newsroom@amcainnews.com

അമേരിക്കന്‍ കമ്പനികളില്‍ ഇന്ത്യക്കാരുടെ നിയമനം: വിമര്‍ശിച്ച് ട്രംപ്

അമേരിക്കന്‍ ടെക് കമ്പനികള്‍ ചൈനയില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുകയും ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ നിയമിക്കുകയും ചെയ്യുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. ഇത്തരം പ്രവണതകള്‍ ഇനി പ്രോത്സാഹിപ്പിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച നടന്ന എഐ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ടെക് വ്യവസായം ‘തീവ്ര ആഗോളവല്‍ക്കരണം’ പിന്തുടര്‍ന്നുവെന്നും, ഇത് ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്കെതിരെയുളള വഞ്ചനയാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ ടെക് ഭീമന്മാര്‍ അമേരിക്കന്‍ സ്വാതന്ത്ര്യങ്ങള്‍ മുതലെടുത്ത് ജോലികള്‍ വിദേശത്തേക്ക് അയക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ടെക് കമ്പനികള്‍ അമേരിക്കയ്ക്കാണ് മുന്‍ഗണന നൽകേണ്ടതെന്ന് ട്രംപ് പറഞ്ഞു. ‘യുഎസ് ടെക് കമ്പനികള്‍ അമേരിക്കയ്ക്ക് വേണ്ടി പൂര്‍ണ്ണമായി നിലകൊള്ളണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അമേരിക്കയ്ക്ക് മുന്‍ഗണന നല്‍കണം. അതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like
USTR Greer says US "holding fast" on trade stance with Canada

കാനഡയുമായുള്ള വ്യാപാര നിലപാടിൽ യുഎസ് “ഉറച്ചുനിൽക്കുന്നു” എന്ന് ട്രേഡ് റെപ്രസെന്റേറ്റീവ് ഗ്രീർ

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

അലർജി സാധ്യത: കാനഡയിൽ ടർക്കി ഗ്രേവി തിരിച്ചു വിളിച്ചു

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

Top Picks for You
Top Picks for You