു റോഡിലെ കൃഷ്ണ എൻക്ലേവിൽ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്‍റെയും […]

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണ; ഇന്ന് ഒപ്പുവെക്കും

ഇന്ത്യ-യുകെ വ്യാപാര കരാറിന് ധാരണയായി. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധവ്യഞ്ജനങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, ചെരുപ്പ് എന്നിവയ്ക്കും യുകെ തീരുവ ചുമത്തില്ല. സോഫ്റ്റ്‌വെയര്‍, ഇലക്ട്രോണിക്‌സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് യുകെ സമ്മതിച്ചു. ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ-ബ്രിട്ടന്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തി. ഇന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാമറുമായി ചര്‍ച്ച നടത്തിയ […]

അമേരിക്കന്‍ കമ്പനികളില്‍ ഇന്ത്യക്കാരുടെ നിയമനം: വിമര്‍ശിച്ച് ട്രംപ്

അമേരിക്കന്‍ ടെക് കമ്പനികള്‍ ചൈനയില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുകയും ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ നിയമിക്കുകയും ചെയ്യുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. ഇത്തരം പ്രവണതകള്‍ ഇനി പ്രോത്സാഹിപ്പിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച നടന്ന എഐ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ടെക് വ്യവസായം ‘തീവ്ര ആഗോളവല്‍ക്കരണം’ പിന്തുടര്‍ന്നുവെന്നും, ഇത് ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്കെതിരെയുളള വഞ്ചനയാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ ടെക് ഭീമന്മാര്‍ അമേരിക്കന്‍ സ്വാതന്ത്ര്യങ്ങള്‍ മുതലെടുത്ത് ജോലികള്‍ വിദേശത്തേക്ക് അയക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ടെക് കമ്പനികള്‍ അമേരിക്കയ്ക്കാണ് […]

റഷ്യന്‍ വിമാനം ചൈന അതിര്‍ത്തിയില്‍ തകര്‍ന്നുവീണു; വിമാനത്തില്‍ 50 യാത്രക്കാര്‍

ആറ് ജീവനക്കാരടക്കം 49 പേരുമായി പറന്ന റഷ്യന്‍ യാത്രാ വിമാനം കിഴക്കന്‍ അമുര്‍ മേഖലയില്‍ തകര്‍ന്നുവീണു. സൈബീരിയന്‍ എയര്‍ലൈനായ അങ്കാരയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ കുട്ടികളടക്കം ഏകദേശം 50 യാത്രക്കാരുണ്ടായിരുന്നതായും ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും പ്രാദേശിക അധികൃതര്‍ അറിയിച്ചു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അമുര്‍ മേഖലയിലെ ടിന്‍ഡ പട്ടണത്തിലേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാര്‍ സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തില്‍ അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉള്‍പ്പെടെ 49 പേരുണ്ടായിരുന്നതായി റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവ് പറഞ്ഞു. റഷ്യയുടെ […]

ബ്രിട്ടിഷ് കൊളംബിയ റെഡ് ക്രിസ് ഖനിയിൽ മണ്ണിടിച്ചൽ: തൊഴിലാളികൾ കുടുങ്ങി

നോർത്ത് വെസ്റ്റേൺ ബ്രിട്ടിഷ് കൊളംബിയയിലെ റെഡ് ക്രിസ് ഖനിയിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി പ്രീമിയർ ഡേവിഡ് എബി അറിയിച്ചു. ചൊവ്വാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചലിനെ തുടർന്നാണ് അപകടമുണ്ടായത്. ബ്രിട്ടീഷ് കൊളംബിയ സ്വദേശികളായ രണ്ടുപേരും ഒന്റാരിയോയിൽ നിന്നുള്ള ഒരാളുമാണ് ഖനിയിൽ കുടിങ്ങിക്കിടക്കുന്നത്. നേരത്തെയും ഇവിടെ മണ്ണിടിച്ചാലുണ്ടായതായും രക്ഷാപ്രവർത്തനത്തിന് എത്ര സമയമെടുക്കുമെന്ന് പറയാൻ കഴിയില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഡേവിഡ് എബി പറഞ്ഞു. അതേസമയം തൊഴിലാളികൾ സുരക്ഷിതരാണെന്നും ആവശ്യമായ വെള്ളം, ഭക്ഷണം എന്നിവ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രീമിയർ  വ്യക്തമാക്കി.