കാനഡയിലെ മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് ബ്രിട്ടീഷ് കൊളംബിയയിൽ, തൊട്ടുപിന്നിൽ ആൽബെർട്ട

ഓട്ടവ: കാനഡയിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന മെട്രോ നഗരങ്ങളിൽ ബ്രിട്ടീഷ് കൊളംബിയ ഒന്നാം സ്ഥാനത്തും ആൽബെർട്ട രണ്ടാം സ്ഥാനത്തും. കാനഡയിൽ പോലീസ് റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും കുറ്റകൃത്യ തീവ്രതയും(CSI) അനുസരിച്ച് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയാണ് റിപ്പോർട്ട് പുറത്തിറക്കിയത്. കുറ്റകൃത്യനിരക്ക് തുടർച്ചയായി മൂന്ന് വർഷത്തെ വർധനവിനെ തുടർന്ന് 2024 ൽ നാല് ശതമാനം കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ആൽബെർട്ടയുടെ മൊത്തത്തിലുള്ള CSI മൂല്യം 95.6 ആണ്. ഇത് ദേശീയ ശരാശരിയായ 77.9 നേക്കാൾ വളരെ കൂടുതലാണ്. ബ്രിട്ടീഷ് […]
കാനഡയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെയുണ്ടായ മുങ്ങിമരണങ്ങളിൽ ഭൂരിഭാഗവും ബ്രിട്ടീഷ് കൊളംബിയയിലെ തടാകങ്ങളിലും നദികളിലുമാണെന്ന് കൊറോണേഴ്‌സ് സർവീസ് റിപ്പോർട്ട്

വിക്ടോറിയ: കഴിഞ്ഞ ദശകത്തിൽ കാനഡയിൽ ഉണ്ടായ മുങ്ങിമരണങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് ബ്രിട്ടീഷ് കൊളംബിയയിലെ തടാകങ്ങളിലും നദികളിലുമാണെന്ന് കൊറോണേഴ്‌സ് സർവീസ് റിപ്പോർട്ട്. 2014 ജനുവരി 1 നും 2024 ഡിസംബർ 31 നും ഇടയിലുള്ള വിവരങ്ങളാണ് റിപ്പോർട്ടിനായി ശേഖരിച്ചത്. അബദ്ധത്തിൽ സംഭവിച്ച മുങ്ങിമരണങ്ങൾ ഏറെയും ബ്രിട്ടീഷ് കൊളംബിയയിലാണ്. പത്ത് വർഷത്തെ കാലയളവിൽ, ബീസിയിലെ നദികളിലുണ്ടായ മുങ്ങിമരണങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് ഫ്രേസർ നദിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2014 നും 2024 നും ഇടയിൽ 53 പേരാണ് ഫ്രേസർ നദിയിൽ മുങ്ങിമരിച്ചത്. […]
കനേഡിയൻ റെസിഡൻസി വാഗ്ദാനം ചെയ്ത് അവിവാഹതിരായ ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ട് വിവാഹതട്ടിപ്പ്; പഞ്ചാബ് സ്വദേശിനകളായ അമ്മയ്ക്കും മകനും കൂട്ടാളിയും അറസ്റ്റിൽ; കാനഡയിലുള്ള മകൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

ഓട്ടവ: കാനഡയിലേക്ക് വിവാഹം കഴിച്ച് താമസം മാറണമെന്ന് ആഗ്രഹമുള്ള അവിവാഹതിരായ ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ട് വിവാഹതട്ടിപ്പ് നടത്തിയതായി പഞ്ചാബ് സ്വദേശിനകളായ അമ്മയ്ക്കും മകൾക്കുമെതിരെ കേസ്. വിവാഹം കഴിച്ച് കാനഡയിലേക്ക് കൊണ്ടുപോകാമെന്ന വ്യാജേന വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ പഞ്ചാബ് ഖന്ന സ്വദേശിനി സുഖ്ദർശൻ കൗർ, മകൻ മൻപ്രീത് സിംഗ്, കൂട്ടാളി അശോക് കുമാർ എന്നിവരാണ് പിടിയിലായി. സറേയിൽ താമസിക്കുന്ന മകൾ ഹർപ്രീത് കൗറിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പോലീസ് അറിയിച്ചു. സുഖ്ദർശൻ കൗർ, ഹർപ്രീത് […]
ലോങ് ബാലറ്റ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ കാനഡയിലെ തെരഞ്ഞെടുപ്പ് നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടു വരണമെന്ന് കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവ്

ആൽബർട്ട: ലോങ് ബാലറ്റ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നതിനായി കാനഡയിലെ തെരഞ്ഞെടുപ്പ് നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടു വരണമെന്ന് കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവ്. സെപ്റ്റംബറിൽ പാർലമെൻ്റ് വീണ്ടും ചേരുമ്പോൾ നിയമം അവതരിപ്പിക്കണമെന്നാണ് അദ്ദേഹം സഭാ അധ്യക്ഷൻ സ്റ്റീവ് മക് കിന്നണ് അയച്ച കത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ജനാധിപത്യമല്ലെന്നും നിയമങ്ങൾ അട്ടിമറിക്കാനും വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനും തിരഞ്ഞെടുപ്പുകളിലുള്ള വിശ്വാസം തകർക്കാനുമുള്ള മനഃപൂർവമായ ശ്രമമാണെന്നും ലോങ് ബാലറ്റ് പ്രതിഷേധങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഏപ്രിലിലെ പൊതുതെരഞ്ഞെടുപ്പിൽ താൻ ദീർഘകാലമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന കാൾട്ടൺ മണ്ഡലത്തിൽ പൊളിയേവ് […]
കാനഡയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരിൽ 19 ശതമാനവും താത്കാലിക വിദേശ തൊഴിലാളികളെന്ന് റിപ്പോർട്ട്

ഓട്ടവ: കാനഡയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരിൽ 19 ശതമാനവും താത്കാലിക വിദേശ തൊഴിലാളികളെന്ന് റിപ്പോർട്ട്. ജനുവരിയിലെ കണക്കനുസരിച്ച്, സ്വകാര്യ മേഖലയിൽ ഏകദേശം 16.5 ദശലക്ഷം തൊഴിലാളികളാണ് കാനഡയിലുള്ളത്. താൽക്കാലിക താമസക്കാരുടെ എണ്ണം 3,049,277 ആണെന്നും അടുത്തിടെ പുറത്തിറങ്ങിയ റിപ്പോർട്ടിൽ പറയുന്നു. മെയ് ഒന്നിലെ ഇമിഗ്രേഷൻ മന്ത്രാലയത്തിൻ്റെ ബ്രീഫിംഗ് നോട്ട് പ്രകാരം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. നിലവിൽ രാജ്യത്ത് മൂന്ന് ദശലക്ഷത്തിലധികം താൽക്കാലിക താമസക്കാരുണ്ട്, ഇതിൽ 129,000 ൽ അധികം പേർ വിസ കാലാവധി കഴിഞ്ഞിട്ടും കാനഡയിൽ […]
ഐഎസിൽ ചേരാനായി സിറിയയിലെത്തി തീവ്രവാദിയെ വിവാഹം ചെയ്തെന്ന് 29 കാരിയായ ക്യൂബെക് സ്വദേശിനിയുടെ കുറ്റസമ്മതം

ക്യൂബെക്: ഐഎസിൽ ചേരാനായി സിറിയയിലെത്തി തീവ്രവാദിയെ വിവാഹം ചെയ്തെന്ന് ക്യൂബെക് സ്വദേശിനി കുറ്റസമ്മതം നടത്തി. ഭീകര സംഘടനയെ പിന്തുണച്ചതിനും അതിൻ്റെ അനുയായികളിൽ ഒരാളെ വിവാഹം കഴിച്ചതിനുമാണ് 29 കാരിയായ ഔമൈമ ചൗയി കുറ്റ സമ്മതം നടത്തിയത്. ഐഎസ് പോരാളിയെ വിവാഹം കഴിച്ചുകൊണ്ട് ഒരു തീവ്രവാദ ഗ്രൂപ്പിന് പിന്തുണ നൽകിയതിന് കാനഡയിൽ ശിക്ഷിക്കപ്പെട്ട ആദ്യത്തെ വ്യക്തിയാണ് ചൗവേ എന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു. വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിൽ കഴിഞ്ഞ 110 ദിവസങ്ങൾക്ക് പുറമേ ഒരു ദിവസം കൂടി അവർ […]
എഡ്മൻ്റൺ സെൻ്റ് ജേക്കബ്സ് പള്ളിയിൽ യാക്കോബ് ബുർദ്ദാനയുടെ ഓർമപെരുന്നാൾ 26,27 തീയതികളിൽ

എഡ്മൻ്റൺ: മോർ യാക്കോബ് ബുർദ്ദാനയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിൻ കീഴിലുള്ള എഡ്മൻ്റൺ സെൻ്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ യാക്കോബ് ബുർദ്ദാനയുടെ ഓർമപെരുന്നാൾ 26,27 തീയതികളിൽ നടക്കും. പെരുന്നാളിന്റെ കൊടിയേറ്റ് ഇടവക വികാരി ഫാ. തോമസ് പൂതിയോട്ട് നിർവ്വഹിച്ചു. ജൂലൈ 26 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് പെരുന്നാൾ സന്ധ്യാ നമസ്കാരവും തുടർന്ന് വചന ശുശ്രൂഷയും നടത്തപ്പെടും. പ്രധാന പെരുന്നാൾ ദിനമായ ജൂലൈ 27 ഞായറാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ […]
PGP പ്രോഗ്രാം: സ്പോണ്‍സര്‍മാരുടെ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി കാനഡ

സ്ഥിര താമസത്തിനായി മാതാപിതാക്കളെയോ മുത്തശ്ശി-മുത്തച്ഛന്മാരെയോ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള വാര്‍ഷിക വരുമാന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കാനഡ. പേരന്റസ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റസ് പ്രോഗ്രാം (PGP) വഴി ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കനേഡിയന്‍ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം 47,549 ഡോളറായി വര്‍ധിപ്പിച്ചതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഇതോടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്പോണ്‍സര്‍മാര്‍ക്കുള്ള വാര്‍ഷിക വരുമാന മാനദണ്ഡം മൂവായിരം ഡോളറിലധികം വര്‍ധിച്ചു. കൂടാതെ പിജിപി പ്രോഗ്രാമിലൂടെ […]
ഇമിഗ്രേഷന്‍ ബാക്ക്ലോഗില്‍ വര്‍ധന; നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

കാനഡയില്‍ പുതുജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് വെല്ലുവിളിയായി, തുടര്‍ച്ചയായി രണ്ടാം മാസവും കാനഡയുടെ ഇമിഗ്രേഷന്‍ ബാക്ക്ലോഗ് വര്‍ധിച്ചതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC). പുതിയ ആപ്ലിക്കേഷനുകളും നിലവിലുള്ള ഇന്‍വെന്ററിയും അടക്കം കാനഡയുടെ ഇമിഗ്രേഷന്‍ ബാക്ക്ലോഗ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 5.02% വര്‍ധിച്ചതായി ഐആര്‍സിസി റിപ്പോര്‍ട്ട് ചെയ്തു. മെയ് അവസാനത്തോടെ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം 802,000 ആയിരുന്നത് ജൂണ്‍ 30 വരെ 842,800 ആയി വര്‍ധിച്ചു. ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച്, മൊത്തം സ്ഥിര താമസ, താല്‍ക്കാലിക താമസ അപേക്ഷകളുടെ […]
ബ്ലൂ-ഗ്രീന്‍ ആല്‍ഗകളെ നിയന്ത്രിക്കാന്‍ മുന്‍കരുതല്‍ നടപടിയുമായി ലെത്ത്ബ്രിഡ്ജ് സിറ്റി

ബ്ലൂ-ഗ്രീന്‍ ആല്‍ഗകള്‍ നിയന്ത്രിക്കുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ച് ലെത്ത്ബ്രിഡ്ജ് സിറ്റി. ആല്‍ഗകള്‍ പുറത്തുവിടുന്ന വിഷവസ്തുക്കള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും കന്നുകാലികള്‍ക്കും ദോഷകരമാണെന്നും അതിനാലാണ് സിറ്റി അതിവേഗ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും പാര്‍ക്ക്‌സ് നാച്ചുറല്‍ റിസോഴ്‌സ് കോര്‍ഡിനേറ്റര്‍ ജാക്കി കാര്‍ഡിനല്‍ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ ഹെന്‍ഡേഴ്‌സണ്‍ തടാകത്തില്‍ ബ്ലൂ-ഗ്രീന്‍ ആല്‍ഗകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. കര്‍ശനമായ ആല്‍ഗെസൈഡ് പ്രോഗ്രാമും അനുകൂലമായ കാലാവസ്ഥയും കാരണം ഈ വര്‍ഷം ആല്‍ഗകളുടെ അളവ് കുറഞ്ഞെന്നും കാര്‍ഡിനല്‍ കൂട്ടിച്ചേര്‍ത്തു. ലെത്ത്ബ്രിഡ്ജ് നഗരവും ലെത്ത്ബ്രിഡ്ജ് പോളിടെക്‌നിക്കും തടാകത്തിലെ വെള്ളം […]